ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

“ഇവാ..? ഇവാ എവിടെ ചേച്ചി..? അവൾക്ക് ഒന്നും പറ്റിയില്ലല്ലോ..?”

അവൻ എഴുന്നേൽക്കാൻ നോക്കി. ഭദ്ര അവനെ പിടിച്ചു കിടത്തി തലക്കലേക്ക് നോക്കി.. അവനും അവിടേക്ക് നോക്കി..

ഇവാ അവനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. ഭിത്തിയിൽ ചാരി.

“നിനക്ക് ഒന്നും പറ്റിയില്ലല്ലോ..? എനിക്ക് ഒന്നും ഓർമയില്ല. കണ്ണിൽ മൊത്തം ഇരുട്ട് ആയിരുന്നു.. നീ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞു കരഞ്ഞല്ലോ..? അതെന്താ.?”

അവൻ സംസാരിക്കുമോൾ നല്ല വേദന തോന്നി എങ്കിലും അവളോട് അതൊക്കെ ചോദിച്ചു..

“നോ റോക്ക്.. ഞാൻ ഓക്കേ ആണ്.. നിന്റെ ദേഹത്തേക്ക് ആണ് ഞാൻ വീണത്.. പിന്നെ ഞാൻ കരഞ്ഞൊന്നും ഇല്ലല്ലോ..? നീ സ്വപ്നം കണ്ടോ..? അധികം സംസാരിക്കേണ്ട റോക്ക്..”

അവൾ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ റോക്ക് ഭദ്രയെ നോക്കി. അവളും ചിരിച്ചു കാണിച്ചു..

“ഈ ജീപ്പ് ഇടിക്കാൻ വന്നതാണ് ചേച്ചി…മനഃപൂർവം ആണെന്ന് തോന്നി..”

റോക്ക് പറഞ്ഞപ്പോൾ ഭദ്ര അറിയാമെന്നുള്ള രീതിയിൽ തല കാണിച്ചു..

“മോനു ഇനി അതേപ്പറ്റി ആലോചിക്കേണ്ട.. അതൊക്കെ പോലീസ് നോക്കിക്കോളും.. ഉറങ്ങിക്കോ..”

അവൾ അവന്റെ കൈ മെല്ലെ തലോടി.. അവൻ മെല്ലെ മയക്കത്തിലേക്ക് വീണു..

കതകു തുറന്ന് റൂമിലേക്ക് ആരോ ഓടി വന്നു.

“ഡാനി…”

ഇവാ അവനെ വിളിച്ചുകൊണ്ടു ഓടിച്ചെന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. അവൻ അവളുടെ മുറിവുകൾ ഒക്കെ നോക്കി..

അവന് ദേഷ്യം അടക്കാൻ ആയില്ല..

“ആരായിരുന്നു..?”

“അറിയില്ല.. ഡാനി.. ദേ ട്രൈഡ് റ്റു കിൽ ഹിം…”

അവൻ അവളുടെ പുറത്തുള്ള പാടുകൾ നോക്കി.. അവൻ ദേഷ്യത്തോടെ മുറിവിട്ടു പുറത്തേക്ക് പോകാൻ തിരിഞ്ഞു..

“ഡാനി..?”

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി ?
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤?

  3. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  4. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????

  5. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  6. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤

    1. Old വേർഷൻ പേര് എന്താ

  7. Aphrodity the Goddess of chicken fry – ??

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?

  8. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  9. Aadi poli.. ❤‍?❤?
    Adutha part vegam varette

  10. Aadi poli.. ❤‍?❤?

  11. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍?❤?

  12. Dear MK,

    Did you delete your account on KK?

  13. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് ?

  14. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  15. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  16. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?

  17. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?

Comments are closed.