ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

“ഡോക്ടറെ.. ഇപ്പോൾ ഉള്ള കേസിൽ ഭീഷണി ഉണ്ട്.. അതൊന്നും ഞാൻ അവനെ അറിയിക്കാറില്ല..

ഞാൻ വീട്ടിൽ നിന്നും കോളേജിലേക്കും അവിടെ നിന്നും വൈകീട്ടും ചെക്കനെ ശ്രദ്ധിക്കാൻ ആളെ നിർത്തിയിരുന്നു. എന്നാൽ ഇവർ എവിടേക്കോ പോയത് അവരോ ഞാനോ അറിഞ്ഞില്ല.. അതായിരിക്കാം അവർ കിട്ടിയപ്പോൾ.. എങ്ങനെ നന്ദി പറയണം എന്നുപോലും അറിയില്ല…”

ഭദ്ര വീണ്ടും കരഞ്ഞു.. അവൻ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു..

ഭദ്ര മുഖം തുടച്ചു അകത്തേക്ക് ചെന്നു. ഇവാ എഴുന്നേറ്റ് ഇരിക്കുകയായിരുന്നു.

“ചേച്ചി..എന്റെ അമ്മയുടെ കല്ലറയിൽ പോയി വരുമ്പോൾ ഒരു ജീപ്പ് വന്നു ഇടിച്ചു..
തല ഇടിച്ചു ബോധം പോയിരുന്നു അവന്റെ. അവനെ അവർ കൊല്ലാൻ നോക്കി.. ഈ ചേട്ടൻ വന്നില്ലായിരുന്നു എങ്കിൽ….”

ഇവാ അവിടെ നിർത്തി. അപ്പോഴേക്കും ഒരു നേഴ്സ് അവിടേക്ക് വന്നു..

“അടങ്ങി കിടക്ക്‌ കൊച്ചെ.. അടി കൊണ്ട് എല്ലു പൊട്ടാതിരുന്നത് ഭാഗ്യം.…”

നേഴ്സ് വന്നു ഇവയെ പിടിച്ചു ബെഡിൽ കിടത്തി.. ഭദ്ര അതൊക്കെ ഞെട്ടലോടെയാണ് കണ്ടത്..

ഇവയെ തിരിച്ചു കിടത്തി നേഴ്സ് അവളുടെ ടോപ് മുറിച്ചു മാറ്റിയപ്പോൾ ഭദ്ര കണ്ടു നീലച്ചു കിടക്കുന്ന പാട്…

“മോളെ.. നീ…”

ഭദ്ര അവളുടെ ഒപ്പം ഇരുന്നു.. അവൾ വേദനകടിച്ചു പിടിച്ചു കിടക്കുകയായിരുന്നു..

“അവനെ അടിക്കാതിരിക്കാൻ ഇവൾ അവന്റെ മുകളിൽ കിടക്കുകയായിരുന്നു വക്കീലേ.. അടി കൊണ്ടതൊക്കെ ഈ കുട്ടിക്ക് ആണ്.. ആരാ ഈ കുട്ടി എന്നറിയില്ല.. പക്ഷെ.. അവന്റെ ഭാഗ്യം ആണ് ഇവൾ…”

അജിത്ത് അത് പറഞ്ഞു പുറത്തേക്ക് പോയി..

ഭദ്ര നിറഞ്ഞു ഒഴുകുന്ന കണ്ണുകളോടെ ഇവയെ നോക്കി.. നേഴ്സ് അവളുടെ വീണ മുറിവുകളും അടി കിട്ടി ചതഞ്ഞ ഭാഗത്ത് പ്ലാസ്റ്ററും ഒട്ടിച്ചു കഴിഞ്ഞു പുറത്തേക്ക് പോയി..

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി ?
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤?

  3. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  4. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????

  5. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  6. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤

    1. Old വേർഷൻ പേര് എന്താ

  7. Aphrodity the Goddess of chicken fry – ??

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?

  8. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  9. Aadi poli.. ❤‍?❤?
    Adutha part vegam varette

  10. Aadi poli.. ❤‍?❤?

  11. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍?❤?

  12. Dear MK,

    Did you delete your account on KK?

  13. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് ?

  14. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  15. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  16. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?

  17. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?

Comments are closed.