?Universe 9? [ പ്രണയരാജ] 376

?‍♀️ Universe 9?‍♀️

Author : Pranayaraja | Previous Part

 


എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

അവളുടെ ശരീരത്തിൽ നിന്നും ജീവതാപം അവനിലേക്കു പ്രവഹിച്ചു കൊണ്ടിരുന്നു. കുളിരിൽ തളർന്നവന്, ആ കുഞ്ഞു താപവും ജീവാമൃതമായിരുന്നു. അറിയാതെ അവൻ്റെ കരങ്ങൾ അവളെ വാരിപ്പുണർന്നു.

അവനവളെ വാരിപ്പുണർന്ന നിമിഷം, പുഷ്പിതയായ പ്രകൃതിയെ പോലെ നാണത്താൽ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു.

അവൻ അവളെ തന്നിലേക്കു കൂടുതൽ ശക്തമായി ചേർത്തു. ആ നിമിഷം അതവളും ആഗ്രഹച്ചിരുന്നു എന്നു പറയുന്നതാവും ശരി. അവൻ്റെ മാറിലെ ചൂടു പറ്റി, അവളും എപ്പോഴോ നിദ്രയ്ക്കു മുന്നിൽ കീഴടങ്ങി.

?????

Unknown Place

ബ്ലാക്ക് മ്യൂഗിളിനേയുമായി , ഒരു മോണിമസ്, തങ്ങളുടെ തടവറയിലേക്ക് കയറി വരുകയാണ്. വലിയ ഇരുമ്പഴി കൂട്ടിലേക്ക് ബ്ലാക്ക് മ്യൂഗിളിനെ എടുത്ത് എറിഞ്ഞ ശേഷം, അതിനെ ബന്ധിച്ചു.

അവശതയോടെ കിടക്കുന്ന അതിനെ നോക്കി ഒരു സിറോസിയ , പറഞ്ഞു.

റെക്ടോറിയയ്ക്ക് സന്തോഷമാവും, ചിലപ്പോ നിൻ്റെ സമയം തെളിയും.

അതു കേട്ടതും ആ മോണിമസിൻ്റെ മിഴികൾ തിളങ്ങി.

അതെന്തു കൊണ്ട് എന്നറിയണമെങ്കിൽ മോണിമസ് സ്പീഷ്യസിനെ കുറിച്ച് അറിയണം, എങ്കിൽ മാത്രമേ.. കഥ മുന്നോട്ടു പോകും.

ഭൂമിയിൽ നിന്നും 160,000 പ്രകാശവർഷം അകലെ, സ്കാലിറ്റ എന്ന സൗരയൂഥത്തിലെ ഒരു ഗ്രഹമാണ് മെർക്കുറൈൻ. അവിടെയാണ് മോണിമസ് എന്ന സ്പീഷ്യസ് ഉള്ളത്.

കൂട്ടമായി താമസിക്കുന്നവരാണ് ഈ സ്പീഷ്യസ്, എന്നാൽ വേറിട്ട കൂട്ടങ്ങൾ ആണ്, വ്യക്തമായില്ല അല്ലെ , നമ്മുടെ ഒക്കെ തേനീച്ചയുടെ കൂട്ടം കണ്ടിട്ടില്ലെ അതു പോലെ.

മോണിമസ് വംശത്തിൽ , സ്ത്രീ സംഖ്യ വളരെ കുറവായിരിക്കും, 1000 – 10000 മുട്ടകൾ വിരിഞ്ഞാൽ ഒരു പെണ്ണെന്ന കണക്കാണ്.

മോണിമസ് വിഭാഗത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും, ഏറ്റവും ദുർബലയും ഈ സ്ത്രീ തന്നെയാണ്. ഒരു പെണ്ണിനെ റാണി ആയി സ്വീകരിക്കുന്ന പുരുഷൻമാർ എല്ലാം അവർക്കു ചുറ്റുമായി കൂടും പിന്നെ അതാണവരുടെ ലോകം. അവൾ പറയുന്നതായിരിക്കും അവർ അനുസരിക്കുക.

പുരുഷരെ എല്ലാവരെയും, മൊണിമസ് എന്നു തന്നെ ആണ് വിളിക്കുക, എന്നാൽ ശക്തരായ മോണിമസ് ആയി റാണി ഇണ ചേർന്നാൽ, ആ മോണിമസിനെ പിന്നീട് സിറോസിയ എന്നു വിളിക്കും. സാധാരണ മോണിമസിനെക്കാൾ അധികാരം കൂടിയവരാവും അവർ.

തൻ്റെ റാണിയുടെ ജീവൻ നില നിർത്താനും, ദുർബലത ഇല്ലാതാക്കാനുമായി, അവർ എന്തും ചെയ്യും. പല ജീവജാലങ്ങളെയും വേട്ടയാടി അവരിൽ പരീക്ഷണങ്ങൾ നടത്തി, സ്വന്തം റാണിയെ അവർ കൂടുതൽ കൂടുതൽ ശക്തയാക്കും. അങ്ങനെ അവളെ ശക്തമാക്കുവാൻ വേണ്ടിയാണ് ബ്ലാക്ക് മ്യൂഗിളിനേയും പിടിച്ചു കൊണ്ട് വന്നത്.

?????

സമയം , രാത്രി 8.30, മാക്സിൻ്റെ ഫോൺ നിർത്താതെ റിംഗ് ചെയ്യുകയാണ്. അതൊന്നും മാക്സ് അറിയുന്നില്ല. എന്നാൽ ചെറിയ ഒരു നീരസത്തോടെ, എയ്ഞ്ചൽ തലയുഴർത്തി. അവൻ്റെ മാറിൽ ചൂടു പറ്റി കിടക്കുവാൻ അവളുടെ മനസ് വല്ലാതെ വെമ്പുന്നു.

എന്നാൽ അതിനു തടസമായി നിർത്താതെ മുഴങ്ങുന്ന ഫോണും, അരിശത്തോടെ എയ്ഞ്ചൽ , അവനിൽ നിന്നും അടർന്നു മാറി. ഫോണിനരികിലേക്കു ചെന്നു. ഡിസ്പ്ലേയിൽ തെളിഞ്ഞ നേം കണ്ടതും അവളുടെ മിഴികൾ കോപത്തോടെ ജ്വലിച്ചു.

[ഡെൽറ്റ, sweetheart❤]

ഒരു നിമിഷം അവൾക്ക് അവളുടെ ദേഷ്യം നിയന്ത്രിക്കാനായില്ല, വയ്യാതെ കിടക്കുന്ന മാകസിൻ്റെ നടുപ്പുറം നോക്കി തന്നെ അവൾ ചവിട്ടി , എന്നാൽ അതേ… സമയം വാതിൽ തുറന്നു വന്ന, സിമോണിയയും അതു കണ്ടു.

എയ്ഞ്ചൽ…..

അമ്മ വിളിച്ചതും അവൾ ഒന്നു ഞെട്ടി,

ടീ…. നീയെന്താ ഈ ചെയ്യുന്നെ,

ദേഷ്യത്തോടെ ഉള്ള, അമ്മയുടെ ചോദ്യത്തിനു മുന്നെ അവളൊന്നു പതറി, കരഞ്ഞു കൊണ്ട് അമ്മയെ മറി കടന്നവൾ തൻ്റെ മുറിയിലേക്കോടി.

ആ സമയം അവിടെ എന്താ നടക്കുന്നതെന്ന്, സിമോണിയയ്ക്കും മനസിലായില്ല. ആ സമയം മാക്സിൻ്റെ ഫോൺ നിശബ്ദമായിരുന്നു. ഒരു നിമിഷം ചിന്തയിൽ നിന്നും ഉണർന്ന സിമോണിയ മാക്സിനരികിലേക്കു പാഞ്ഞു.

അവളുടെ പ്രതീക്ഷയ്ക്കു വിപരീതമായി, മാക്സ് ഇപ്പോഴും അബോധാവസ്ഥയിലാണ്. അത് സിമോണിയയെ കൂടുതൽ വിഷമിപ്പിച്ചു. അവൾ കരുതിയത് ബോധം വന്ന മാക്സ് അവളെ പിടിച്ചു മാറ്റിയ ദേഷ്യത്തിൽ അവൾ അവനെ, പക്ഷെ അബോധാവസ്ഥയിൽ കിടക്കുന്ന അവനെ അവൾ എന്തിന് ഉപദ്രവിച്ചു.

ഉത്തരമില്ലാത്ത ചോദ്യമായിരുന്നു അത്. അവൾ മാക്സിനെ ബെഡിൽ നേരെ കിടത്തിയ ശേഷം, പുതപ്പെടുത്തു പുതപ്പിച്ചു . ശേഷം, ദേഷ്യത്തോടെ, എയ്ഞ്ചലിൻ്റെ മുറിയിലേക്കു നടന്നു.

മുറിയിൽ ഹൃദയം നുറുങ്ങുന്ന വേദനയും കടിച്ചമർത്തി നിൽക്കുകയാണവൾ. ആ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. പ്രണയം പൊട്ടി മുളച്ചുതു മുതൽ, താനവനിൽ അടിമപ്പെടുകയാണ്, മറ്റൊരാൾക്ക് തന്നെക്കാൾ കൂടുതൽ പ്രാധാന്യം അവൻ നൽകുന്നത് തനിക്ക് സഹിക്കാനാവുന്നില്ല.

ടീ……

പിന്നിൽ നിന്നും കനത്ത ശബ്ദത്തിൽ അമ്മ വിളിച്ചതും അവളൊന്നു ഞെട്ടി, ആ സമയം തന്നെ അവൾ ചാടി പിടഞ്ഞെഴുന്നേറ്റിരുന്നെങ്കിലും അവളുടെ മിഴികളിൽ നിന്നും ധാരയായി കണ്ണുനീർ പൊഴിഞ്ഞു കൊണ്ടിരുന്നു.

നീയെന്തിനാടി… മോങ്ങുന്നെ,

അമ്മയുടെ ചോദ്യത്തിന് മറുപടിയൊന്നും നൽകാതെ അവൾ തലക്കുനിച്ചിരിക്കുകയാണ്.

വയ്യാതെ കിടക്കുന്ന അവനെ നീ എന്തിനാ ഉപദ്രവിച്ചെ എന്ന്,

അവൾക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. എയ്ഞ്ചൽ അനുഭവിക്കുന്ന മാനസിക സംഘർഷം കാണുവാൻ ആ അമ്മയ്ക്കും ആയില്ല എന്നതാണ് സത്യം .

അപ്പോ എല്ലാം നിൻ്റെ അഭിനയമായിരുന്നോ….

ആ ചോദ്യം അവളുടെ ഹൃദയത്തിൽ തന്നെ തറച്ചു കയറി.

Love pearl, എല്ലാം കള്ളമായിരുന്നോ…

ഉള്ളിൽ ദേഷ്യം വെച്ച് നീ അഭിനയിച്ചതെന്തിനാടി…..

സത്യം പറ നീ അവനെ, കൊല്ലാൻ നോക്കുവാണോ….

അമ്മേ…….

അതിശക്തമായ ശബ്ദത്തിൽ അവൾ അമ്മയെ വിളിച്ചത് , ക്രോധം കത്തിയെരിയുന്ന മിഴികളോടെ അവൾ സിമോണിയയെ, നോക്കി. മകളുടെ പതിവാല്ലാത്ത ആ ഭാവം സിമോണിയയെയും ഭയപ്പെടുത്തി.

അമ്മ എന്താ പറഞ്ഞെ അവനെ ഞാൻ, എൻ്റെ ജീവൻ നൽകിയും അവനെ രക്ഷിക്കാൻ നോക്കിയ എന്നോട് ,

പിന്നെ ഞാൻ , ഞാനെൻ്റെ കണ്ണു കൊണ്ട് കണ്ടതോ…

അവനും എന്നെ വേണ്ട, ഇപ്പോ അമ്മയ്ക്കും, ഞാനില്ലാതായ നിങ്ങൾക്ക് സുഖമായി , ഞാനാർക്കും ഭാരമാവില്ലമ്മേ….

അവളുടെ വാക്കുകൾ സിമോണിയയ്ക്കുള്ള വലിയ ഒരടി തന്നെയായിരുന്നു.

മോളെ,

സിമോണിയയുടെ ശബ്ദം ആർദ്രമായി. ആ നിമിഷം അതുവരെ കടിച്ചമർത്തിയ എയ്ഞ്ചലിൻ്റെ ദുഖം അണപ്പൊട്ടി ഒഴുകി. അമ്മേ…. എന്നുറക്കെ വിളിച്ചു കൊണ്ടവൾ സിമോണിയയെ കെട്ടിപ്പിടിച്ചു.

ഒരു നിമിഷം സിമോണിയയും തരുത്തു നിന്നു പോയി. ഒരിക്കലും അടിപതറാത്ത തൻ്റെ മകൾ ഇന്നു പൂർണ്ണമായി തകർന്നതു പോലെ. അവളുടെ ശിരസ്സിൽ, സ്നേഹത്തോടെ സിമോണിയ തലോടി, ഒരു സ്വാന്തനമെന്ന പോലെ.

ആ സ്പർഷനം അവൾക്കും ഒത്തിരി ആശ്വാസം പകർന്നിരുന്നു. അവൾ തൻ്റെ ദുഖം കരഞ്ഞു തീർക്കാൻ ശ്രമിക്കുകയാണ്, അതിനായി സിമോണിയയും അവൾക്ക് അവസരം നൽകി.

അവൾ ഒന്നു ശാന്തയായതും, സിമോണിയ അവളെ ബെഡിൽ ഇരുത്തി, ശേഷം അവൾക്കരികിൽ ഇരുന്നു.

എനി പറ, എന്തിനാ നീ അവനെ ഉപദ്രവിച്ചത്,

അതമ്മേ…. എനിക്ക് സഹിക്കാൻ പറ്റാഞ്ഞിട്ടാ…

എന്ത്,

ദേഷ്യം, ഇൻക്ക് അത് തീരെ ഇഷ്ടായില്ല.

എയ്ഞ്ചൽ നീയിതെന്തൊക്കെയാ.. ഈ പറയുന്നെ, ബോധമില്ലാതെ കിടക്കുന്ന അവൻ എന്തു ചെയ്തെന്നാ…

അവൻ തന്നെയാണ് ചെയ്തത്, അവൻ ബോധം ഉള്ളപ്പോ ചെയ്തത് ഇപ്പോഴാ ഞാനറിഞ്ഞെ,

ദേ… പെണ്ണേ… വല്ലോം പറയാണെ, തെളിച്ചു പറയണം, അല്ലേ എൻ്റെ കയ്യിൽ നിന്നും കിട്ടും.

അവൾ വിളിച്ചിരുന്നു.

ആര്,

ഡെൽറ്റ,

എന്നിട്ടെന്താ പറഞ്ഞെ,

അതിനു ഞാൻ ഫോൺ എടുത്തില്ലല്ലോ…

അതിനാണോ നീ…

അല്ല, അമ്മക്കറിയോ അവളുടെ പേര് മാക്സ് എങ്ങനെയാ സേവ് ചെയ്തു വെച്ചേ എന്ന്.

എങ്ങനെയാ….

[ഡെൽറ്റ, sweetheart❤] അങ്ങനെയാ…

അതിനാണോ നീ അവനെ, ആ അവസ്ഥയിൽ ഉപദ്രവിച്ചത്,

ഉം….. എന്നു മൂളി കൊണ്ട് അവൾ തലക്കുനിച്ചു.

കഷ്ടം.

അമ്മ അതു പറഞ്ഞതും അവൾ വാശിയോടെ തല പൊക്കി,

അമ്മ വന്നോണ്ടാ ഇല്ലെ ഞാനവനെ  ചവിട്ടി കൂട്ടിയേനെ,

നിനക്കെന്താ എയ്ഞ്ചൽ ഭ്രാന്താണോ…

എനിക്കറിയില്ല അമ്മേ… എന്തോ എന്നെക്കാൾ കൂടുതൽ പ്രാധാന്യം അവൻ മറ്റൊരാൾക്ക് കൊടുക്കുന്നു എന്നു തോന്നുമ്പോ എൻ്റെ ദേഹം എരിയുന്നു.

അതു കേട്ടതും സിമോണിയായ്ക്ക് ചിരിയാണ് വന്നത്.

എന്താ അമ്മ ചിരിക്കണെ,

നിൻ്റെ കുശുമ്പു കണ്ട് ചിരിച്ചതാ…

ആ അമ്മെ , എനിക്കു കുശുമ്പാ.. അമ്മക്കറിയാഞ്ഞിട്ടാ….

എന്താ അമ്മയ്ക്കറിയാത്തെ, എന്നാ അമ്മേടെ കുട്ടി ആദ്യം അതു പറ,

അതു കേട്ടതും അവളുടെ മുഖം നാണത്താൽ ചുവന്നു,  അവൾ തൻ്റെ വിരലുകൾ കടിച്ചു . അതു കണ്ടതും സിമോണിയക്കു മനസിലായി താനറിയാത്ത എന്തോ ഉണ്ടെന്ന്,

എന്താടി കാര്യം നീ പറഞ്ഞേ…

അതമ്മേ.. ഞാൻ,

നീ പറ,

ഞാൻ പറഞ്ഞാ അമ്മ എന്നെ കളിയാക്കും,

ഇല്ല നീ പറ,

ഉറപ്പാണോ…

ഉം…. ഉറപ്പ്,

എന്നാ ഞാൻ പറയാ…

നീയൊന്ന് വേഗം പറ,

അത് അമ്മേ…അന്ന് കോളേജിൽ വെച്ച് മാക്സ് എന്നെ നോക്കിയിരുന്നു. അവൻ നോക്കി നിന്ന സമയം എൻ്റെ ദേഹ താപം കൂടി, ഒരു തരം വീർപ്പുമുട്ടലൊക്കെ .

എന്നിട്ട്,

പെട്ടെന്നു ഞാൻ ഭയന്നു പോയി, പിന്നെ ചുറ്റും നോക്കിയപ്പോ അവൻ എന്നെ നോക്കുന്നത് കണ്ടത്, ഞാൻ നോക്കിയതും അവൻ നോട്ടം മാറ്റി, അപ്പോ എനിക്കുണ്ടായ പ്രശ്നം മാറി.

ആ അതിന്,

പിന്നെയും അവൻ എന്നെ നോക്കിയപ്പോ അതു പോലെ ഓരോന്ന് എനിക്കു വീണ്ടും വന്നു. സത്യത്തിൽ ഞാൻ പേടിച്ചു പോയി,

എന്തിന്,

ഒരുപാട് ആൺകുട്ടികൾ എനിക്കു പിറകെ വന്നിട്ടുണ്ട് അവരിലാരിലും തോന്നാത്ത ഒരാകർഷണം അവനോട് തോന്നി. എൻ്റെ രഹസ്യം ആരും അറിയാൻ പാടില്ലല്ലോ..

ആ… അതുള്ളതല്ലേ….

അതു കൊണ്ടാ ഞാൻ അന്നവനോട് ചൂടായെ,

അമ്പടി കേമി,

ദേ… അമ്മേ…അമ്മ കളിയാക്കൂലാന്ന് വാക്കു തന്നതാണേ…

ഇല്ല മോൾ പറഞ്ഞോ…

പിന്നെ അവനാരാന്നറിഞ്ഞപ്പോ… അവനോട് കൂട്ടു കൂടാൻ ഒരു മടി, ചമ്മൽ ഒക്കെ, അതു മറക്കാൻ ഞാൻ കൂടുതൽ കൂടുതൽ അവനോട് ദേഷ്യപ്പെട്ടു.

അപ്പോ ഉള്ളിൽ ഇഷ്ടം വെച്ചു കൊണ്ട് തന്നെയാണ് നീയിതൊക്കെ ചെയ്തു കൂടിയത്.

അമ്മേ അത് ഞാൻ,

ഇപ്പോ എനിക്കെല്ലാം മനസിലായി,

അങ്ങനല്ല അമ്മേ… എന്തോ ഒന്ന് എന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ടായിരുന്നു. അതെന്താ എന്ന് എനിക്കന്നറിയില്ലായിരുന്നു.  അതിനോടുള്ള ചെറുത്തു നിൽപ്പ് മാത്രായിരുന്നു ആ ദേഷ്യം

അപ്പോ ഇപ്പോഴോ…..

എൻ്റെ ജീവനാ അമ്മേ…അവൻ, അമ്മ പറഞ്ഞ പോലെ എന്നിൽ അവനോടുളളത് പ്രണയമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു അമ്മേ….

പക്ഷെ അവൻ ചെയ്തതോ… ആ ഡെൽറ്റയെ, എനിക്കു സഹിക്കാനാവുന്നില്ല അമ്മേ…

എയ്ഞ്ചൽ അവൻ എന്തു ചെയ്തെന്നാ നീ ഈ പറയുന്നത്.

അവൻ ചെയ്യുന്നതെല്ലാം അമ്മയ്ക്ക് ശരിയാണല്ലോ ഞാൻ ചെയ്യുന്നതും പറയുന്നതും മാത്രം തെറ്റ്,

എയ്ഞ്ചൽ ഞാനങ്ങനെ പറഞ്ഞില്ല,

എനിക്കെല്ലാം മനസിലായമ്മേ…ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല, എനിക്കെല്ലാം മനസിലാവും.

നിനക്കെന്തു മനസിലായെന്നാ നീ ഈ പറയുന്നത്, ഇതു തന്നെയാണ് നിൻ്റെ പ്രശ്നം, നിൻ്റെ ഭാഗത്ത് നിന്ന് മാത്രമേ… നീ ചിന്തിക്കൂ… നീയൊരിക്കലെങ്കിലും അവൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ചിട്ടുണ്ടോ….

53 Comments

  1. Bro, കാമുകിyude 17-21 page kanunilla. Plzz help me. Katha pakuthikku nikkuva. Pakuthikku vayichu nirthan pattunilla. Enthelum vazhi parajyu tharuka. Plzz

    1. ഇവിടെ തന്നെ ഉണ്ടല്ലോ ബ്രോ…. Enni kittiyillel അപ്പുറത്ത് ഉണ്ട്

      1. Entethil aa part onnum kaikunilla. 16 kazhijya 22e ullu

        1. Ivide thanne കാമുകി എന്ന് സെർച്ച് ചെയ്താൽ മതി കിട്ടും

  2. എന്താടോ കാണാത്തെ

  3. താനെന്ത് മനുഷ്യൻ ആണെടോ
    ഇത് ഒന്ന് തീർത്തോടെ

  4. Ithinte bakki Enna publish

  5. ഇണക്കുരുവികൾ വേണം ബ്രോ. ഇതിപ്പോ ethra kalamayi. അത് എഴുതി തീർത്തിട്ട് പോരെ ബാക്കി ഒക്കെ

  6. മാക്കാച്ചി

    Bro ഇണക്കുരുവികൾ എന്ന് start ചെയ്യും ?

  7. അടിപൊളി ❤

  8. പാവം പൂജാരി

    This part also very nice.
    ???

  9. ഈ ഭാഗവും poli….. ഏയ്ഞ്ചൽ അവനെ ഭ്രാന്തമായി സ്നേഹിക്കാൻ തുടങ്ങിയല്ലേ….. അവന്റെ പ്രതികരണം അറിയാൻ കാത്തിരിക്കുന്നു…. ആ പരീക്ഷണങ്ങൾ ഒക്കെ നന്നായി വിവരിച്ചു…

    അവന്റെ അമ്മയ്ക്കും അച്ഛനും എന്താണ് സംഭവിച്ചത് എന്ന് അറിയാനായി waiting…..

    സ്നേഹത്തോടെ സിദ്ധു… ❤

  10. Love & war evide bro …kore aayi waiting ….?

  11. ??????

  12. Pwolichu ❣️

  13. സൂര്യൻ

    രാജ, hidden face2 & ശിവശക്തി എന്തിയേ? നി൪ത്തിയോ?

    1. S2 ippo thodangilla shivashakthi adhyayam onne poorthi aayitte idollu alle risk aane

      1. സൂര്യൻ

        Ok.അപ്പുറത്തും ഇപ്പുറത്തും എല്ലാം തപ്പാരുന്നു. രണ്ടു൦ നല്ല കഥകൾ ആരുന്നു.

      2. Ethrayum pettann thanne shivashakthi yude bakki varum enn pratheeskhikkunnu

  14. വിനോദ് കുമാർ ജി ❤

    ❤❤❤?

  15. ❤️❤️❤️❤️❤️❤️

  16. വളരെ നന്നയിട്ടുണ്ട് ഞാൻ isttpette വയെക്കുന്ന oru കഥ ആണ് ഇത് ❤?

  17. കൈലാസനാഥൻ

    ഈ ഭാഗവും ആകാംക്ഷാനിർഭരമായിരുന്നു. മോണിമസിന്റെയും സിമോണിയയുടെയും ശക്തി ദൗർബല്യങ്ങൾ ഒക്കെ നന്നായി വിവരിച്ചത് ഇഷ്ടമായി. അതേ പോലെ അവരുടെ പരീക്ഷണങ്ങൾ ഒക്കെ .
    അബോധാവസ്ഥയിൽ കിടക്കുന്ന മാക്സിനെ എയ്ഞ്ചൽ പരിചരിക്കുന്നതും ഭ്രാന്തമായ പ്രണയ ചേഷ്ടകളും അവളുടെ മാനസികാവസ്ഥയും ഒക്കെ അതിമനോഹരമായി വരച്ചു കാട്ടിയിരുന്നു.
    മാക്സ് അബോധാവസ്ഥയിൽ അവന്റെ അച്ഛനേയും അമ്മയേയും സ്വപ്നം കാണുന്നതും അവരുടെ ശബ്ദം കേൾക്കുന്നതും അവന്റെ ജനനചരിത്രം അറിയുന്നതും ഒക്കെ നന്നായിരുന്നു. അഗ്നി ലാർവ്വ ആയിട്ട് പുഴ പോലെ ഒഴുകി എന്നതിൽ ” ലാവ ” എന്നാണ് വേണ്ടിയിരുന്നത് , പല പ്രാവശ്യം ലാർവ്വ (കമ്പിളിപ്പുഴു ) എന്ന് തെറ്റായി എഴുതിയതിനാൽ പറഞ്ഞു എന്നുള്ളൂ. കഥ വളരെയധികം ഇഷ്ടമായി. വൈകിയാണെങ്കിലും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

    1. Ezhuthaa post editing illa bro athile pattiyatha sry..

  18. Nice ❣️❣️❣️❣️❣️

  19. pavithra bandham enthayi bro

  20. ജിത്തു ജിതിൻ

    Happy onam broh……..
    ഈ പാർട്ടും pwolich ??
    അടിപൊളി ആയിരുന്നു. Angel ഭ്രാന്തമായി പ്രണയിക്കാൻ തുടങ്ങി അല്ലെ. അവളെ പെട്ടന്ന് ഒന്നും ഇനി മാക്സ് ഇഷ്ടപെടണ്ട. ?അവൾ കുറച്ചു അവന്റെ പിറകെ നടക്കട്ടെ. പിന്നെ മാക്സിന്റെ അച്ഛനും അമ്മയ്ക്കും എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു. അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ ???????
    ~ജിത്തു ജിതിൻ

  21. Bro കാമുകി സീസൺ 2 എപ്പോൾ തുടങ്ങും

    1. Adyam s1 ulla kadhagal theeratte muthe alathe s2 thudangi theri kekkan vayya

      1. Nv യുടെ റീ എൻട്രിക്കു വേണ്ടി വെയ്റ്റിംഗ് ആണ്

Comments are closed.