?Universe 5 ?[ പ്രണയരാജ] 344

?Universe 5?

Author : Pranayaraja | Previous Part


 

നീ എന്തിനാ… എന്നെ ഇങ്ങനെ നോക്കുന്നേ..

എയ്ഞ്ചലിൻ്റെ ചോദ്യമാണ്, എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ഒരു ചമ്മിയ ചിരിയും ചിരിച്ചു കൊണ്ട് ഞാൻ പതിയെ എഴുന്നേറ്റു നിന്നു. എന്നാൽ ഏയ്ഞ്ചലിൻ്റെ  അമ്മ ഇപ്പോഴും മുട്ടിൽ തന്നെ ഇരിക്കുകയായിരുന്നു.

ആന്റി പ്ലീസ്, നിങ്ങൾ ഒന്ന് നേരെ നിൽക്കുമോ..?

അവർ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു, ആ സമയമാണ് ഒലിവ പറഞ്ഞത്.

ഞങ്ങൾ ഇൻവെസ്റ്റിഗേഷനു വന്നതല്ല, സിമോണിയ,

അത് കേട്ടതും, എയ്ഞ്ചലിന്റെ അമ്മ നേരെ നിന്നു., ആ മുഖത്തുണ്ടായിരുന്നു ഭീതി മാറിയിരുന്നു.

പിന്നെ, പിന്നെ നിങ്ങൾ എന്തിനാ എന്റെ മക്കളെ, പിൻതുടർന്നു വന്നത്.

അത് നിന്റെ മക്കളെ ഇവന് ഇഷ്ടം ആയതുകൊണ്ട്..?

പെട്ടെന്ന് ഞാൻ അലറിവിളിച്ചു ഒലീവ എന്ന്, ഒലിവ അങ്ങനെ ഒരു മറുപടി നൽകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, എന്നെ ദേഷ്യത്തോടെ നോക്കുന്ന എയ്ഞ്ചലിനെയാണ് ഞാൻ കണ്ടത്. അവളുടെ അമ്മയും എന്നെ തുറിച്ചു നോക്കുകയാണ്.

അത് ഞാൻ,

ഇവിടെ ഒന്നും ഒളിക്കേണ്ട ആവശ്യമില്ല മാക്സ്,

എന്നോട് അതു പറഞ്ഞ് ഒലീവ തന്നെ ബാക്കി കാര്യങ്ങൾ മൊത്തം അവരോട് സംസാരിച്ചത് , എയ്ഞ്ചലിൻ്റെ അമ്മയെ ഫെയ്സ് ചെയ്യാനാവാതെ പുറത്തേക്ക് നോക്കി ഞാനും വാതിലിനരികിൽ നിന്നു.

പെട്ടെന്ന് ആരുടെയൊ കൈ എന്റെ  പിറകിൽ പതിച്ചത്, ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞു നോക്കി, അത് ഏഞ്ചലിന്റെ അമ്മ ആയിരുന്നു.

നിനക്ക് എന്റെ മോളെ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞത് സത്യമാണോ…

അതെ ആന്റി, ഏതു തരത്തിലുള്ള ഇഷ്ടമാണ് എന്ന്എനിക്ക് അറിയില്ല, പക്ഷേ അവളുടെ പേര്, അതു തന്നെയാണ് എന്നെ അവളിലേക്ക് അടുപ്പിച്ചത്.

എനിക്ക് മനസ്സിലായില്ല മാക്സ് നീ എന്താണ് പറഞ്ഞു വരുന്നത് എന്ന്.

എയ്ഞ്ചൽ, അതെന്റെ അമ്മയുടെ പേര് കൂടി ആയിരുന്നു .ആന്റി,

ഒരു നിമിഷം അവർ എന്റെ മുഖത്തേക്ക് തന്നെ നോക്കി, ആ മുഖത്ത് ഒരു വാത്സല്യം നിറയുന്നത് ഞാനറിഞ്ഞു. അറിയാതെ ഞാൻ അവരിലേക്ക് ചേർന്നു, അവരും  വാത്സല്യത്തോടെ എൻ്റെ ശിരസ്സിൽ തലോടി..

എയ്ഞ്ചൽ,…

അവളെ വിളിച്ചതും, അവൾ ഞങ്ങൾക്ക് അരികിലേക്ക് വന്നു, അവളുടെ മുഖത്തെ ദേഷ്യം മാറിയിരുന്നില്ല, അവളെ ഫെയ്സ് ചെയ്യാൻ ഞാനും വളരെയേറെ ബുദ്ധിമുട്ടി.

മോളെ, ഞാനൊരു കാര്യം പറയട്ടെ,

എന്താ അമ്മേ…

എനിക്ക് പറയാനുള്ളത് നിങ്ങളോട് രണ്ടു പേരോടുമാണ്.

അത് കേട്ട് ഞങ്ങൾ തലയാട്ടി.

നിങ്ങൾ രണ്ടുപേരും, ഹാഫ് ബ്ലഡ് ആണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ആരെ വേണമെങ്കിലും, ജീവിത പങ്കാളിയാക്കാൻ കഴിയും, എന്നാൽ നിങ്ങളെക്കുറിച്ചുള്ള സത്യങ്ങൾ, അവരെങ്ങനെ എടുക്കുമെന്നത് അനുസരിച്ചിരിക്കും നിങ്ങളുടെ ഈ ഭൂമിയിലെ ജീവിതം.

എനിക്ക് മനസ്സിലായില്ല ആൻ്റി ,

അമ്മ. എന്താ പറയുന്നേ…

മക്കളെ ഈ ഭൂമിയിൽ, മനുഷ്യനെ തിരഞ്ഞെടുത്ത, ഏലിയ ൽ  ഞാനും നിന്റെ അമ്മയും മാത്രമല്ല, അതിനും മുന്നേയും ഒത്തിരി ഒത്തിരി ഏലിയൻസ്, മനുഷ്യനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തിരുന്നു.

എന്നിട്ടെന്തുണ്ടായി അമ്മേ..

സ്വാർത്ഥ താൽപര്യങ്ങൾക്കായി, അവരെ കുറിച്ചുള്ള വിവരങ്ങൾ, ഗവൺമെൻ്റിനോട് പറഞ്ഞു, അവരെ ശാസ്ത്രജ്ഞൻമാരെ ഏൽപ്പിച്ച ശേഷം പണം വാങ്ങിയ എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ആന്റി പറഞ്ഞു വരുന്നത്.

മാക്സ് എനിക്കും നിണറ് അമ്മയ്ക്കും, ഈ അവസ്ഥ തന്നെ വരേണ്ടതായിരുന്നു, ഞങ്ങൾ തിരഞ്ഞെടുത്ത മനുഷ്യർ, നല്ലവരായിരുന്നു, അതുകൊണ്ടാണ്,  ഞങ്ങൾക്കൊന്നും സംഭവിക്കാതിരുന്നത്.

അമ്മേ….

അതേ മോളേ…, എനിക്ക് നിന്നെക്കുറിച്ചായിരുന്നു ഭയം, എന്നാൽ എനിക്ക് ഇപ്പോൾ ആ ഭയം ഇല്ല.

അമ്മ എന്താണ് പറഞ്ഞു വരുന്നത്.

നിനക്ക് മാക്സിനെ ജീവിതപങ്കാളിയായി സ്വീകരിച്ചു കൂടെ

അമ്മേ…

ആന്റി അത്, ഞാൻ.

മാക്സ് നീയൊന്നും മിണ്ടാതിരിക്കണം,

പക്ഷേ ഒലീവ, ഞാൻ

എനിക്കറിയാം നീ എന്താണ് ചിന്തിക്കുന്നതെന്ന് മാക്സ്, ഡെൽറ്റയെ കുറിച്ച് അല്ലേ

അതെ ഒലിവ…

അതിനുള്ള ഉത്തരം, നിനക്ക് തിങ്കളാഴ്ച ലഭിക്കുന്നതാണ്. അതുകൊണ്ട് നീ ഇപ്പോ ഒന്നും മിണ്ടാതെ നിൽക്കുക. സമ്മതം മാത്രം മൂളുക.

പക്ഷേ ഒലീവാ….

നിനക്കെന്നെ വിശ്വാസമില്ലേ മാക്സ്, നിനക്ക് ശരി എന്നുള്ളത് മാത്രമേ ഞാൻ തിരഞ്ഞെടുക്കുകയുള്ളൂ, ഞാനൊന്നു നിനക്ക് വേണ്ട എന്ന് പറയുന്നുണ്ടെങ്കിൽ, അതിലൊരു അപകടം പൊളിഞ്ഞു കിടപ്പുണ്ടാകും.

ഒലിവ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ കൂടുതൽ തർക്കിക്കാൻ എനിക്ക് തോന്നിയില്ല, ഞാനും മൗനം പാലിച്ചു.

മാക്സ് എനിക്ക് നിന്റെ അഭിപ്രായമാണ് അറിയേണ്ടത്.

ആന്റി എന്നോട് ചോദിച്ചപ്പോൾ, എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ഒലീവ പറഞ്ഞതനുസരിച്ച്, അതിനുള്ള മറുപടി ഞാൻ കൊടുത്തു.

ആന്റി, എയ്ഞ്ചലിൻ്റെ സമ്മതം ചോദിക്കു, അവൾക്കു കുഴപ്പമില്ല എങ്കിൽ എനിക്കും കുഴപ്പമില്ല.

ഞാനത് പറഞ്ഞപ്പോൾ അവൾ എന്നെ ദേഷ്യത്തോടെ നോക്കി, അകത്തേക്ക് പോയി, അത് കണ്ടപ്പോൾ എന്നിൽ വിരിഞ്ഞത് സന്തോഷമായിരുന്നു. അത് ഞാൻ പുറത്തു കാണിച്ചില്ല.

മോനെ ഒന്നും തോന്നരുത്, അവൾ അങ്ങനെയാ, പെട്ടെന്ന് എടുത്തുചാടും പക്ഷെ, ആള് പാവമാ…

ആ സമയമാണ് ഒലീവ അവരോട് ചോദിച്ചത്,

സിമോണിയ , നമ്മൾ പോവുകയല്ലേ…

പെട്ടെന്ന് അത്  കേട്ടപ്പോൾ, ഞാനൊരു ഒലീവയോട് ചോദിച്ചു.

നമ്മൾ എങ്ങോട്ടു പോകുന്നു.

സിമോണയയും ഏയ്ഞ്ചലും, നമ്മോടൊപ്പം നമ്മുടെ വീട്ടിലേക്ക് വരുന്നു,

അതിന്റെ ആവശ്യമുണ്ടോ ഒലീവ,

ഉണ്ട് മാക്സ്, മെൽറ്റ പറഞ്ഞത് നിനക്കോർമ്മയില്ലേ..

ഉണ്ട് ഒലിവ,

സിമോണിയക്ക് നിന്നെ ഒരു പരിധിവരെ ട്രെയിൻ ചെയ്യാനാവും.

അതെങ്ങനെ,

എയ്ഞ്ചലിനെ ഇതുവരെ ട്രെയിൻ ചെയ്തത് അവർ അല്ലേ, അപ്പോ അവൾക്ക് നിന്നെയും ട്രെയിൻ ചെയ്യുവാനാകും, അവളുടെ സഹായം നമുക്കിപ്പോൾ കൂടിയേ തീരൂ…

ഒലീവ എനിക്ക് കുറച്ച് സമയം തരണം.

ശരി സിമോണിയ,

അങ്ങനെ കുറച്ചു നേരം ഞങ്ങൾ അവിടെ കാത്തിരുന്നു, അതിനുശേഷം ഒരു വലിയ ബാഗുമായി, അവർ വന്നു. അവരുടെ കാറിൽ ഞങ്ങൾ യാത്രയായി, എൻ്റെ വലിയ വീട്ടിലേക്ക്.

?????

ഒലീവയുടെ നിർബന്ധപ്രകാരം, എന്റെ മുറിയുടെ തൊട്ടടുത്ത മുറി തന്നെയാണ്, എയ്ഞ്ചലിന്  നൽകിയത്. ആന്റി താഴെയാണ്, തിരഞ്ഞെടുത്തത്.

ഞാൻ നേരെ മുറിയിൽ പോയി കിടന്നു, ഒരുതരം വല്ലാത്ത അവസ്ഥയായിരുന്നു. എനിക്കും അറിയില്ല, എനിക്കു ചുറ്റും എന്താണ് നടക്കുന്നതെന്ന്. ഡെൽറ്റയെ വാശി കേറ്റാൻ ആണ്, എയ്ഞ്ചലിനോട് എടുക്കണം എന്ന് തോന്നിയത്, പിന്നെ അവളെ കുറിച്ച് അറിയാനുള്ള ഒരു കൗതുകവും.

എന്നാൽ ഇന്ന് അവൾ എന്റെ തൊട്ടടുത്ത മുറിയിൽ വരെ  എത്തിയിരിക്കുന്നു. അവളുടെ അമ്മ തന്നെ, അവളെ എനിക്ക് തരാൻ തയ്യാറാണ്. ഒലിവയും അതിനു കൂട്ടു നിൽക്കുന്നു, സത്യത്തിൽ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല, തുടക്കത്തിൽ ഒലീവ പറഞ്ഞത്, എന്റെ ജീവിത സഖിയെ എനിക്ക് തെരഞ്ഞെടുക്കാൻ അധികാരമുണ്ടെന്ന് ആണ്, എന്നാൽ ഇപ്പോൾ ആ അധികാരം എന്നിൽ നിന്നും പറിച്ചെടുത്തിരിക്കുന്നു.

എയ്ഞ്ചലിന്  എന്നോട് ദേഷ്യമാണ്. വ്യക്തമായ ഒരു ഉത്തരം ഇല്ല എന്തിനാണ് അവൾക്ക് എന്നോട് ഇത്ര ദേഷ്യം എന്ന്. ആലോചിക്കുന്തോറും തലയ്ക്കു ഭ്രാന്ത് പിടിക്കുന്നത് പോലെ, ഒന്നും മനസ്സിലാവാത്ത അവസ്ഥ.

മാക്സ്, നിന്റെ അധികാരങ്ങളെ, ആരും ഒരിക്കലും നിനക്ക് നിഷേധിച്ചിട്ടില്ല.

ഒലീവാ നീ എന്താണ് ഈ പറയുന്നത്.

അതെ മാക്സ്, നിനക്ക് എയ്ഞ്ചലിനെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എങ്കിൽ, കഴിക്കേണ്ടതില്ല, നിനക്ക് മറ്റ് ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം.

പിന്നെ അവളെ എന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നത്.

അവളുടെ അമ്മയെ ആണ് ഇപ്പോ നമുക്ക് ആവശ്യം, അതായത്  സിമോണിയ , അവൾ അവിടെ വരുമ്പോൾ അവളുടെ മകളും കൂടെ വരും. അത്ര മാത്രം ചിന്തിക്കുക.

എനിക്ക് മനസ്സിലായി.

മാക്സ്, നിനക്ക് എന്തുകൊണ്ടും  ചേരുക എയ്ഞ്ചൽ തന്നെ  ആയിരിക്കും, ഞാൻ നിന്നെ നിർബന്ധിക്കുകയോ, നിന്റെ അധികാരത്തിൽ കൈകടത്തുകയോ അല്ല.

നീ എന്താണ് പറഞ്ഞു വരുന്നത് ,ഒലിവ.

മനുഷ്യനെ കുറിച്ച് നിനക്കൊന്നും അറിയില്ല മാക്സ്, മനുഷ്യന് നല്ല വശവും ചീത്ത വശവും ഉണ്ട്. അതിലൊന്നാണ് നേരത്തെ  സിമോണിയ പറഞ്ഞത്.

നീ ഇപ്പോൾ ഡെൽറ്റയെ  തന്നെ സ്വീകരിച്ചു എന്നിരിക്കുക. നിന്നെ കുറിച്ചുള്ള വിവരങ്ങൾ അവൾ  ഗവൺമെന്റ് പറഞ്ഞു കൊടുക്കുകയാണെങ്കിൽ, അവൾക്ക് കിട്ടാൻ ഇരിക്കുന്ന പ്രതിഫലം നിനക്കൊന്നും ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ആയിരിക്കും.

അവൾ, അങ്ങനെ ചെയ്യുമോ…

ഞാർ അവളുടെ മനസ്സ് വായിച്ചതാണ് മാക്സ്, അതുകൊണ്ട് തന്നെയാണ് ഞാൻ നിന്റെ മനസ്സിൽ അവളെ കുറിച്ചുള്ള ചിന്തകൾ വളരുന്നത് തടയാൻ ശ്രമിച്ചത്

ഒലീവ

നാളെ കഴിഞ്ഞ്, ക്ലാസ്സിൽ പോകുമ്പോൾ, അവളുടെ സാന്നിധ്യത്തിൽ, അവളുടെ മനസ്സിലെ ചിന്തകൾ നിനക്ക് കാണുവാൻ. ഞാൻ നിന്നെ സഹായിക്കാം. അതിനുശേഷം നീ തീരുമാനിച്ചാൽ മതി, എന്തു ചെയ്യണമെന്ന്.

ഒലീവ അങ്ങനെ തീർത്തു പറഞ്ഞപ്പോൾ കൂടുതൽ ഒന്നും എനിക്ക് ചിന്തിക്കാൻ ഉണ്ടായിരുന്നില്ല, അരുതാത്തതെന്തോ എനിക്ക് ചുറ്റും നടക്കുന്നതായി എനിക്ക് തോന്നി, അല്ലെങ്കിൽ ഒലീവ  ഇങ്ങനെ പറയില്ലായിരുന്നു. ഒലീവയെ മാത്രമാണ് ഞാൻ പൂർണമായി വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അവളുടെ വാക്കുകൾക്ക് എനിക്ക് ഏറെ വിലയുണ്ടായിരുന്നു.

മുറിയിൽ കിടക്കുമ്പോൾ എനിക്ക് എയ്ഞ്ചലിനെ  കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. അവൾ എന്തു ചെയ്യുകയായിരിക്കും എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി, അതു കൊണ്ടു തന്നെ ഞാൻ എന്റെ മുറിയിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി, അവളുടെ മുറി ലക്ഷ്യമാക്കി നടന്നു.

അവളുടെ മുറിയോട് അടുക്കുംതോറും. എന്റെ ഹൃദയം വല്ലാതെ തുടിച്ചിരുന്നു. അവൾ വാതിൽ അടച്ചിരുന്നില്ല.  തുറന്നു കിടക്കുന്ന വാതിലിലൂടെ ഞാൻ ആ മുറിയിലേക്ക് നോക്കി, കണ്ണാടിക്ക് മുന്നിൽ നിൽക്കുകയാണ് എയ്ഞ്ചൽ, ദേഷ്യത്തിൽ വല്ലാത്ത ആയിരുന്നു, കണ്ണാടിയിൽ തെളിഞ്ഞ അവളുടെ മുഖത്ത് നിന്നും അത് വ്യക്തമായിരുന്നു.

പെട്ടെന്നാണ് അവൾ തിരിഞ്ഞു നോക്കിയത്, എന്തു ചെയ്യണമെന്നറിയാതെ, ഞാൻ നിശ്ചലനായി, പെട്ടെന്ന് എനിക്കു നേരെ അവൾ നടന്നു  വന്നു, മുഖത്ത് വല്ലാത്ത ദേഷ്യം ഉണ്ടായിരുന്നു, അവൾ എന്തെങ്കിലും പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു, പക്ഷെ എൻ  പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് അവൾ വാതിൽ ഉറക്കെ അടയ്ക്കുകയാണ് ചെയ്തത്.

അതു പ്രതീക്ഷിച്ചിരുന്നില്ല എന്നത് കൊണ്ട് തന്നെ, അതൊരു വലിയ അടി ആയിരുന്നു എനിക്ക് , ദേഷ്യത്തോടെ ഞാൻ താഴേക്ക് പടികളിറങ്ങി, ദേവകി അമ്മയെ കാണുക എന്നതാണ് ലക്ഷ്യം. ദേവകിയമ്മയോട് സംസാരിക്കുമ്പോൾ പെട്ടെന്ന് ശാന്തമാകും.

മാക്സ്..

പിന്നിൽ നിന്നൊരു വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി, ആന്റി ആയിരുന്നു. അത് ഞാൻ  അവർക്ക് അരികിലേക്ക് ചെന്നു.

ഇവിടെ ഇരിക്ക്,

അവർ ആവശ്യപ്പെട്ടതു കൊണ്ട്,  അവർക്കരികിൽ ഞാൻ ഇരുന്നു.

സ്കെൽട്ടൻ നിൻ്റെ അമ്മ ആയിരുന്നു അല്ലേ..

ആന്റിയ്ക്ക് അമ്മ അറിയുമോ…

അറിയാമായിരുന്നു മാക്സ്, നിന്റെ അമ്മ ഒരു  ധീരവനിത ആയിരുന്നു, ഒരിക്കൽ ഞങ്ങളുടെ ഗ്രഹത്തിൽ ഒരു അറ്റാക്ക് ഉണ്ടായിരുന്ന സമയത്ത്, നിന്റെ അമ്മ അടങ്ങുന്ന പത്തംഗ സംഘമാണ്, അവരെ അവിടെ നിന്നും തുരത്തി ഓടിച്ചത്.

അതിനുശേഷം നിന്റെ അമ്മ കുറച്ചു കാലം ഞങ്ങളുടെ ഗൃഹത്തിൽ വസിച്ചിരുന്നു, അന്ന്, അവളുടെ സുഹൃത്തായി ഞാനും കൂടെ ഉണ്ടായിരുന്നു.

ആന്റി പറഞ്ഞു വരുന്നത്.

അതെ മാക്സ്, ഒരു പ്രത്യേക ലക്ഷ്യത്തിനായി ഭൂമിയിലെത്തിയ നിന്റെ അമ്മയെ കുറിച്ച് ഒരു വിവരവും ഇല്ലാതെ ആയപ്പോഴാണ്, ഞാൻ ഈ ഭൂമിയിലേക്ക് വന്നത്, നിന്റെ അമ്മയെ തേടിയായിരുന്നു ഞാൻ വന്നത്.

എന്നിട്ട് ആന്റി എന്റെ അമ്മയെ കണ്ടിരുന്നോ

കണ്ടിരുന്നു മാക്സ്,

അന്ന് നിന്റെ അച്ഛന്റെ കൂടെ, അവൾ സന്തോഷത്തോടെ വസിക്കുകയായിരുന്നു, അവളെക്കുറിച്ച് പുറത്താരും  അറിയരുത്  എന്ന് അവളെന്നോട് പറഞ്ഞിരുന്നു. അതു കൊണ്ട് മാത്രമാണ് ഞാൻ ഈ ഭൂമിയിൽ താമസമാക്കിയത്.

37 Comments

  1. നന്നായിട്ടുണ്ട് കാത്തിരിക്കുന്നു ഇതുപോലെ നല്ലൊരു അടിപൊളി പാർട്ടുമായ് വീണ്ടും വേഗം വരുമെന്ന് പ്രതിക്ഷിച്ചു
    With❤️

  2. രാവണപ്രഭു

    Adi powliye…….

  3. ഈ ഭാഗവും അടിപൊളി….. എയ്ഞ്ചൽ അവനെ കുറിച്ചുള്ള ചിന്തകൾ മാറി വരുന്നുണ്ട്….. വൈകാതെ ഇഷ്ട്ടം അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു…. ❤️❤️❤️❤️❤️❤️❤️ ഡെൽറ്റയെ കുറിച്ച് ഒലിവ എന്താണാവോ മനസിലാക്കിയത്….??

    1. Ellea avan kattilekk vanvasthinu pogum eppo

    2. Delta friends with benefits type anu

  4. ?സിംഹരാജൻ

    പ്രണയരാജ❤️?,
    ഒരു രക്ഷയും ഇല്ല അത്രക്ക് പൊളി ആയിട്ടുണ്ട് ഓരോരോ ഭാഗവും!!!
    ഇനി angel ഇഷ്ടം പറയുന്നതിന് അവൻ ഒരു തടസം ആയി നിൽക്കുമോ എന്നൊരു സംശയം മാത്രമുള്ളു!!!
    ❤️?❤️?

  5. Super

  6. സൂപ്പർ ആയിട്ടുണ്ട്‌ ബ്രോ. പക്ഷെ പെട്ടന്ന് തീർന്നു പോയി. കൊറച്ചുകൂടി എഴുതാമായിരുന്നു. എന്തായാലും നന്നായിട്ടുണ്ട്❤. Waiting for next part.

  7. കൊള്ളാം വളരെ നല്ല part ആയിരുന്നു ഇതു ഇവരുടെ ഒരുമിച്ചു ഉള്ള വരവ് കോളേജ് ഉള്ളവർ കണ്ടാൽ അവിടെ ഉള്ള ചെക്കന്മാർ ഇവനോട് തല്ലിന് വരോ മാക്സ് ന്റേം angel ന്റേം പ്രണയം കാണാൻ കാത്തിരിക്കുന്നു അവരുടെ ശക്തി എന്താണ് എന്നു അറിയാൻ കാത്തിരിക്കുന്നു

    ശിവശക്തി nxt part എന്ന ഇനി post ആക്ക spr സ്റ്റോറി ആണ് അതു nxt വേഗം post ആകണേ

  8. വിരഹ കാമുകൻ???

    ❤❤❤

  9. സിംഗിൾ പേജ് അക്കാതെ multiple Page അകികൂടെ… അതല്ലേ വായിക്കാൻ രസം … പിന്നെ നല്ല കഥയായിരുന്നു ട്ടോ

  10. Hoo theernnpoyallo man…. eni palathum pratheekshikam le…. sneham vanchana chathi kopam✌✌

  11. സമർ ആലി ഇംമ്രാൻ

    നന്നായിരുന്നു തീർന്നത് അറിഞ്ഞില്ല കുറുച്ചു കൂടി പേജ് കൂട്ടിയിരുന്നങ്കിൽ ‘!!
    ചോദിച്ചത് അതിമോഹമാമോ….??

  12. ഈ കഥ ഇന്ന് വായിക്കണം എന്ന് മനസ്സിൽ വിചാരിച്ചത് ആണ് അതുപോലെ ഏഞ്ചൽലും അമ്മയും മാക്സിന്റ വിട്ടിൽ വന്ന് താമസിക്കണം എന്നും വിചാരിച്ചു അത് രണ്ടും ഇന്ന് നടന്നു സൂപ്പർ ???

  13. നിധീഷ്

    ♥♥♥

  14. ❤❤❤❤???????????❤❤❤❤❤❤❤❤❤❤

  15. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤

  16. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ????. അടുത്ത ഭാഗം ഉടനെ കാണുമോ

  17. ബ്രോ കിടിലൻ ആയിരുന്നു…. മാക്സിൻറേം അങ്ങേലിന്റേം പ്രണയത്തെ കുറിച്ചും അവരുടെ പവേഴ്‌സിനെ കുറിച്ചും മനസ്സിലാക്കുവാൻ ആയി കാത്തിരിക്കുന്നു ?

  18. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. ❤️❤️❤️❤️❤️

  20. ????

  21. ?സിംഹരാജൻ

    ❤️?❤️?

Comments are closed.