അങ്ങനെ ഒരു വിളിക്കായി ഒത്തിരി വട്ടം ഞാൻ ആഗ്രഹിച്ചിരുന്നു, എന്തുകൊണ്ടോ അവരുടെ ആ മുഖം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു.
മാക്സ് കോളേജിൽ പോകാൻ സമയമായി,
ഒലീവ പറഞ്ഞത് കേട്ടു എന്നതിനെ തെളിവായി തലയാട്ടി ഞാൻ സമ്മതം അറിയിച്ചു, കൂടാതെ ദേവകി അമ്മയോട് പറഞ്ഞു.
ദേവകി അമ്മേ ഞാൻ പോയിട്ട് വരാം
ശരി മോനെ,
വീടിനു പുറത്തേക്ക് ഇറങ്ങിയതും കാർ പോർച്ച് വാതിൽ തുറന്നു, കാറിന്റെ കാര്യം ഓർമ്മ വന്നതും, ഉള്ളിൽ വീണ്ടും ഭയം നുരഞ്ഞു പൊന്തി, ഒലീവ എന്നെ കളിയാക്കി ചിരിക്കുന്ന ശബ്ദം എന്റെ കാതുകളിൽ അലയടിച്ചു. എന്തോ എനിക്കറിയില്ല ഒലീവ ഇന്നെനിക്കൊരു സുഹൃത്താണ്, അതിനുമപ്പുറം ആരോക്കെയോ ആണ്.
ഒരു മനുഷ്യനും സാങ്കേതിക വിദ്യയും തമ്മിലുള്ള ഒരു സൗഹൃദം അതാണ് ഞാനും ഒലീവയും തമ്മിൽ, ഒലീവയെ എനിക്ക് വിശ്വാസമാണ് അതുകൊണ്ടു തന്നെ ഉള്ളിൽ ഭയം നുരഞ്ഞു പൊന്തിയിട്ടും ഞാൻ കാറിൽ കയറിയിരുന്നു.
ഒലീവ പറയുന്നതിനു മുമ്പേ സീറ്റ്ബെൽറ്റ് ധരിക്കുകയും ചെയ്തു, അടുത്ത ക്ഷണം തന്നെ കാർ അതിവേഗം മുന്നോട്ടു കുതിച്ചു, സി എച്ച് പ്രൈവറ്റ് എൻജിനീയറിങ് കോളേജ് അവിടെയാണ് എനിക്കായി അഡ്മിഷൻ എടുത്തിരിക്കുന്നത്, പണ ചാക്കുകൾ പഠിക്കുന്ന ഒരു പ്രൈവറ്റ് കോളേജ്.
കോളേജിനു മുന്നിൽ തന്നെയുള്ള ഒരു കോഫി ഡേയ്ക്ക് മുന്നിലേക്ക് അതിവേഗം കാർ പാഞ്ഞടുത്തു, കാറിനെ ഒന്നു വട്ടം ചുറ്റിയ ശേഷം സ്കിഡ് ചെയ്തു കൊണ്ട് ഒരു സൈഡിലേക്ക് നിരക്കി കൊണ്ടുപോയി ഒലീവ പാർക്ക് ചെയ്തു.
ഒലീവ, എന്താ നീ കാണിച്ചത്
ഇതൊക്കെ ഒരു രസമല്ലേ മാക്സ്, ഇപ്പോ ചെറുപ്പം അല്ലേ നീ , ഇത്തരം പ്രായക്കാർ ഇതൊക്കെ ചെയ്യുന്നത് പതിവാണ്.
എന്തിനാ ഇത്തരം കോപ്രായങ്ങൾ ഒലിവാ
ഇതിനെ കോപ്രായങ്ങൾ എന്നു പറഞ്ഞ് പുച്ഛിക്കാൻ വരട്ടെ, പെൺകുട്ടികളുടെ ശ്രദ്ധ നേടിയെടുക്കുവാൻ ഭൂമിയിലെ പയ്യന്മാർ ചെയ്യുന്നചില നമ്പറുകളിൽ ഒന്നും മാത്രമാണിത്.
അതിനു ഞാൻ ഇവിടെ പഠിക്കാൻ അല്ലേ വന്നത്, എന്തിനാണ് ഇത്തരം കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നത്.
മാക്സ് നീ എവിടെ പഠിക്കാനാണ് വന്നത് എന്ന് ആരാണ് പറഞ്ഞത്.
ഒലീവാ…
അതെ മാക്സ്, ഇവിടെ നിന്നെ പഠിപ്പിക്കാൻ പോകുന്നതിൻ്റെ പത്തുമടങ്ങ് കാര്യങ്ങൾ നീ പഠിച്ചു കഴിഞ്ഞതാണ്, പക്ഷേ നിന്നെ ഇവിടെ പഠിക്കാൻ ആയി കൊണ്ടു വന്നത്, തന്നെയാണ്. ക്ലാസ്സെടുക്കുന്ന കാര്യങ്ങൾ പഠിക്കുവാൻ അല്ല,
പിന്നെ ഞാൻ എന്തിനാണ് ഇവിടെ വന്നത്
??
Super ?
ബ്രോ നെക്സ്റ്റ് പാർട്ട് എന്നാണ് ഇടുന്നത് കട്ട വെയ്റ്റിംഗ് ആണ് ബ്രോ
Entha bro late aavunnath njaghal oke katta waitingilan oru date paranjude bro