?The universe 2? [ പ്രണയരാജ ] 326

ആ സമയം ആണ് എനിക്ക് ഓർമ്മ വന്നത്, എൻ്റെ ചിന്തകൾ പോലും ഒലീവയ്ക്ക് വായിച്ചെടുക്കാൻ കഴിയുന്നതാണ്.

സോറി, ഒലീവ,

മാക്സ്, നീ എന്റെ മാസ്റ്ററാണ് .നീ സോറി പറയേണ്ടതിൻ്റെ ആവശ്യകത ഇല്ല.

ഇപ്പോ എല്ലാം പുതുമയാണ്, കൂട്ടിലടയ്ക്കപ്പെട്ട സമയത്ത്, എന്റെ ഇൻസ്ട്രക്ടർ ആയിരുന്ന ഒലീവ ചെറിയ തെറ്റുകൾക്ക് പോലും, സോറി പറയുവാൻ അവളാണ് എന്നെ പഠിപ്പിച്ചത്.ആ അവൾ തന്നെയാണ് ഇപ്പോൾ സോറി പറയുന്നതിൽ നിന്നും എന്നെ തിരുത്തുന്നത്, ജീവിതം കടന്നു പോകുന്നത്, ഏതു വഴിത്താരയിലൂടെ ആണെന്ന് എനിക്ക് വ്യക്തമല്ല, പക്ഷേ ഇനിയുള്ള എന്റെ ജീവിതത്തെക്കുറിച്ച്, ചില പ്രതീക്ഷകൾ വന്നു തുടങ്ങി.ഒപ്പം കാരണമറിയാത്ത ഭയവും

ഞാൻ വീടിനകത്തേക്ക് കയറി, ഒരു വലിയ, ഫൈസ്റ്റാർ ഹോട്ടലിനെ പോലെ, മനോഹരമായിരുന്നു ആ വീട്, പുറമേ നിന്ന് കാണുന്നതിനേക്കാൾ എത്രയോ,  മികവുറ്റതായിരുന്നു വീടിന്റെ അകത്തളം. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ ആണ് അവിടെ വീടിനുള്ളിൽ മൊത്തം. എല്ലാം ഓട്ടോമാറ്റിക്കായി ചെയ്യപ്പെടുന്നു, മൊത്തം നിയന്ത്രിക്കുന്നത് ഒലീവ.

അവൾ പറഞ്ഞത് അനുസരിച്ച്, ആ വീട്ടിലെ മാസ്റ്റർ ബെഡ് റൂമിലേക്ക് ഞാൻ കയറി, ഒരു വലിയ ഹാളിനകത്ത് പെട്ടതു പോലെ തോന്നി., മുറിയുടെ നടുക്കായി ഒരു ബെഡ്, വൃത്താകൃതിയിൽ. അത് ചെറിയ രീതിയിൽ വട്ടം കറങ്ങുന്നുണ്ട്. ഒരു ഓരത്തായി വലിയൊരു കബോർഡ്, ഞാനത് പോയി തുറന്നുനോക്കിയപ്പോൾ ഒട്ടനവധി വസ്ത്രങ്ങൾ, ചെരുപ്പുകൾ, വാച്ചുകൾ മുതൽ എനിക്ക് വേണ്ടതെല്ലാം നിരന്നു നിൽക്കുകയാണ്. ആ മുറിയിൽ തന്നെ ചെറിയൊരു കസേരയും മേശയും ഒരുക്കിയിട്ടുണ്ട്,

അറ്റാച്ച്ഡ് ബാത്റൂം, ഒരു വശത്തെ ചുമരിന് പകരം കണ്ണാടിയാണ്, കർട്ടന് കൊണ്ട് മൂടപ്പെട്ടിട്ടുണ്ട്, ആകാംക്ഷയോടെ കർട്ടൻ നീക്കിയ ഞാൻ കണ്ടത്, കണ്ണാടിയിൽ തീർത്തൊരു വാതിൽ, അതിനപ്പുറം വലിയൊരു സിമ്മിംഗ് പൂൾ.

മാക്സ്….

എന്താണ് ഒലീവ

നാളെ ഇവിടേക്ക് ജോലിക്ക് ആളുകൾ വരുന്നതാണ്.

ജോലിക്കാരുടെ ആവശ്യമെന്താണ്.

മാക്സ്, ഇതുവരെ നീ ഒളിച്ചാണ് താമസിച്ചിരുന്നത്, എന്നാൽ ഇനി മുതൽ നീ ജീവിക്കാൻ പോകുന്നത് സമൂഹത്തിലാണ്.

അതും അവർ വരുന്നതും തമ്മിൽ എന്താണ് ബന്ധം.

ബന്ധമുണ്ട് മാക്സ്, വലിയൊരു വീട്ടിൽ ജോലിക്കാർ പോലുമില്ലാതെ നീ ഒറ്റയ്ക്ക് താമസിക്കുകയാണെങ്കിൽ, തീർച്ചയായും സമൂഹത്തിനു മുന്നിൽ സംശയം വരുന്നതാണ്. കൂടാതെ നീ ആളുകളോട് ഇടപഴകേണ്ടത് ആവശ്യവുമാണ്.

ഓക്കെ ഒലീവ..

മാക്സ് നാളെ മുതൽ നീ കോളേജിൽ പോയി തുടങ്ങും.

എന്ത്,

അതെ മാക്സ് നാളെ മുതൽ നീ കോളേജിൽ പോയി തുടങ്ങും.

പക്ഷേ എങ്ങനെ,

39 Comments

  1. ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാണ് ഇടുന്നത് കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  2. Entha bro late aavunnath njaghal oke katta waitingilan oru date paranjude bro

Comments are closed.