?The universe 2? [ പ്രണയരാജ ] 326

ഒലീവയുടെ വാക്കുകൾ കേട്ടതും കാറിൽ നിന്നിറങ്ങി ഗേറ്റിന് ഞാൻ തള്ളി നോക്കി, യാതൊരു ഫലവും ഉണ്ടായിരുന്നില്ല.

മാക്സ് അങ്ങനെയല്ല, ഗേറ്റിന് അരികിലെ സെക്യൂരിറ്റി സ്കാനറിൽ നിന്റെ കണ്ണുകൾ കാണിക്കൂ.

ഒലീവ പറഞ്ഞതു പോലെ ഞാൻ, സ്കാനറിന് മുന്നിൽ എന്റെ മിഴികൾ തുറന്നു പിടിച്ചു. നീല വർണത്തിൽ, ഒരു പ്രകാശരശ്മി എന്റെ കണ്ണിൻ ചുറ്റും ഒരു കൊച്ചു വലയം തീർത്തു. പെട്ടെന്നു തന്നെ അവിടെയുള്ള ഒരു സ്പീക്കറിൽ നിന്നും ഒരു മെസ്സേജ് വന്നു.

Access decline

അത് കേട്ടതും ഒലീവ പറഞ്ഞു തുടങ്ങി

സോറി മാക്സ്, ഓണർഷിപ്പ് ചേഞ്ച് ചെയ്യാൻ മറന്നു പോയി, അതാണ് നിന്നെ  തിരിച്ചറിയാതെ പോയത് ,ഒരു നിമിഷം സമയം തരൂ….

അടുത്ത ക്ഷണം മാക്സിൽ നിന്നും, ഒരു കൊച്ചു നീല പ്രകാശം, ആ മെഷീൻ അകത്തേക്ക് കടന്നു ചെല്ലുന്നത്, അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു.

മാക്സ്, ഇപ്പോൾ ഒന്ന് ശ്രമിച്ചു നോക്കൂ…

ഒലീവയുടെ വാക്കുകൾ കേട്ട്, ഞാൻ വീണ്ടും എന്റെ മിഴികൾ ആ സ്കാനറിനു മുന്നിൽ വച്ചു കൊടുത്തു, നീല പ്രകാശം വീണ്ടും എന്റെ മിഴികൾക്ക് ചുറ്റും വലയം തീർത്തു, പെട്ടെന്ന് അവ പച്ച വർണ്ണത്തിൽ തെളിഞ്ഞതും, ശബ്ദം ഞാൻ കേട്ടു.

ആക്സസ് അപ്രൂവ്ഡ്…..

അടുത്ത ക്ഷണം തന്നെ ആ വലിയ ഗേറ്റ് ഒരു ശബ്ദത്തോടു കൂടി, തുറന്നു വന്നു.

മാക്സ് ,കാറിൽ കയറൂ…

ഒലീവ നിർദ്ദേശപ്രകാരം ഞാൻ വീണ്ടും ആ കാറിൽ കയറി, പതിയെ ആയിരുന്നു കാർ പിന്നീട് സഞ്ചരിച്ചത്, അതുകൊണ്ട് തന്നെ  ഭയം എന്ന വികാരം ഉടലെടുത്തിരുന്നില്ല. ഞാൻ കണ്ണാടികളിലൂടെ പുറമേ ഉള്ള കാഴ്ചകൾ സസൂക്ഷ്മം നോക്കി, കുറച്ചകലെ ഒരു വലിയ വീട്,  അവിടേക്കുള്ള വീഥികളിൽ വെള്ള കല്ലുകൾ പാടിയിട്ടുണ്ട്, ചുറ്റും നല്ലൊരു ഉദ്യാനം ഒരുക്കിയിട്ടുണ്ട്, കണ്ണിനു കുളിർമയേകുന്ന ഒരു കാഴ്ച.

വീടിന് മുന്നിൽ എത്തിയതും അവിടെയുള്ള, കാർ പോർച്ചിന് റ വാതിൽ തുറന്നു കാർ പതിയെ അതിനുള്ളിലേക്ക് കയറി, അവിടെ ഒട്ടനവധി വാഹനങ്ങൾ, പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു, എല്ലാം വളരെ വിലകൂടിയ കാറുകൾ ആണ്.

ഒലീവ

യസ് ,മാക്സ്.

ഇതൊക്കെ ആരുടെയാണ്.

ഇത് നിന്റെ വീടല്ലേ മാക്സ്, ഇവിടെ ഉള്ളതെല്ലാം നിന്റെയാണ്

തടവറയിൽ നിന്നും പുറത്തിറങ്ങിയത്, ഒരു വിസ്മയ ലോകത്തിലേക്കാണോ.., അതോ ഇതെല്ലാം ഒലീവ തന്നെ നിർമ്മിച്ചെടുത്ത ഒരു സ്വപ്നം ആണോ, ഇപ്പോ കണ്ണിനു മുന്നിൽ കാണുന്നത് യാഥാർത്ഥ്യമാണോ മിഥ്യ ആണോ എന്നുപോലും തിരിച്ചറിയാനാവാത്ത അവസ്ഥ.

മാക്സ്,

എന്താണ് ഒലീവ്,

ഇതൊന്നും സ്വപ്നവുമല്ല,മായയുമല്ല , ഇതെല്ലാം യാഥാർത്ഥ്യമാണ്.

39 Comments

  1. ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാണ് ഇടുന്നത് കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  2. Entha bro late aavunnath njaghal oke katta waitingilan oru date paranjude bro

Comments are closed.