?The universe 2? [ പ്രണയരാജ ] 326

ഉണ്ടായാൽ എന്താണ് സംഭവിക്കുക.

മരണം വരെ സംഭവിക്കാം.

ഒലീവ…

മാക്സ്, ആ മരുന്നുകൾ എനി നിനക്ക് നൽകുവാൻ എനിക്ക് അധികാരമില്ല.  ആ മരുന്നു നീ കഴിക്കുവാനും പാടില്ല.  കുറച്ചു കഷ്ടതകൾ നീ സഹിക്കേണ്ടതുണ്ട്, നല്ലൊരു നാളേക്ക് വേണ്ടി.

ഒലീവ അവിടെയും ഒത്തിരി പരീക്ഷണങ്ങൾ ഞാൻ നേരിട്ടു ഇവിടെയും എനിക്ക് പരീക്ഷണങ്ങൾ മാത്രമാണോ ഉള്ളത്.

മാക്സ് ജീവിതം തന്നെ ഒരു പരീക്ഷണമാണ്, ഓരോ നിമിഷവും നീ പരീക്ഷിക്കപ്പെടുകയാണ്, ഇവിടെ വിജയം കൈവരിക്കേണ്ടത് നിന്റെ കടമയാണ്.

ശരിയാണ് ഒലീവ വിജയിക്കുവാൻ ആയി ഞാൻ ഏതറ്റം വരെയും പോകും.

മാക്സ് നിനക്ക് ഇപ്പോഴുള്ള ഈ ആത്മവിശ്വാസം കളയാതിരിക്കുക.

സമയം ഒരുപാടായി മാക്സ് നീ  കിടന്നുറങ്ങ്

ഞാൻ പതിയെ ബെഡിലേക്ക് കിടന്നു, വീണ്ടും നിദ്രയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര, കുറച്ചു നിമിഷങ്ങൾക്ക് മുന്നേ അനുഭവിച്ച ആ വേദനകൾ ഉള്ളിലെ ഭയത്തെ ഉണർത്തി എങ്കിലും, ഞാൻ നിദ്രയെ തേടി വീണ്ടും യാത്രയായി.

?????

അതിരാവിലെ തന്നെ ഒലീവ എന്നെ വിളിച്ച് ഉണർത്തിയിരുന്നു. എന്റെ ദിനചര്യങ്ങൾ ഒന്നും ഒരു മാറ്റവും ഇല്ലാത്ത രീതിയിൽ, തന്നെയാണ് മുന്നോട്ടു പോയത്. രാവിലെ തന്നെ വീട്ടിൽ ഒരുക്കിയ ജിമ്മിൽ വർക്കൗട്ട് ചെയ്തു. ഫ്രഷായി വന്നതിനുശേഷം, വസ്ത്രങ്ങളണിഞ്ഞ് പടിയിറങ്ങി വരുമ്പോഴാണ് താഴെ 20 പേരോളം ആളുകൾ കാത്തുനിൽക്കുന്നത് കണ്ടത്.

ഇത്രയും അധികം ആളുകളെ കണ്ടതും എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു, അകാരണമായ ഒരു ഭീതി എന്നെ കടന്നു പിടിച്ചത് പോലെ. അതു മനസ്സിലാക്കി എന്നതുപോലെ സഹായത്തിനായി ഒലീവയും വന്നു.

മാക്സ്, ഇവർ ഇവിടെ ജോലിക്കായി വന്നവരാണ്, നിനക്ക് കീഴെ പണിയെടുക്കുന്നവർ, അവർ നിന്നെയാണ് ഭയപ്പെടേണ്ടത്, മറിച്ച് നീ അവരെയെല്ല, ധൈര്യമായി മുന്നോട്ടു നടക്കുക

ഒലീവയുടെ വാക്കുകൾ എന്നിലെ ഭയത്തെ ഒരു പരിധിവരെ കുറച്ചെങ്കിലും അത് പൂർണ്ണമായി വിട്ടുമാറിയിരുന്നില്ല, എന്നിരുന്നാലും അത് പുറത്തുകാണിക്കാതെ ഞാൻ അവർക്ക് അരികിലേക്ക് ചെന്നു, അവരെയെല്ലാം പരിചയപ്പെട്ടു. അതിൽ എട്ടുപേർ വീടിനകത്തു പണിക്കായി നിയമിക്കപ്പെട്ടവരാണ്, അഞ്ചുപേർ പുറം പണിക്കായി, ഏഴ് പേർ സെക്യൂരിറ്റി ജോബിനും ആയാണ് വന്നിരിക്കുന്നത്.

എന്നാൽ അതിൽ എന്റെ ഹൃദയത്തിൽ സ്പർശിച്ച ഒരു രൂപം ഉണ്ടായിരുന്നു. ദേവകി അമ്മ, ഒരു 45 നു മേലെ പ്രായം തോന്നുന്നു അവരെ കാണുമ്പോൾ, അവർക്ക് പറയാത്ത ആരും തന്നെ ഇല്ല, ഇന്നു മുതൽ അവർ ഈ വീട്ടിലാണ് വസിക്കുന്നത്, എന്തോ ഒരു അമ്മയുടെ പ്രതീതിയാണ് എനിക്ക് അവരിൽ  തോന്നിയത്, മറ്റെല്ലാവരും സാറേ ഒന്നു വിളിച്ചപ്പോൾ അവർ മാത്രമാണ് മോനേ എന്ന് എന്നെ വിളിച്ചത്.

39 Comments

  1. ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാണ് ഇടുന്നത് കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  2. Entha bro late aavunnath njaghal oke katta waitingilan oru date paranjude bro

Comments are closed.