മാക്സ് ശ്വാസം വലിച്ചെടുത്ത്, പതിയെ വിടുക, ഞാൻ പറയുന്നത് വരെ തുടരണം മനസ്സിലായോ….
മുറിയിൽ ഏസി ഓഫായി, ലൈറ്റുകൾ തെളിഞ്ഞു, അത് മുറിയിൽ കൂടുതൽ പ്രകാശം പരത്തി. ഒലീവ പറഞ്ഞതു പോലെ ഞാൻ ശ്വാസം അകത്തേക്ക് വലിച്ചെടുത്തു പതിയെ പുറത്തേക്ക് വിട്ടു കൊണ്ടിരുന്നു. സമയം അരിച്ചു നീങ്ങവേ, പതിയെ പതിയെ, ഞാൻ പഴയ നിലയിലേക്ക് തിരിച്ചു വരുന്നത് ,എനിക്ക് അറിയാൻ സാധിച്ചു.
കുറച്ചു നേരം മിഴികൾ അടച്ച് ഞാൻ ആ കിടത്തം കിടന്നു, മനസ്സ് ഒന്ന് ശാന്തമാകാൻ ആ കിടത്തം എന്നെ സഹായിച്ചു. പതിയെ മിഴികൾ തുറന്നപ്പോൾ, എന്റെ കാഴ്ചയിൽ വ്യത്യാസം തോന്നുന്നതു പോലെ, പക്ഷേ പെട്ടെന്നു തന്നെ അത് ശരിയാക്കുകയും ചെയ്തു.
ഒലീവ ….
മാക്സ്…
എനിക്ക് എന്താണ് സംഭവിച്ചത് ഒലീവ….
മാക്സ് ,നീ ഭയപ്പെടേണ്ടതില്ല, 18 വർഷമായി നിന്നിൽ ഉറങ്ങിക്കിടക്കുന്ന, നിന്റെ ശക്തികൾ ഉണരുന്നതിന്റെ തുടക്കമാണിത്.
അതിന്റെ ആദ്യ പടി എന്ന പോലെ, ശരീരത്തിലെ ഓരോ പേശികളെയും, ഭാഗത്തെയും അവ ഉണർത്തുന്നതാണ്,
മാക്സ് 18 വർഷം നിന്റെ ശരീരം നിന്റെ ശക്തികളുമായി ഒത്തു ചേർന്നിട്ട് ഇല്ല, നിനക്ക് അറിയാതെ പോയ ഒരു കാര്യമുണ്ട് ഇത്രയും കാലം കൊണ്ട് നിൻ്റെ ശക്തികൾ എത്രത്തോളം ബലപ്പെട്ടിട്ടുണ്ട് എന്ന്.
പക്ഷേ, ഒലീവ
ഇത്രയും വലിയ ശക്തി പെട്ടെന്നൊരു നിമിഷം കൊണ്ട് ശരീരത്തിലേക്ക് ഉണർന്നു വരുമ്പോൾ അത് നിന്റെ ശരീരത്തിന് ഉൾക്കൊള്ളുവാൻ, വളരെ ശ്രമകരമായിരിക്കും. അതുകൊണ്ടാണ് നീ ഇപ്പോ അനുഭവിച്ച ഈ സാഹചര്യം വന്നു ചേർന്നത്.
മാക്സ് നീ ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടതില്ല, ഈ ശക്തികൾ നിന്നിൽ ഉണരുന്നത് കുറച്ച് വേദനാജനകമായിരിക്കും. അത് നീ സഹിക്കേണ്ടതുണ്ട്, ഇനി നിൻ്റെ ശക്തികളെ ഉണർത്താതെ ഇരിക്കാൻ സാധിക്കില്ല.
ഒലീവ ഞാൻ ആ മരുന്നു കുടിച്ചാൽ…. പേരെ
മാക്സ്, ആ സേഫ് ഹൗസിൽ വസിച്ചു കൊണ്ടിരുന്ന സമയത്ത്, ആ മരുന്നുകൾ നിനക്ക് ഉപയോഗപ്രദം ആയിരുന്നു എന്നാൽ ഇനി അത് നിനക്ക് ഫലപ്രദമല്ല.
ഒലീവ എന്താണ് പറയുന്നത്, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.
മാക്സ് ആ മരുന്നു കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്,
എന്താണത്
സൂര്യപ്രകാശം നേരിട്ട് നിന്റെ ശരീരം പതിക്കാൻ പാടില്ല..
എന്ത്,
അതേ മാക്സ്, പ്രകാശം നിന്റെ ശരീരത്തിൽ നേരിട്ട് പതിക്കാൻ പാടില്ല, ഈ ഭൂമിയിൽ തന്നെ ഒത്തിരി മൂലകങ്ങൾ അന്തരീക്ഷത്തിൽ പാറി നടക്കുന്നുണ്ട്, അവയിൽ ചിലതൊന്നും ഈ മരുന്ന് ഉപയോഗിക്കുന്ന സമയത്ത് നീയുമായി ഒരു വിധത്തിലും സമ്പർക്കത്തിൽ വരാൻ പോലും പാടില്ല.
??
Super ?
ബ്രോ നെക്സ്റ്റ് പാർട്ട് എന്നാണ് ഇടുന്നത് കട്ട വെയ്റ്റിംഗ് ആണ് ബ്രോ
Entha bro late aavunnath njaghal oke katta waitingilan oru date paranjude bro