ഒക്കെ ഒലീവ..
മാക്സ് ,നീ കുറച്ചു നേരം വിശ്രമിക്കു..
ഞാൻ ബെഡിലേക്ക് പതിയെ കിടന്നു, എന്തുകൊണ്ടാണെന്ന് അറിയില്ല മിഴികൾ പെട്ടെന്നു തന്നെ അടഞ്ഞിരുന്നു. ഒരു ഗാഢമായ നിദ്രയിലേക്ക് ഞാൻ വഴുതി വീണു.
അന്നത്തെ ആ ദിവസം വലിയ വ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, പക്ഷെ ആ തടവറയിൽ എല്ലാം എനിക്ക് പരിചിതമായിരുന്നു, എന്നാൽ ഇവിടെ അനവധി കാര്യങ്ങൾ കാണാൻ ഉണ്ടായിരുന്നു, പുതിയൊരു സ്ഥലത്തെത്തുമ്പോൾ അവിടെ എന്തൊക്കെയുണ്ടെന്ന് ആകാംക്ഷയോടെ അല്ലേ നോക്കി കാണുക, അതുപോലെ തന്നെയായിരുന്നു ഞാനും. ആ വീടിന്റെ മുക്കും മൂലയും ഞാൻ ചെന്നു നോക്കി, ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു.
പകലു രാവായതു പോലുമറിയാതെ, ആവലിയ വീട് മൊത്തം ചുറ്റി കണ്ട ഞാൻ ഇപ്പോഴാണ് കിടന്നുറങ്ങിയത്.
?????
രാവിലെ സമയം ആറു മണി ആയിക്കാണും, എന്റെ ശരീരം വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു, എസി ഓൺ ആയിരുന്നു, റൂം നിറയെ തണുപ്പിൻ്റെ അംശം കിടക്കുമ്പോഴും, അകാരണമായി ഞാൻ വിയർക്കുന്നുണ്ടായിരുന്നു.
തൊണ്ടയിൽ ഉമിനീരിൻ്റ അംശങ്ങൾ പോലും വറ്റി വരളുന്നതുപോലെ, അതിശക്തമായ ദാഹം എന്നിൽ ഉടലെടുക്കുന്നുണ്ടായിരുന്നു, ദേഹമാസകലം അനങ്ങാൻ കഴിയാത്ത ഒരു തരം അവസ്ഥ. തലയിൽ അതിശക്തമായ ഭാരം ആരോ എടുത്തു വച്ചത് പോലെ. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കുപോലും അറിയാത്ത ഒരു തരം അവസ്ഥ. ഇന്നുവരെ ഞാൻ അനുഭവിക്കാത്ത അത്ര വേദനാജനകമായ നിമിഷങ്ങൾ. സത്യം എന്ന് തെളിയിക്കുന്നതിനായി , എന്റെ മിഴികളിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നു വീണത്.
മാക്സ്……
എന്റെ അവസ്ഥ മനസ്സിലായതിനാലാവാം ഒലീവ ശബ്ദിച്ചത്, അവളുടെ ശബ്ദം എനിക്ക് പകർന്നു തന്നത് ഒരു ആശ്വാസമായിരുന്നു, ആരും കൂട്ടിനില്ലാത്ത എനിക്ക് ആരെങ്കിലും ഉണ്ടെന്നു തോന്നുന്നത് തന്നെ ഒലീവയുടെ ശബ്ദം കേൾക്കുമ്പോഴാണ്.
മാക്സ്, നീ ഭയപ്പെടാതിരിക്കുക.
എനിക്ക് എന്താണ് സംഭവിക്കുന്നത്.
എന്റെ മനസ്സിൽ ഉള്ള ഒരു ചോദ്യം പോലും അവൾ വായിച്ചെടുത്തു, മറുപടി അതു അപ്പോൾ തന്നെ തരുകയും ചെയ്തു.
മാക്സ്, ഇതു നീ ഭയപ്പെടുന്നതു പോലെ ഒന്നുമില്ല, ഇതൊരു സാധാരണ പ്രോസസ് ആണ്.
എനിക്കറിയാം നിനക്ക് ഇപ്പോൾ ഒത്തിരി സംശയങ്ങളും ചോദ്യങ്ങളും കൂടി വരികയാണെന്ന്. അതിനെല്ലാം ഉത്തരം ഞാൻ തരാം, ആദ്യം ഞാൻ പറയുന്നത് കേൾക്കൂ…
അവളുടെ ശബ്ദങ്ങൾക്കായി കാതോർത്തിരിക്കുക മാത്രമാണ് ഞാൻ ചെയ്തത്.
??
Super ?
ബ്രോ നെക്സ്റ്റ് പാർട്ട് എന്നാണ് ഇടുന്നത് കട്ട വെയ്റ്റിംഗ് ആണ് ബ്രോ
Entha bro late aavunnath njaghal oke katta waitingilan oru date paranjude bro