?The universe 2? [ പ്രണയരാജ ] 326

മാക്സ് ,അതു നീ എനിക്ക് വിട്ടു തരിക

ഒലീവ, നീ എനിക്ക് പകർന്നു തന്ന വിവരങ്ങൾ ഇൽ വെച്ച്, ഇവിടെ പഠിക്കണമെങ്കിൽ, ഞാൻ മുൻപേ പഠിച്ചതിന് തെളിവുകൾ വേണ്ടേ.

മാക്സ്, എനിക്ക് ഈ ഭൂമിയിലെ, ഏതൊരു കമ്പ്യൂട്ടറിനെയും നിയന്ത്രിക്കാനാവും, ഇത്രയും കാലം നീ ജീവിച്ചത് അവിടെ ആണെങ്കിലും, ഈ ഭൂമിയിൽ ജീവിച്ചതായി അനവധി തെളിവുകളുണ്ട്. ഞാൻ അവിടെ നിന്നു കൊണ്ട് ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

നീ ഹയർസെക്കൻഡറി പഠിച്ചതായും, ഒരു കോളേജിൽ അഡ്മിഷൻ എടുത്തതായും റെക്കോർഡുകൾ ഉണ്ട് ,സർട്ടിഫിക്കറ്റുകൾ ഉണ്ട്, അതുകൊണ്ട് നീ ഒന്നും ഭയപ്പെടേണ്ട ആവശ്യമില്ല, നാളെ മുതൽ നിനക്ക് കോളേജിൽ പോകാം

ഒലീവ എനിക്ക്,

എന്താ പേടി തോന്നുന്നുണ്ടോ നിനക്ക്

എന്റെ മനസ്സിൽ ഉണ്ടായത് തന്നെയാണ് ഒലീവ ചോദിച്ചെങ്കിലും, അത് തുറന്നു സമ്മതിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.

ഇല്ല ,അതല്ല

മാക്സ് നീ എന്നോട് മാത്രം കള്ളം പറയാൻ ശ്രമിക്കരുത്. നിന്റെ ഉള്ളിൽ  ഉണരുന്ന ചിന്തകളെ പോലും എനിക്ക് വായിച്ചെടുക്കാൻ പറ്റും.

ശരിയാണ് ഒലീവ, എനിക്ക് പേടിയാണ്, ഇതുവരെ സമൂഹത്തിൽ വസിക്കാത്ത എനിക്ക് സമൂഹത്തെ പേടിയാണ്.

മാക്സ്, നിന്നെ സഹായിക്കാൻ എപ്പോഴും കൂടെ ഞാൻ ഉണ്ടാവും, നീ വസിക്കേണ്ടത് ഭൂമിയിലാണ്, ഇവിടെ ഒരു സമൂഹമുണ്ട്, അവരുടെ കൂടെ നീ ജീവിച്ചേ മതിയാവൂ, അതുകൊണ്ടു തന്നെ ഈ കോളേജ് ലൈഫ് ആയിരിക്കു നിന്നെ അതിനു വേണ്ടി,കൂടുതൽ സഹായിക്കുക.

പക്ഷേ ഒലീവ, എനിക്ക് എന്തോ പോലെ

മാക്സ്, കഷ്ടതകൾ അനുഭവിക്കാതെ ഒന്നും നേടാൻ കഴിയില്ല. നീ.. ഈ സമൂഹത്തിൽ ജീവിക്കേണ്ടവനാണ് ,അതു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങൾ നേരിടാൻ നിൻ്റെ  മനസ്സിനെ സജ്ജമാക്കി വേണ്ടതുണ്ട്.

ഒലീവയുടെ വാക്കുകൾ സത്യമാണ്, ഇപ്പോൾ ഞാൻ സ്വതന്ത്രനാണ്, ഭൂമിയിൽ എനിക്കൊരു ഐഡൻഡിറ്റി ഇല്ല, എന്നെ അറിയുന്നവർ ആരുമില്ല. എനിക്ക് അറിയുന്നവർ ആരുമില്ല. പരസ്പര ബന്ധമില്ലാതെ മനുഷ്യ സമൂഹത്തിൽ മനുഷ്യനായ ഒരുവന് ജീവിക്കാൻ കഴിയില്ല.

എനിക്കും വേണം സൗഹൃദം, എനിക്കും അറിയണം പ്രണയം, എനിക്കും അറിയണം ജീവിതമെന്തെന്ന്, എനിക്കും സന്തോഷിക്കണം, ചിരിക്കണം, സങ്കടപ്പെടണം, എനിക്കും കരയണം.

അതിന് ഒലീവ പറഞ്ഞു തന്ന ഈ വഴി തന്നെയാണ് നല്ലത്.

ഗുഡ് മാക്സ്, ഈ മനോധൈര്യം ആണ് ആവശ്യം, അത് കാത്തു സൂക്ഷിക്കുക.

39 Comments

  1. ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാണ് ഇടുന്നത് കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  2. Entha bro late aavunnath njaghal oke katta waitingilan oru date paranjude bro

Comments are closed.