ഒലീവ പറഞ്ഞതനുസരിച്ച് ഞാൻ അതിൽ തൊട്ടു, ഉടൻ തന്നെ ചതുരാകൃതിയിൽ കണ്ടിരുന്ന ആ പാളി തുറക്കപ്പെട്ടു, ഒരു കൊച്ച് എൽഇഡി ഡിസ്പ്ലേയും, നമ്പർ അടിക്കാനുള്ള കുറച്ചു കീകളും, എനിക്കു മുന്നിൽ അനാവൃതമായി
മാക്സ് ഞാൻ പറയുന്ന നമ്പറുകൾ അടിക്കു
4….1….6…3..1..9
ഒലീവ പറഞ്ഞതനുസരിച്ച് എന്റെ വിരലുകൾ നമ്പറുകളിൽ പതിഞ്ഞു, പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടു കൂടി, ആ മരത്തിൽ നിർമ്മിച്ച കൂട് തുറന്നു വന്നു, ആകാംക്ഷയോടെയാണ് ഞാൻ അവിടേക്ക് ചെന്നത്.
അവിടെ എന്റെ മിഴികൾക്ക് വിരുന്നേകി കൊണ്ട്, മോഡിഫൈഡ് ഫെരാരി പിനിൻഫറിന സെർജിയോ കാർ എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു.
മാക്സ്,
എന്താ ഒലീവ,
കാറിൽ കയറു…
ഒലീവ പറഞ്ഞതനുസരിച്ച് ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.
സീറ്റ് ബെൽറ്റ് ഇടൂ…
ഒലീവയുടെ അടുത്ത് നിർദ്ദേശവും ഞാൻ അനുസരിച്ചു.
ഒലീവ എനിക്ക് ഡ്രൈവ് ചെയ്യുവാൻ അറിയില്ല
മാക്സ്, അതിനെക്കുറിച്ച് നീ ഭയപ്പെടേണ്ടതില്ല, അതിനാണ് ഞാൻ നിന്റെ ഒപ്പമുള്ളത്. കാർ ഈ നിമിഷം മുതൽ എന്റെ കൺട്രോൾ ആയിരിക്കും.
അത് പറഞ്ഞു തീരുന്നതിനു മുൻപേ കാർ സ്റ്റാർട്ട് ആയി, കാറിന്റെ എൽഇഡി ഡിസ്പ്ലേ ഞങ്ങൾക്ക് പോകേണ്ട വഴി തെളിഞ്ഞു വന്നു, പെട്ടെന്ന് വെടിച്ചില്ല് പോലെ കാർ മുന്നോട്ട് പാഞ്ഞു, തെല്ലൊരു ഭയത്തോടെ കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ ആ കാറിൽ തന്നെ ഇരുന്നു.
അതിവേഗത്തിൽ ആ കാർ സഞ്ചരിച്ചുകൊണ്ടിരുന്നു . ആദ്യമായി എനിക്ക് ഇങ്ങനെ ഒരു അനുഭവം, ആദ്യമായാണ് ഇങ്ങനെ ഒരു യാത്ര, അതുകൊണ്ടു തന്നെ എനിക്ക് മിഴികൾ തുറക്കാനോ, യാത്ര ആസ്വദിക്കാനോ സാധിച്ചിരുന്നില്ല. ഭയത്തോടെ മാത്രം ആയിരുന്നു ഞാനാ യാത്രയെ നേരിൽ കണ്ടത്.
ഏറെ നേരത്തെ ചലനങ്ങൾക്ക് ശേഷം ആ കാർ നിശ്ചലം ആയപ്പോഴാണ് , ഞാൻ എന്റെ മിഴികൾ തുറന്നത്. മിഴികൾ തുറക്കാൻ എനിക്ക് ഭയമുണ്ടായിരുന്നു. കുറച്ച് നേരത്തെ കാത്തിരിപ്പിനുശേഷം പേടിയോടെ ഞാൻ എന്റെ മിഴികൾ തുറന്നു. ഒരു വലിയ ഗേറ്റിനു മുന്നിൽ കാർ നിൽക്കുകയായിരുന്നു. ആ സമയമാണ് ഒലീവ ശബ്ദിച്ചത്
മാക്സ്, ഇതാണ് ഇനി നിന്റെ പുതിയ ഹൗസ്, നിന്റെ അമ്മയുടെ പതിനെട്ടാം പിറന്നാൾ സമ്മാനം.
ഒത്തിരി സന്തോഷം ആണ് എനിക്ക് തോന്നിയത്, പക്ഷേ അതെങ്ങനെ പ്രകടിപ്പിക്കണം എന്ന് എനിക്കറിയില്ല. ഒരുതരം വല്ലാത്ത മാനസിക അവസ്ഥ, എന്നിൽ ഉടലെടുക്കുന്ന വികാരത്തെ എങ്ങനെ പ്രകടിപ്പിക്കണം എന്ന് എനിക്കറിയില്ല, അല്ലെങ്കിൽ ഒലീവയത് പറഞ്ഞുതരാൻ മറന്നു പോയതാവാം.
മാക്സ് ഗേറ്റ് തുറക്കൂ…
??
Super ?
ബ്രോ നെക്സ്റ്റ് പാർട്ട് എന്നാണ് ഇടുന്നത് കട്ട വെയ്റ്റിംഗ് ആണ് ബ്രോ
Entha bro late aavunnath njaghal oke katta waitingilan oru date paranjude bro