?The universe 2? [ പ്രണയരാജ ] 326

എങ്കിൽ ഈ മതങ്ങൾ എല്ലാം ഒഴിവാക്കി ഒരു ദൈവ സങ്കൽപ്പത്തിൽ തുടർന്നൂടെ .

പാടില്ല മാക്സ്, ഈ മതങ്ങൾ നിലനിൽക്കുന്നത് തന്നെയാണ് മനുഷ്യന് നല്ലത്.

അതെന്താ… ഒലീവ നീ അങ്ങനെ പറഞ്ഞത്.

മാക്സ് മനുഷ്യമനുസകൾ അങ്ങനെയാണ് എല്ലാത്തിനെയും വേർതിരിച്ചു കാണും. മതങ്ങൾ ഇല്ലെങ്കിൽ, വർണ്ണം, പണം അങ്ങനെ മറ്റെന്തെങ്കിലും വേർതിരിവുകൾ അവർ കൊണ്ടു വരും അത് ഭൂമിയിലെ മനുഷ്യവാസ വ്യവസ്ഥയിൽ ദൂഷ്യമായി തന്നെ ഫലിക്കും. അതു കൊണ്ട് ഇപ്പോ മത ഭ്രാന്ത് മാത്രമേ..ഉള്ളു. അതങ്ങനെ തന്നെ തുടരട്ടെ.

കൊറെ അധികം പഠിക്കാനുണ്ടല്ലേ…

അതെ മാക്സ്, അനുഭവങ്ങളിലൂടെ നീ.. ഒത്തിരി പഠിക്കേണ്ടതുണ്ട്.

ശരിയാണ് ഒലീവ.

മാക്സ് സമയം കുറച്ചായി അവരെല്ലാം നിന്നെ നോക്കി നിൽക്കുന്നു, നീ ഒന്ന് കാറിൽ നിന്നും ഇറങ്ങ്.

അതു വേണോ ഒലീവ.

വേണം.

മടിച്ചു കൊണ്ട് ഞാൻ കാറിൻ്റെ ഡോർ തുറന്നതും ആകാംക്ഷയോടെ നിറയെ മിഴികൾ എന്നെ ഉറ്റു നോക്കി. ഉള്ളിലെ ഭയം മറച്ചു കൊണ്ട് ഞാൻ , കാറിൽ നിന്നും പുറത്തേക്കിറങ്ങി.

ചില ആൺകുട്ടികളുടെ മുഖത്ത് ദേഷ്യം, പെൺകുട്ടികളുടെ മുഖത്ത് എന്തെന്നു മനസിലാവുന്നില്ല. ചില പെൺകുട്ടികൾ കൈ വീശിക്കാട്ടിയതും ഭയന്നു തല കുനിച്ചു കൊണ്ട് ഞാൻ നിന്നു.

മാക്സ് നീയെന്താ ഈ കാട്ടുന്നേ…

ഒലീവ… പ്ലീസ്,

ഉം ശരി, നീ കോഫി ഡേയുടെ ഉള്ളിൽ പോയി. ഒരു കാപ്പച്ചീനോ ഓഡർ ചെയ്യ്.

ഞാൻ ഒലീവ പറഞ്ഞതനുസരിച്ചു.

ഒരു ടേബിളിൽ ഇരുന്നു, പതിയെ കാപ്പച്ചീനോ രുചിച്ചു നോക്കി, ആ രുചി എനിക്കിഷ്ടമായി, ഞാനത് കുടിച്ചു കൊണ്ടിരിക്കവേ…

ഹലോ.. ഞാൻ സെൽറ്റ.

ഒരു പെൺക്കുട്ടി എനിക്കു നേരെ കൈ നീട്ടി.

മാക്സ് അവൾക്ക് കൈ കൊടുക്ക്..

മാക്സ് കൊടുക്കാൻ

പക്ഷെ എന്നിലെ ഭയമാവാം ഞാനവൾക്കു കൈ കൊടുത്തില്ല. എൻ്റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയ ശേഷം, അവൾ കൈ പിൻവലിച്ചു.അവൾ പോകുമെന്ന് ചിന്തിച്ച എൻ്റെ ചിന്തകളെ തെറ്റിച്ചു കൊണ്ടവൾ എനിക്കെതിരെ ഇരുന്നു.

എനിക്കും ഒരു കാപ്പച്ചീനോ  പറയെടോ…

മാക്സ് നീയെന്താ പൊട്ടൻ കളിക്കുകയാണോ…

നീയെന്താ കൈ കൊടുക്കാഞ്ഞെ..

അവൾക്ക് ഒരു കാപ്പച്ചീനോ പറയ്

39 Comments

  1. ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാണ് ഇടുന്നത് കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  2. Entha bro late aavunnath njaghal oke katta waitingilan oru date paranjude bro

Comments are closed.