?The universe 2? [ പ്രണയരാജ ] 326

ഇതെല്ലാം എനാക്കിയാം ഒലീവ..

ശരിയാണ് ,മാക്സ്, പക്ഷെ ജീവനുള്ള ഏതൊരു വസ്തുവിനും DNA ഉണ്ട്.

ഇതെല്ലാവർക്കും അറിയുന്ന കാര്യമാണ്, പിന്നെയും പറയുന്നതെന്തിനാണ് ഒലീവാ…

മാക്സ് നീയൊന്ന് ക്ഷമിക്ക്, ഞാനൊന്നു പറഞ്ഞു തീരട്ടെ.

ശരി.

മനുഷ്യശരീരം  എടുത്താൽ അതിൽ 46 ക്രോമോസോമുകൾ ഉണ്ട് അവയുടെ എല്ലാം സ്വഭാവം ഒന്നാണ്, എന്നാൽ ഓരോ മനുഷ്യരിലും അതു വ്യത്യസതമാണ്.

DNA അതാണ് , ഒരോ മനുഷ്യൻ്റെയും നിറം നീളം, ശരിരാകൃതി അങ്ങനെ എല്ലാം നിയന്ത്രിക്കുന്നത്.

അതെനിക്കറിയാം…

മാക്സ്…

ശരി, നീ പറ ഒലീവ…

DNA യിൽ അടങ്ങിയിരിക്കുന്ന കോഡുകൾ ആണ് ഇതൊക്കെ നിയന്ത്രിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ മനുഷ്യ ശരീരം എന്നത് 46 അദ്ധ്യായമുള്ള ഒരു പുസ്തകമാണ്. അതിൽ ഒരദ്ധ്യായത്തിൽ 5 മുതൽ 25 കോടി കോഡുകൾ അതായത് അക്ഷരങ്ങൾ ഉണ്ട് മൊത്തത്തിൽ ഒരു 3200 കോടിയോളം അക്ഷരങ്ങളുള്ള വലിയ പുസ്തകമാണ് മനുഷ്യ ശരീരം.

ഇതൊക്കെ എന്തിനാണ് ഒലീവ പറയുന്നത്.

ഫിസിക്സ് പുസ്തകത്താളുകൾ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്നതല്ല എന്നാണ് മാക്സ് പറഞ്ഞത്. 46 അദ്ധ്യായമുള്ള 3200 കോടിയോളം അക്ഷരമുള്ള DNA എന്ന പുസ്തകം പെട്ടെന്നു പൊട്ടി മുളച്ചതാണോ മാക്സ്.

ഒലീവ നീ അങ്ങനെ ചോദിച്ചാൽ.

മനുഷ്യ ശരീരത്തെ കുറിച്ച് ഗഹനമായ അറിവുള്ള ആരോ ഒരാളാൽ എഴുതപ്പെട്ടതാണ് ഇതൊക്കെ, ആ ആളെയാണ് ദൈവം എന്നു വിളിക്കുന്നതും. അതു തന്നെയാണ് ഞാൻ പറഞ്ഞ ദൈവത്തിൻ്റെ കയ്യൊപ്പും എനി പറയൂ… മാക്സ് നിനക്കെന്തു തോന്നുന്നു.

ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഒലീവ..

ഈ കയ്യൊപ്പുകൾ നീ വിശ്വസിച്ച സയൻസ് തന്നെയാണ് കണ്ടു പിടിച്ചത് മാക്സ്.

അപ്പോൾ ഞാനേതു ദൈവത്തിൽ വിശ്വസിക്കണം, ഭൂമിയിൽ ഉറവ വറ്റാത്ത നദി പോലെ നിറഞ്ഞു നിൽക്കുകയല്ലെ ദൈവങ്ങൾ.

മാക്സ് നിൻ്റെ അച്ഛൻ, ഒരു ക്രിസ്ത്യൻ ആണ്, അതു കൊണ്ട് ആ മത വിശ്വാസം തുടരുക, പക്ഷെ ഒരിക്കലും അതു മാത്രമാണ് ദൈവം എന്നു വിശ്വസിക്കരുത്.

ഒലീവ….

മാക്സ് മതങ്ങൾ വിശ്വസിക്കുന്നത് ദൈവ പ്രവാചകർ എന്ന സങ്കൽപ്പത്തിലാണ് , ഇതു മനുഷ്യരെ വേർതിരിക്കുവാൻ ഉള്ള ഒരു സങ്കൽപ്പം മാത്രമാണ്.

39 Comments

  1. ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാണ് ഇടുന്നത് കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  2. Entha bro late aavunnath njaghal oke katta waitingilan oru date paranjude bro

Comments are closed.