?The universe 2? [ പ്രണയരാജ ] 326

ഒലീവ എനിക്കു ഭയമാണ്.

ദൈവത്തെ പ്രാർത്ഥിച്ചു കൊണ്ട് പുറത്തേക്കിറങ്ങാം. ഉം.. ഇറങ്ങൂ… മാക്സ്.

ഒലീവ നീയെന്താ പറഞ്ഞത്, ദൈവത്തെ പ്രാർത്ഥിക്കുവാനോ… നീ ദൈവത്തിൽ വിശ്വസിക്കുന്നുവോ…

തീർച്ചയായും, എന്നെ ഉണ്ടാക്കിയവനാണ് എനിക്കു ദൈവം, അതു പോലെ നിന്നെ സൃഷ്ടിച്ചവൻ നിനക്കു ദൈവം.

അതായത് എൻ്റെ അച്ഛനും അമ്മയും.

അല്ല മാക്സ്, അവരുടെ ഒക്കെ തലമുറകളുടെ ആദ്യ കണ്ണിയെ നിർമിച്ചവനാണ് നിനക്ക് ദൈവം.

അങ്ങനൊരാൾ ഉണ്ടോ…. ഞാൻ കണ്ടിട്ടില്ലല്ലോ… സയൻസിൽ അതിനെ കുറിച്ച് പറഞ്ഞിട്ടില്ലല്ലാേ മനുഷ്യൻ നിർമ്മിച്ച സാങ്കൽപ്പികത മാത്രമല്ലേ… ദൈവം.

ഒരിക്കലും അല്ല മാക്സ്, നീ വളർന്ന ചുറ്റുപാടുകൾ ആണ് നിന്നെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്.

ദൈവം സങ്കൽപ്പങ്ങൾക്കും അപ്പുറമാണ്, ആ ശക്തിയെ സങ്കൽപ്പിക്കാനാവില്ല.

മനുഷ്യന് സങ്കൽപ്പിക്കാനാവാത്തതായി ഒന്നുമില്ല.

മനുഷ്യ സങ്കൽപ്പത്തിന് പരിധികൾ ഉണ്ടെന്നു ഞാൻ തെളിയിക്കാം , എങ്കിലോ…

എങ്കിൽ അതൊന്നു കാണണം.

ഒക്കെ, മാക്സ് നി ഒരു ശൂന്യതയെ സങ്കൽപ്പിക്കൂ….

മാക്സ് കുറച്ചു നേരം മിഴികൾ അടച്ചു , അവൻ്റെ മുഖത്ത് പുഞ്ചിരി നിറഞ്ഞതും ഒലീവ ചോദിച്ചു.

നീയെന്താണ് കണ്ടത് മാക്സ്

ചുറ്റും കറുപ്പു നിറം, ഇരുട്ട്

ഇതിൽ നിന്നു തന്നെ നിനക്ക് ഉത്തരം കിട്ടിയില്ലെ മാക്സ്.

ഞാൻ സങ്കൽപ്പിച്ചില്ലെ, അപ്പോ ഞാൻ വിജയിച്ചു അല്ലെ.

നിനക്കു തെറ്റി മാക്സ്, നീ… തോൽക്കുകയാണ് ചെയ്തത്.

എന്ത്,

അതെ ശൂന്യതയെ കുറിച്ച് ശാസ്ത്രലോകം പറഞ്ഞത്, ഇങ്ങനെയാണ് ശൂന്യത എന്നാൽ അവിടെ വെളിച്ചവും ഇരുട്ടും ഉണ്ടാവില്ല . ഇതു ലളിതമായി പറഞ്ഞതാണ്.

പക്ഷെ ഞാൻ,

ഞാൻ മനസിലാക്കി തരാം. നീ കണ്ട കറുത്ത വർണ്ണം അത് ഇരുട്ടിൻ്റെ പ്രതീകമാണ്. ശൂന്യതയിൽ ഇരുട്ടില്ല പക്ഷെ നിൻ്റെ സങ്കൽപ്പം ഇരുട്ടിനെ ശൂന്യതയാക്കി, അതാണ് മനുഷ്യ സങ്കൽപ്പങ്ങളുടെ പരിമിധി.

അതു ഞാൻ സമ്മതിച്ചു, പക്ഷെ ദൈവത്തിൽ എനിക്കു വിശ്വാസമില്ല.

നീ വിശ്വസിക്കണം മാക്സ്,

കാണാൻ പോലും കഴിയാത്ത ആ രൂപത്തെ എങ്ങനെ വിശ്വസിക്കും, വലിയ ഒരു പൊട്ടിത്തെറിയിലാണ് ഇന്നു കാണുന്നതെല്ലാം ഉണ്ടായതെന്നല്ലെ ശാസ്ത്രം വിശ്വസിക്കുന്നത്.

39 Comments

  1. ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാണ് ഇടുന്നത് കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  2. Entha bro late aavunnath njaghal oke katta waitingilan oru date paranjude bro

Comments are closed.