ഈ സമൂഹത്തിൽ എങ്ങനെ പെരുമാറണം, എന്തൊക്കെ പ്രശ്നങ്ങൾ നേരിടണം, നിന്റെ ജീവിതത്തിലേക്ക് കടന്നു വരേണ്ടത് തോഴിയെ നിനക്ക് കണ്ടെത്തുവാൻ, അങ്ങനെ ഒട്ടനവധി കാര്യങ്ങൾ നീ കണ്ടെത്തേണ്ടതും പഠിക്കേണ്ടതുമുണ്ട് മാക്സ്.
ഒലിവ് നീ ഇപ്പോൾ പറഞ്ഞതൊക്കെ എന്നെ കൂടുതൽ ഭയപ്പെടുത്തുകയാണ്
മാക്സ് നീ ആ കണ്ണാടിയിലൂടെ ഒന്ന് പുറത്തേക്കു നോക്കൂ
ഞാൻ എന്റെ മിഴികൾ കണ്ണാടിയിലൂട്ടെ പുറത്തേക്ക് പായിച്ചു, ഒട്ടനവധി പെൺകുട്ടികൾ അവരുടെയെല്ലാം മിഴികൾ എന്റെ കാറിൽ തന്നെ തറച്ചു നിൽക്കുകയാണ്. ആ ദൃശ്യം കണ്ടതും എൻ്റെ ഹൃദയത്തിൽ പെരുമ്പറ മുഴങ്ങുകയായിരുന്നു. ഭയത്തിൻ്റെ പ്രതീകമായ പെരുമ്പറ മുയങ്ങുകയായിരുന്നു.
മാക്സ്, കാറിൽ നിന്നും ഇറങ്ങ്..
ഒലീവയുടെ വാക്കുകൾ കാതുകളിൽ തീർത്തത് ഒരു പ്രകമ്പനം തന്നെയായിരുന്നു. സിംഹത്തിനു മുന്നിൽ പെട്ട പേടമാൻ കുഞ്ഞിനെ പോലെ ഞാനും.
മാക്സ് നിന്നോടാ… പറഞ്ഞത് ഇറങ്ങാൻ..
ആ വാക്കുകളിൽ ഒരു ആജ്ഞയുടെ സ്വരം നിഴലിച്ചിരുന്നു. ഉള്ളിലെ ഭയം കൊണ്ടാവാം ഞാൻ ഒലീവയോടു ചോദിച്ചു.
ഇൻസ്ട്രക്ടർ ഞാനോ അതോ നീയോ..
സോറി മാസ്റ്റർ,
ഒലീവയെന്നെ മാസ്റ്റർ എന്നു വിളിച്ചതും എൻ്റെ ചങ്കൊന്നു പിടഞ്ഞു. ഒലീവയോട് ഞാൻ തെറ്റായി പെരുമാറി എന്നത് എന്നിൽ കുറ്റബോധമുണർത്തി.
ഒലീവ… നീയെന്തിനാ എന്നെ മാസ്റ്റർ എന്നു വിളിച്ചത്.
മാസ്റ്റർ, താങ്കൾ.. എൻ്റെ ഇൻസ്ട്രെക്ടർ ആയതു കൊണ്ട്.
ഒലീവ നമ്മൾ സുഹൃത്തുക്കൾ ആണ്, അതു കൊണ്ടു തന്നെ എന്നെ ഉപദേശിക്കുവാൻ നിനക്കാവും, നിന്നെ കളിയാക്കുവാൻ എനിക്കും.
അതു ശരിയാണ് മാസ്റ്റർ, പക്ഷെ എനിക്ക്, താങ്കളുടെ മനസ് വായിക്കുവാൻ സാധിക്കും. മനുഷ്യ മനസിലെ വികാരങ്ങളിൽ ഒന്നായ അസൂയ, അഹങ്കാരം ,ദേഷ്യം ഇവയായിരുന്നു മുന്നെ താങ്കൾ പറഞ്ഞ വാക്കുകളിൽ.
ശരിയാണ് ഒലീവ, ഞാൻ ഒരു മനുഷ്യനാണ് അതുകൊണ്ടു തന്നെ എന്നിൽ ഒട്ടനവധി പോരായ്മകൾ ഉണ്ട്, ഒരു നല്ല സുഹൃത്തായ നീ അതു ക്ഷമിക്കില്ലെ, അത്തരം ചിന്തകളെ തിരുത്തുവാൻ സഹായിക്കില്ലെ, എനിക്കു കുറച്ചു സമയം നൽകില്ലേ… ഒലീവ.
തീർച്ചയായും മാസ്റ്റർ,
ഇപ്പോഴും എന്നെ ഒരു സുഹൃത്തായി കണ്ടില്ല അല്ലെ,
സോറി, മാക്സ്.
ഒലീവ നീ ഇങ്ങനെ വിളിക്കുന്നത് കേൾക്കാനാണെനിക്കിഷ്ടം.
ഒക്കെ മാക്സ് എന്നാൽ പുറത്തേക്കിറങ്ങാം.
??
Super ?
ബ്രോ നെക്സ്റ്റ് പാർട്ട് എന്നാണ് ഇടുന്നത് കട്ട വെയ്റ്റിംഗ് ആണ് ബ്രോ
Entha bro late aavunnath njaghal oke katta waitingilan oru date paranjude bro