?‍♀️The Universe 7 ?‍♀️ [ പ്രണയരാജ] 455

?Universe 7?

Author : Pranayaraja | Previous Part

 എല്ലാവരും ക്ഷമിക്കണം ഞാൻ നോക്കിയപ്പോ എൻ്റെ ലിസ്റ്റിൽ 5th പാർട്ട് മാത്രമാണ് കാണിച്ചത്. 6th പാർട്ട് അതിൽ കാണിക്കാത്തതു കൊണ്ട് അത് പോസ്റ്റ് ചെയ്തത് എനിക്ക് മനസിലായില്ല. അതു കൊണ്ടാണ് ഈ പ്രശ്നം ഉണ്ടായത്.

 

കാർ നേരെ വീട്ടിലെത്തിയതും ഞാനും എയ്ഞ്ചലും, വീട്ടിലേക്കോടി കയറി. ഉള്ളിൽ നല്ല ഭീതി നിറഞ്ഞിരുന്നു. ഞാൻ നേരെ എൻ്റെ മുറിയിലേക്കോടി, കട്ടിലിൽ ചാടിക്കിടന്നു. എൻ്റെ ദേഹമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു. ആ സമയം എൻ്റെ മിഴികളിൽ ഒരു ദൃശ്യം പതിഞ്ഞത്. അതെ അവൾ എയ്ഞ്ചൽ ഇപ്പോ ഉള്ളത് എൻ്റെ മുറിയിൽ തന്നെയാണ് . അവളുടെ മുഖത്തും ഭയമുണ്ട്.പെട്ടെന്നു മുറിയിലേക്ക് ആൻ്റി കയറി വന്നു.

എന്താ… നിങ്ങൾ കോളേജിൽ പോയിട്ട് തിരിച്ചു വന്നെ,

എന്താ പ്രശ്നം,

ടി, നീ ഇവനോട് കച്ചറയുണ്ടാക്കിയോ…

എന്താ ഒന്നും മിണ്ടാത്തത്.

സിമോണിയ,…..

ഒലീവയുടെ ശബ്ദമായിരുന്നു. പെട്ടെന്ന് ഒലീവയുടെ രൂപം മുറിയിൽ വന്നു. ഉടനെ മുറിയുടെ ടോർ തനെ അടഞ്ഞു.

ഒരു വലിയ പ്രശ്നം ഉണ്ട് സിമോണിയ,

എന്താ ഒലീവ,

മിനിമോണസ്, മാക്സിനെ അറ്റാക്ക് ചെയ്തു.

ഈശ്വരാ….

എയ്ഞ്ചൽ , അവളാണ് മാക്സിനെ രക്ഷിച്ചത്.

ഒരു നിമിഷം , സിമോണിയ നിലത്തേക്കിരുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

എന്തു പറ്റി സിമോണിയ,

എൻ്റെ മകൾ ശക്തികൾ ഉപയോഗിച്ചല്ലെ,

അതെ, മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല.

അപ്പോ, മോണിമസുകൾ, അവളെ തേടി വരും.

അവളെ മാത്രമല്ല മാക്സിനേയും.

എനിയെന്തു ചെയ്യും

എത്രയും പെട്ടെന്ന് ഇവനെ സജ്ജമാക്കണം.

അതു കൊണ്ട് അവരെ നേരിടാനാകുമോ…

ഇല്ല, അതെനിക്കുമറിയാം.

പിന്നെ എന്തു ചെയ്യാനാണ് ഒലീവ,

ഇവൻ സജ്ജനായാൽ മെൽറ്റ ഇവനെ ട്രെയിൻ ചെയ്യും. ആ ട്രെയിനിംഗ് അവരെ നേരിടാൻ സഹായകമാണ്.

കൂട്ടമായി വരുന്നവരാണ് മോണിമസുകൾ, ഇവൻ ഒറ്റയ്ക്ക്.

ഇവൻ ഒറ്റയ്ക്കല്ല, എയ്ഞ്ചൽ കൂടിയില്ലെ.

അവരെ ഇവർക്ക് നേരിടാനാവുമോ…

തോറ്റു കൊടുത്ത് മരണം സ്വീകരിക്കണമോ, അതോ പടപൊരുതി വീര മൃത്യു നേടണമോ..

ഒലീവ നീ പറഞ്ഞതാണ് ശരി, മരണം നിഴലായുണ്ട് പിറകെ, അപ്പോ പൊരുതി നോക്കാം, ജയിച്ചാൽ ജീവിതം, അല്ലെങ്കിൽ

മരണം, സിമോണിയ.

എയ്ഞ്ചൽ, മാക്സ് എനി മുതൽ ഈ വീടിനു വെളിയിൽ നിങ്ങൾ ഇറങ്ങാൻ പാടില്ല.

അമ്മേ….

എയ്ഞ്ചൽ ഞാൻ പറഞ്ഞു.

ശരി ആൻ്റി,

ഞാനതു വേഗം സമ്മതിച്ചെങ്കിലും എയ്ഞ്ചൽ മുഖം തിരിച്ചു കൊണ്ട്, അവളുടെ നീരസം പ്രകടിപ്പിച്ചു.

എനിക്കു കുറച്ചു ജോലികൾ ചെയ്യാനുണ്ട് ഒലീവ, ഞാൻ വരാം,

അതും പറഞ്ഞ് ആൻ്റി മുറിക്കു വെളിയിലേക്കു പോയി.

ഞാൻ ബെഡിൽ തന്നെ കിടന്നു. ദേഷ്യം പിടിച്ച മുഖവുമായി അടുത്തിരുന്ന , കസേരയിൽ എയ്ഞ്ചൽ ഇരുന്നു.

കുറച്ചു മുന്നെ നടന്ന ആ ഭീകര നിമിഷങ്ങൾ മനസിൽ ഓടി നടന്നു. ആ സമയം ഒരു വാക്ക് മനസിൽ മുഴങ്ങി കൊണ്ടിരുന്നു. “ എൻ്റെ ചെക്കനെ നീ തൊടുമല്ലെ ” . ഒരു നിമിഷം ഞാനവളെ നോക്കി. വല്ലാത്ത ഒരാകർഷണം അവളോടു തോന്നി.

ദേഷ്യത്തിൽ ചുവന്നു തുടുത്ത ആ മുഖം , ചുണ്ടുകൾ കടിച്ച് ദേഷ്യം അടിച്ചമർത്താനുള്ള അവളുടെ വ്യഗ്രത. അടങ്ങിയിരിക്കാത്ത മിഴി ഗോളങ്ങൾ, വിറ കൊള്ളുന്ന ആ മുഖം എല്ലാം എൻ്റെ മനസിനെ അവൾക്കരികിലേക്കു ക്ഷണിക്കുകയാണ്. അപ്രതിക്ഷിതമായ ഒരു പ്രതികരണം അവളിൽ നിന്നും നേരിടേണ്ടി വന്നു.

എന്താ….

എന്താ നോക്കി പേടിപ്പിക്കുകയാ…

നാണമില്ലേ ഇവനെ നോക്കാൻ,

ആ സമയം ഞാനുമൊന്നു ഞെട്ടി, എൻ്റെ അമ്മോ ഇതെന്തൊരു സാധനം, അല്ല ഞാൻ നോക്കിയത് ഇവളെപ്പോ കണ്ടു, ഒലീവ പറഞ്ഞ പോലെ പെണ്ണുക്കൾക്ക് ആയിരം കണ്ണുണ്ടോ…

എന്താ ആലോചിക്കുന്നേ…

ഓരോന്നു നോക്കുമ്പോ ചിന്തിക്കണം

വൃത്തി കെട്ടവൻ,

എന്തോ… എന്താ പറഞ്ഞത്

എന്തേ… നേരത്തെ നടന്നതിൽ കാതു കേക്കാണ്ടായോ…

ആയെന്നാ തോന്നണെ,

എങ്കിലെ നന്നായി,

ആണോ… അതെ ഞാനൊരു കാര്യം ചോദിക്കട്ടെ,

വേണ്ട, ആ തിരുവാ തുറക്കണ്ട,

അല്ല, അവിടെ വച്ച് ആരൊ എന്താെ പറഞ്ഞത് കേട്ട പോലെ തോന്നി.

പെട്ടെന്ന് എയ്ഞ്ചൽ ഒന്നു ഞെട്ടിയ പോലെ തോന്നി, എന്നാൽ അതെല്ലാം പെട്ടെന്നു മറച്ചു പിടിച്ചു കൊണ്ട്, പഴയ ശൗര്യത്തോടെ അവൾ ചോദിച്ചു.

എന്തു കേട്ടെന്നാ പറഞ്ഞെ,

” എൻ്റെ ചെക്കനെ നീ തൊടുമോ ” എന്നോ മറ്റോ….

ഇതതു തന്നെ,

എന്ത്,

നിൻ്റെ കാത് പീസ്സായി ,

ദേ…എയ്ഞ്ചലെ, വേണ്ട,

ഓ… പിന്നെ,

എടി നീ അങ്ങനെ പറഞ്ഞില്ലെ, സത്യം പറ,

അയ്യട ചെക്കൻ്റെ പൂതി കണ്ടില്ലെ, നീ വല്ല ദിവാസ്വപ്നവും കണ്ടെന്നു വെച്ച് എൻ്റെ മേലേക്ക് വരല്ലെ,

അയ്യോ മേത്തു കേറാൻ പറ്റിയ ചരക്ക്,

ദേ… മാക്സ് വാക്കുകൾ സൂക്ഷിച്ച്,

ഒന്നു പോടി,

നീ പോടാ മരമാക്രി,

നി പോടി മരപ്പട്ടി,

ഞമ്മളില്ലെ,

അങ്ങനെ വഴിക്കു വാ…എയ്ഞ്ചലിനോട് കളിച്ച ഇങ്ങനെ ഇരിക്കും,

ഓ.. പിന്നെ, എനിയും നിന്നോട് ,നിന്നാലെ ഞാനും നിന്നെ പോലെ തറയാകും,

ദേ… മാക്സ് എന്നെ ദേഷ്യം പിടിപ്പിക്കരുത്.

അല്ലേ നിനക്ക് എപ്പോയാ… ദേഷ്യമില്ലാത്തത്.

ഞാനങ്ങനാ… ഞാനതാരോടും സഹിക്കാൻ പറഞ്ഞിട്ടുമില്ല.

അയ്യോ പാവം,

എന്നാ പിന്നെ നിനക്ക് പൊയ്ക്കൂടെ മാക്സ് എന്തിനാ ഇവിടെ ഇരിക്കുന്നത്.

എയ്ഞ്ചൽ,

ഉം…

ഇത് എൻ്റെ മുറിയ,

നി പോടാ കഴുത മോറാ…

ഇത്തവണ അവൾ ശരിക്കും ഞെട്ടി, അവൾ മുറിയിൽ മൊത്തം കണ്ണോടിച്ചു. പിന്നെ ഒരു വളിഞ്ഞ ചിരി പാസ്സാക്കിയിട്ട് വാതിൽ ലക്ഷ്യമാക്കി നടന്നു.

ഒന്നവിടെ നിന്നേ…

ഓ… മാക്സ്, അറിയാതെ പറ്റി പോയതാ… രാവിലെ നടന്നതിൻ്റെ ഭയത്തിൽ സോറി.

ഞാനതിന് ഒന്നും ചോദിച്ചില്ലല്ലോ ഒന്നു നിക്കാനല്ലെ പറഞ്ഞത്.

അത് ഞാൻ,

ഉം… മനസിലായി,

എന്തു മനസിലായി, നിയെന്താ പറഞ്ഞു വരുന്നത്.

ചൂടാവാതെടി , പെണ്ണേ… ഇത്രയും നേരം നീ എൻ്റെ മുറിയിൽ എല്ലാം മറന്നിരുന്നെങ്കിൽ അതിൽ എന്തോ ഉണ്ട്.

മാക്സ്, വെറുതെ മനക്കോട്ട കെട്ടണ്ട, നിന്നെക്കാൾ നല്ല ആമ്പിള്ളേര് എൻ്റെ പിന്നാലെ നടന്നിട്ടുണ്ട് എന്നിട്ടു പോലും എനിക്കൊന്നും തോന്നിയിട്ടില്ല.

അവളുടെ ആ വാക്കുകൾ എനിക്കു ശരിക്കും കൊണ്ടു. എന്നിൽ  ദേഷ്യം ഉണർത്താൻ അതു മാത്രം മതായായിരുന്നു.

ആണോ എന്നാ ഇറങ്ങ് എൻ്റെ മുറിയിൽ നിന്ന്.

ഞാനവളുടെ കൈക്കു പിടിച്ചു വലിച്ചു കൊണ്ട് വാതിൽ ലക്ഷ്യമാക്കി നടന്നു.

മാക്സ് എന്താ ഇത്

എന്നെ വിട്;

അവളെ വലിച്ച് വാതിലിനു പുറത്താക്കിയ ശേഷം ഞാൻ വാതിൽ കൊട്ടിയടച്ചു. എന്നിട്ടും എൻ്റെ ദേഷ്യം അടങ്ങിയിരുന്നില്ല. ഞാൻ ബെഡിൽ കിടന്നു ഏറെ നേരം.

?????

മാക്സ് വാതിൽ കൊട്ടിയടച്ചതും എയ്ഞ്ചൽ നിശ്ചലയായി അവിടെ നിൽക്കുകയായിരുന്നു. അങ്ങനെ ഒരു പ്രതികരണം അവനിൽ നിന്നും അവൾ പ്രതീക്ഷിച്ചിരുന്നില്ല. ഒരു നിമിഷം ആ കണ്ണുകൾ നിറഞ്ഞൊഴുകി.

അവിടെ അവൾക്കു നിൽക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവൾ തൻ്റെ മുറിയിലേക്കോടി, ബെഡിൽ ചാടി കയറി, കമന്നു കിടന്നു കൊണ്ട് പൊട്ടിക്കരയുകയായിരുന്നു.

മനസിൽ വല്ലാത്ത ഒരു വിങ്ങൽ , ഇന്നു വരെ അനുഭവിക്കാത്ത പുതിയ അനുഭൂതികൾ, അവളെ ദുഖത്തിൽ ആഴ്ത്തി.

?????

ബെഡിൽ കിടക്കുമ്പോഴും ആ ഭീകര രൂപം തന്നെ മനസിൽ തെളിഞ്ഞു വരുന്നു. അതിനെ ഓർമ്മകളിൽ നിന്നും പറിച്ചെറിയാൻ സാധിക്കാത്തതു പോലെ.

അതിനു മുന്നിൽ തനിക്ക് ഒന്ന് അനങ്ങാൻ പോലും സാധിച്ചില്ല. തന്നിൽ ശക്തികൾ ഉണ്ട് എന്നിട്ടു താൻ എന്തു കൊണ്ട് അത് പ്രയോജനപ്പെടുത്തിയില്ല എന്ന ചോദ്യം അവനിൽ അലയടിച്ചു.

ഇന്നു ആ ഭീകര രൂപം തന്നെ കൊന്നിരുന്നെങ്കിൽ, ഓർക്കാൻ പോലും വയ്യ. ആ സേഫ് ഹൗസിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു. ഒന്നും അറിയേണ്ടതില്ലായിരുന്നു.

പെട്ടെന്നു ഫോൺ റിംഗ് ചെയ്തു, അതെടുത്തു നോക്കിയപ്പോൾ ഡെൽറ്റ. എനിക്കു ഒത്തിരി സന്തോഷം തോന്നി ഞാൻ വേഗം കോൾ അറ്റൻഡ് ചെയ്തു.

എന്താ… മോനെ, എവിടെയാ…

വീട്ടിൽ,

ടാ.. കള്ളം പറയാതെ,

സത്യം,

ഇന്നെന്താ നീ കോളേജിൽ വരാത്തെ,

വയ്യ, അതാടി,

അതായിരിക്കും എയ്ഞ്ചലും വരാത്തെ,

ആവോ… എനിക്കറിയില്ല.

അതെന്താ… നിൻ്റെ വീട്ടിൽ തന്നെ അല്ലെ അവളും ഉള്ളത്.

ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി ആർക്കും അറിയാത്ത ആ രഹസ്യം അവളെങ്ങനെ അറിഞ്ഞു.

നിന്നോടാരാ ഈ ഇല്ലാത്തതൊക്കെ പറഞ്ഞത്.

എന്നോട് കള്ളം പറയണ്ട മാക്സ്, എയ്ഞ്ചൽ പറഞ്ഞല്ലോ നിൻ്റെ അമ്മയും അവളുടെ അമ്മയും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നെന്നും ഇപ്പോ നിൻ്റെ കൂടെ ആരുമില്ലാത്തതു കൊണ്ട് അവർ അങ്ങോട്ടു വന്നതാണെന്നും.

ഇതൊക്കെ ഇവൾ എപ്പോ പറഞ്ഞു എന്നു ചിന്തിക്കുമ്പോയാണ് , ഡെൽറ്റയുടെ ശബ്ദം വീണ്ടും കേട്ടത്.

മാക്സ്…

മാക്സ്, കേക്കുന്നുണ്ടോ…

ആ കേൾക്കുന്നുണ്ട്.

അവൾ നിനക്ക് വയ്യാത്തതു കൊണ്ട് ലീവ് എടുത്തതാണോ…

നീയിങ്ങനെ വേണ്ടാത്തത് ചിന്തിച്ചു കൂട്ടണ്ട മോളെ,

ഒന്നു പോടാ, പറയെ ടാ അവൾ എവിടെയാ ഉള്ളത്.

ആർക്കറിയാം,

മാക്സ്, വേണ്ടട്ടോ… എനിക്കറിയാം നിനക്ക് അവളെ ഇഷ്ടമാ.. അവൾക്ക് നിന്നെയും,

ഒന്നു പോടി ആദ്യം പറഞ്ഞത് ശരിയാ… നീയൊക്കെ അങ്ങനെ പറഞ്ഞപ്പോ എനിക്കും തോന്നിയിരുന്നു.  എന്നാൽ ഇപ്പോ എനിക്കും ഇല്ല,

ഓ അത് കാണാം

ആ കാണാം

ടാ… ബെൽ അടിച്ചു, ഞാൻ പിന്നെ വിളിക്കാവേ…

ഓക്കെ ടി,

അതും പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്തു. അവളാണ് എല്ലാത്തിൻ്റെയും തുടക്കം വെറുതെ ഇരുന്നവൻ്റെ മനസിലേക്ക് ആ പൂതനയെ കേറ്റാൻ നോക്കിയ പിശാശ് വെറുതെ ഡെൽറ്റയെ കുറെ ചീത്ത വിളിച്ചു കൊണ്ട് പിന്നെയും കിടന്നു.

എയ്ഞ്ചൽ,  അവളെ എനിക്ക് ഇഷ്ടമാണോ, അതോ വെറുപ്പാണോ , ആ ആർക്കറിയാം. ഒന്നും മനസിലാവുന്നില്ല. നേരത്തെ ആ പണ്ടാരം മാറിയിൽ ഇരുന്നപ്പോ എന്തൊക്കെയോ തോന്നി തുടങ്ങിയതാ… പക്ഷെ അതു വാ.. തുറന്നതും  അതു പോയി കിട്ടി.

കുറച്ചു നേരം കൊണ്ട് ചെവി തിന്നു ആ സാധനം. അതിനെ സഹിക്കാൻ നമ്മളെ കൊണ്ടാവില്ലെ,  അതിനെ അതിൻ്റെ വഴിക്കു വിടുന്നതാ എനിക്കു നല്ലത്. അതിനു വട്ടാ… എന്നാലും അവൾ ഇന്നില്ലായിരുന്നെങ്കിൽ ഞാൻ,

അതോർത്തു തുടങ്ങിയതും എൻ്റെ ചിന്തയിൽ ആ പഴയ ചോദ്യം ഉണർന്നു വന്നു. എന്നിൽ ശക്തികൾ ഉണ്ടായിട്ടും എന്തു കൊണ്ട് ഞാൻ അതിനെ നേരിട്ടില്ല. എനിക്ക് ഒന്ന് ഓടാൻ പോലും സാധിച്ചിരുന്നില്ല. ഞാൻ തളർന്നു പോയിരുന്നു .എന്തു കൊണ്ട്..?

എന്തായിരിക്കും അതിനു കാരണം എന്നു ഞാൻ തല പുകഞ്ഞാലോചിച്ചു.ഒരെത്തും പിടിയും കിട്ടുന്നില്ല, ഞാൻ ആ ചോദ്യത്തിന് ഉത്തരം കിട്ടിയേ മതിയാകൂ എന്നു തീരുമാനിച്ചു കണ്ണുകൾ അടച്ചു. ആ രൂപം മനസിൽ തെളിഞ്ഞതും ഭയന്നു വിറച്ചു.

അതെ ഭയം, എന്നിലെ ഭയമാണ് എന്നെ തളർത്തിയത്. എനിക്കു പ്രതികരിക്കാൻ കഴിയാതെ പോയത് ഞാൻ ഭയത്തിന് അടിമപ്പെട്ടതു കൊണ്ടാണ്.ഇല്ലായിരുന്നെങ്കിൽ ഞാനതിനെ തോൽപ്പിച്ചേനെ , അതെനിക്കുറപ്പാ..

അല്ല ഒരു വിശ്വാസം മാത്രം. എന്നാലും പ്രതികരിക്കാതെ ഇങ്ങനെ എയ്ഞ്ചലിനു മുന്നിൽ നാണം കെടേണ്ടി വരില്ലായിരുന്നു.  ചിന്തകൾ കാടു കയറി, എൻ്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.

അതെ, അതു തന്നെ, ഭയം അതാണ് എൻ്റെ ബലഹീനത .

47 Comments

  1. Bro kaamuki season2 ubdane undakumo

    1. Aduthonnum thudangilla bro pending stories adhyam kazhiyatte

  2. പറയാന്‍ വാക്കുകളില്ല, നന്നായിട്ടുണ്ട്. പക്ഷേ ആസ്വദിച്ചു വായിക്കാനുള്ള പേജ് ഇല്ല എന്ന പ്രശ്നം മാത്രമാണുള്ളത്. കുറച്ചു വൈകിയാലും പേജ് നല്ലോണം കൂട്ടി തന്നുടെ.

    1. Page koottan nikkumbo madi pidikkane muthee atha scn?

  3. നിധീഷ്

    ❤❤❤

  4. കൊള്ളാം നല്ല suspense ???❤️

  5. ഈ ഭാഗവും പൊളി…… ഏയ്ഞ്ചൽ അവളുടെ ഉള്ളിലെ പ്രണയം തിരിച്ചറിഞ്ഞു അല്ലെ……. സിമോണിയ പോളിയാണ് ഏയ്ഞ്ചലിന്റെ ഉള്ളിലെ പ്രണയം പുറത്ത് കൊണ്ടുവരാൻ കാണിച്ച ഐഡിയ നന്നായിരുന്നു…. മാക്സ് ബലഹീനത തിരിച്ചറിഞ്ഞു… ഇനി അവന്റെ ബലം തിരിച്ചറിയട്ടെ…… മാക്സിന്റെ തീരുമാനം ഏയ്ഞ്ചൽ മാറ്റുമോ ഇല്ലയോ എന്ന് അറിയാൻ waiting..

  6. രാവണപ്രഭു

    ?????

  7. ?സിംഹരാജൻ

    പ്രണയരാജ ❤️?,

    ഈ ഭാഗം എനിക്കിഷ്ടപ്പെട്ടു
    അവർ ഒരുമിക്കാൻ അവളുടെ അമ്മ നിമിത്തം ആയല്ലോ, അതുമല്ല ഇനി അവള്ക്ക് മാക്സിനെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥ ആകും ?…..
    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇട്ടാൽ സമയം പോലെ വായിക്കും
    ..

    ❤️?❤️?

  8. കൈലാസനാഥൻ

    എയ്ഞ്ചലിന്റെ ഉള്ളിൽ ഉറങ്ങികിടന്നിരുന്ന കൊച്ചു പ്രണയത്തെ അതി തീവ്രമാക്കാൻ സിമോണ കാണിച്ച തന്ത്രം നന്നായിട്ടുണ്ട്. ഞ്ചലിന്റെ പ്രണയ തീഷ്ണതയിൽ മാക്സ് വീഴുമോ എന്ന് കണ്ടറിയണം. മാക്സിന്റെ ബലഹീനത ഭയമാണ് എന്നവൻ തിരിച്ചറിഞ്ഞു എന്നാൽ അവന്റെ ബലം ഈ മരുന്നുപയോഗത്തിലൂടെ വേദനകൾ സഹിക്കാനുള്ള കഴിവായിരിക്കുമോ എന്ന് തിരിച്ചറിയുമോ ? ഇതെന്റെ മാത്രം സംശയമോ എന്നും കണ്ടറിയാൻ കാത്തിരിക്കുന്നു. സസ്നേഹം കൈലാസനാഥൻ

  9. കൊള്ളാം നല്ല part ആയിരുന്നു ഇതു അവൻ അവന്റെ ബലഹീനത അറിഞ്ഞത് പോലെ ബലം അറിയാൻ കാത്തിരിക്കുന്നു
    Angel ന്റെ പ്രണയം ഒക്കെ spr

    Nxt part കാത്തിരിക്കുന്നു
    അടുത്ത part അടുത്ത മാസം 4 അല്ലെ post ആക്ക

  10. Super annu ❤

  11. ഇന്നലെ ഒന്ന് പറ്റിച്ചെങ്കിലും ഇന്ന് അടിപൊളി ആയിരുന്നു ????

  12. Dear pranaya raja,

    Thangalude sivashakthi enna story thaangal complete cheyyumo enne aringal kollamaayirunnu. Athine vendi orupade aayite wait cheyyunna athekonde aane chodichathe

    1. Aa kadha ithupole cheriya part idan sammadikkathondaa vaigunne, 10000+ words aavumbo post chaiyam

      1. Dear pranaya raja,

        Thank you very much for your reply and awaiting the next part eagerly.

        Lolan

        1. Athinum munne inakuruvikal und, arunanchali und theerkan

  13. ❤❤❤Poli broo

  14. വിനോദ് കുമാർ ജി ❤

    ❤❤❤❤❤?

  15. Pranayathinte theevratha anubavikkanel rajaye onnu kandaal mathi…. oru sadarana pranaya situation sadarana ezhuthukar cheyyunnelum aarkum manasilavatha reethiyil oro word kootticherkkal…. situation oru changum kanilla but aa moodeeee maaripoy…. vere level theevra pranayam? angott inject cheyth polayi….❤✌✌ PR….✌

  16. ❤️❤️❤️❤️

  17. Next part epppzha

  18. Earth army nashippikuvo

  19. Avale egane karayikkalle

  20. ❤️❤️❤️

Comments are closed.