?? അല്ലിടെ ഇച്ഛൻ ?? [കിറുക്കി ?] 183

ജെറി വല്ലാത്തൊരു വെപ്രാളത്തോടെയും സന്തോഷത്തോടെയും പ്രിയയെ നോക്കി ചോദിച്ചു…. പ്രിയ കണ്ണീരോടെ ചിരിച്ചു തലയാട്ടിയപ്പോൾ അവൻ അവൾ പോയ വഴിയേ പോയി… പക്ഷെ അവിടെയൊന്നും അവളില്ലായിരുന്നു….. സെക്യൂരിറ്റിയോട് തിരക്കിയപ്പോഴാണ് ഒരു പെൺകുട്ടി പുറത്തേക്ക് പോകുന്നത് കണ്ടെന്നു അയാൾ പറഞ്ഞത്…. അവനൊരു ഉൾക്കിടിലെത്തോടെ റോഡിലേക്കിറങ്ങി

 

അപ്പോഴേക്കും അതി ശക്തമായ ഒരു മിന്നലിന്റെ അകമ്പടിയോടെ ഇടി മുഴങ്ങി കേട്ടു…. നിലാവ് മാഞ്ഞു ശക്തമായ ഇരുട്ട് മൂടി….. കാറ്റും വലിയ ശബ്ദത്തോടെ ആഞ്ഞു വീശി…. ജെറി വല്ലാത്തൊരു ഭയത്തോടെ അവളുടെ പേര് വിളിച്ചു മുന്നോട്ട് ഓടി….അവന്റെ ഉള്ളം ഭയം കൊണ്ട് മൂടി…. പെട്ടെന്നാണ് കുറച്ചു ദൂരെയായി കാണുന്ന പാലത്തിൽ ഒരു നിഴൽരൂപം അവൻ കണ്ടത്…. അത് താഴേക്ക് ചാടാൻ നിൽക്കുകയാണെന്ന് മനസിലായ ജെറി ഭയത്തോടെ അങ്ങോട്ടേക്ക് ഓടി

 

“അല്ലി….. വേണ്ട മോളെ പറയുന്ന കേൾക്കാൻ….”

 

അത് കേട്ടിട്ടും അല്ലി താഴേക്ക് ചാടാൻ ശ്രമിച്ചു…. പെട്ടെന്ന് ജെറി ഓടി വന്നവളെ വലിച്ചു താഴത്തേക്ക് ഇട്ടു….. അവന്റെ കയ്യിൽ കിടന്ന് കുതറുന്നവളെ കണ്ട ജെറി അവളെ പിടിച്ചു നിർത്തി ഒന്നു കൊടുത്തു…. പെട്ടെന്ന് അവൾ കൈ വിട്ട് പോകാൻ തുടങ്ങിയപ്പോൾ അറിയാതെ ചെയ്തു പോയതാണ്…. അപ്പോഴേക്കും അല്ലി ബോധം പോയി താഴേക്ക് വീണീരുന്നു……

 

ജെറി അവളെയും തോളിലിട്ട് ഒരു ഓട്ടോ വിളിച്ചു ഫ്ലാറ്റിലേക്ക് പോയി…. ആദ്യം പ്രിയയുടെ ഫ്ലാറ്റിൽ അവളെ കൊണ്ട് ചെന്നാക്കാമെന്ന് കരുതിയെങ്കിലും പിന്നീട് അവൻ അവന്റെ ഫ്ലാറ്റിലേക്ക് അവളെ കൊണ്ട് വന്നു…… പ്രിയയെ വിളിച്ചു അവളോട് കാര്യങ്ങൾ പറഞ്ഞു

 

മുഖത്ത് വെള്ളം വീണതറിഞ്ഞതാണ് അല്ലി കണ്ണുകൾ തുറക്കുന്നത്… മുന്നിൽ ജെറിയെ കണ്ട് അവൾ ദേഷ്യത്തോടെ എണിറ്റു പോകാൻ നോക്കി…. അപ്പോഴേക്കും അവൻ അവളെ ബെഡിലേക്ക് തന്നെ വലിച്ചിട്ടു

 

“അല്ലി ഞാൻ പറയുന്നത് ഒന്നു കേൾക്ക്… എന്നിട്ട് എവിടേക്ക് വേണമെങ്കിലും പൊയ്ക്കോ…. അന്ന് നിന്നോട് ഒന്നും മനഃപൂർവം പറയാഞ്ഞത് അല്ലേടാ… എനിക്ക് ആരുമില്ലെന്ന് അറിഞ്ഞാൽ നീ എന്നേ വിട്ട് പോകുമെന്ന് ഞാൻ കരുതി പോയി….”

 

“ഓഹോ അപ്പോൾ അത്രയേ ഉണ്ടായിരുന്നുള്ളല്ലേ എന്നോടുള്ള സ്നേഹം… അല്ലെങ്കിലും ഞാൻ അങ്ങോട്ട് വന്നു ഇഷ്ടം പിടിച്ചു വാങ്ങിച്ചതല്ലേ….”

16 Comments

  1. ഹാ നിങ്ങൾ പൊളിക് മുത്തേ അത്രക്കും ഇഷ്ടപ്പെട്ടു പോകുന്നുണ്ട് ഓരോ വരിയും

  2. ♥♥♥♥♥

  3. ❤️❤️❤️❤️❤️

  4. Simple and cute!!!!!.

  5. ❤️?❤️

  6. ഇങ്ങളൊരു ബല്ലാത്ത കിറുക്കി തന്നേയാട്ടോ….
    ????… Nee മുത്താണ്…. ❤❤❤❤.
    സ്നേഹം മാത്രം

  7. നന്നായിട്ടുണ്ട്❤️

  8. Kollam powlichu ❤️❤️

  9. Such a beautiful story ?☺️❤️
    Loved that ?

  10. അശ്വിനി കുമാരൻ

    ❤️❤️❤️

  11. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️

    കിറുക്കി ഫാൻസ് association start ചെയ്താലോ എന്നു ആലോചിക്കുന്നു???

    ഇനിയും എഴുതണം ❤️❤️❤️❤️❤️

    1. Njanum athil oru membership edukum❤️

    2. മിക്കവാറും വേണ്ടി വരും കാരണം അതുപോലെ മനസിനെ ഒരു ഫിലിം കാണുന്ന ലോകത്തേക് കൊണ്ട് പോയി തിരികെ എത്തിക്കുന്നുണ്ട്

  12. അച്ചോടാ… സൊ സ്യൂറ്റ് കഥ… ❤❤????..

Comments are closed.