?? അല്ലിടെ ഇച്ഛൻ ?? [കിറുക്കി ?] 183

ജെറിൻ അവനാകുന്ന പോലെ അവളെ തള്ളി മാറ്റാൻ നോക്കുന്നുണ്ട്…. അപ്പോഴേക്കും അല്ലി അങ്ങോട്ട് ചെന്ന് അവളുടെ കരണത്തിട്ട് ഒന്നു പൊട്ടിച്ചു

 

“എത്ര ധൈര്യ ഉണ്ടായിട്ടടി നീയെന്റെ ഇച്ഛനെ തൊട്ടത്….”

 

അല്ലി ദേഷ്യം കൊണ്ട് വിറക്കുവാണ് …. അല്ലിടെ ദേഷ്യം കണ്ട ജെറി പോലും ഭയന്ന് പോയി…. ഇനിയും നിന്നാൽ ഒന്നുടെ പൊട്ടുമെന്ന ഭീതിയിൽ ഇളകിയ പല്ലും പിടിച്ചു അവൾ അവിടെ നിന്നും പോയി

 

“നീയെന്തിനാ അവളെ തല്ലിയത്… അവളെന്നെ തൊട്ടാൽ നിനക്കെന്താ…”

 

“എനിക്കോ… എനിക്കെന്താണെന്നോ… നിങ്ങളെന്റെയാ… എന്റെ മാത്രം…”

 

“ഓഹോ അന്ന് എനിക്ക് ആരുമില്ലെന്ന് അറിഞ്ഞു പോയ നീ ഇപ്പൊ നാല് വർഷത്തിന് ശേഷം എന്തിനാ വന്നേ… എനിക്ക് ഇപ്പൊ ജോലി ഉണ്ടായതുകൊണ്ടോ…. അതോ കുറച്ചു ബാങ്ക് ബാലൻസ് ഉള്ളത്കൊണ്ടോ…. ഇതൊക്കെ ഉണ്ടെങ്കിലും ഇന്നും ജെറിൻ അന്ന് അവൻ പറഞ്ഞ പോലെ ഒരു തെണ്ടി തന്നെയാടി….”

 

ജെറിൻ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു പറഞ്ഞപ്പോൾ അല്ലി ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി…. പെട്ടെന്നാണ് ജെറി മുന്നിൽ നിൽക്കുന്ന പ്രിയയെ കാണുന്നത്…. അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവന്റെ ചെവിക്കല്ല് നോക്കി ഒന്നു പൊട്ടിച്ചു

 

“നിന്നെ എന്റെ സ്വന്തം അനിയനെ പോലെയാ ഞാൻ കണ്ടിരിക്കുന്നെ… അതാ ഇപ്പൊ ഇത് തന്നത് … നീ അവളോട് ചോദിച്ചില്ലേ നാല് വർഷം എവിടെ ആയിരുന്നെന്ന്… നിന്നെ അന്വേഷിച്ചു നീ എന്നെങ്കിലും തേടി വരുമെന്ന വിശ്വാസത്തിൽ ആയിരുന്നു അവളി നാല് വർഷം… അറിയോ നിനക്ക്….”

 

ജെറി അത്ഭുതത്തോടെ പ്രിയയെ നോക്കി… പ്രിയ ഒരു ദീർഘനിശ്വാസത്തോടെ അവനോടെല്ലാം പറഞ്ഞു…

 

“ചേച്ചി അങ്ങനൊരു കത്ത് എനിക്ക് കിട്ടിയിട്ടില്ല…. അവളെന്നോട് ഒന്നും പറഞ്ഞില്ല…. അല്ലി കോളേജിൽ എന്നേ അന്വേഷിച്ചു വന്ന കാര്യം പോലും ഞാൻ അറിഞ്ഞിരുന്നില്ല…. എല്ലാം അറിഞ്ഞപ്പോൾ അവളും പോയെന്നാ ഞാൻ കരുതിയെ…. എന്റെ ഭൂതകാലം എന്നേ അങ്ങനെ വിശ്വസിപ്പിച്ചു…. പക്ഷെ ഒന്നും ഞാൻ അറിഞ്ഞില്ല…. അവളു പറഞ്ഞപോലെ എന്റെ ഉള്ളിലും അവളെ ഉള്ളു ചേച്ചി…. പക്ഷെ എന്റെ അനാഥൻ എന്ന കോംപ്ലക്സ്… അവൾക്ക് എന്നേ ആരുമില്ലാത്തത്കൊണ്ട് ഇഷ്ടമല്ല എന്നുള്ള തോന്നൽ…. അതൊക്കെയാ എന്നേ അവളിൽ നിന്നും അകറ്റിയത്…..എന്നേ ഒന്നു തിരക്കാഞ്ഞത് കൂടെ ആയപ്പോൾ….

ഞാൻ…. ഞാൻ അവളോട് സോറി പറയട്ടെ ചേച്ചി…. ഇനി വിട്ട് കളയില്ല… അവളെന്നോട് ക്ഷമിക്കും അല്ലെ….”

16 Comments

  1. ഹാ നിങ്ങൾ പൊളിക് മുത്തേ അത്രക്കും ഇഷ്ടപ്പെട്ടു പോകുന്നുണ്ട് ഓരോ വരിയും

  2. ♥♥♥♥♥

  3. ❤️❤️❤️❤️❤️

  4. Simple and cute!!!!!.

  5. ❤️?❤️

  6. ഇങ്ങളൊരു ബല്ലാത്ത കിറുക്കി തന്നേയാട്ടോ….
    ????… Nee മുത്താണ്…. ❤❤❤❤.
    സ്നേഹം മാത്രം

  7. നന്നായിട്ടുണ്ട്❤️

  8. Kollam powlichu ❤️❤️

  9. Such a beautiful story ?☺️❤️
    Loved that ?

  10. അശ്വിനി കുമാരൻ

    ❤️❤️❤️

  11. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️

    കിറുക്കി ഫാൻസ് association start ചെയ്താലോ എന്നു ആലോചിക്കുന്നു???

    ഇനിയും എഴുതണം ❤️❤️❤️❤️❤️

    1. Njanum athil oru membership edukum❤️

    2. മിക്കവാറും വേണ്ടി വരും കാരണം അതുപോലെ മനസിനെ ഒരു ഫിലിം കാണുന്ന ലോകത്തേക് കൊണ്ട് പോയി തിരികെ എത്തിക്കുന്നുണ്ട്

  12. അച്ചോടാ… സൊ സ്യൂറ്റ് കഥ… ❤❤????..

Comments are closed.