എന്നിട്ടും ആൾക്കാർ അടങ്ങിയില്ല..
അന്നൊന്നും ഈ എയ്ഡ്സിനെക്കുറിച്ച് ആർക്കും വലിയ അറിവ് ഒന്നുമില്ലല്ലോ… അറിയാവുന്നവർ പറഞ്ഞാലും ആരെങ്കിലും വിശ്വസിക്കുമോ….. അപ്പനും അമ്മയും മരിച്ച ജെറിനും അവന്റെ പപ്പമ്മയും കൂടെ ആയിരുന്നു താമസിച്ചത്…. അവരുടെ കൂടെ കഴിഞ്ഞതുകൊണ്ട് കുഞ്ഞ് ജെറിനും എയ്ഡ്സ് ഉണ്ടെന്ന് എല്ലാവരും പറഞ്ഞു പരത്തി….. അവന്റെ കൂടെ ആരും കളിക്കാൻ ചെല്ലില്ല…. കൂട്ട് കൂടില്ല… എന്തിന് അവനെ സ്കൂളിൽ പോലും കയറ്റില്ല…. വീടിനു വെളിയിൽ അവനെ കണ്ടാൽ കേട്ടാൽ അറയ്ക്കുന്ന ചീത്ത പറഞ്ഞു അവനെ ഓടിക്കുമായിരുന്നു
അറിവുള്ള ചിലരെങ്കിലും പറയുമായിരുന്നു അങ്ങനെ തൊട്ടാലോ കൂടെ കഴിഞ്ഞാലോ ഒന്നും അത് പകരില്ലെന്ന്… പക്ഷെ ആര് കേൾക്കാൻ…. അവസാനം ഉപദ്രവം സഹിക്കാൻ വയ്യാതെയ അവന്റെ പപ്പമ്മ അവനുമായി ആ നാട് വിട്ടത്…. ഒരുകണക്കിന് അവിടെ നിന്നു ഓടിച്ചെന്നു വേണം പറയാൻ….
ഇവനെ ഇവിടെ കണ്ടപ്പോൾ ഒരിക്കലും അവനാണെന്ന് അറിയില്ലായിരുന്നു… ഒരിക്കൽ യാദൃശ്ചികമായിട്ട അവന്റെ ഫ്ലാറ്റിൽ അവന്റെ പപ്പയുടെയും അമ്മയുടേയുമൊക്കെ ഫോട്ടോ ഞാൻ കാണുന്നത്…. അവരെ ഓർത്തെടുക്കാൻ എനിക്ക് പ്രയാസം വന്നില്ല….. ”
രാത്രിയിൽ ചപ്പാത്തിക്ക് മാവ് കുഴയ്ക്കാൻ എടുക്കുമ്പോഴാണ് പ്രിയേച്ചി ഇത് പറയുന്നത്…. അല്ലി ഒരു പൊട്ടിക്കരച്ചിലോടെ നിലത്തേക്ക് ഊർന്നിരുന്നു…. പ്രിയ ആകെ ഞെട്ടി പോയി…. പിന്നീട് കരച്ചില് ഒന്നടങ്ങിയപ്പോഴാണ് അവൾ കാര്യം പറയുന്നത്…..
“ഒരുപക്ഷെ അവനു ആരുമില്ലെന്ന് അറിഞ്ഞു നീയവനെ ഉപേക്ഷിച്ചാലോ എന്ന് ഭയന്ന് ആയിരിക്കും അവനൊന്നും പറയാതെ ഇരുന്നത്…. പിന്നീട് നീയെല്ലാം അറിഞ്ഞെന്നു കണ്ടപ്പോൾ വിഷമവും കുറ്റബോധവും തോന്നിക്കാണും… പിന്നെ നീയവനെ വേണ്ടെന്ന് വെച്ചെന്ന് കരുതിക്കാണും…..”
“പക്ഷെ പ്രിയേച്ചി ഞാൻ ഫോണിൽ കിട്ടാത്തോണ്ട് ലെറ്റർ കൊടുത്തിരുന്നല്ലോ ഒരു ഫ്രണ്ടിന്റെ കയ്യിൽ… അതിൽ ഞാൻ എഴുതിയിരുന്നു എനിക്ക് ഒരു ദേഷ്യവും ഇല്ലെന്നും കാത്തിരിക്കുമെന്നും…. ഇന്നും അത് അങ്ങനെ തന്നെയാ…. മറ്റൊരാൾക്കും അല്ലിടെ ജീവിതത്തിൽ ഇനി സ്ഥാനം ഉണ്ടാവില്ല……”
“കത്തിന്റെ കാര്യം അവനോട് ചോദിച്ചാൽ അല്ലെ അറിയാൻ കഴിയു… നമുക്ക് അവനോട് സംസാരിക്കാം…”
“വേണ്ടച്ചി എന്നെങ്കിലും എന്നോട് സംസാരിക്കുമോ എന്ന് ഞാനും നോക്കട്ടെ…. എത്ര നാളിങ്ങനെ എന്നേ അവോയ്ഡ് ചെയ്യും… ഞാൻ ഉപേക്ഷിച്ചുന്നു വിചാരിച്ചില്ലേ അങ്ങനെ തന്നെ ഇരിക്കട്ടെ…..”
പിന്നെ പ്രിയ ഒന്നും പറഞ്ഞില്ല….. ജെറി അവളെ അവോയ്ഡ് ചെയ്ത് തന്നെ നടന്നു… അനുപമ അവനോട് കൂടുതൽ ഒട്ടിയോട്ടി നടന്നു… അതുകണ്ട് കലി കയറുമെങ്കിലും അല്ലി കണ്ട്രോൾ ചെയ്തു നടന്നു…..
അവരുടെ ടീമിനെ ഏൽപ്പിച്ച ആ പ്രൊജക്റ്റ് നല്ല രീതിയിൽ അവസാനിച്ചു…. അതിന്റെ success പാർടിക്ക് വന്നതാണ് അല്ലിയും പ്രിയയുമൊക്കെ…. നല്ല സെക്സി ആയി സാരിയൊക്കെ ഉടുത്തു വന്നു അനുപമ മുഴുവൻ സമയവും ജെറിന്റെ ഒപ്പമാണ്…. എന്തോ പറഞ്ഞു ജെറിനെയും കൂട്ടി പാർക്കിങ്ങിലേക്ക് അനുപമ പോകുന്നത് കണ്ടാണ് അല്ലി അവരുടെ പിറകെ പോകുന്നത്…. പെട്ടെന്ന് അനുപമ അവനെ കെട്ടിപ്പിടിക്കുന്നത് കണ്ട അല്ലിക്ക് വിറഞ്ഞു കയറി
ഹാ നിങ്ങൾ പൊളിക് മുത്തേ അത്രക്കും ഇഷ്ടപ്പെട്ടു പോകുന്നുണ്ട് ഓരോ വരിയും
♥♥♥♥♥
❤️❤️❤️❤️❤️
Simple and cute!!!!!.
❤️?❤️
ഇങ്ങളൊരു ബല്ലാത്ത കിറുക്കി തന്നേയാട്ടോ….
????… Nee മുത്താണ്…. ❤❤❤❤.
സ്നേഹം മാത്രം
നന്നായിട്ടുണ്ട്❤️
?
Kollam powlichu ❤️❤️
Such a beautiful story ?☺️❤️
Loved that ?
❤️❤️❤️
കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️
കിറുക്കി ഫാൻസ് association start ചെയ്താലോ എന്നു ആലോചിക്കുന്നു???
ഇനിയും എഴുതണം ❤️❤️❤️❤️❤️
Njanum athil oru membership edukum❤️
മിക്കവാറും വേണ്ടി വരും കാരണം അതുപോലെ മനസിനെ ഒരു ഫിലിം കാണുന്ന ലോകത്തേക് കൊണ്ട് പോയി തിരികെ എത്തിക്കുന്നുണ്ട്
അച്ചോടാ… സൊ സ്യൂറ്റ് കഥ… ❤❤????..
❤️