?? അല്ലിടെ ഇച്ഛൻ ?? [കിറുക്കി ?] 183

“എല്ലാം മനസിലായല്ലോ… ”

 

ഇച്ഛൻ ചോദിച്ചപ്പോൾ ഒന്നും കെട്ടില്ലെങ്കിലും തലയാട്ടി… പെട്ടെന്ന് പോകാൻ നിന്ന ഇച്ഛന്റെ കയ്യിൽ കയറി പിടിച്ചു

 

“ഇച്ചാ…”

 

മുഖത്ത് യാതൊരു ഭവമാറ്റവും ഇല്ലാതെ ഇച്ഛൻ ആ കൈ വിടുവിച്ചു

 

“സോറി മിസ്സ്‌ അലംകൃത തനിക്ക് ആള് മാറി… താൻ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ….”

 

തന്നെ നോക്കി തറപ്പിച്ചു പറഞ്ഞു അവിടെ നിന്നും ഇച്ഛൻ എണിറ്റു പോയി…. കണ്ണ് തുടച്ചു ഒരു ദീർഘ നിശ്വാസത്തോടെ താനും എണിറ്റു… ടീമിലെ എല്ലാവരെയും പരിചയപെട്ടു… അനുപമ തന്നോട് മാത്രമല്ല വേറെ ആരോടും അടുപ്പമില്ല….. ഇച്ഛനോട് മാത്രം എപ്പോഴും കൊഞ്ചിക്കുഴയുന്ന കാണാം…. ബാക്കി എല്ലാവരോടും പുച്ഛമാണ് അവൾക്ക്

 

വൈകുന്നേരം ഫ്ലാറ്റിൽ വന്നു റൂമിൽ നിൽക്കുമ്പോഴാണ് ഇച്ഛൻ ഫ്ലാറ്റിന്റെ ഗേറ്റ് കടന്നു വരുന്നത് കണ്ടത്…. ഇച്ഛൻ ഇവിടെയാണോ താമസം എന്ന് ഓർത്തു നിന്നപ്പോഴേക്കും കാളിങ് ബെൽ അടിച്ചു…. പ്രിയേച്ചി ചെന്നു കതക് തുറന്നപ്പോൾ ദേ ഇച്ഛൻ… അവർ രണ്ട് പേരും നല്ല അടുപ്പത്തോടെയാണ് സംസാരിക്കുന്നത്…. ഇച്ഛൻ എന്തോ ഒരു കവറിൽ ചേച്ചിക്ക് കൊടുത്തിട്ട് അവിടെ നിന്നു പോയി…. എന്നേ പിന്നെ കണ്ട ഭാവം ഇല്ലല്ലോ

 

“ഹാ അല്ലി മോളെ അത് ജെറി നമ്മുടെ തൊട്ടപ്പുറത്താ താമസം…. ആളൊരു പാവമാ… അല്ല നിങ്ങൾക്ക് തമ്മിൽ അറിയാമായിരിക്കുമല്ലോ അല്ലെ നിങ്ങൾ ഒരേ ഡിപ്പാർട്മെന്റ് ആണല്ലോ…”

 

മുഖത്തൊരു ചിരി വരുത്തി ചേച്ചിയോട് തലയാട്ടി

 

 

“ജെറിന്റെ അമ്മ രണ്ടാമത് ഗർഭിണി ആയിട്ട് നിന്ന സമയത്താ അവർ മുംബയിൽ നിന്നും നാട്ടിലേക്ക് വരുന്നത്…. എന്റെ നാട് തന്നെയാ അവന്റെയും… വന്നു കുറച്ചു നാള് കഴിഞ്ഞപ്പോഴാ അറിയുന്നത് ജെറിന്റെ അച്ഛനും അമ്മയ്ക്കും എയ്ഡ്‌സ് ആണെന്ന്….. ബ്ലഡ്‌ ട്രാൻസ്ഫയൂഷന്റെ ഇടയ്ക്ക് സംഭവിച്ചതാ… ജെറിടെ പപ്പയിൽ നിന്നും അമ്മയ്ക്ക് ആയി…. ഇതറിഞ്ഞതോടെ ആളുകൾ അവരെ അടുപ്പിക്കാതെ ആയി…. ആൾക്കാരുടെ ഉപദ്രവവും അവഗണനയും എല്ലാം സഹിക്കാൻ വയ്യാതെ ആയിരിക്കും ഏഴു മാസം ഗർഭിണി ആയിരിക്കുമ്പോൾ ജെറിന്റെ അമ്മയും പപ്പയും തൂങ്ങി മരിച്ചു…..

16 Comments

  1. ഹാ നിങ്ങൾ പൊളിക് മുത്തേ അത്രക്കും ഇഷ്ടപ്പെട്ടു പോകുന്നുണ്ട് ഓരോ വരിയും

  2. ♥♥♥♥♥

  3. ❤️❤️❤️❤️❤️

  4. Simple and cute!!!!!.

  5. ❤️?❤️

  6. ഇങ്ങളൊരു ബല്ലാത്ത കിറുക്കി തന്നേയാട്ടോ….
    ????… Nee മുത്താണ്…. ❤❤❤❤.
    സ്നേഹം മാത്രം

  7. നന്നായിട്ടുണ്ട്❤️

  8. Kollam powlichu ❤️❤️

  9. Such a beautiful story ?☺️❤️
    Loved that ?

  10. അശ്വിനി കുമാരൻ

    ❤️❤️❤️

  11. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️

    കിറുക്കി ഫാൻസ് association start ചെയ്താലോ എന്നു ആലോചിക്കുന്നു???

    ഇനിയും എഴുതണം ❤️❤️❤️❤️❤️

    1. Njanum athil oru membership edukum❤️

    2. മിക്കവാറും വേണ്ടി വരും കാരണം അതുപോലെ മനസിനെ ഒരു ഫിലിം കാണുന്ന ലോകത്തേക് കൊണ്ട് പോയി തിരികെ എത്തിക്കുന്നുണ്ട്

  12. അച്ചോടാ… സൊ സ്യൂറ്റ് കഥ… ❤❤????..

Comments are closed.