അത് പ്രത്യേകിച്ച് പറയാനുണ്ടോ?
എന്താന്ന്???
അതല്ല. നിന്നോട് പറയാതിരുന്നത് മണ്ടത്തരം ആയിപ്പോയി എന്ന് പറയുകയായിരുന്നു. മിഖാ പറഞ്ഞു.
ഹാ ഇനിയിപ്പോ അധികം വൈകിക്കാൻ നില്ക്കണ്ട നാളെ തന്നെ വീട്ടുകാരേം വിളിച്ചോണ്ട് വീട്ടിലേക്ക് പോരേ. സജി അതും പറഞ്ഞു മിഖായുടെ തോളിൽ തട്ടി.
അതെന്തുവാടാ ഇത്ര തിടുക്കം. അവളെ എത്രയും പെട്ടെന്ന് ഒഴിവാക്കി എയ്ഞ്ചലിനെ കെട്ടാൻ ആണോ?
ടാ പുല്ലേ നിനക്ക് അറിയാവുന്നതല്ലേ എന്റെ അവസ്ഥ ഇപ്പോ മൊത്തം കടത്തിൽ മുങ്ങിയാ നിൽക്കുന്നെ അപ്പോ അധികം വൈകാതെ ഞാൻ ഗൾഫിലേക്ക് പോകും അവിടെ ഒരു ജോലി തരപ്പെട്ടിട്ടുണ്ട്. എങ്ങനേലും കടം ഒക്കെ വീട്ടണം. അത് കഴിഞ്ഞിട്ടേ എയ്ഞ്ചലിന്റെ കാര്യം തീരുമാനിക്കാൻ പറ്റു.
ടാ എന്നെക്കൊണ്ട് തീർക്കാൻ പറ്റാത്തതാണോ നിന്റെ കടം അങ്ങനെ നിനക്ക് തോന്നുന്നുണ്ടോ? നീ ഒരിടത്തും പോകുന്നില്ല നമ്മൾ കടം വീട്ടും എന്നിട്ട് ഒരു കൊള്ളാവുന്ന ബിസിനസ്സും തുടങ്ങും. എന്നിട്ട് എയ്ഞ്ചലിനേം കെട്ടി സുഖായിട്ട് ജീവിക്കെടാ ഊവേ.
അതൊന്നും വേണ്ടെടാ അത് ശരിയാവുകേല.
ഓഹ് അവന്റെ ഈഗോ പെങ്ങടെ കെട്ടിയോന്റെ കയ്യിന്ന് കാശ് വാങ്ങിയാൽ വില കുറഞ്ഞു പോകുമല്ലോ? നീ തോട്ടത്തിൽ മിഖായേലിന്റെ ചങ്ങാതിയാ
ഇനിയിപ്പോ നിനക്ക് വില കുറയും എന്നുള്ള പ്രശ്നം ആണേൽ കടമായിട്ട് കൂട്ടിയാൽ മതി നീയൊന്ന് പച്ചപിടിച്ചിട്ട് തിരിച്ചു തന്നാൽ മതി.
അതൊക്കെ നമുക്ക് ആലോചിക്കാമെടാ ഇപ്പോ നീ നടക്കാനുള്ളത് നോക്ക്.
അപ്പോ ഇനി യാത്ര ഇല്ല.. മിഖാ പറഞ്ഞു.
നാളെ അമ്മച്ചിയേയും അപ്പച്ചനേയും അച്ചായനേം കൂട്ടി അങ്ങു വന്നേക്കണം ഇല്ലേൽ വീട്ടിൽ വന്നു ഞാൻ തൂക്കിക്കൊണ്ട് പോകും.
ശരി വന്നേക്കവേ…
പിറ്റേ ദിവസം തന്നെ മിഖാ വീട്ടുകാരുമായി വന്നു വാക്കുറപ്പീര് നടത്തി. ഒരു മാസത്തിൽ മിന്നുകെട്ട് നടത്താമെന്നും തീരുമാനിച്ചു.
കല്യാണത്തിന് ഒരാഴ്ച ബാക്കി നിൽക്കുമ്പോഴാ ഡെയ്സിയുമായുള്ള പ്രശ്നവും അതിന്റെ പുറകെ നാട്ടിൽ നിന്ന് മാറുന്നതും.
സജിച്ചായൻ നാട്ടിൽ ഇല്ലാത്ത സമയമായിരുന്നു ഇതൊക്കെ നടന്നത് പുള്ളി തിരിച്ചെത്തിയപ്പോ എല്ലാം കൈവിട്ടു പോയിരുന്നു. പിന്നെ എയ്ഞ്ചൽ ചേച്ചിയും സജിച്ചായനും കൂടെ ഞങ്ങടെ രാജിസ്റ്റർ മാര്യേജ് നടത്തി ഞങ്ങൾ നേരെ മുംബൈക്ക് തിരിച്ചു.
സജിച്ചായൻ നിൽക്കക്കളി ഇല്ലാതെ ഗൾഫിലേക്ക് പോയി.
ഞങ്ങൾ മുംബൈയിൽ എത്തിയത് മുതൽ മിഖാ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. എന്തോ നഷ്ടബോധവും ദുഃഖവും എല്ലാം കൂടെ ഒരു ഡിപ്രഷനിലെക്ക് വീണത് പോലെ.
ഞാൻ കൂടെ തന്നെ ഇരുന്ന് പതിയെ അവനെ അതിൽ നിന്നെല്ലാം പുറത്തു കൊണ്ടുവന്നു. പുതിയൊരു ലക്ഷ്യത്തിലേക്ക് നയിച്ചു. സിവിൽ സർവീസ് അവൻ ഒരു നേരം ചുമ്മ ഇരിക്കാത്തതുകൊണ്ട് പാർടൈം ജോബ് എന്നും പറഞ്ഞു പഴയതുപോലെ ഓരോ ജോലി ഒക്കെ ചെയ്യും അതിനിടയ്ക്ക് സമയം കണ്ടെത്തി പഠിക്കും.
എക്സാം കഴിഞ്ഞു നല്ല മാർക്കോടെ പാസ്സായി. അതിനിടയ്ക്ക് ഞാൻ പ്രെഗ്നന്റ് ആയി. അവന് ട്രെയിനിങ്നു പോകാനുള്ള സമയവും ആയി. ഒരു വിധം നിർബന്ധിച്ചു പറഞ്ഞയച്ചു.
കുഞ്ഞിക്ക് ഞങ്ങളെ കാണണം എന്ന് പറഞ്ഞതുകൊണ്ട് അവളെ എനിക്ക് കൂട്ടിനായി നിർത്തി മിഖാ ട്രെയിനിങ്നു പോയി.
ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോ എയ്ഞ്ചൽ ചേച്ചിടെ കല്യാണം ഏതോ പണച്ചാക്കിന്റെ മോനുമായി നിശ്ചയിച്ചു.
സജിച്ചായനെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. മിഖാ എപ്പോ കളഞ്ഞിട്ട് വരാം എന്ന് നോക്കിയിരിക്കുന്ന അവസ്ഥ ചേച്ചി മിഖയെ അറിയിക്കേണ്ട എന്ന് കട്ടായം പറഞ്ഞു.
ചേച്ചിടെ കല്യാണം കഴിഞ്ഞു ഒരാഴച കഴിഞ്ഞപ്പോഴാ സജിച്ചായൻ വിളിച്ചത് കാര്യം ഒക്കെ അറിഞ്ഞപ്പോ തകർന്നുപോയി പാവം. അധികം വൈകാതെ തന്നെ മിഖായ്ക്ക് പോസ്റ്റിംഗ് ആയി ഡെൽഹിയിൽ.
സജിച്ചായൻ ഗൾഫിൽ നിന്ന് എല്ലാം കെട്ടിപെറുക്കി നാട്ടിലേക്ക് പോന്നു.
മിഖാ എന്നെക്കാണാൻ വന്നു. സജിച്ചായനും വന്നു പക്ഷെ കല്യാണ ശേഷം എയ്ഞ്ചൽ ചേച്ചിയെ മാത്രം വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. നാട്ടിലും ചേച്ചി എവിടെയാണെന്നുള്ളത് അന്വേഷിച്ചിട്ട് അറിയാൻ പറ്റിയില്ല.
സജിച്ചായൻ ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു. കഷ്ടപ്പെട്ട് കടങ്ങൾ ഒക്കെ വീട്ടിത്തിരിച്ചെത്തിയപ്പോൾ ഇഷ്ട്ടപ്പെട്ട പെണ്ണ് പോയി.
സജിച്ചായൻ കുറച്ചു ദിവസം കൂടെ നിൽക്കാം എന്ന് പറഞ്ഞതുകൊണ്ട് മിഖാ ഡെൽഹിക്ക് എന്നെ കൊണ്ടുപോകാം എന്ന പ്ലാൻ ഉപേക്ഷിച്ചു.
ജീവിതത്തിൽ നടക്കാൻ പോകുന്ന സംഭവ വികാസങ്ങളും മാറ്റങ്ങളും ഒന്നും അറിയാതെ മിഖാ പുതിയ ഉത്തരവാദിത്വങ്ങളിലേക്ക് ചുവടു വയ്ക്കാനായി സന്തോഷത്തോടെ ഡെൽഹിക്ക് യാത്ര തിരിച്ചു.
തുടരും……
വയ്യാണ്ടിരിക്കുവാണ് അതാണ് late ആകുന്നത്.
എഴുതി വച്ചതിൽ 5K ക്ക് മുകളിൽ words ഇപ്പോഴും കയ്യിലുണ്ട്. കുറച്ചൂടെ എഴുതി post ചെയ്യാനുള്ള ജോലി മാത്രമേ ബാക്കിയുള്ളു പക്ഷെ ഫോൺ അധിക സമയം നോക്കാൻ പറ്റാത്ത അവസ്ഥ ആണ് വെളിച്ചത്തിൽ നോക്കുമ്പോ തലവേദന ഒക്കെ ആണ്. ഇടയ്ക്ക് പനി കുറഞ്ഞപ്പോഴാ മുൻപ് ഉള്ള part ഇട്ടത് ഇപ്പോ പിന്നേം കൂടി. അധികം വൈകാതെ ബാക്കി തരാം.
Super aayittund bro?????????
16ാ൦ വയസിൽ മിഖ പഠിത്തം നി൪ത്തിയത് അല്ലെ
??
bro ഇത്രയൊക്കെ ഓർമിച്ചു വച്ചിട്ടുണ്ടോ?
എനിക്ക് അത് അറിയാൻ വേണ്ടി ആ part തപ്പി പോയി നോക്കേണ്ടി വന്നു?.
പ്യാവം നാൻ.
അമ്മച്ചി പഠിത്തം നിർത്താൻ പോകുവാണോ എന്ന് ചോദിക്കുന്നതായി ഉണ്ട്. bt അവിടെ എഴുത്തുകാരൻ മറുപടിക്ക് പകരം മൗനം പാലിക്കുന്നു.
ആ മൗനത്തിനുള്ള മറുപടി ആണ് ഈ part ൽ ഉള്ളത്.
അത്രേ ഉള്ളു.
?
❤️❤️❤️❤️
ഇത്രേം ചെറിയൊരു പോയിന്റ് ഓർമയിൽ വച്ചിരിക്കുക എന്ന് പറഞ്ഞാൽ എന്റെ കഥ ഇഷ്ടപ്പെടുന്ന മനസ്സിൽ വച്ചു വായിക്കുന്നവരും ഉണ്ട് എന്നല്ലേ അർത്ഥം
????
നോം കൃതർത്ഥനായിരിക്കണു