ഞങ്ങളുടെ പ്രണയം ദിവസങ്ങൾ കഴിയുംതോറും കൂടുതൽ ദൃടമായി വന്നു.അതിനിടയ്ക്ക് എനിക്ക് മെഡിസിൻ അഡ്മിഷൻ കിട്ടി.
മിഖാ ജോലിക്ക് ഇടയിലും പഠിത്തം തുടരുന്നുണ്ടായിരുന്നു.
അഞ്ചു വർഷങ്ങൾക്ക് ശേഷം…..
എനിക്ക് ഹൌസ് സർജൻസിക്ക് മുംബൈയിൽ ഒരു ഹോസ്പിറ്റലിൽ കിട്ടി.
മിഖാ ബിസിനസ്സ് ഒക്കെ നല്ല രീതിയിൽ നടത്തി ഇപ്പോ തോട്ടത്തിൽ തറവാട് കോട്ടയത്തു തന്നെ സമ്പന്നതയിൽ ഒന്നാമത് നിൽക്കുന്ന തറവാട്ട്കാരാ.
ഇത് തന്ന പറ്റിയ അവസരം എന്ന് കരുതി ഞാൻ ഞങ്ങടെ കാര്യം വീട്ടിൽ അവതരിപ്പിച്ചു. എല്ലാവർക്കും സമ്മതം പക്ഷെ സജിച്ചായൻ കേട്ടിട്ട് ഒന്നും പറഞ്ഞില്ല ഇപ്പോ വരാം എന്നും പറഞ്ഞു പുറത്തേയ്ക്ക് പോയി.
എന്താടാ സജി അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്. കാറിൽ നിന്ന് ഇറങ്ങി വരുന്ന സജിയോട് മിഖാ ചോദിച്ചു. സജി വിളിച്ചിട്ട് പാർക്കിന് അടുത്ത് കാത്ത് നിൽക്കുവായിരുന്നു അവൻ.
സജി കാറിൽ നിന്ന് ഇറങ്ങി കാറ്റ് പോലെ പാഞ്ഞതും മിഖായുടെ കാരണം തീർത്ത് ഒരെണ്ണം കൊടുത്തതും എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.
അടിയും കിട്ടി കവിളും തടവി പാർക്കിൽ ഒരു ബഞ്ചിന്മേൽ ഇരിക്കുവാണ് മിഖാ അതിനു തൊട്ട് അടുത്തായി തന്നെ സജിയും ഇരിപ്പുണ്ട്.
ഡാ സജി ക്ഷമിച്ചേക്കെടാ എയ്ഞ്ചലിന്റെ വാക്ക് കേട്ട് ഒരു അബദ്ധം പറ്റിപ്പോയി.
അവളെ ഞാൻ കാണുന്നുണ്ട് ഇതിനൊക്കെ സൂത്രധാര അവളല്ലേ.
എന്നാലും അഞ്ചു വർഷമൊക്കെ നിഴലുപോലെ കൂടെ നടക്കുന്ന എന്നോട് നീ പറയാതെ നടന്നല്ലോടാ കഴുവേറി.
ഒരു അബദ്ധം പറ്റിയതാടാ നനു നിന്നോട് പറഞ്ഞു സമ്മതിപ്പിക്കാം എന്നൊക്കെ പറഞ്ഞിരുന്നതാ.
നിനക്ക് എന്റെ നനുവിനെ ഇഷ്ടമാണെന്ന് അറിഞ്ഞാൽ ഞാൻ എന്ത് എതിർപ്പ് പറയാനാടാ ഇതിലും നല്ലൊരുത്തനെ അവൾക്ക് വേണ്ടി കണ്ടുപിടിക്കാൻ എനിക്ക് പറ്റുമോ? അവളുടെ പഠിപ്പ് ഒക്കെ കഴിഞ്ഞിട്ട് നിങ്ങടെ കല്യാണക്കാര്യം അവതരിപ്പിക്കണമെന്നും രണ്ടാൾക്കും സമ്മതമാണേൽ വീട്ടുകാരോട് പറയണം എന്ന് കരുതി ഇരുന്ന ഞാൻ മണ്ടൻ.
Super aayittund bro?????????
16ാ൦ വയസിൽ മിഖ പഠിത്തം നി൪ത്തിയത് അല്ലെ
??
bro ഇത്രയൊക്കെ ഓർമിച്ചു വച്ചിട്ടുണ്ടോ?
എനിക്ക് അത് അറിയാൻ വേണ്ടി ആ part തപ്പി പോയി നോക്കേണ്ടി വന്നു?.
പ്യാവം നാൻ.
അമ്മച്ചി പഠിത്തം നിർത്താൻ പോകുവാണോ എന്ന് ചോദിക്കുന്നതായി ഉണ്ട്. bt അവിടെ എഴുത്തുകാരൻ മറുപടിക്ക് പകരം മൗനം പാലിക്കുന്നു.
ആ മൗനത്തിനുള്ള മറുപടി ആണ് ഈ part ൽ ഉള്ളത്.
അത്രേ ഉള്ളു.
?
❤️❤️❤️❤️
ഇത്രേം ചെറിയൊരു പോയിന്റ് ഓർമയിൽ വച്ചിരിക്കുക എന്ന് പറഞ്ഞാൽ എന്റെ കഥ ഇഷ്ടപ്പെടുന്ന മനസ്സിൽ വച്ചു വായിക്കുന്നവരും ഉണ്ട് എന്നല്ലേ അർത്ഥം
????
നോം കൃതർത്ഥനായിരിക്കണു