എനിച്ച് ഐക്രീം മേച്ചു തന്നില്ലേൽ അമ്മാമ്മച്ചിയോട് പറയും. കുഞ്ഞി ഇടയ്ക്ക് കയറി പറഞ്ഞു.
എന്റെ കർത്താവേ ഇതിപ്പോ കുരിശായല്ലോ. മിഖാ പറഞ്ഞു.
കുരിച്ച് കൊച്ചനാ നനുവമ്മ പാവം
അവൾ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
നീ ഇത് കഴിഞ്ഞു വീട്ടിലേക്ക് തന്നെ വരുമല്ലോ നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി കാന്താരി.
നാൻ നനുവമ്മേടെ കൂടെ പോകുവാ
കൊച്ചൻ പയങ്കര ശല്യം അവൾ ചിറി കോട്ടികൊണ്ട് മിഖായോട് പറഞ്ഞു.
അതേയ് ഈ കുട്ടിചാത്തന് ഐക്രീം ഇത് മതിയോ? ഞങ്ങൾ ഓരോന്നും പറഞ്ഞു നിൽക്കുമ്പോൾ അങ്ങോട്ട് വന്ന എയ്ഞ്ചൽ ചേച്ചി ചോദിച്ചു.
കുത്തിചാത്തൻ നാൻ അല്ല പീത്തർ അപ്പാപ്പന്റെ മോള്.
ങേ….!!!! അത് ഞാനല്ലേ എടി കാന്താരി നീ നിന്റെ കൊച്ചനെ പോലെ വന്ന് വന്ന് എന്റെ തന്തയ്ക്കും വിളിക്കാൻ തുടങ്ങിയോ?
ഈ ബല്യചാത്തനെ പറഞ്ഞു ബിട് കൊച്ച.
എടി നീ അവളുടെ മെക്കിട്ട് കേറാതെ ആ ഐസ്ക്രീം കൊടുക്കാൻ നോക്ക്. മിഖാ പറഞ്ഞു.
മോനെ മിഖാ കിട്ടേണ്ടതൊക്കെ കിട്ടി ബോധിച്ചില്ലേ? ചേച്ചി ഐസ്ക്രീം കുഞ്ഞിക്ക് കൊടുത്തുകൊണ്ട് ചോദിച്ചു.
ആവശ്യത്തിന്. മിഖാ ഞാൻ കടിച്ച സ്ഥലം തടവികൊണ്ട് പറഞ്ഞു.
ചേച്ചി ഒരു കാര്യം പറയാൻ മറന്നു ഒന്നിങ്ങു വന്നേ. ഞാൻ ചേച്ചിയെ അടുത്തേയ്ക്ക് വിളിച്ച് ചേച്ചിക്കും കൊടുത്തു ഒരു കടി.
മിഖാ നീ സൂക്ഷിച്ചോ ഇത് കുടുംബ പാരമ്പര്യം ആയിട്ട് കടിക്കുന്ന ഇനമാ ഞാൻ അനുഭവിക്കുന്നുണ്ട് ഇതിപ്പോ കൂട്ടിനു നീയും ഉണ്ടല്ലോ. ചേച്ചി ഞാൻ കടിച്ച സ്ഥലം തടവികൊണ്ട് മിഖായോട് പറഞ്ഞു.
ങേ….അപ്പോ സജിയും കടിക്കോ? മിഖാ ചോദിച്ചു.
ആവശ്യത്തിന്. ചേച്ചി ഇളിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ടീ നിങ്ങള് വിട്ടോ എനിക്ക് ഒരു ലോടുമായി പോകാൻ ഉള്ളതാ. ഞാൻ വിളിച്ചോളാം. മിഖാ പറഞ്ഞപ്പോൾ ഞാൻ നോക്കുന്നത് കണ്ട് അവൻ കൂട്ടി ചേർത്തു.
Super aayittund bro?????????
16ാ൦ വയസിൽ മിഖ പഠിത്തം നി൪ത്തിയത് അല്ലെ
??
bro ഇത്രയൊക്കെ ഓർമിച്ചു വച്ചിട്ടുണ്ടോ?
എനിക്ക് അത് അറിയാൻ വേണ്ടി ആ part തപ്പി പോയി നോക്കേണ്ടി വന്നു?.
പ്യാവം നാൻ.
അമ്മച്ചി പഠിത്തം നിർത്താൻ പോകുവാണോ എന്ന് ചോദിക്കുന്നതായി ഉണ്ട്. bt അവിടെ എഴുത്തുകാരൻ മറുപടിക്ക് പകരം മൗനം പാലിക്കുന്നു.
ആ മൗനത്തിനുള്ള മറുപടി ആണ് ഈ part ൽ ഉള്ളത്.
അത്രേ ഉള്ളു.
?
❤️❤️❤️❤️
ഇത്രേം ചെറിയൊരു പോയിന്റ് ഓർമയിൽ വച്ചിരിക്കുക എന്ന് പറഞ്ഞാൽ എന്റെ കഥ ഇഷ്ടപ്പെടുന്ന മനസ്സിൽ വച്ചു വായിക്കുന്നവരും ഉണ്ട് എന്നല്ലേ അർത്ഥം
????
നോം കൃതർത്ഥനായിരിക്കണു