? Guardian Ghost ? part 7 (༆ കർണൻ(rahul)༆) 277

 

എന്റെ കുഞ്ഞിപ്പെണ്ണിന് പുതിയൊരാളെ പരിചയപ്പെടുത്താൻ വിളിച്ചതല്ലേ. ഇതാണ് നാൻസി…..

 

നനുവമ്മയെ കുഞ്ഞിക്ക് അറിയാല്ലോ കൊച്ച. 

 

ങേ…..?

 

എന്റെ ചെക്കന്റെ ഇഷ്ടം തന്നെയാ എന്റേയും. കുഞ്ഞിപ്പെണ്ണ് എന്റെ ചെക്കന്റെ ജീവൻ അല്ലേ അപ്പോ നനുവിനും ഇവൾ അതുപോലെ തന്ന.

അത്ഭുതത്തോടെ എന്നെ നോക്കുന്ന മിഖായോട് പറഞ്ഞുകൊണ്ട് കുഞ്ഞിയെ മടിയിൽ ഇരുത്തി ഞാനും കൊഞ്ചിച്ചു.

 

എന്റെ മറുപടി കേട്ടപ്പോൾ അവൻ പുഞ്ചിരിച്ചു. ആളെ കൊല്ലുന്ന പുഞ്ചിരി.

 

കൊച്ച നാൻ ഒരു കാര്യം ചോയിക്കട്ടെ?

 

എന്താടി?

 

ഇങ്ങു അടുത്ത് വാ കൊച്ച. അവൾ വാശിപിടിച് അവന്റെ ചെവിയിൽ പിടിച്ചു വലിച്ചു.

 

അതേയ് കൊച്ച നനുവമ്മ കൊച്ചന്റെ ലൈനാ? അവൾ പതിയെ മിഖായുടെ ചെവിയിൽ ചോദിച്ചു.

 

എടി കള്ളി ഇതൊക്കെ നീ എവിടുന്ന പഠിച്ചത്?

 

അമ്മാമ്മച്ചി പറയുന്നെ നാൻ കൊച്ചന്റെ കൂടെ കൂടിയാ ഇതൊക്കെ പഠിക്കുന്നെന്ന.

 

ഓ ഇപ്പൊ അതും എന്റെ മണ്ടയ്ക്ക്.

 

ഈഈഈ അവൾ ഇളിച്ചു കാണിച്ചു.

 

അല്ല എന്റെ കുഞ്ഞിപ്പെണ്ണിന് നനുവമ്മയെ ഇഷ്ടായോ?

 

നനുവമ്മയെ കുഞ്ഞിക്ക് വല്യ ഇസ്ട്ടാ

നനുവമ്മ കുഞ്ഞിയെ പോലെ ചുന്ദരിയാ. ഉമ്മ.. അവൾ അതും പറഞ്ഞ് എന്റെ കവിളിൽ ഉമ്മ വച്ചു.

 

ഞാൻ അവനെ നോക്കി അവൻ എന്നെയും കണ്ണുകൾ പരസ്പരം ഉടക്കി.

 

വാ അടച്ചു വക്ക് കൊച്ചാ. കുഞ്ഞി ഇടയ്ക്ക് ഞങ്ങളെ മാറിമാറി നോക്കികൊണ്ട് പറഞ്ഞു.

 

എടി കാ‍ന്താരി. അവൻ അവളുടെ കവിളിന് പിടിച്ചുകൊണ്ട് ചമ്മലോടെ എന്നെ നോക്കി. ഞാൻ ഒരു പുഞ്ചിരിയോടെ അവനെയും.

 

എന്നാൽ നമുക്ക് പോയാലോ? അവൻ ചോദിച്ചു.

3 Comments

  1. Super aayittund bro?????????

  2. സൂര്യൻ

    16ാ൦ വയസിൽ മിഖ പഠിത്തം നി൪ത്തിയത് അല്ലെ

    1. കർണൻ(rahul)

      ??

      bro ഇത്രയൊക്കെ ഓർമിച്ചു വച്ചിട്ടുണ്ടോ?

      എനിക്ക് അത് അറിയാൻ വേണ്ടി ആ part തപ്പി പോയി നോക്കേണ്ടി വന്നു?.

      പ്യാവം നാൻ.

      അമ്മച്ചി പഠിത്തം നിർത്താൻ പോകുവാണോ എന്ന് ചോദിക്കുന്നതായി ഉണ്ട്. bt അവിടെ എഴുത്തുകാരൻ മറുപടിക്ക് പകരം മൗനം പാലിക്കുന്നു.

      ആ മൗനത്തിനുള്ള മറുപടി ആണ് ഈ part ൽ ഉള്ളത്.

      അത്രേ ഉള്ളു.

      ?

      ❤️❤️❤️❤️
      ഇത്രേം ചെറിയൊരു പോയിന്റ് ഓർമയിൽ വച്ചിരിക്കുക എന്ന് പറഞ്ഞാൽ എന്റെ കഥ ഇഷ്ടപ്പെടുന്ന മനസ്സിൽ വച്ചു വായിക്കുന്നവരും ഉണ്ട് എന്നല്ലേ അർത്ഥം

      ????

      നോം കൃതർത്ഥനായിരിക്കണു

Comments are closed.