നിന്റെ ആവശ്യം ഇല്ലെന്ന് ആരു പറഞ്ഞു.അവന് പറയാൻ ഉള്ളത് നീ കേട്ടില്ലല്ലോ.
ഇനി എന്ത് പറയാനാ ചേച്ചി ? പറയാൻ ഉള്ളതൊക്കെ ഞാൻ കണ്ടല്ലോ.
ആദ്യം നീ അവന് പറയാൻ ഉള്ളത് നീ കേൾക്ക് എന്നിട്ട് നമുക്ക് തീരുമാനിക്കം പോണോ വേണ്ടേ എന്ന്. ടി രേണു നീ ഇങ്ങു പോരെ. ചേച്ചി രേണുവിനേം കൂട്ടി അവിടുന്ന് നടന്നു.
അതേയ് രണ്ടും കൂടെ രാത്രി മനുഷ്യനെ ഒരുപോള കണ്ണടയ്ക്കാൻ സമ്മതിച്ചിട്ടില്ല. അതുകൊണ്ട് ഇനി എന്തൊക്കെ പറയാൻ ഉണ്ടെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിലും അതൊക്കെ തീർത്തിട്ട് വന്നാൽ മതി ഞങ്ങൾ ഇവിടെ തന്നെ കാണും. പിന്നെ നീ ഇവിടെ കണ്ടത് ഉറങ്ങാൻ സമ്മതിക്കാത്തതിന് എന്റെ ചെറിയൊരു ശിക്ഷയാ. പിന്നെ അവൻ പരിചയപ്പെടുത്താൻ ഉണ്ടെന്ന് പറഞ്ഞ ഐറ്റം ദേണ്ടേ ആ ഊഞ്ഞാൽ ആടുന്നതാ. അതും പറഞ്ഞു ചേച്ചി ഒന്ന് ചിരിച്ചു എന്നിട്ട് രേണുവിനേം കൂട്ടി പോയി.
പക്ഷെ ചേച്ചി പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല. അപ്പോ സത്യത്തിൽ രേണുവും മിഖായും തമ്മിൽ ഇഷ്ടത്തിൽ ആണോ? പക്ഷെ എന്റെ ആ സംശയത്തിന് ഉള്ള മറുപടി എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു. എന്റെ കയ്യിൽ പിടിച്ചേക്കുന്ന മിഖാ. അവൻ എന്റെ ഭാവങ്ങൾ സസൂഷ്മം വീക്ഷിക്കുകയാണ്. ഞാൻ അവൻ പിടിച്ചേക്കുന്ന കയ്യിൽ തന്നെ നോക്കി ഒന്നുകൂടെ ചേച്ചി പറഞ്ഞത് ഓർത്തു.
മിഖാ എന്റെ കൈ വിട്ട് നേരെ പോയി നേരത്തെ ഇരുന്നിടത്ത് ഇരിപ്പ് ഉറപ്പിച്ചു.
ഞാനും അവന് പിന്നാലെ പോയി അവന്റെ അടുത്ത് ഇരുന്നു. അപ്പോ ഞാൻ മാത്രം അല്ല രാത്രി ചേച്ചിടെ ഉറക്കം കളഞ്ഞത് എന്റെ ഒപ്പം ഇരിക്കുന്ന വിരുതനും കൂടെ വിളിച്ചു സ്വര്യം കെടുത്തിയതിനുള്ള ശിക്ഷയാണ് ചേച്ചി തന്നത്.
ഞാൻ നോക്കുമ്പോൾ ദൂരെക്ക് മിഴി പായിച്ചുകൊണ്ട് ഇരുന്ന് ഇളിക്കുന്ന മിഖാ. ദുഷ്ടൻ അവരുടെ കൂടെ കൂടി എന്നെ തീ തീറ്റിച്ചിട്ട് ഇരുന്ന് ഇളിക്കുന്നത് കണ്ടില്ലേ. അറിയാതെ മിഖായുടെ അടുത്തേയ്ക്ക് പോയതും തോളത്ത് കടിച്ചതും ഒക്കെ വളരെ പെട്ടെന്ന് ആയിരുന്നു.
Super aayittund bro?????????
16ാ൦ വയസിൽ മിഖ പഠിത്തം നി൪ത്തിയത് അല്ലെ
??
bro ഇത്രയൊക്കെ ഓർമിച്ചു വച്ചിട്ടുണ്ടോ?
എനിക്ക് അത് അറിയാൻ വേണ്ടി ആ part തപ്പി പോയി നോക്കേണ്ടി വന്നു?.
പ്യാവം നാൻ.
അമ്മച്ചി പഠിത്തം നിർത്താൻ പോകുവാണോ എന്ന് ചോദിക്കുന്നതായി ഉണ്ട്. bt അവിടെ എഴുത്തുകാരൻ മറുപടിക്ക് പകരം മൗനം പാലിക്കുന്നു.
ആ മൗനത്തിനുള്ള മറുപടി ആണ് ഈ part ൽ ഉള്ളത്.
അത്രേ ഉള്ളു.
?
❤️❤️❤️❤️
ഇത്രേം ചെറിയൊരു പോയിന്റ് ഓർമയിൽ വച്ചിരിക്കുക എന്ന് പറഞ്ഞാൽ എന്റെ കഥ ഇഷ്ടപ്പെടുന്ന മനസ്സിൽ വച്ചു വായിക്കുന്നവരും ഉണ്ട് എന്നല്ലേ അർത്ഥം
????
നോം കൃതർത്ഥനായിരിക്കണു