അങ്ങനെ ആ നിമിഷം വന്നു യക്ഷി ബാവുമോനും ബാവുമോൻ യക്ഷിക്കും ഉമ്മ കൊടുക്കുന്ന സുവർണ്ണ നിമിഷം.
അതിനു അകമ്പടിയായി പാലപ്പൂക്കളുടെ സുഗന്ധം അവർക്ക് ചുറ്റും കാറ്റിൽ ഒഴുകി നടന്നു.
ആദ്യം യക്ഷി ബാവുമോന് ഉമ്മ കൊടുത്തു.
യക്ഷിയുടെ അധരമുദ്ര തന്റെ കവിളിൽ പതിഞ്ഞപ്പോൾ കുളിര് കോരി മായികലോകത്ത് എന്നപോലെ ബാവുമോൻ ഒഴുകി നടന്നു.
യക്ഷി തട്ടിവിളിച്ചപ്പോഴാ ബാവുമോൻ ആ മായികാലോകത്ത് നിന്ന് തിരിച്ചു വന്നത്.
ഇനി ബാവുമോൻ ഗംഗമോൾക്ക് ഉമ്മ താ.
യക്ഷി നാണത്തോടെ ബാവുമോനോട് പറഞ്ഞു.
ബാവുമോൻ നാണത്തോടെ ഗംഗമോളുടെ ചുമന്നു തുടുത്ത തൂവെള്ള കവിളിൽ തന്റെ അധരമുദ്ര പതിപ്പിച്ചു.അതിന് അകമ്പടിയായി കാറ്റ് ആഞ്ഞു വീശി.ആ കാറ്റിൽ അടുത്തുള്ള പാലമരത്തിൽ നിന്ന് പാലപ്പൂക്കൾ അവരുടെ മേലേക്ക് പുഷ്പ വൃഷ്‌ടി നടത്തി.
ബാവുമോൻ ഉമ്മ വച്ചു കഴിഞ്ഞപ്പോൾ യക്ഷി വിരൂപയായി മാറി.ബാവുമോൻ അത് കണ്ടപ്പോൾ ഇവൾക്കാണല്ലോ ഞാൻ ഉമ്മ കൊടുത്തത് എന്ന രീതിയിൽ വല്ലാണ്ടായി.
യക്ഷി പിന്നെയും ആദ്യം വന്ന സുന്ദരിയുടെ രൂപം പ്രാപിച്ചു.യക്ഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
എന്തിനാ യക്ഷി കരയുന്നത്? ബാവുമോൻ ചോദിച്ചു
ഇതുവരെ എനിക്ക് ഉമ്മ തന്ന ആരും തിരിച്ചു ജീവനോടെ പോയിട്ടില്ല.
ബാവുമോന് ആ വാക്കുകൾ ഒരു ഇടിമുഴക്കത്തോടെയാണ് കേട്ടത്.
അപ്പൊ യക്ഷി എന്നെ കൊല്ലാൻ പോകുവാണോ? ബാവുമോൻ പേടിയോടെയും എന്നാൽ സങ്കടത്തോടെയും ചോദിച്ചു
ഞാൻ മുഴുവൻ പറഞ്ഞു തീർന്നില്ലല്ലോ ബാവുമോനെ.ബാവുമോന്റെ കവിളിൽ നുള്ളിക്കൊണ്ട് ഒരു കൊഞ്ചലോടെ യക്ഷി പറഞ്ഞു.
ഇതുവരെ എനിക്ക് ഉമ്മ തന്ന ആരും അടുത്ത പുലരി കണ്ടിട്ടില്ല.കാരണം അവർ എല്ലാവരും കാമത്തോടെയയും ഭയത്തോടെയുമാണ് എനിക്ക് ഉമ്മ തന്നിട്ടുള്ളത്.അത്കൊണ്ട് തന്നെയാണ് അവർ അടുത്ത പുലരി കാണാതിരുന്നതും.
അപ്പൊ ഞാനോ? ബാവുമോൻ ഇടയ്ക്ക് കേറി ചോദിച്ചു
ഈ ചെക്കനെ ഞാനിന്ന്.ഇനി ഇടയ്ക്ക് കയറിയാൽ നല്ല അടി വച്ചു തരും ഞാൻ.
ഇല്ല ഇനി ഇടയ്ക്ക് കേറില്ല.
ഉറപ്പാണല്ലോ അല്ലേ? എങ്കിൽ ബാക്കി പറയാം.
പക്ഷെ ബാവുമോൻ പേടിയോ കാമമോ ഉള്ളിൽ വച്ചിട്ടല്ല എനിക്ക് ഉമ്മ തന്നത്.ബാവുമോന്റെ സ്നേഹം അത് എനിക്ക് ആ ഉമ്മയിലൂടെ തിരിച്ചറിയാൻ കഴിഞ്ഞു.
സ്നേഹത്തോടെ ഉള്ള ഒരുമ്മയിലൂടെ മാത്രമേ എനിക്ക് ശാപമോക്ഷം കിട്ടൂ.
ഇപ്പോൾ ബാവുമോൻ കാരണം എനിക്ക് ശാപമോക്ഷം കിട്ടിയിരിക്കുന്നു.
ബാവുമോന് എന്തുവേണം പറ ബാവുമോന്റെ ഒരു ആഗ്രഹം ഞാൻ സാധിച്ചു തരാം.
ബാവുമോൻ കിളിപോയ അവസ്ഥയിലായിരുന്നു.എനിക്ക് എനിക്കൊരുമ്മ വേണം അറിയാതെ വേറെന്തോ പറയാൻ വന്ന ബാവുമോൻ അത് പറഞ്ഞുപോയി.
യക്ഷി ബാവുമോന് ഒരു ദീർഘചുംബനം കൂടെ നൽകി.
ബാവുമോൻ തന്റെ കിടക്കയിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുകയാണ്.അവന്റെ ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി വിടർന്നു.കണ്ടതൊക്കെ ഒരു സ്വപ്നം മാത്രമാണെന്ന് നാളെ അവൻ കരുതും.
പക്ഷെ അത് അങ്ങനെയല്ലെന്ന് തെളിയിക്കാൻ കാറ്റിൽ ഒഴുകി നടക്കുന്ന പാലപ്പൂവിന്റെ ഗന്ധവും.
ഇരുട്ടിലേക്ക് അലിഞ്ഞു ചേർന്ന് ആകാശത്തിലെ നക്ഷത്രമായി മിന്നി തിളങ്ങുന്ന ആ യക്ഷിയുടെ ആത്മാവും. പിന്നെ എല്ലാത്തിനും മൂക സാക്ഷികളായ നമ്മളും മാത്രം.
അവസാനിച്ചു…
ഇത് നമ്മൾ പരിചയപ്പെട്ട നാലുപേരുടെ കഥയാണ് അവർ തന്നെയാണ് നായകന്മാരും വില്ലന്മാരും.ഓരോ ഭാഗം വരുമ്പോഴും നായകനും വില്ലനും വ്യത്യാസം വരും.പിന്നെ ഓരോ പാർട്ടും വ്യത്യസ്തമായ തീം ആയിരിക്കും എന്നാൽ ഇതുവരെയുള്ള കഥയുടെ തുടർച്ചയും ആ തീമിനുള്ളിൽ കാണും.
ഈ നാലുപേരും മ്മടെ സൈറ്റിൽ തന്നെ ഉള്ളവർ തന്നെയാണ്.അത് ആരൊക്കെയാണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും.
കുറച്ചു break ൽ ആയിരുന്നു തിരിച്ചു വരാൻ വേണ്ടി ഇങ്ങനെ ഒരു കഥ തിരഞ്ഞെടുത്തു.കോമഡിയാണ് ഉദ്ദേശിച്ചത് പക്ഷെ അത് ഞാൻ പറഞ്ഞു മനസ്സിലാക്കി തരേണ്ട ആവശ്യം വരുമോ എന്ന് അവസാനം എത്തിയപ്പോൾ എനിക്ക് തന്നെ തോന്നി?.
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
രാവു..
കൊള്ളാം നന്നായിട്ടുണ്ട്.
വന്ന അന്ന് തന്നെ വായിക്കാൻ കരുതിയത, പിന്നെ മടി പിടിച്ചു മാറ്റി വച്ചു.
ബഹുമോൻ തകർക്കാണല്ലോ ദേവൂട്ടി, മീനുട്ടി, യക്ഷി, ചെറിയ ചെക്കനെ നീ വഴി തെറ്റിക്കുമോ ?
യക്ഷി യോട് ഉള്ള സംസാരം ആ ഭാഗം അടിപൊളി ആയി..
അഖി മോനോട് പെൻസിൽ എടുത്തു ഉള്ള കളി വേണ്ട പറഞ്ഞോ, എന്റെ ചെക്കനെ തൊട്ടാൽ അവന്റെ പെൻസിൽ ഞാൻ ഓടിക്കും പറഞ്ഞേരെ..
സ്നേഹത്തോടെ
ZAYED ❤️
???
അനക്കും അവസരം തരാടാ.
ഓനെ മ്മക്ക് ഈർക്കിലിൽ കോർക്കാം ?
???
റാവു മോനെ ഇജ്ജ് സൂപ്പറാ ☹??
ആ യക്ഷി കിസ്സിങ് scene വായിച്ച എനിക്കെ രോമാഞ്ചിഫിക്കേഷൻ മൂഡ് ഓൺ ആയി
ഏതോ ഇംഗ്ലീഷ് പടം കാണുന്ന scene ഈ അഖി മോൻ നമ്മുടെ വൈറസ് അല്ലെ അപ്പൊ അജി മോൻ അജയനാണോ ???☹ …. വൈറസിന്റെ ഒറിജിനൽ നെയിം അഖിൽ അജയ് എന്ന ….. ?
എനിക്കെ ഒരു ബെഷം തരുമോ രയാ … ???
അജുമോൻ =മസൂദ് ?
അഖിമോൻ =virus
അനക്ക് ബേഷം തരുന്ന കാര്യം ആലോചിക്കാം ?.
??????
നിക്കറിട്ട പിള്ളേരെ കൊണ്ട് നീ ഒരു സംഭവം തന്നെ ഇറക്കിയിരുന്നു രാഹുലേയാ ( രാവണാസുരാ ) സംഗതി നന്നായി ..
പിന്നെ കിസ് ഓഫ് ദി യക്ഷി യും …
ഭീകരൻ തന്നെടെ നീയ്
lots of hearts
കിസ്സ് ഓഫ് യക്ഷി ? too sweet
?അത്രയ്ക്ക് sweet ആവാൻ chance കുറവാ.
പച്ചേങ്കില് അന്നെ യക്ഷിക്ക് അത്ര ബിശ്വാസം പോരാ ?
?ഒരു രസം
Noo
നാൻ പ്യാവം ഹേ ഹി ഹോ
Yaa mwone.. Poli..
Innale vanna udane thanne vaayichirunnu..
Baavu mone njammakku peruthishtaayi pulle..
Veendum parayunnu.. Adipoli..
ബാവുമോൻ ഹീറോയാടാ ഹീറോ
???
????
Pinnallah
വായചു നന്നായിട്ടുണ്ട്❤️
ഇന്ദൂസ്
?????????
കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ഒരു സ്റ്റോറി വായിച്ചിട്ട് കുറേ നാളായി അതും വിത്ത് തഗ് ഡയലോഗ് ?
?
സുമ്മാ ഒരു രസം കുറച്ചു days break കഴിഞ്ഞു വന്നതാ അപ്പൊ എന്നെ ആരും മറക്കരുതല്ലോ.
????
Enikkethra fens ann ennekkond mela
Allelum njan oru sambhavam aaa
എടാ ബാവുമോൻ sp.
നാണമുണ്ടോടാ ?.
കണ്ടോ ഇജ്ജ് ചമ്മി പോവാതിരിക്കാൻ ഞാൻ reply തെരുന്നതാ അല്ലേൽ ആരും തിരിഞ്ഞു നോക്കില്ല.
പിന്നെ പ്യാവം ബാവുമോൻ ആയത്കൊണ്ട് അന്നെ കൂടുതൽ നാറ്റിക്കുന്നില്ല.
????
Oru kaiabadham
രാവു അണ്ണാ… നിങ്ങൾ ഒരു മുറ്റ് സാനം ആണല്ലോ….?
ഞാൻ സിരിച്ചു സിരിച്ചു ചത്തു.. ?
//അല്ല നിങ്ങൾ ആരാ?
ഞാൻ ഈ അരയാലിൽ കഴിയുന്ന ഒരു ശാപം കിട്ടിയ യക്ഷി ആണ്.
യക്ഷിയോ നിങ്ങളോ സത്യം പറ ആ ഗോപാലേട്ടന്റെ സിറ്റിയിൽ നഴ്സിംഗ് പഠിക്കുന്ന മോളല്ലേ താൻ?//
ആണ്ടവാ ഇതൊക്കെയാണ് thug.. ??
എങ്ങനെ സാധിക്കുന്നെടോ ഇത്..?
അല്ല ഈ കഥയിലാണോ എനിക്ക് വേഷം ഉണ്ട് എന്ന് പറഞ്ഞെ…?
പറ്റുമെങ്കിൽ ഒന്ന് നാറ്റിക്കാതിരിക്കാം… ഞാൻ പാവോല്ലേ…?
എന്തായാലും സംഭവം ഇഷ്ട്ടായി…?
സ്നേഹത്തോടെ ഇങ്ങടെ,
നിഷ്കുമോൻ..?
ഇതിവൻ എന്നെ ആക്കിയതാണോ ?.
⚒️⚒️⚒️എന്തായാലും ഇതിവിടെ ഇരിക്കട്ടെ ആക്കിയതാണേൽ ചിലപ്പോ ആവശ്യം ബെരും.
നിഷ്കുമോനെ അനക്ക് uk കഥ ഉടനെ കാണില്ല എങ്കിലും ബെരും.ക്ഷമയോടെ കാത്തിരിക്കുക.ഒന്നുല്ലേലും പണി ലേറ്റ് ആയി കിട്ടുന്നതല്ലേ നല്ലത് ?.
????
Bro ravanasuran enthiye kanunnillallo
എഴുതുവാണ് ഒരു കുഞ്ഞു പാർട്ട് ഉടനെ വരും
????
Okay
Kollam ishtapettu othiri divasathinu ശേഷം annu kadhakal vayikunne write to us il biriyanik munp cake and wine kazhikunna pole ith vayikkan ഉള്ള comment kandu pakshe anik ith biriyani kazhich kazhinj atra സ്ഥലം illenkilum kazhikunna ice cream പോലെ annu thonnune
//ഈ വിഷമം തീർക്കാൻ ഇനി രണ്ടുകുറ്റി പുട്ട് തിന്നേണ്ടിവരുമല്ലോ ഈശ്വരാ//
Njnm ingane annu vishamam allam food inod ang theerkum
By the way anthanu കപ്പവാഴ
പൂവൻ പഴം ഇല്ലേ അതിന്റെ മോഡലിൽ red കളറിൽ ഉള്ള പഴയതിനെ ഞങ്ങടെ നാട്ടിൽ കപ്പപഴം എന്നാ പറയുന്നത് ?
???
നാനും ?
അപ്പൊ മ്മള് സെയിംപിച്
?ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ
എന്തായാലും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു.നാൻ അങ്കനെ കരുതൂ ?.
?????
കൊള്ളാം.. ❤❤❤❤
????
രാവുമോനെ കൊള്ളാട്ടോ നല്ല രസണ്ടാർന്നു..ആദ്യയിട്ട അന്റെ കഥ വായിക്കണേ.. നന്നാട്ടുണ്ട് നല്ല ഫ്‌ളോയുണ്ട് എഴുത്തിന്??
താങ്ക്യൂ താങ്ക്യൂ ?
??????
റാവു…. മീനൂട്ടി… എന്റെയാ എന്റെ മാത്രം …. ബാബുമോന് ഞാൻ കൊടുക്കില്ല….. ഓനെ ഞാൻ പെൻസിലിൽ കോർക്കും…….
ബൈ ദി ബൈ …..
കഥ എനിക്ക് ഇഷ്ട്ടായി……..
അടുത്ത ഭാഗം വേഗം തരണം…….
സ്നേഹം മാത്രം ❤❤❤❤❤
എന്ന് അഖിമോൻ
നോ അഖിമോനെ violence പാടില്ല മ്മള് അഹിംസയുടെ മാർഗത്തിൽ സഞ്ചരിക്കണം.
???
അഹിംസ ok….. തൽകാലം ഞാൻ കേൾക്കാം…..പക്ഷേ ഇത്✏️✏️✏️ എൻ്റെ കയ്യിൽ തന്നെ കാണും
Compass ente kaiil ond
?അനക്ക് ഇതൊക്കെ എബിടെ നിന്ന് കിട്ടുന്നെടാ ഊവേ
Ravu mon thannatha
“കോമഡിയാണ് ഉദ്ദേശിച്ചത് പക്ഷെ അത് ഞാൻ പറഞ്ഞു മനസ്സിലാക്കി തരേണ്ട ആവശ്യം വരുമോ എന്ന് അവസാനം എത്തിയപ്പോൾ എനിക്ക് തന്നെ തോന്നി”
ഇത് ഒരുപാട് സന്തോഷം നല്‍കി..ഇങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായല്ലോ…നന്നായി…???
Rasamundayirunnu vaayikkan…?????????????
?
???
ഈ kilabane അങ്ങ് ⚒️⚒️⚒️
കോമഡി എഴുതാൻ പഠിച്ചു ബരുന്ന കൊച്ച് കുഞ്ഞല്ലേ രാജീവേട്ടാ ഞാൻ പോകെ പോകെ എല്ലാം സരിയാക്കാം ???
യക്ഷി, മീനൂട്ടി,ദേവൂട്ടി ബാവുമോൻ ഒരു കില്ലാടി തന്നെ ??
അപ്പുമോനെ ?
ഇജ്ജ് തുടക്കത്തിൽ തന്നെ തോൽവി സമ്മതിച്ചോ
ന്റെ യക്ഷിനേം അവന് കൊടുത്തത് തീരെ ശെരിയായില്ല… യെവനാര് ഇമ്രാൻ ഹാഷ്മിയാ കാണുന്ന പെൺപിള്ളേരെല്ലാം ഉമ്മ കൊടുക്കാൻ .. ഈ പോക്കാണേൽ അഖിമോന്റെ പെൻസിൽ കുറച്ച് ചിലവാകും
Yakshi
By mistake വന്നതാ ഇതങ്ങു കളഞ്ഞേക്കണേ ??
ഇല്ല കളയൂല അത് എല്ലാരും കാണട്ടെ
Bahubali enna summava
Pranayaveeran bahubali jai ho
❣️❣️❣️❣️❣️
എടാ sp ?
Ennekurich arum paranjillangil njan thanne parayum
4 th ?
കുഴപ്പമില്ല മോനെ മ്മക്ക് അടുത്ത കഥയ്ക്ക് ശരിയാക്കാം
സൂപ്പർ
???
❤❤❤❤
❤️❤️❤️❤️
❤❤❤❤❤
അഖിമോനെ ??