?കരിനാഗം 21? [ചാണക്യൻ] 271

സർപ്പ കുലത്തേക്കാൾ സർപ്പവ്യാളി കുലം പ്രബുദ്ധരായതും ഭ്രഷ്ട് ചെയ്യപ്പെട്ട സർപ്പിനിയുടെ പിതാവ് അവരെ തിരികെ വിളിക്കുകയും മഹാതലത്തിൽ ഒരു ദ്വീപ് അവർക്ക് വാസയോഗ്യമായത് നൽകുകയും ചെയ്തു.

അതിൽ സന്തുഷ്ഠരായ വ്യാളിയും സർപ്പവും തങ്ങളുടെ കുലത്തോടൊപ്പം വ്യാളിസർപ്പ ദീപിൽ ഏറെക്കാലം വസിച്ചു.

അതിനു ശേഷം ലൗകിക ജീവിതത്തിനോട്‌ വിരക്തി തോന്നിയ വ്യാളിയും സർപ്പവും മക്കളോടും കൊച്ചുമക്കളോടും യാത്ര പറഞ്ഞു ഗോത്രത്തിന്റെ ചുമതലയും കൈ മാറിയ ശേഷം വാനപ്രസ്ഥത്തിനായി അവർ ഇരുവരും ഹിമാനികൾ മാത്രമുള്ള വ്യാളി ലോകത്തേക്ക് യാത്രയായി.

ആ വ്യാളിയുടെയും സർപ്പത്തിന്റെയും കൊച്ചുമക്കളിൽ അവസാനത്തെ കണ്ണിയാണ് ഇപ്പൊ വ്യാളിസർപ്പ കുലം ഭരിച്ചു കൊണ്ടിരുന്ന കാല ഭൈരവൻ.

ആ കാല ഭൈരവനാണ് ഇന്ന് കായകല്പം പൂർത്തിയാക്കി തിരികെ യൗവനത്തോടെ തന്റെ ഉടലിലേക്ക് മടങ്ങുവാനായി കാത്തിരിക്കുന്നത്.

പടുവൃദ്ധൻ നോക്കി നിൽക്കെ വ്യാളിസർപ്പ പ്രതിമയിൽ നിന്നും ഒരു പ്രകാശം പുറപ്പെട്ടു.

അത്‌ പറന്നു വന്നു കാല ഭൈരവന്റെ നെഞ്ചിൽ അലിഞ്ഞു ചേർന്നു.

ആ കാഴ്ച കണ്ടു ആ പടുവൃദ്ധൻ ഹർഷാരവം മുഴക്കി.

ഹോയ്……….. ഹോയ്……….. ഹോയ്

അയാൾ കൈകൾ ഉയർത്തി ആവേശത്തോടെ പിറു പിറുത്തു.

എന്തോ ലക്ഷ്യ സാക്ഷാത്കാരത്തിനായി അലമുറയിടുന്ന പോലെ.

ആ കുഞ്ഞു പ്രകാശം ഭൈരവനിൽ അലിഞ്ഞു ചേർന്നതും പൊടുന്നനെ ഭൈരവന്റെ ശരീരത്തിൽ അനക്കമുണ്ടായി.

പതിയെ കാല ഭൈരവന്റെ ചെറുവിരൽ ഒന്നനങ്ങി.

ഉണരൂ…… കാല കാല ഭൈരവാ…… ഉണരൂ….. ജയ്……. ജയ്…… ഭൈരവാ…….

പടുവൃദ്ധന്റെ ആവേശം ഉച്ചസ്ഥായിലായി മാറി.

പതിയെ കാലഭൈരവന്റെ ശരീരം മൊത്തത്തിൽ ചലിക്കുവാൻ തുടങ്ങി.

കൈകലുകൾ പതിയെ അനക്കിയ ശേഷം ഭൈരവാൻ കണ്ണുകൾ വലിച്ചു തുറന്നു.

ചുവന്നു പഴുത്ത ചോര കണ്ണുകൾക്കും അതിലെ പൈശാചികതയ്ക്കും ഇപ്പോഴും ഒരു മാറ്റവുമില്ല.

കാലഭൈരവൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു.

പക്ഷെ പരാജയപ്പെട്ടു കൊണ്ടിരുന്നു.

എങ്കിലും കാലഭൈരവൻ തോൽക്കാൻ തയാറാല്ലാത്ത മനസോടെ കൈകൾ കുത്തി ആയാസപ്പെട്ട് പതിയെ എഴുന്നേറ്റു.

അപ്പോഴും സന്തുലനം നഷ്ടപ്പെട്ട പോലെ ഭൈരവന്റെ ശരീരം ആടിയുലയുകയായിരുന്നു.

അവസാനം എങ്ങനൊക്കെയോ പിടിച്ചു നിന്ന ശേഷം ഭൈരവൻ നടു നിവർത്തി ഒന്നെണീറ്റു നിന്നു.

ആ സമയം കാലഭൈരവന്റെ മുടികൾ കൊഴിഞ്ഞു വീണു.

പകരം പുതിയ മുടി കിളിർക്കുവാൻ തുടങ്ങി.

കൊഴിഞ്ഞു പോയ ദന്തങ്ങൾക്ക് പകരം പുതിയത് മോണയിൽ വളർന്നു തുടങ്ങി.

ശുഷ്‌കിച്ച ചർമം പതിയെ പുഷ്ടിക്കാനായി തുടങ്ങി.

കൊഴിഞ്ഞ രോമങ്ങൾക്ക് പകരം പുതിയവ മുളച്ചു പൊന്തി.

18 Comments

  1. nice, waiting for next part

  2. എന്തുപറ്റി? കുറേയായി കാത്തിരിക്കുന്നു

  3. 22 ഇനി എന്ന ഉണ്ടാവുക

  4. ?സിംഹരാജൻ

    ചാണക്യൻ ♥️?,

    എന്നത്തേയും പോലെ ഈ പാർട്ടും പൊളി ആയിട്ടുണ്ട്,,,, കുറെ ജോലി തിരക്കുകൾ ഉണ്ടായിരുന്നു അതാണ് ഇപ്പോള് ഇങ്ങോട്ട് വരാൻ വൈകിയത്…. ആദ്യം വന്നപ്പോൾ തന്നെ തിരഞ്ഞതും ഈ കഥയാണ് ♥️?…..

    അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കാമല്ലോ?????

    2 പേരും ഒരുമിച്ചു കാണുമ്പോൾ ഒരു യുദ്ധ സാഹചര്യം ആണ് ഞാൻ പ്രതീക്ഷിച്ചത്…. അതിൽ നിന്നും വെത്യസ്തമായ ഒരു സാഹചര്യംമുൻനിർത്തി ഇങ്ങനൊക്കെ എഴുതി ഫലിപ്പിക്കാൻ കാണിച്ച ആ മനസ്സും തൂലികയും അസ്ത്രം തീരാത്ത ആവനാഴി പോലെ ദൈയ്‌വം അനുഗ്രഹിച്ചു തന്നതാണ് ?♥️…..!!!!

    അടുത്ത ഭാഗവും ഇതുപോലെ ഗംഭീരം ആവട്ടെ ♥️?…..

    ♥️?♥️?

  5. കാലഭൈരവന്റെ വരവ് കഥയുടെ ഗതിയെ തന്നെ മാറ്റുമെന്ന് എനിക്ക് തോന്നുന്നു. എന്തായാലും വരും ഭാഗങ്ങളില്‍ അതൊക്കെ വായിച്ചു തന്നെ മനസ്സിലാക്കാം.

    കഥ അടിപൊളി ആയിട്ടുണ്ട് bro. അടുത്ത ഭാഗം വേഗം എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️

  6. കൊള്ളാം നന്നായിട്ടുണ്ട് പേജ് കൂട്ട് bro

  7. സൂര്യൻ

    ചാണക്യ രണ്ട് എടുത്തു൦ കഥ ഒരു പോലെ ഇട്ട നല്ലതായിരുന്നു

    1. അങ്ങനെ ഇടുന്നില്ലേല്ലോ

    1. ഈ കഥ നിർത്തിയോ

  8. പേജ് കൂട്ടാമോ ? വായിച്ച് രേസം പിടിച്ച് വരുമ്പോഴേക്കും
    പെട്ടെന്ന് തീർന്ന ഫീൽ. ഇൗ പാർട്ടും അടിപൊളി ആയിരുന്നു??????

  9. ചേട്ടാ പേജ് കുറവാ ?

  10. Gud.innalae pazhya part veendum kandappo thechathanennu karuthi.appo annu mahi rakshicha kochu advantage twin sis ayirunnallae.powliii

  11. ഡിക്രൂസ് ?

    ? next part ini എന്നാ

Comments are closed.