?കരിനാഗം 21? [ചാണക്യൻ] 271

അവർ നാലു പേരും കഷ്ടപ്പെട്ട് ആ എണ്ണ തോണി തല്ലി പൊളിച്ചു.

എണ്ണ തോണി തകർന്നതും കാലഭൈരവന്റെ ഉടൽ ശവം കണക്കെ നിലത്തേക്ക് വഴുതി വീണു.

ഉയരമുള്ള ശരീരം ആയിരുന്നു കാല ഭൈരവന്റേത്.

പക്ഷെ ഉടലൊക്കെ മെലിഞ്ഞു കൊലുന്നനെയായിരുന്നു.

ചുക്കി ചുളിഞ്ഞ ചർമം.

ഉടൽ പൂർണമായും നഗ്നം.

എല്ലുകൾ പുറത്തേക്കുന്തി ശോഷിച്ച രൂപമായിരുന്നു ഭൈരവന്.

തറയിൽ കിടക്കുന്ന കാലഭൈരവനെ കണ്ടതും ആ പടുവൃദ്ധൻ പുച്ഛത്തോടെ പുലമ്പി.

ഉണരൂ ഭൈരവാ….. ഗജരാജ കില്ലാടി കാല കാല ഭൈരവാ……. ഉണരൂ……. നിത്യമായ ഈ മയക്കം വിട്ട് ഉണരൂ…… ഈ പ്രപഞ്ചം നിന്റെ ആഗമനത്തിനായി കാതോർക്കുന്നു…… കാത്തിരിക്കുന്നു……. ഉണരൂ

പടു വൃദ്ധന്റെ ഭ്രാന്തൻ ജല്പനങ്ങൾ ആ അറയിലാകെ നിറഞ്ഞു.

ആ അറയിൽ വലിയൊരു കൽപ്രതിമ ഉണ്ടായിരുന്നു.

സർപ്പത്തിന്റെയും വ്യാളിയുടെയും അർദ്ധനാരി രൂപം.

വ്യാളിസർപ്പ കുലം ആരാധിച്ചു പോന്നിരുന്ന കൺകണ്ട ആരാധന മൂർത്തിയാണ് വ്യാളിസർപ്പ ദൈവം.

പണ്ട് സർപ്പ കുലത്തിലെ അറിയപ്പെടുന്ന സുന്ദരിയായ ഒരു സർപ്പിനിയും അങ്ങ് ഉത്തര ദ്രുവത്തിൽ ഹിമാനികളിൽ വസിച്ചിരുന്ന വ്യാളിയും തമ്മിൽ പ്രണയത്തിലായി.

സർപ്പങ്ങളെ സംബന്ധിച്ചിടത്തോളം മറ്റൊരു കുലത്തിൽ നിന്നുമുള്ള പ്രണയമോ വിവാഹമോ അവരെ സംബന്ധിച്ചു നിഷിദ്ധ സംഗമമായിരുന്നു.

ആരും അതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

മറിച്ച് എതിർത്തിരുന്നു.

എന്നാൽ ആ എതിർപ്പുകളെ അവഗണിച്ചു അവർ പ്രണയിച്ചു.

ഇതറിഞ്ഞ സർപ്പ കുലം ആ സർപ്പിനിയെ അവരിൽ നിന്നും ഭ്രഷ്ട് ചെയ്തു.

ഇതറിഞ്ഞ ആ വ്യാളി തന്റെ പ്രിയതമയായ സർപ്പത്തെയും കൊണ്ടു ലോകത്തിന്റെ മറ്റേതോ കോണിൽ പോയി ജീവിച്ചു.

വ്യാളിയിൽ നിന്നും ഗർഭം ധരിച്ച ആ സർപ്പിനി 100 സന്താനങ്ങൾക്ക് ജന്മം നൽകി.

അങ്ങനെ 5000 വർഷങ്ങൾക്കിപ്പുറം വ്യാളിസർപ്പ കുലം അത്രത്തോളം പ്രബുദ്ധരായി മാറി.

അത്രത്തോളം കരുത്തരായ പുതുതലമുറക്കാണ് അവർ ജന്മം നൽകിയത്.

മന്ത്ര – തന്ത്ര വിദ്യകളിൽ അവരെ കഴിഞ്ഞേ മറ്റാരും വരികയുള്ളു.

നിഗൂഢമായ പല മന്ത്രങ്ങളും അവർക്ക് വശമാണ്.

വ്യാളിസർപ്പങ്ങൾക്ക് അവരുടെ തായ് വഴിയുള്ള  വ്യാളിയുടെ സവിശേഷ ഗുണങ്ങളായ രൂപം മാറൽ, തീ തുപ്പുക എന്നിവ സ്വായത്തമാണ്.

സർപ്പ കുലം വഴിയുള്ള ദീർഘമായ ആയുസും അവർക്ക് പ്രാപ്തമാണ്.

സർപ്പ ഉടലിൽ വ്യാളി ചിറകുകൾ ഉള്ള തീ തുപ്പുന്ന രൂപം.

തീക്കട്ട പോലെ ചുവന്ന കണ്ണുകൾ.

അതാണ് വ്യാളിസർപ്പങ്ങൾ.

വ്യാളിയുടെയും സർപ്പത്തിന്റെയും സങ്കരയിനം.

18 Comments

  1. nice, waiting for next part

  2. എന്തുപറ്റി? കുറേയായി കാത്തിരിക്കുന്നു

  3. 22 ഇനി എന്ന ഉണ്ടാവുക

  4. ?സിംഹരാജൻ

    ചാണക്യൻ ♥️?,

    എന്നത്തേയും പോലെ ഈ പാർട്ടും പൊളി ആയിട്ടുണ്ട്,,,, കുറെ ജോലി തിരക്കുകൾ ഉണ്ടായിരുന്നു അതാണ് ഇപ്പോള് ഇങ്ങോട്ട് വരാൻ വൈകിയത്…. ആദ്യം വന്നപ്പോൾ തന്നെ തിരഞ്ഞതും ഈ കഥയാണ് ♥️?…..

    അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കാമല്ലോ?????

    2 പേരും ഒരുമിച്ചു കാണുമ്പോൾ ഒരു യുദ്ധ സാഹചര്യം ആണ് ഞാൻ പ്രതീക്ഷിച്ചത്…. അതിൽ നിന്നും വെത്യസ്തമായ ഒരു സാഹചര്യംമുൻനിർത്തി ഇങ്ങനൊക്കെ എഴുതി ഫലിപ്പിക്കാൻ കാണിച്ച ആ മനസ്സും തൂലികയും അസ്ത്രം തീരാത്ത ആവനാഴി പോലെ ദൈയ്‌വം അനുഗ്രഹിച്ചു തന്നതാണ് ?♥️…..!!!!

    അടുത്ത ഭാഗവും ഇതുപോലെ ഗംഭീരം ആവട്ടെ ♥️?…..

    ♥️?♥️?

  5. കാലഭൈരവന്റെ വരവ് കഥയുടെ ഗതിയെ തന്നെ മാറ്റുമെന്ന് എനിക്ക് തോന്നുന്നു. എന്തായാലും വരും ഭാഗങ്ങളില്‍ അതൊക്കെ വായിച്ചു തന്നെ മനസ്സിലാക്കാം.

    കഥ അടിപൊളി ആയിട്ടുണ്ട് bro. അടുത്ത ഭാഗം വേഗം എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️

  6. കൊള്ളാം നന്നായിട്ടുണ്ട് പേജ് കൂട്ട് bro

  7. സൂര്യൻ

    ചാണക്യ രണ്ട് എടുത്തു൦ കഥ ഒരു പോലെ ഇട്ട നല്ലതായിരുന്നു

    1. അങ്ങനെ ഇടുന്നില്ലേല്ലോ

    1. ഈ കഥ നിർത്തിയോ

  8. പേജ് കൂട്ടാമോ ? വായിച്ച് രേസം പിടിച്ച് വരുമ്പോഴേക്കും
    പെട്ടെന്ന് തീർന്ന ഫീൽ. ഇൗ പാർട്ടും അടിപൊളി ആയിരുന്നു??????

  9. ചേട്ടാ പേജ് കുറവാ ?

  10. Gud.innalae pazhya part veendum kandappo thechathanennu karuthi.appo annu mahi rakshicha kochu advantage twin sis ayirunnallae.powliii

  11. ഡിക്രൂസ് ?

    ? next part ini എന്നാ

Comments are closed.