താങ്ക്‌സ് യക്ഷമി…… താൻ ഇല്ലയൊരുന്നേൽ അവളെ എനിക്ക് കണ്ടെത്താൻ കഴിയില്ലായിരുന്നു……. ഈ നന്ദി ഞാൻ ഒരിക്കലും മറക്കില്ല…… ഒരിക്കലും
നന്ദി പ്രകടനത്തോടെ മഹി ക്ലാസിലേക്ക് ഓടി.
യക്ഷമി അപ്പോഴും കടുത്ത നിരാശയിലായിരുന്നു.
ഇനി മഹിയുടെ ഭാവിയെന്ത്?
കരിനാഗ രാജകുമാരന്റെ, കരിനാഗ രാജ്യത്തിന്റെ,കരിനാഗജരുടെ ഭാവിയെന്ത്?
ചക്രവർത്തിയുടെയും ചക്രവർത്തിനിയുടെയും ഭാവിയെന്ത്?
എല്ലാം തുലാസിലായ പ്രതീതിയായിരുന്നു യക്ഷമിക്ക്.
ക്ലാസിലെത്തിയതും രുദ്രരൂപ ആകെ കലിപ്പിൽ ആയിരുന്നു.
ഗ്രൗണ്ടിലൂടെ നടന്നു വരവേ ഒടുക്കത്തെ കാറ്റടിച്ചു മുടി മൊത്തം പറന്നുയർന്നത് ചില്ലറയൊന്നുമല്ല രുദ്രരൂപയുടെ കലിയിളക്കി വിട്ടത്.
ഈ നശിച്ച മുടി മൊത്തം മുറിച്ചു കളഞ്ഞാലോ എന്ന് വരെ രുദ്രയ്ക്ക് തോന്നി.
ഈ മനുഷ്യ ശരീരം കൊണ്ട് ചില്ലറയൊന്നുമല്ല രുദ്ര പാട് പെടുന്നത്.
ഈ മുടി കുളി കഴിഞ്ഞ ശേഷം ഉണക്കാനും കെട്ടി വയ്ക്കാനും ഒക്കെ തീവ്ര പ്രയത്നമാണ് രുദ്ര നടത്തുന്നത്.
അതിലൂടെ തന്നെ കോളജിൽ എത്താൻ അവളിപ്പോ വൈകുന്നു.
എന്നും രാവിലെയുള്ള കുളി, കണ്ണെഴുത്ത്, മുടി ചീകൽ, ജട കളയൽ ദിവസേന ഡ്രെസ് മാറൽ ബാഗിൽ പുസ്തകവും ചുമന്നുകൊണ്ടുള്ള പോക്ക്, പഠിത്തം, പരീക്ഷ ഇതൊക്കെ രുദ്രരൂപയെ വട്ടു പിടിപ്പിച്ചു.
ഇതൊക്കെ അവൾ സഹിച്ചിരുന്നത് മഹിയെ സ്വന്തമാക്കാനും കരിനാഗ രാജകുമാരനെ വധിക്കാനുമായിരുന്നു.
ക്ലാസിലെത്തിയ രുദ്ര പ്രൊഫസർമാരുടെ ബോറൻ സെക്ഷനുകൾ കേട്ട് മടുത്തു.
അവസാനം അവൾ സഹികെട്ടു അവൾ ക്ലാസിൽ നിന്നും വെളിയിൽ ചാടി.
എന്നിട്ട് ലൈബ്രറിയിലെ ശാന്തമായ അന്തരീക്ഷത്തിൽ പോയി.
അവിടെ ഇന്നത്തെ ദിവസം ചിലവഴിക്കാനായിരുന്നു രുദ്രയുടെ ശ്രമം.
.
.
.
.
.
.
.
വ്യാളിസർപ്പ ലോകം
.
.
.
പടു വൃദ്ധനായ ആ ദുർ മന്ത്രവാദിയുടെ ആജ്ഞ കിട്ടിയതും അവിടുത്തെ ഭൃത്യന്മാർ കയ്യിൽ വലിയൊരു ശൂലവുമായി കടന്നു വന്നു.
വലിയൊരൂ മരത്തിന്റെ പോളയാണ് കാല ഭൈരവനുള്ള എണ്ണ തോണിയായി നിർമിച്ചത്.
ആ തോണിയിലെ ഔഷധ കൂട്ടുകൾ ചേർന്ന ജലത്തിൽ കാലഭൈരവന്റെ ശരീരം മുക്കി വച്ചിരിക്കുന്നു.
അതിൽ എന്തൊക്കെയോ കാട്ട് പൂക്കളുടെ ശേഖരം കാണാം.
കാറ്റ് പോലും നിഷിദ്ധമായ അറയിലാണ് എണ്ണ തോണി തയാറാക്കിയത്.
പടു വൃദ്ധന്റെ ആജ്ഞ സ്വീകരിച്ച 4 ഭൃത്യന്മാരും കയ്യിൽ മൂർച്ചയേറിയ ശൂലവുമായി കടന്നു വന്നു.
എണ്ണ തോണിക്ക് സമീപം എത്തിയ അവർ ആ മരപ്പോളയിലേക്ക് ഊക്കൊടെ ആഞ്ഞു കുത്തി.
ഭൃത്യന്മാരുടെ കുത്തേറ്റതും അതിൽ സംഭരിച്ചു വച്ചിരുന്ന ഔഷദ ജലം തറയിലേക്ക് ഒഴുകി പരന്നു.
nice, waiting for next part
എന്തുപറ്റി? കുറേയായി കാത്തിരിക്കുന്നു
Pl nokk
22 ഇനി എന്ന ഉണ്ടാവുക
ചാണക്യൻ ♥️?,
എന്നത്തേയും പോലെ ഈ പാർട്ടും പൊളി ആയിട്ടുണ്ട്,,,, കുറെ ജോലി തിരക്കുകൾ ഉണ്ടായിരുന്നു അതാണ് ഇപ്പോള് ഇങ്ങോട്ട് വരാൻ വൈകിയത്…. ആദ്യം വന്നപ്പോൾ തന്നെ തിരഞ്ഞതും ഈ കഥയാണ് ♥️?…..
അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കാമല്ലോ?????
2 പേരും ഒരുമിച്ചു കാണുമ്പോൾ ഒരു യുദ്ധ സാഹചര്യം ആണ് ഞാൻ പ്രതീക്ഷിച്ചത്…. അതിൽ നിന്നും വെത്യസ്തമായ ഒരു സാഹചര്യംമുൻനിർത്തി ഇങ്ങനൊക്കെ എഴുതി ഫലിപ്പിക്കാൻ കാണിച്ച ആ മനസ്സും തൂലികയും അസ്ത്രം തീരാത്ത ആവനാഴി പോലെ ദൈയ്‌വം അനുഗ്രഹിച്ചു തന്നതാണ് ?♥️…..!!!!
അടുത്ത ഭാഗവും ഇതുപോലെ ഗംഭീരം ആവട്ടെ ♥️?…..
♥️?♥️?
Nirthiyo
കാലഭൈരവന്റെ വരവ് കഥയുടെ ഗതിയെ തന്നെ മാറ്റുമെന്ന് എനിക്ക് തോന്നുന്നു. എന്തായാലും വരും ഭാഗങ്ങളില്‍ അതൊക്കെ വായിച്ചു തന്നെ മനസ്സിലാക്കാം.
കഥ അടിപൊളി ആയിട്ടുണ്ട് bro. അടുത്ത ഭാഗം വേഗം എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️
കൊള്ളാം നന്നായിട്ടുണ്ട് പേജ് കൂട്ട് bro
ചാണക്യ രണ്ട് എടുത്തു൦ കഥ ഒരു പോലെ ഇട്ട നല്ലതായിരുന്നു
അങ്ങനെ ഇടുന്നില്ലേല്ലോ
Bro next idu
????
ഈ കഥ നിർത്തിയോ
പേജ് കൂട്ടാമോ ? വായിച്ച് രേസം പിടിച്ച് വരുമ്പോഴേക്കും
പെട്ടെന്ന് തീർന്ന ഫീൽ. ഇൗ പാർട്ടും അടിപൊളി ആയിരുന്നു??????
ചേട്ടാ പേജ് കുറവാ ?
?
Gud.innalae pazhya part veendum kandappo thechathanennu karuthi.appo annu mahi rakshicha kochu advantage twin sis ayirunnallae.powliii
? next part ini എന്നാ