?കരിനാഗം 21? [ചാണക്യൻ] 271

അവൻ അക്ഷമയോടെ കാത്തിരുന്നു.

മഹിയുടെ മട്ടും ഭാവവും കണ്ട് ഒരു കുത്ത് വച്ചു കൊടുക്കാനാണ് യക്ഷമിക്ക് തോന്നിയത്.

അവൾ കുശുമ്പോടെ മുഖം വെട്ടിച്ചു മറ്റു കാഴ്ചകളിൽ വ്യാപൃതയായി.

നേരം ഒച്ചിഴയുന്നത് പോലെ മുന്നോട്ട് നീങ്ങി.

ഉദ്ദേശിച്ച ആളൊഴികെ ബാക്കിയെല്ലാവരും കോളജിൽ എത്തി.

എന്നാൽ മഹി കാത്തിരുന്ന ആള് മാത്രം എത്തിയില്ല.

കാത്തിരുന്നു മുഷിഞ്ഞ യക്ഷമി അവസാനം പറഞ്ഞു.

അവൾ ഇനി വരില്ല മഹി…… നീ വെറുതെ കാത്തിരിക്കേണ്ട

മഹിയെ ആശ്വസിപ്പിക്കാനായി യക്ഷമി പറഞ്ഞു.

പക്ഷെ അപ്പോഴും മഹിയുടെ മനസിൽ അവൾ വരുമെന്ന് തന്നെയായിരുന്നു.

അവസാനം കാത്തിരുന്നു ആളെ കാണാതായപ്പോൾ മഹി ക്ലാസിലേക്ക് പോകാനൊരുങ്ങി.

മഹി……. ഒരു നിമിഷം……. ദേ നിന്റെ ആള്.

കോളജ് ഗേറ്റിലൂടെ കടന്നു വരുന്ന പെൺകുട്ടിയെ കണ്ടു യക്ഷമി താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

മഹി ഞെട്ടലോടെ ഗേറ്റിലേക്ക് പാളി നോക്കി.

അവന്റെ നക്ഷത്രക്കണ്ണുകൾ വികസിച്ചു.

ഇത്ര നാളും തന്നെ കബളിപ്പിച്ചു മറഞ്ഞു നടന്നിരുന്നയാൾ ഇന്നിതാ തന്റെ കണ്മുന്നിൽ.

മഹി ആവേശത്തിലായിരുന്നു.

ആ മുഖം ഒരു നോക്ക് കാണുവാൻ.

മഹി നോക്കി നിൽക്കെ ഒരു പെൺകുട്ടി മന്ദം മന്ദം കടന്നു വരുന്നുണ്ട്.

ഇളം മഞ്ഞ നിറമുള്ള ചുരിദാർ ആണ് വേഷം.

വെളുത്ത നിറമുള്ള പാന്റും ഷാളും അതിന് അകമ്പടിയേകുന്നു.

മെലിഞ്ഞു കൊലുന്നനെയുള്ള ആകാരം.

മുടി പിന്നിലേക്ക് നിവർത്തിയിട്ടിരിക്കുന്നു.

ശിരസ് താഴ്ത്തി പിടിച്ചു നടക്കുന്നതിനാൽ മുഖം വ്യക്തമല്ല.

ആ മുഖം ഒന്നു ഉയർന്നു കാണാൻ മഹി അത്രയ്ക്ക് ആശിച്ചു.

മഹിയുടെ നൊമ്പരം കണ്ടു പ്രകൃതി ദേവിക്ക് പോലും അലിവ് തോന്നി.

ദേവിയുടെ ആജ്ഞ ശിരസാൽ വഹിച്ച മന്ദ മാരുതൻ ആ പെൺകുട്ടിയെ ചുറ്റി പറ്റി ആഞ്ഞു വീശി.

മുഖത്ത് ശക്തിയിൽ കാറ്റടിച്ചു കയറിയതും ആ പെൺകുട്ടി മുഖത്തേക്ക് ഉതിർന്നു വീണ മുടിയിഴകൾ കഷ്ടപ്പെട്ട് ഒതുക്കി വക്കാനായി ശ്രമിച്ചു.

മുഖമുയർത്തി മുടിയൊക്കെ കോതി വച്ചു ആ പെൺകുട്ടി ചുറ്റും നോക്കിക്കൊണ്ട് നടന്നു.

അപ്പോഴാണ് അവളുടെ നേർത്ത ബ്രൗൺ നിറത്താൽ ചാലിച്ച മിഴികൾ മഹിയുടെ ശ്രദ്ധയിൽ പെട്ടത്.

ആ പെൺകുട്ടിയുടെ കണ്ണുകളും തന്റേത് പോലെ നേർത്തവ ആയിരുന്നു.

ആ മുഖവും നേർത്ത മിഴികളും മഹിയുടെ മനസിന്റെ അന്തരാളങ്ങളിലേക്ക് പറ്റി ചേർന്നു.

ഒരു നോട്ടം കൊണ്ടു തന്നെ.

മഹി ആ പെൺകുട്ടിക്ക് വിവശനായിരിക്കുന്നു.

അവനെ അത്രമേൽ പ്രണയം കീഴടക്കിയിരിക്കുന്നു.

ആ പെൺകുട്ടി നടന്നു ക്ലാസ്സ്‌ലേക്ക് കയറി പോകുന്നത് മഹി നോക്കി നിന്നു.

ഇടക്ക് ഒരുവേള ആ പെൺകുട്ടിയുടെ ദൃഷ്ടി തന്റെ ജീപ്പിലേക്ക് പാളുന്നത് ചിരിയോടെയാണ് മഹി കണ്ടു നിന്നത്.

രുദ്രരൂപയെ കണ്ടതും സർവത്ര ക്രോധത്തിലായിരുന്നു യക്ഷമി.

എങ്കിലും അവൾ മഹിയുടെ സാമീപ്യം ഉള്ളതിനാൽ സംയമനം പാലിച്ചു എന്ന് വേണം പറയാൻ.

പൊടുന്നനെ മഹി വെട്ടി തിരിഞ്ഞു യക്ഷമിയെ പൂണ്ടടക്കം പുണർന്നു.

18 Comments

  1. nice, waiting for next part

  2. എന്തുപറ്റി? കുറേയായി കാത്തിരിക്കുന്നു

  3. 22 ഇനി എന്ന ഉണ്ടാവുക

  4. ?സിംഹരാജൻ

    ചാണക്യൻ ♥️?,

    എന്നത്തേയും പോലെ ഈ പാർട്ടും പൊളി ആയിട്ടുണ്ട്,,,, കുറെ ജോലി തിരക്കുകൾ ഉണ്ടായിരുന്നു അതാണ് ഇപ്പോള് ഇങ്ങോട്ട് വരാൻ വൈകിയത്…. ആദ്യം വന്നപ്പോൾ തന്നെ തിരഞ്ഞതും ഈ കഥയാണ് ♥️?…..

    അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കാമല്ലോ?????

    2 പേരും ഒരുമിച്ചു കാണുമ്പോൾ ഒരു യുദ്ധ സാഹചര്യം ആണ് ഞാൻ പ്രതീക്ഷിച്ചത്…. അതിൽ നിന്നും വെത്യസ്തമായ ഒരു സാഹചര്യംമുൻനിർത്തി ഇങ്ങനൊക്കെ എഴുതി ഫലിപ്പിക്കാൻ കാണിച്ച ആ മനസ്സും തൂലികയും അസ്ത്രം തീരാത്ത ആവനാഴി പോലെ ദൈയ്‌വം അനുഗ്രഹിച്ചു തന്നതാണ് ?♥️…..!!!!

    അടുത്ത ഭാഗവും ഇതുപോലെ ഗംഭീരം ആവട്ടെ ♥️?…..

    ♥️?♥️?

  5. കാലഭൈരവന്റെ വരവ് കഥയുടെ ഗതിയെ തന്നെ മാറ്റുമെന്ന് എനിക്ക് തോന്നുന്നു. എന്തായാലും വരും ഭാഗങ്ങളില്‍ അതൊക്കെ വായിച്ചു തന്നെ മനസ്സിലാക്കാം.

    കഥ അടിപൊളി ആയിട്ടുണ്ട് bro. അടുത്ത ഭാഗം വേഗം എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️

  6. കൊള്ളാം നന്നായിട്ടുണ്ട് പേജ് കൂട്ട് bro

  7. സൂര്യൻ

    ചാണക്യ രണ്ട് എടുത്തു൦ കഥ ഒരു പോലെ ഇട്ട നല്ലതായിരുന്നു

    1. അങ്ങനെ ഇടുന്നില്ലേല്ലോ

    1. ഈ കഥ നിർത്തിയോ

  8. പേജ് കൂട്ടാമോ ? വായിച്ച് രേസം പിടിച്ച് വരുമ്പോഴേക്കും
    പെട്ടെന്ന് തീർന്ന ഫീൽ. ഇൗ പാർട്ടും അടിപൊളി ആയിരുന്നു??????

  9. ചേട്ടാ പേജ് കുറവാ ?

  10. Gud.innalae pazhya part veendum kandappo thechathanennu karuthi.appo annu mahi rakshicha kochu advantage twin sis ayirunnallae.powliii

  11. ഡിക്രൂസ് ?

    ? next part ini എന്നാ

Comments are closed.