?കരിനാഗം 21? [ചാണക്യൻ] 271

പൊടുന്നനെ ആ വ്യാളിസർപ്പ ദ്വീപിനെ കുലുക്കും വിധം ശക്തിയിൽ ഇടി മിന്നൽ മുഴങ്ങി.

അതിന്റെ സ്ഫോടനാത്മകമായ ശബ്ദം കേട്ട് എല്ലാവരും ഒരുവേള വിറങ്ങലിച്ചു നിന്നു.

ഇടി മുഴങ്ങുന്നത് കേട്ട് ആ പടുവൃദ്ധൻ ഉത്തരത്തിലേക്ക് നോക്കി അട്ടഹസിച്ചു.

അതിനു ശേഷം പ്രത്യേക മന്ത്രോച്ചാരണത്തോടെ ആ യഞ്ജം അവസാനിപ്പിച്ചു.

തങ്ങളുടെ യുഗങ്ങൾ നീണ്ടു നിന്ന പ്രയത്നത്തിനും കഷ്ടപാടിനും ഫലം കണ്ടിരിക്കുന്നു.

യമദേവൻ അപഹരിച്ചു വച്ചിരുന്ന കാലഭൈരവന്റെ ജീവൻ തിരികെ അദ്ദേഹത്തിന് സ്വന്തമാകാൻ പോകുന്നു.

ഹ……….. ഹ……………… വിജയം…….. വിജയം……. വിജയം………. സുനിശ്ചിതം……… അനിശ്ചിതം………. ഹ……….. ഹ………. ഹ

ഭ്രാന്തനായ പടു വൃദ്ധന്റെ പുലമ്പൽ ആ അറയാകെ അലയടിച്ചു.

അയാളുടെ ഭ്രാന്തൻ ജൽപ്പനങ്ങൾ ആയിരുന്നില്ലത്.

മറിച്ച് ഈ പ്രപഞ്ചത്തിൽ ചിരഞ്ജീവി കാലഭൈരവന്റെ ഉയിർത്തെഴുന്നേൽപ്പോടെ സംഭവിക്കാൻ പോകുന്ന വസ്തുതകളുടെ നേർ രൂപമാണ്.

ഭാവി പ്രവചനം പോലെ.

തിന്മ ഈ പ്രപഞ്ചത്തിൽ കൊടി കുത്തി വാഴാൻ പോകുന്നു.

എങ്ങും തിന്മയെ പ്രതിനിധാനം ചെയ്യുന്ന ഇരുട്ട് കൊണ്ട് കണ്ണുകൾ മൂടി കെട്ടാൻ പോകുന്നു.

വിശ്വം മുഴുവൻ കാൽക്കീഴിൽ ഞെരിച്ചമർത്താൻ അവൻ പുനർജനിക്കാൻ പോകുന്നു.

ചിരഞ്ജീവി കാലകേയ കാലഭൈരവൻ.

വ്യാളിസർപ്പങ്ങളിലെ കരുത്തുറ്റ പൗരുഷത്തിനു ഉടമ.

അവൻറെ പുനർ ജനനത്തോടെ ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കണ്ട്‌ തന്നെ അറിയാം.

.
.
.
.
.
.

കാലത്ത് തന്നെ മഹി കോ ഓപ്പറേറ്റീവ് കോളേജ് ചിറ്റൂറിന്റെ ഒഴിഞ്ഞ ബിൽഡിങ്ങിൽ നിലയുറപ്പിച്ചിട്ടുണ്ട്.

കൂടെ യക്ഷമിയുമുണ്ട്.

മഹി കയ്യോടെ തന്നെ യക്ഷമിയെ കൂട്ടിക്കൊണ്ട് വന്നിരിക്കുകയാണ്.

ആ പെൺകുട്ടിയെ ഒരു നോക്ക് കാണുവാൻ.

അവന്റെ കാമുക ഹൃദയത്തിലെ നിലക്കാത്ത പ്രണയം ഓളങ്ങളായി അലയടിച്ചുകൊണ്ടിരിക്കുകയാണ്.

വറ്റാത്ത നീരുറവ പോലെ അവനിലെ പ്രണയം ഒഴുകി നടക്കുകയാണ്.

സിരകളിൽ പടരുന്ന ലഹരി പോലെ ആ പ്രണയം അവനെ മദോന്മത്തനാക്കുന്നു.

കോളജ് ഗേറ്റിലേക്ക് കണ്ണുകൾ പോലും ചിമ്മാതെ നോക്കി നില്കുവാണ് കക്ഷി.

തന്റെ ജീപ്പിൽ റോസാപൂ വച്ചു ഓടി മറയുന്ന ചന്ദന വാസനയുള്ള പെണ്ണ്.

18 Comments

  1. nice, waiting for next part

  2. എന്തുപറ്റി? കുറേയായി കാത്തിരിക്കുന്നു

  3. 22 ഇനി എന്ന ഉണ്ടാവുക

  4. ?സിംഹരാജൻ

    ചാണക്യൻ ♥️?,

    എന്നത്തേയും പോലെ ഈ പാർട്ടും പൊളി ആയിട്ടുണ്ട്,,,, കുറെ ജോലി തിരക്കുകൾ ഉണ്ടായിരുന്നു അതാണ് ഇപ്പോള് ഇങ്ങോട്ട് വരാൻ വൈകിയത്…. ആദ്യം വന്നപ്പോൾ തന്നെ തിരഞ്ഞതും ഈ കഥയാണ് ♥️?…..

    അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കാമല്ലോ?????

    2 പേരും ഒരുമിച്ചു കാണുമ്പോൾ ഒരു യുദ്ധ സാഹചര്യം ആണ് ഞാൻ പ്രതീക്ഷിച്ചത്…. അതിൽ നിന്നും വെത്യസ്തമായ ഒരു സാഹചര്യംമുൻനിർത്തി ഇങ്ങനൊക്കെ എഴുതി ഫലിപ്പിക്കാൻ കാണിച്ച ആ മനസ്സും തൂലികയും അസ്ത്രം തീരാത്ത ആവനാഴി പോലെ ദൈയ്‌വം അനുഗ്രഹിച്ചു തന്നതാണ് ?♥️…..!!!!

    അടുത്ത ഭാഗവും ഇതുപോലെ ഗംഭീരം ആവട്ടെ ♥️?…..

    ♥️?♥️?

  5. കാലഭൈരവന്റെ വരവ് കഥയുടെ ഗതിയെ തന്നെ മാറ്റുമെന്ന് എനിക്ക് തോന്നുന്നു. എന്തായാലും വരും ഭാഗങ്ങളില്‍ അതൊക്കെ വായിച്ചു തന്നെ മനസ്സിലാക്കാം.

    കഥ അടിപൊളി ആയിട്ടുണ്ട് bro. അടുത്ത ഭാഗം വേഗം എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️

  6. കൊള്ളാം നന്നായിട്ടുണ്ട് പേജ് കൂട്ട് bro

  7. സൂര്യൻ

    ചാണക്യ രണ്ട് എടുത്തു൦ കഥ ഒരു പോലെ ഇട്ട നല്ലതായിരുന്നു

    1. അങ്ങനെ ഇടുന്നില്ലേല്ലോ

    1. ഈ കഥ നിർത്തിയോ

  8. പേജ് കൂട്ടാമോ ? വായിച്ച് രേസം പിടിച്ച് വരുമ്പോഴേക്കും
    പെട്ടെന്ന് തീർന്ന ഫീൽ. ഇൗ പാർട്ടും അടിപൊളി ആയിരുന്നു??????

  9. ചേട്ടാ പേജ് കുറവാ ?

  10. Gud.innalae pazhya part veendum kandappo thechathanennu karuthi.appo annu mahi rakshicha kochu advantage twin sis ayirunnallae.powliii

  11. ഡിക്രൂസ് ?

    ? next part ini എന്നാ

Comments are closed.