രുദ്രയുടെ മായികവലയത്തിൽ കുമാരൻ അകപ്പെട്ടിരിക്കുന്നു.
ഇനി അതിൽ നിന്നുമൊരു തിരിച്ചു വരവ് അസാധ്യം.
മഹിയുടെ അവസ്ഥ ഓർത്തു യക്ഷമിക്ക് സങ്കടം തോന്നി.
തങ്ങളുടെ രാജകുമാരന് ഇങ്ങനൊരു ദുർഗതി നേരിടേണ്ടി വന്നല്ലോ.
രുദ്രരൂപ ഒരു പുരുഷനെ സ്നേഹിക്കുന്നുവെന്ന് അറിഞ്ഞാൽ കരിനാഗങ്ങൾ വെറുതെയിരിക്കില്ല.
ഉടലോടെ മഹിയെ അവർ കാലപുരിക്ക് അയക്കും.
അതുകൊണ്ട് ഈ വിവരം വളരെ രഹസ്യമായി സൂക്ഷിക്കണം.
ആരോരുമറിയാതെ.
യക്ഷമി ആത്മഗതം പറയുകയാണ്.
എങ്കിലും അവളെ അലട്ടിയിരുന്ന മറ്റൊരു സംശയം ഇതായിരുന്നു.
എന്തുകൊണ്ട് രുദ്രയുടെ പരിസരത്ത് എത്തിയപ്പോൾ തന്നിലെ ആറാം ഇന്ദ്രിയം തുടിച്ചില്ല.
രുദ്രയുടെ സാന്നിധ്യത്തെ കുറിച്ചു എന്തുകൊണ്ട് സൂചന തന്നില്ല.?
എന്തുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്.?
യക്ഷമിയെ കുഴക്കിയ ചോദ്യങ്ങൾ ഇവയായിരുന്നു.
സമാന ചിന്താഗതിയായിരുന്നു രുദ്രരൂപയ്ക്കും.
എന്തുകൊണ്ട് ആ നാഗം തന്റെ പിന്നാലെ വന്നപ്പോൾ തന്നിലെ ആറാം ഇന്ദ്രിയം മുന്നറിയിപ്പ് നൽകിയില്ല.?
മഹിയും യക്ഷമിയും തമ്മിലുള്ള ബന്ധമെന്ത്?
ഇതൊക്കെയായിരുന്നു രുദ്രരൂപയെ കുഴപ്പിച്ചുകൊണ്ടിരുന്നത്.
ഇരുവർക്കും ഉത്തരം ലഭിച്ചില്ല.
——————————————————–
-കരിനാഗരുടെ പുതിയ വാസസ്ഥലം-
പൂർണ ആരോഗ്യം വീണ്ടെടുത്ത അലോക് വൈദ്യർ ത്രിലോചനോട് നന്ദി പറഞ്ഞ ശേഷം അവിടുന്ന് യാത്രയായി.
എന്നാൽ ചില കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടാണ് അലോക് അവിടെ നിന്നും മടങ്ങിയത്.
പോകുമ്പോൾ ബ്രഹസപതിയോടോ മാതംഗിയോടോ വാമിഖയോടോ അവൻ യാത്ര പറഞ്ഞിരുന്നില്ല.
അവരെ കാണാൻ പോലും കൂട്ടാക്കാതെ ഒരു വാക്ക് പോലും ഉരിയാടാതെ അലോക് തിരികെ മടങ്ങി.
രാജകുമാരന്റെ ഈ പെരുമാറ്റം അവരെ അല്പം വേദനിപ്പിച്ചു എന്ന് വേണം പറയാൻ.
രാജകുമാരൻ പോയി കഴിഞ്ഞതും എല്ലാവരും പുതിയ വാസസ്ഥലത്ത് തളർന്നിരിക്കുകയായിരുന്നു.
ഒരു നീർച്ചോലയോട് ചേർന്നായിരുന്നു പുതിയത് സ്ഥിതി ചെയ്തിരുന്നത്.
അവർ അവിടെ നിൽക്കവേ രണ്ടു മനുഷ്യരൂപികൾ പുതിയ വാസസ്ഥലത്തേക്ക് എത്തി ചേർന്നു.
രണ്ടു നാഗങ്ങൾ.
ആൺ നാഗവും പെൺ നാഗവും.
അവർ വൃദ്ധ ദമ്പതികൾ ആയിരുന്നു.
മുഷിഞ്ഞ വസ്തമണിഞ്ഞ അവരെ കാണാൻ യാചകർക്ക് സമാനമായിരുന്നു.
ദൂരെ നിന്നും മല കേറി വരുന്ന അവരെ കണ്ടു പുറത്തേക്ക് വന്ന മാദ്രിയമ്മ ഞെട്ടിപ്പോയി.
മകനെ………. നോക്കൂ ആരാണാ വരുന്നതെന്ന്
ബ്രഹസ്പതിയെ നോക്കി മാദ്രിയമ്മ വിളിച്ചു കൂവി.
അതുകേട്ടു എല്ലാവരുടെയും കണ്ണുകൾ ഒരുപോലെ അങ്ങോട്ടേക്ക് പാറി.
തങ്ങളുടെ വാസ സ്ഥലത്തേക്ക് നടന്നു വന്നവരെ കണ്ടു എല്ലാവരും ഞെട്ടലോടെ ചാടിയെഴുന്നേറ്റു.
കങ്കാണി…….. മാന്ത്രിക………. നിങ്ങളോ?
ബ്രഹസ്പതി ആവേശത്തോടെ ചാടിയെഴുന്നേറ്റു.
കങ്കാണിയും ഭാര്യ മാന്ത്രികയും 250 വർഷങ്ങൾക്ക് മുന്നേ നാഗ ലോകമായ പാതാളത്ത് നിന്നും കാണാതായവരാണ്.
അന്ന് അവർക്ക് വേണ്ടി ഒരുപാട് തിരച്ചിൽ നടത്തിയെങ്കിലും കണ്ടു കിട്ടിയില്ല.
പിന്നീടാണ് കരിനാഗ സാമ്രാജ്യം തകർന്നതും വെള്ളിനാഗ ചക്രവർത്തി ഗജേന്ദ്രസേനൻ കരിനാഗ രാജ്യം അതിക്രമിച്ചു കയറി കീഴടക്കിയതും.
Super
Waiting for next part
@അബ്ദു
അടുത്ത പാർട്ട് ഉടനെ വരും കേട്ടോ ?
വൈകാതെ തന്നെ.
ഒത്തിരി സന്തോഷം കേട്ടോ..
സ്നേഹം ❤️
കഴിഞ്ഞ പാര്‍ട്ടും ഇതും ഒരുമിച്ചാണ് വായിച്ചത്. കഥ അല്‍പ്പം ദ്രുതഗതിയില്‍ നീങ്ങുന്ന പോലെ. ഗജേന്ദ്രസേനൻ, ദണ്ടവീരൻ, കോതണ്ഡപാണൻ, കങ്കാണി, മാന്ത്രിക അങ്ങനെ കുറെപ്പേര്‍ വന്നതും കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
ഞാൻ കരുതി അലോക്കിന്റെ കാറ്റ് പോയെന്ന്. അവന്‍ രക്ഷപ്പെട്ടു അല്ലേ. എന്തായാലും അവന്റെ പോക്ക് കണ്ടിട്ട് എവിടെയെങ്കിലും പോയി ഒളിച്ചിരിക്കാനുള്ള പോക്ക് പോലെ തോന്നി.
പിന്നേ ഈ triangle പ്രേമം എവിടെ പോയി നില്‍ക്കുമെന്ന് ഒരു പിടിയുമില്ല. എല്ലാം കണ്ടുതന്നെ അറിയണം അല്ലേ.
എന്തായാലും കരിനാഗജരുടെ രാജകുമാരനെ കാണാനെത്തിയ മാന്ത്രികയും കങ്കാണിയും അടുത്തെന്തു ചെയ്യാൻ പോകുന്നു എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
കഥ അടിപൊളിയായി നീങ്ങുന്നു. ആകാംഷഭരിതമായിരുന്നു. നല്ല എഴുത്തു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ ❤️❤️
@cyril
Cyril ബ്രോ ??
വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.. ?
ഈ പാർട്ട് ഇച്ചിരി വേഗത്തിൽ ആയിരുന്നു..
കാരണം ഈ കഥ ഞാൻ പെട്ടെന്ന് തീർക്കാൻ പോകുവാട്ടോ… അതാ
അലോക് തത്കാലത്തേക് രക്ഷപ്പെട്ടു ?
അവൻ ആയിരിക്കും പ്രധാന ഇര…
പാവം അലോക്.
Triangle പ്രേമം അടിപൊളിയായി നടക്കുന്നുണ്ട്..
ആർക്ക് ആരെ കിട്ടുമെന്ന സംശയം മാത്രം ബാക്കിയായി..
എല്ലാം നന്നായി അവസാനിച്ചാൽ മതിയായിരുന്നു..
നല്ലെഴുത്ത് ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ..
ഒത്തിരി സ്നേഹം ❤️
നന്ദി ?
അടിപൊളി
പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു
@മീശ
പേജ് കൂട്ടി എഴുതാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ…
സ്നേഹം ❤️
Appurathek eppozha ini varunne
@kamuki
അപ്പുറത്തേക്ക് ഉണ്ടാവില്ല ബ്രോ..
സ്നേഹം ❤️
Adipoli ??
Kurachoode Page kootti ezhuth
@ഡിക്രൂസ്
പേജ് കൂട്ടി എഴുതാം ബ്രോ ?
ഒത്തിരി സന്തോഷം കേട്ടോ..
സ്നേഹം ❤️
കഥ അടിപൊളി ആയിട്ടുണ്ട്?.
പക്ഷെ പേജ്…..?
അടുത്ത ഭാഗം പെട്ടെന്ന് തരണേ ?..
സ്നേഹത്തോടെ LOTH…????
@lothbrok
ബ്രോ ❤️
പേജ് നമുക്ക് സെറ്റ് ആക്കാട്ടോ ?
അടുത്ത പാർട്ട് ആവട്ടെ…
ഒത്തിരി സന്തോഷം കേട്ടോ ?
സ്നേഹം ❤️
Poratte….. Adipoly aayend… page Kootti ezhuth bro…
@sparklingspy
പേജ് കൂട്ടി എഴുതാം ബ്രോ.. ?
അടുത്ത പാർട്ടിൽ ?
ഒരുപാട് സന്തോഷം…
സ്നേഹം ❤️
കഥ നല്ലത് ആണെങ്കിലും flow ഒക്കെ പോയി. എഴുത്ത് കണ്ടിട്ട് തല്ലി കൂട്ടി എഴുത്തുന പോലെ. നല്ല ഒരു എഴുത്തക്കാരന് ചേർന്ന രീതി അല്ല ഇത്
@സൂര്യൻ..
ജോലി തിരക്ക് ആണ് ബ്രോ..
അതാവാം….
സ്നേഹം ❤️
വശികരണമന്ത്രം നിർത്തിയോ ബ്രോ അതിനെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു മറുപടി കിട്ടും എന്നു വിചാരിക്കുന്ന കാതിൽ കമ്മലിട്ടവൻ കടുക്കൻ എറണാകുളം ?
@കാതിൽ കമ്മലിട്ടവൻ
ബ്രോ…
വശീകരണം ഇപ്പോഴേ ഇല്ലാട്ടോ..
എനിക്ക് കുറച്ചു തിരക്കുകൾ ഉണ്ട്..
അതൊക്കെ കഴിഞ്ഞേ ഉണ്ടാവൂ ?
സ്നേഹം ❤️
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ…
സ്നേഹം ❤️
❤️❤️❤️
Appol oral aara?
Matte penkutti?
@അശ്വിൻ
അടുത്ത പാർട്ടിൽ അത് പറയാട്ടോ ?
സർപ്രൈസ് ?
സ്നേഹം ❤️
?
@dran
❤️❤️
@dean
❤️❤️