?കരിനാഗം 19? [ചാണക്യൻ] 378

കും?

കങ്കാണിക്ക് സംശയമുണ്ടായിരുന്നു.

വിജയകരമായി ഭവിക്കും പ്രിയനേ…… കന്യകാത്വം നഷ്ടപ്പെട്ട് ഗർഭിണിയായ ഒരു യുവതിയെ കണ്ടെത്തുക…… അതിൽ ചാപിള്ളയായ ഭ്രൂണം ആരുടെ വയറ്റിലാണോ അത്‌ കണ്ടെത്തി നശിപ്പിച്ചിട്ട് ഈ ഭ്രൂണങ്ങൾ അതിൽ നിക്ഷേപിക്കാം.

മാന്ത്രിക മുന്നോട്ട് വച്ച നിർദേശം വളരെ മികച്ചതാണെന്ന് കങ്കാണിക്കും തോന്നി.

അത്‌ വളരെ നല്ലൊരു ആശയം തന്നെ മാന്ത്രിക……. അങ്ങനെയെങ്കിൽ നമ്മുടെ ചക്രവർത്തി ബർഗരീകന്റെ കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ തന്നെ വളർന്നു വരട്ടെ.

കങ്കാണി ആവേശത്തോടെ പറഞ്ഞു.

പശ്ചിമ ഘട്ട മലനിരകളാൽ നിബിഢമായ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഉള്ള ജില്ലാ ആശുപത്രിയിൽ അന്നത്തെ പ്രസവ വാർഡിൽ നന്നേ തിരക്ക് ആയിരുന്നു.

ഡ്യൂട്ടി ഡോക്ടർ റൌണ്ട്സിന് പുറത്തു പോയിരിക്കുകയാണ്.

ഒരുപാട് വനിതകൾ നിറവയറും താങ്ങിക്കൊണ്ട് നടക്കുന്നു.

ചുമലിൽ ഒരു ഭാണ്ഡവുമായി കങ്കാണിയും മാന്ത്രികയും ജില്ലാ ആശുപത്രിയിൽ പ്രത്യക്ഷരായി.

എന്നിട്ട് അവർ അതിലൂടെ നടന്നു പ്രസവ വാർഡ് കണ്ടെത്തി.

അവർ അവിടേക്ക് ചെന്നു.

അവിടെ 20 ലധികം സ്ത്രീകൾ പ്രസവത്തിനു തങ്ങളുടെ ഊഴവും കാത്ത് കിടപ്പുണ്ട്.

മാന്ത്രികയും കങ്കാണിയും തങ്ങളുടെ മന്ത്രശക്തിയിൽ രണ്ടു സ്ത്രീകളുടെ ഗർഭപാത്രത്തിൽ ചാപിള്ളയാണെന്ന് കണ്ടെത്തി.

അതിൽ ഒരു സ്ത്രീയെ തിരഞ്ഞെടുത്ത് അവരുടെ ഗർഭപാത്രത്തിലെ ചാപിള്ളയെ മാറ്റി ഇരട്ട ഭ്രൂണങ്ങളിൽ ഒന്നിനെ മന്ത്രോച്ചാരണങ്ങളോടെ നിക്ഷേപിച്ചു.

അപ്പോഴാണ് മറ്റൊരു സത്യം കൂടി അവർ മനസിലാക്കിയത്.

ആ മനുഷ്യ സ്ത്രീയുടെ ഗർഭ പാത്രത്തിനു ഒരു നാഗ ഭ്രൂണത്തെ ഉൾക്കൊള്ളുവാനുള്ള പ്രാപ്തിയെയുള്ളൂ.

അതിനാൽ തന്നെ ഗത്യന്തരമില്ലാത്തതിനാൽ മറ്റേ ഭ്രൂണം രണ്ടാമത്തെ സ്‌ത്രീയുടെ വയറ്റിൽ നിക്ഷേപിച്ചു.

പ്രസവ വേദന താങ്ങാനായി അവർ ആ രണ്ടു യുവതികളെയും ആശുപത്രിയിൽ വച്ചു പരിചയപ്പെട്ട് ഇരുവർക്കും അമൂല്യമായ ചിന്താമണി രത്നം സമ്മാനമായി നൽകി.

അതിൽ മുറുകെ പിടിച്ചാൽ പ്രസവ വേദന ഒരു പരിധി വരെ കുറയുമെന്ന് കങ്കാണിയും മാന്ത്രികയും അവരെ പറഞ്ഞ് പഠിപ്പിച്ചു.

അത്‌ അവർക്കും ഒരു ആശ്വാസമായിരുന്നു.

എന്നാൽ അന്ന് വൈകുന്നേരത്തോടെ ആശുപത്രിയിൽ വലിയൊരു പൊട്ടി തെറി ഉണ്ടായി.

ഷോർട് സെർക്യൂട്ട് ആയിരുന്നു.

അപ്പൊ തന്നെ ആശുപത്രി അധികൃതർ അവിടെയുള്ള ഗർഭിണികളെയും രോഗികളെയും കൂട്ടത്തോടെയും അല്ലാതെയും ആശുപത്രികളിലേക്ക് മാറ്റി.

ആശുപത്രിയിലെ ആ സ്ഫോടനം അവരുടെ പദ്ധതിയെ താറുമാറാക്കി.

അവർ നാടൊടുക്കെ അന്വേഷിച്ചു.

ഭ്രൂണങ്ങൾ നിക്ഷേപിച്ച ഗർഭ പത്രമുള്ള നാരികളെ കണ്ടെത്താനായില്ല.

എല്ലായിടത്തും അവർ അന്വേഷിച്ചെങ്കിലും അവരെയും ബർഗരീകന്റെ സന്തതികളെയും കണ്ടു കിട്ടിയില്ല.

അതിൽ മനം നൊന്ത അവർ നേരെ ഹിമാലയത്തിലേക്ക് പോയി.

അവിടെ ആയിരുന്നു ഏറെക്കാലം കഴിച്ചു കൂട്ടിയത്.

തങ്ങൾ കാരണമല്ലെ ബർഗരീകന്റെ സന്തതികൾ നഷ്ടപെടാനുള്ള കാരണം എന്നുള്ള ചിന്ത അവരെ അലട്ടി.

അങ്ങനെ പുറം ലോകം കാണാതെ മഞ്ഞു മലയിലെ ഏതോ ഗുഹയിൽ അവർ കാലങ്ങളോളം കഴിച്ചു കൂട്ടി.

25 Comments

  1. Super
    Waiting for next part

    1. ചാണക്യൻ

      @അബ്ദു

      അടുത്ത പാർട്ട്‌ ഉടനെ വരും കേട്ടോ ?
      വൈകാതെ തന്നെ.
      ഒത്തിരി സന്തോഷം കേട്ടോ..
      സ്നേഹം ❤️

  2. കഴിഞ്ഞ പാര്‍ട്ടും ഇതും ഒരുമിച്ചാണ് വായിച്ചത്. കഥ അല്‍പ്പം ദ്രുതഗതിയില്‍ നീങ്ങുന്ന പോലെ. ഗജേന്ദ്രസേനൻ, ദണ്ടവീരൻ, കോതണ്ഡപാണൻ, കങ്കാണി, മാന്ത്രിക അങ്ങനെ കുറെപ്പേര്‍ വന്നതും കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.

    ഞാൻ കരുതി അലോക്കിന്റെ കാറ്റ് പോയെന്ന്. അവന്‍ രക്ഷപ്പെട്ടു അല്ലേ. എന്തായാലും അവന്റെ പോക്ക് കണ്ടിട്ട് എവിടെയെങ്കിലും പോയി ഒളിച്ചിരിക്കാനുള്ള പോക്ക് പോലെ തോന്നി.

    പിന്നേ ഈ triangle പ്രേമം എവിടെ പോയി നില്‍ക്കുമെന്ന് ഒരു പിടിയുമില്ല. എല്ലാം കണ്ടുതന്നെ അറിയണം അല്ലേ.

    എന്തായാലും കരിനാഗജരുടെ രാജകുമാരനെ കാണാനെത്തിയ മാന്ത്രികയും കങ്കാണിയും അടുത്തെന്തു ചെയ്യാൻ പോകുന്നു എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ അടിപൊളിയായി നീങ്ങുന്നു. ആകാംഷഭരിതമായിരുന്നു. നല്ല എഴുത്തു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

    1. ചാണക്യൻ

      @cyril

      Cyril ബ്രോ ??
      വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.. ?
      ഈ പാർട്ട്‌ ഇച്ചിരി വേഗത്തിൽ ആയിരുന്നു..
      കാരണം ഈ കഥ ഞാൻ പെട്ടെന്ന് തീർക്കാൻ പോകുവാട്ടോ… അതാ

      അലോക് തത്കാലത്തേക് രക്ഷപ്പെട്ടു ?
      അവൻ ആയിരിക്കും പ്രധാന ഇര…
      പാവം അലോക്.

      Triangle പ്രേമം അടിപൊളിയായി നടക്കുന്നുണ്ട്..
      ആർക്ക് ആരെ കിട്ടുമെന്ന സംശയം മാത്രം ബാക്കിയായി..
      എല്ലാം നന്നായി അവസാനിച്ചാൽ മതിയായിരുന്നു..

      നല്ലെഴുത്ത് ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ..
      ഒത്തിരി സ്നേഹം ❤️
      നന്ദി ?

  3. അടിപൊളി

    പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

    1. ചാണക്യൻ

      @മീശ

      പേജ് കൂട്ടി എഴുതാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ…
      സ്നേഹം ❤️

  4. Appurathek eppozha ini varunne

    1. ചാണക്യൻ

      @kamuki

      അപ്പുറത്തേക്ക് ഉണ്ടാവില്ല ബ്രോ..
      സ്നേഹം ❤️

  5. ഡിക്രൂസ് ?

    Adipoli ??

    Kurachoode Page kootti ezhuth

    1. ചാണക്യൻ

      @ഡിക്രൂസ്

      പേജ് കൂട്ടി എഴുതാം ബ്രോ ?
      ഒത്തിരി സന്തോഷം കേട്ടോ..
      സ്നേഹം ❤️

  6. കഥ അടിപൊളി ആയിട്ടുണ്ട്?.
    പക്ഷെ പേജ്…..?
    അടുത്ത ഭാഗം പെട്ടെന്ന് തരണേ ?..
    സ്നേഹത്തോടെ LOTH…????

    1. ചാണക്യൻ

      @lothbrok

      ബ്രോ ❤️
      പേജ് നമുക്ക് സെറ്റ് ആക്കാട്ടോ ?
      അടുത്ത പാർട്ട്‌ ആവട്ടെ…
      ഒത്തിരി സന്തോഷം കേട്ടോ ?
      സ്നേഹം ❤️

  7. Poratte….. Adipoly aayend… page Kootti ezhuth bro…

    1. ചാണക്യൻ

      @sparklingspy

      പേജ് കൂട്ടി എഴുതാം ബ്രോ.. ?
      അടുത്ത പാർട്ടിൽ ?
      ഒരുപാട് സന്തോഷം…
      സ്നേഹം ❤️

  8. സൂര്യൻ

    കഥ നല്ലത് ആണെങ്കിലും flow ഒക്കെ പോയി. എഴുത്ത് കണ്ടിട്ട് തല്ലി കൂട്ടി എഴുത്തുന പോലെ. നല്ല ഒരു എഴുത്തക്കാരന് ചേർന്ന രീതി അല്ല ഇത്

    1. ചാണക്യൻ

      @സൂര്യൻ..

      ജോലി തിരക്ക് ആണ് ബ്രോ..
      അതാവാം….
      സ്നേഹം ❤️

  9. വശികരണമന്ത്രം നിർത്തിയോ ബ്രോ അതിനെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു മറുപടി കിട്ടും എന്നു വിചാരിക്കുന്ന കാതിൽ കമ്മലിട്ടവൻ കടുക്കൻ എറണാകുളം ?

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ബ്രോ…
      വശീകരണം ഇപ്പോഴേ ഇല്ലാട്ടോ..
      എനിക്ക് കുറച്ചു തിരക്കുകൾ ഉണ്ട്..
      അതൊക്കെ കഴിഞ്ഞേ ഉണ്ടാവൂ ?
      സ്നേഹം ❤️

  10. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ…
      സ്നേഹം ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️
    Appol oral aara?
    Matte penkutti?

    1. ചാണക്യൻ

      @അശ്വിൻ

      അടുത്ത പാർട്ടിൽ അത്‌ പറയാട്ടോ ?
      സർപ്രൈസ് ?
      സ്നേഹം ❤️

  12. ?

    1. ചാണക്യൻ

      @dran

      ❤️❤️

    2. ചാണക്യൻ

      @dean

      ❤️❤️

Comments are closed.