?കരിനാഗം 19? [ചാണക്യൻ] 378

ആ കഠാരയുടെ പിടി സർപ്പിള ആകൃതിയിൽ ആയിരുന്നു.

തിളങ്ങുന്ന മൂർച്ചയേറിയ ഒന്ന്.

അതിനെ തൊട്ടു വണങ്ങിയ ശേഷം മാന്ത്രിക അവർക്ക് സമീപമെത്തി.

കൈകകളിൽ കഠാരയുമായി വന്ന മാന്ത്രികതയെ കണ്ടപ്പോൾ തന്നെ കാര്യങ്ങളുടെ കിടപ്പ് വശം ബർഗരീകന് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളു.

ഭാര്യ കൊണ്ടു വന്ന  കഠാരയെ വന്ദിച്ച ശേഷം കങ്കാണി ആ കഠാര പതിയെ ഉയർത്തി പിടിച്ചു.

എന്നിട്ട് തള്ള വിരലിൽ കഠാരയുടെ മുന കൊണ്ട് പോറിയ ശേഷം അതിൽ നിന്നുമിറ്റ രക്തതുള്ളികൊണ്ട് ബർഗരീകന്റെ നെറ്റിയിൽ തിലകം ചാർത്തി.

മാന്ത്രികയും അതുപോലെ തന്നെ തള്ളവിരലിൽ പോറലേർപ്പിച്ച് രക്ത തുള്ളികൊണ്ട് വീണ്ടും ബർഗരീകന്റെ നെറ്റിയിൽ തിലകം ചാർത്തി.

എന്നിട്ട് ഇരുവരും തങ്ങളുടെ കരം നീട്ടി പിടിച്ചുകൊണ്ട് വീശിഷ്ടമായ ആ കഠാരയെ സാക്ഷിയാക്കി സത്യം ചെയ്തു.

ഞങ്ങൾ കരിനാഗ വംശജർ വീശിഷ്ടമായി കരുതി പോരുന്ന ആയുധത്തെ സാക്ഷിയാക്കി, ഈ പാതാളലോകത്തെ സാക്ഷിയാക്കി ഞങ്ങൾ ആദരവോടെ വഹിക്കുന്ന ചിന്താമണി രത്നം സാക്ഷിയാക്കി സത്യം ചെയ്യുന്നു……. ഞങ്ങളുടെ ചക്രവർത്തി ബർഗരീകന്റെ സന്തതികളെ ഞങ്ങൾ പ്രാണൻ വെടിയും വരെ സംരക്ഷിച്ചിരിക്കും…….. ഇത് സത്യം……. സത്യം ലംഘിച്ചാൽ തത്ക്ഷണം ഞങ്ങൾ മൃത്യു വരിക്കും.

ഇരുവരും ഉറച്ച ശബ്ദത്തിൽ സത്യം ചെയ്യുന്നത് കേട്ട് ബർഗരീകൻ അഭിമാന പുളകിതനായി.

ഇങ്ങനൊരു പ്രജകളെ സ്വന്തമാക്കിയതിന്.

അവരെ ബർഗരീകന് പരിപൂർണ വിശ്വാസമായിരുന്നു.

ചക്രവർത്തി……. അങ്ങയുടെ സന്താനങ്ങൾക്ക് ജനനം നൽകാൻ ഭാഗ്യം ലഭിച്ച ആ തരുണീമണി ആരാണ്? ചൊല്ലിയാലും?

മാന്ത്രിക ആകാംക്ഷയോടെ ചോദിച്ചു.

കാരണം വീരാധിവീരനും  കണ്കണ്ട  ദൈവവുമാണ് ബർഗരീകൻ കരിനാഗജരെ സംബന്ധിച്ചോളം.

ഒരുപാട് യുവതികൾ അദ്ദേഹത്തെ പ്രതിശ്രുത വരനായി കാംക്ഷിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ സത്കീർത്തികൾ കേട്ടാണ് ദേവശില്പിയായ വിശ്വകർമാവ് പോലും സൂര്യധൂളികൾ കടഞ്ഞെടുത്ത് മഹത്തായ വജ്രകേയം പോലും നിർമിച്ചു നൽകിയത്.

കരിനാഗർജർക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.

അത്‌ മറ്റു നാഗവംശജരെ പ്രതിസന്ധിയിലാക്കി എന്ന് വേണം പറയാൻ.

ദിനം പ്രതി അവരുടെ അസൂയ കൂടി കൂടി വന്നു

പ്രത്യേകിച്ചും വെള്ളിനാഗ വംശജെർക്ക്.

മാന്ത്രികയുടെ ചോദ്യം ബർഗരീകന്റെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

തന്റെ സന്താനങ്ങളെ ഉദരത്തിൽ പേറുന്ന ആ തരൂണിമണി.

അതാരാണ്?

ആ ചോദ്യം ബർഗരീകന്റെ ചുണ്ടിൽ നനുത്തൊരു പുഞ്ചിരി സമ്മാനിച്ചു.

ആ ചോദ്യത്തിനു ഉത്തരം പറയാൻ നിർവാഹമില്ല മാന്ത്രിക…….. അതൊരു രഹസ്യമായി നില നിൽക്കട്ടെ..

തന്റെ മനസിലെ ഞെട്ടിപ്പിക്കുന്ന സത്യം പുറത്തു വരാതിരിക്കാൻ അദ്ദേഹം പാട് പെട്ടു.

പൊടുന്നനെ ബർഗരീകൻ ആ വസതിയുടെ മുന്നിൽ വച്ച ഭാണ്ഡക്കെട്ട് പുറത്തെടുത്തു.

അതിൽ സ്ഫടിക നിർമിതമായ ഒരു പൂമൊട്ട് ഉണ്ടായിരുന്നു.

സാമാന്യം വലിപ്പമുള്ളത്.

25 Comments

  1. Super
    Waiting for next part

    1. ചാണക്യൻ

      @അബ്ദു

      അടുത്ത പാർട്ട്‌ ഉടനെ വരും കേട്ടോ ?
      വൈകാതെ തന്നെ.
      ഒത്തിരി സന്തോഷം കേട്ടോ..
      സ്നേഹം ❤️

  2. കഴിഞ്ഞ പാര്‍ട്ടും ഇതും ഒരുമിച്ചാണ് വായിച്ചത്. കഥ അല്‍പ്പം ദ്രുതഗതിയില്‍ നീങ്ങുന്ന പോലെ. ഗജേന്ദ്രസേനൻ, ദണ്ടവീരൻ, കോതണ്ഡപാണൻ, കങ്കാണി, മാന്ത്രിക അങ്ങനെ കുറെപ്പേര്‍ വന്നതും കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.

    ഞാൻ കരുതി അലോക്കിന്റെ കാറ്റ് പോയെന്ന്. അവന്‍ രക്ഷപ്പെട്ടു അല്ലേ. എന്തായാലും അവന്റെ പോക്ക് കണ്ടിട്ട് എവിടെയെങ്കിലും പോയി ഒളിച്ചിരിക്കാനുള്ള പോക്ക് പോലെ തോന്നി.

    പിന്നേ ഈ triangle പ്രേമം എവിടെ പോയി നില്‍ക്കുമെന്ന് ഒരു പിടിയുമില്ല. എല്ലാം കണ്ടുതന്നെ അറിയണം അല്ലേ.

    എന്തായാലും കരിനാഗജരുടെ രാജകുമാരനെ കാണാനെത്തിയ മാന്ത്രികയും കങ്കാണിയും അടുത്തെന്തു ചെയ്യാൻ പോകുന്നു എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ അടിപൊളിയായി നീങ്ങുന്നു. ആകാംഷഭരിതമായിരുന്നു. നല്ല എഴുത്തു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

    1. ചാണക്യൻ

      @cyril

      Cyril ബ്രോ ??
      വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.. ?
      ഈ പാർട്ട്‌ ഇച്ചിരി വേഗത്തിൽ ആയിരുന്നു..
      കാരണം ഈ കഥ ഞാൻ പെട്ടെന്ന് തീർക്കാൻ പോകുവാട്ടോ… അതാ

      അലോക് തത്കാലത്തേക് രക്ഷപ്പെട്ടു ?
      അവൻ ആയിരിക്കും പ്രധാന ഇര…
      പാവം അലോക്.

      Triangle പ്രേമം അടിപൊളിയായി നടക്കുന്നുണ്ട്..
      ആർക്ക് ആരെ കിട്ടുമെന്ന സംശയം മാത്രം ബാക്കിയായി..
      എല്ലാം നന്നായി അവസാനിച്ചാൽ മതിയായിരുന്നു..

      നല്ലെഴുത്ത് ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ..
      ഒത്തിരി സ്നേഹം ❤️
      നന്ദി ?

  3. അടിപൊളി

    പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

    1. ചാണക്യൻ

      @മീശ

      പേജ് കൂട്ടി എഴുതാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ…
      സ്നേഹം ❤️

  4. Appurathek eppozha ini varunne

    1. ചാണക്യൻ

      @kamuki

      അപ്പുറത്തേക്ക് ഉണ്ടാവില്ല ബ്രോ..
      സ്നേഹം ❤️

  5. ഡിക്രൂസ് ?

    Adipoli ??

    Kurachoode Page kootti ezhuth

    1. ചാണക്യൻ

      @ഡിക്രൂസ്

      പേജ് കൂട്ടി എഴുതാം ബ്രോ ?
      ഒത്തിരി സന്തോഷം കേട്ടോ..
      സ്നേഹം ❤️

  6. കഥ അടിപൊളി ആയിട്ടുണ്ട്?.
    പക്ഷെ പേജ്…..?
    അടുത്ത ഭാഗം പെട്ടെന്ന് തരണേ ?..
    സ്നേഹത്തോടെ LOTH…????

    1. ചാണക്യൻ

      @lothbrok

      ബ്രോ ❤️
      പേജ് നമുക്ക് സെറ്റ് ആക്കാട്ടോ ?
      അടുത്ത പാർട്ട്‌ ആവട്ടെ…
      ഒത്തിരി സന്തോഷം കേട്ടോ ?
      സ്നേഹം ❤️

  7. Poratte….. Adipoly aayend… page Kootti ezhuth bro…

    1. ചാണക്യൻ

      @sparklingspy

      പേജ് കൂട്ടി എഴുതാം ബ്രോ.. ?
      അടുത്ത പാർട്ടിൽ ?
      ഒരുപാട് സന്തോഷം…
      സ്നേഹം ❤️

  8. സൂര്യൻ

    കഥ നല്ലത് ആണെങ്കിലും flow ഒക്കെ പോയി. എഴുത്ത് കണ്ടിട്ട് തല്ലി കൂട്ടി എഴുത്തുന പോലെ. നല്ല ഒരു എഴുത്തക്കാരന് ചേർന്ന രീതി അല്ല ഇത്

    1. ചാണക്യൻ

      @സൂര്യൻ..

      ജോലി തിരക്ക് ആണ് ബ്രോ..
      അതാവാം….
      സ്നേഹം ❤️

  9. വശികരണമന്ത്രം നിർത്തിയോ ബ്രോ അതിനെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു മറുപടി കിട്ടും എന്നു വിചാരിക്കുന്ന കാതിൽ കമ്മലിട്ടവൻ കടുക്കൻ എറണാകുളം ?

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ബ്രോ…
      വശീകരണം ഇപ്പോഴേ ഇല്ലാട്ടോ..
      എനിക്ക് കുറച്ചു തിരക്കുകൾ ഉണ്ട്..
      അതൊക്കെ കഴിഞ്ഞേ ഉണ്ടാവൂ ?
      സ്നേഹം ❤️

  10. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ…
      സ്നേഹം ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️
    Appol oral aara?
    Matte penkutti?

    1. ചാണക്യൻ

      @അശ്വിൻ

      അടുത്ത പാർട്ടിൽ അത്‌ പറയാട്ടോ ?
      സർപ്രൈസ് ?
      സ്നേഹം ❤️

  12. ?

    1. ചാണക്യൻ

      @dran

      ❤️❤️

    2. ചാണക്യൻ

      @dean

      ❤️❤️

Comments are closed.