?കരിനാഗം 18?[ചാണക്യൻ] 349

അപ്പൊ മാത്രമാണ് ചന്ദ്രകിരണം ഭൂമിയെ വിട്ടകന്നത്.

അവർ ഓടിയെതത്തുമ്പോഴേക്കും അലോക് മരണത്തോട് മല്ലടിക്കുകയായിരുന്നു.

അലോകിന്റെ തൊലിയെല്ലാം പൊള്ളിയുരുകി വികൃത രൂപമായി മാറിയിരുന്നു.

ശരീരത്തിന്റെ പല ഭാഗത്തും എല്ലുകൾ പുറത്തേക്കുന്തി കാണാമായിരുന്നു.

രാജകുമാരന്റെ ആ ദയനീയാവസ്ഥ കണ്ടു വാമിഖയുടെ കണ്ണുകൾ നിറഞ്ഞു.

അലോകിനെ ബന്ധിച്ച കെട്ടുകൾ അഴിച്ചു മാറ്റി അവർ കുമാരനെ നിലത്തു കിടത്തി.

അബോധാവസ്ഥയിൽ ആയിരുന്ന കുമാരനെ കണ്ടു ബ്രഹസപതിയുടെ നെഞ്ചു വിങ്ങി.

അദ്ദേഹം ഒരു പൂവിനെയെടുക്കുന്ന ലാഘവത്തോടെ അലോകിനെ വാരിയെടുത്തു ചുമലിലിട്ടു.

അതിനു ശേഷം അവർ കരിനാഗജരുടെ പുതിയ വാസ സ്ഥലത്തേക്ക് യാത്രയായി.

അവിടെ ഗുഹയിൽ കയറിയ ശേഷം കരിനാഗരിലെ വിദഗ്ദനായ വൈദ്യർ ത്രിലോചനൻ ആണ് അലോകിനെ ചികിൽസിക്കാൻ മുതിർന്നത്.

വൈദ്യരുടെ അറയിലെ പ്രത്യേക എണ്ണ തോണിയിൽ അലോകിനെ നഗ്നമായി കിടത്തിയ ശേഷം അപൂർവമായ ഒരു പക്ഷിയുടെ തൂവൽ കൊണ്ട് മുറിവുകളെ ഭേദമക്കാനുള്ള തൈലം വൈദ്യരുടെ ശിഷ്യന്മാർ പുരട്ടി കൊടുത്തു.

ത്രിലോചനന്റെ നേതൃത്വത്തിൽ ആയിരുന്നു അത്‌.

അതിനു ശേഷം ചില പ്രത്യേക പച്ചിലകൾ അരച്ചു ആഴത്തിൽ മുറിവുകളിൽ പുരട്ടുകയും ചെയ്തു.

അതിനു ശേഷം കരിനാഗജർ താമസിക്കുന്ന ഗുഹയുടെ മുകളിൽ വെയിൽ നല്ലോണം പതിക്കുന്ന സ്ഥലത്തു കുമാരനെ എണ്ണ തോണിയിൽ കിടത്തി.

ചെറുതായി സൂര്യപ്രകാശം പതിച്ചു തുടങ്ങിയതും അലോകിന്റെ ദേഹത്തെ മുറിവെല്ലാം ഭേദമാകാൻ തുടങ്ങി.

കരിഞ്ഞു പോയ മാംസവും ചാർമവും പൂർവ സ്ഥിതി പ്രാപിക്കുവാൻ ആരംഭിച്ചു.

ഏറെ നേരത്തെ വെയിൽ കായലിന് ശേഷം കുമാരൻ അലോക് പതിയെ കണ്ണുകൾ തുറന്നു.

എന്നിട്ട് പതിയെ കണ്ണുകൾ ചിമ്മി തുറന്നു ചുറ്റും നോക്കി.

കുറെ അപരിചിതരെ കാണുന്നതിന്റെ സംഭ്രമത്തിൽ ആയിരുന്നു അലോക്.

കുമാരാ…… അങ്ങയുടെ മുറിവുകളെല്ലാം ഭേദമായി…….. അങ്ങ് ജീവിതത്തിലേക്ക് വീണ്ടും മടങ്ങി വന്നിരിക്കുന്നു…… പഴയ ആരോഗ്യത്തോടെ തിരികെ വരൂ രാജകുമാരാ…… കരിനാഗജർ അങ്ങയുടെ വരവിനായി അക്ഷമയോടെ കാത്തു നിൽക്കുകയാണ്.

ത്രിലോചനന്റെ വാക്കുകൾ ശ്രവിച്ചതും അത്‌ തന്റെ കർണപുടത്തിലൂടെ കടന്നു വന്നു ഹുങ്കാരത്തോടെ തലച്ചോറിനെ വിറപ്പിക്കുന്ന പോലെ അലോകിന് തോന്നി.

തലച്ചോറിലൂടെ വൈദ്യത തരംഗങ്ങൾ കടന്നു പോയതും കഴിഞ്ഞു പോയ കാര്യങ്ങൾ അവന്റെ ബോധ മണ്ഡലത്തിലേക്ക് കയറി വന്നു.

ഹോസ്പിറ്റലിലെ റൂമിൽ മയങ്ങാൻ കിടന്ന താൻ കണ്ണ് തുറന്നു നോക്കുമ്പോ ഒരു പെൺകുട്ടി ക്രൂശിത രൂപത്തിൽ തന്നെ ബന്ധിക്കുന്നതും അവളുടെ പൈശാചികമായ മുഖഭാവം കണ്ടു താൻ ഭയന്നു പോയതും ആറാം ഇന്ദ്രിയം തുടിച്ചതിലൂടെ അതൊരു അധമ സർപ്പമാണെന്ന് തിരിച്ചറിഞ്ഞതും എല്ലാം അലോക് ഓർത്തെടുത്തു.

മുഷ്ടി ചുരുട്ടിയുള്ള ആ സർപ്പത്തിന്റെ ആദ്യ പ്രഹരത്തിലൂടെ തന്നെ തന്റെ ബോധം പോയിരുന്നു

പിന്നീടാണ് ആ നരഹത്യ അവിടെ അരങ്ങേരിയത്.

ചന്ദ്രദേവന്റെ പ്രകാശത്താൽ തന്നെ പീഡിപ്പിച്ചത്.

സാധാരണ സർപ്പത്തിനു ഇതൊക്കെ അസാധ്യം.

ഈ സർപ്പം ഇനം കൂടിയത് തന്നെയാണ്.

43 Comments

  1. അടുത്ത ഭാഗം ഉടൻ വരുമോ

    1. ചാണക്യൻ

      @അബ്ദു

      നാളെ വരും കേട്ടോ ??
      സ്നേഹം ബ്രോ ❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    പക്ഷെ പെട്ടെന്ന് തീർന്നുപോയ്
    ഇനി രുദ്രയെ തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ യക്ഷമി കാണിച്ച് കൊടുക്കുന്നത്. രുദ്രയെ തന്നെ ആയിരിക്കും.
    ഈ നാഗങ്ങൾക്കും സർപ്പങ്ങൾക്കും ഒരു പോലെ പ്രീയപ്പെട്ടവൻ അത് മഹിതന്നെയല്ലെ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ?????

    1. ചാണക്യൻ

      @mridul

      പെട്ടെന്ന് തീർന്നത് അടുത്ത പാർട്ടിൽ നമുക്ക് സെറ്റ് ആക്കാ ബ്രോ ?
      യക്ഷമി ആരെയാണ് കാണിച്ചു കൊടുക്കുക എന്നത് സർപ്രൈസ് ?
      അത്‌ മഹി തന്നെയാണോ എന്നത് ക്ലൈമാക്സ്‌ ആവുമ്പോ പറയാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. ബ്രോ, എന്നും പറയുന്നത് പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്.യക്ഷമി രുദ്രയെ കാണിച്ച് കൊടുത്തു കാണുമോ…
    മഹിആണ് യഥാർത്ഥ രാജാവ് എന്ന് കരിനാഗം തിരിച്ച് അറിയുന്നത് എന്നാണ്. ആ ഒരു ഭാഗത്തിനായി കാത്തിരിക്കുകയാണ്.
    അടുത്ത ഭാഗം പെട്ടെന്ന് തരണേ, കൂടാതെ കുറച്ച് കൂടി പേജും കൂട്ടണെ.
    സ്നേഹത്തോടെ LOTH….???

    1. യക്ഷമി രുദ്രക്ക് പകരം വേറെ ആളെ ആയിരിക്കും കാണിച്ചത്

      1. ഒരു പക്ഷെ

      2. ചാണക്യൻ

        @nameless

        ചിലപ്പ്പോ ?

    2. ചാണക്യൻ

      @lothbrok

      യക്ഷമി രുദ്രയെ കാണിക്കുമോ എന്നത് നോക്കാം ബ്രോ ?
      സർപ്രൈസ് ആന്നെ
      മഹിയാണ് യഥാർത്ഥ രാജാവെന്ന് അവർ വൈകാതെ തിരിച്ചറിയും
      അടുത്ത തവണ പേജ് കൂട്ടട്ടോ
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. പാവം പൂജാരി

    കഥ നന്നായി പോകുന്നു
    പക്ഷെ പേജുകൾ കുറവാണ്.

    1. ചാണക്യൻ

      @പാവം പൂജാരി

      പേജുകൾ സെറ്റ് ആക്കാട്ടോ..
      അടുത്ത പാർട്ടിൽ ?

  5. വശീകരണ മന്ത്രo ഇതിന്റെ മുന്നേ തുടങ്ങിയതാ അതെഴുതുന്നില്ല തോന്നുന്നു ഒരുപാർട് വരുന്നത് ഒരുപാടു ദിവസം കഴിഞ്ഞാണ് എന്നാലും പേജ് വളരെ കുറവായിരിക്കും വളരെ നല്ലത്

    1. ചാണക്യൻ

      @Aadhi

      വശീകരണം ഇപ്പോഴേ ഇല്ല ബ്രോ..
      കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ ?

  6. വശീകരണമന്ത്രം ഇതിലെഴുതാൻ കുഴപ്പമില്ലല്ലോ

    1. ഇല്ല

    2. ചാണക്യൻ

      @S Pv

      ഇതില് ഉണ്ടല്ലോ

  7. ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  8. ?

    1. ചാണക്യൻ

      @dean

      ❤️❤️

  9. സൂര്യൻ

    Late ആയിട്ട് ഇട്ടിട്ടു൦ പേജ് കുറവാണല്ലൊ? വശീകരണമന്ത്രവു൦ നി൪ത്തിയൊ

    1. ചാണക്യൻ

      @സൂര്യൻ

      ചെറിയ പാർട്ട്‌ ആയിരുന്നു ബ്രോ… അതാ.
      വശീകരണം ഉടനെ ഉണ്ടാവില്ല ?

  10. കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

    1. ചാണക്യൻ

      @മീശ

      അടുത്ത തവണ സെറ്റ് ആക്കാട്ടോ ?

    1. ചാണക്യൻ

      @ST

      ❤️❤️

  11. വശികരണമന്ത്രം ഉടനെ ഉണ്ടാകുവോ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഇല്ല ബ്രോ ?

  12. ജിത്ത്

    Super…
    പേജ് കൂടുതലില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വരുന്നത് തന്നെ ഒരു നല്ല കാര്യം

    1. ചാണക്യൻ

      @ജിത്ത്

      അതു തന്നെ…
      ഒരുപാട് തിരക്കിനിടയിലാ ബ്രോ എഴുതുന്നെ..
      അതാ ചിലപ്പോ വൈക്കണേ ?

  13. ഡിക്രൂസ് ?

    Page കൂട്ടി eyuthu

    Adipoli ??

    1. ചാണക്യൻ

      @ഡിക്രൂസ്

      അടുത്ത പാർട്ടിൽ പേജ് കൂട്ടാം കേട്ടോ ?

  14. പേജ് കൂട്ടിത്തരുമോ ❤️❤️

    1. ചാണക്യൻ

      @may heaven

      അടുത്ത പാർട്ടിൽ കൂട്ടി തരാട്ടോ ?

  15. Adipoly aayittund bro ????

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  16. രുദ്രൻ

    നന്നായിട്ടുണ്ട് ബട്ട് പെട്ടന്ന് തീർന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @രുദ്രൻ

      അടുത്ത പാർട്ടിൽ ശരിയാകാം കേട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  17. വായിച്ചു പെട്ടെന്ന് തീർന്നു…

    1. Atheennee pettannu theernnu

      1. Story adipoli, as usual ❤️

        1. ചാണക്യൻ

          @DD

          ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
          ഒത്തിരി സ്നേഹം ?
          നന്ദി ❤️❤️

    2. ചാണക്യൻ

      @അസുരൻ

      അടുത്ത പാർട്ടിൽ ശരിയാക്കാട്ടോ ?

Comments are closed.