? ഭാര്യ കലിപ്പാണ് ?06 [Zinan] 481

അവന്റെ ഉപ്പാ എന്നെ ഒന്നു നോക്കി മുബിന്റെ ഉപ്പാന്റെ അരികിലേക്ക് പോയി…. എന്നോട് ക്ഷമിക്കണം എനിക്ക് അറിയില്ലായിരുന്നു അറിയുമായിരുന്നെങ്കിൽ നിങ്ങളെ ഒരിക്കലും ഈ അവസ്ഥയിൽ നിർത്ത് ഇല്ലായിരുന്നു……

മുബിന്റെ ഉപ്പ അയാളോട് ആയി പറഞ്ഞു…. സാരമില്ല ഒന്നുമില്ലെങ്കിലും ഇവനെ പോലെ ഉള്ള ഒരുത്തനെ  എന്റെ മകൾക്ക് കിട്ടാത്തതിൽ  ഞാൻ സന്തോഷിക്കുന്നു….. പിന്നെ ഈ പന്തലിൽ തന്നെ എന്റെ മകളുടെ വിവാഹം ഞാൻ നടത്തും…..

അതിനെ അവന്റെ ഉപ്പ ഒന്ന് ചിരിച്ചു കാണിച്ച് അവരുടെ ആൾക്കാരെയും കൂട്ടി പുറത്തേക്ക് പോയി…..

അവന്റെ കൂട്ടുകാർ വന്നു അവനെ പൊക്കി കൊണ്ടുപോയി…..

മുബിന്റെ ഉപ്പയും അയാളുടെ ബന്ധുക്കളെല്ലാം ഒത്തുകൂടി എന്തൊക്കെയോ പറയാൻ തുടങ്ങി… പിന്നെയാണ് മനസ്സിലായത് അത് മുമ്പിതാക് ഉള്ള ചെക്കനെ അന്വേഷിക്കുകയാണ്….

ഞാൻ നേരെ മുബീന്റെ അരികിലേക്ക് പോയി അവനെ ചേർത്തുപിടിച്ച് ഞാൻ പറഞ്ഞു… ഡാ അവനേക്കാൾ നല്ലൊരു തന്നെ ദൈവം അവൾക്ക് കൊടുക്കും നീ ടെൻഷൻ അടിക്കാതെ ഇരിക്ക്.. നിന്റെ ഉപ്പ  എന്തോ മനസ്സിൽ കണ്ടിട്ടുണ്ട് എല്ലാണ്ട്  ഒരിക്കലും ഇന്ന് തന്നെ ഈ വിവാഹം നടക്കുമെന്ന് തറപ്പിച്ച് പറയില്ലല്ലോ…… അവനും ചെറിയൊരു ആശ്വാസത്തിൽ എന്നെ നോക്കി പുഞ്ചിരിച്ചു…..

കുറച്ച് അകലെ നിന്ന് ഷമീർ ഞങ്ങളെ അരികിലേക്ക് വന്നു….. മുബിനോടായി അവൻ പറഞ്ഞു….

ഡാ… നീ… ടെൻഷൻ അടിക്കാതെ നമുക്ക് ഇതിന് ഒരു പോംവഴി കാണാതിരിക്കില്ല….

അവൻ അതിനൊന്നും ചിരിച്ചു  കൊടുത്തു…

കുറച്ചു കഴിഞ്ഞപ്പോൾ മുബീന്റെ ഉപ്പ ഞങ്ങളുടെ   അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു…. ഡാ… നിനക്ക് ആരെയെങ്കിലും അറിയോ…

അവൻ സംശയ ഭാവത്തിൽ ഉപ്പാനെ നോക്കി… ആരെ അറിയുമോ എന്ന് ഉപ്പാ ചോദിച്ചേ ….

എല്ലാ… മുബീനക് പറ്റിയൊരു ചെക്കനെ….

മുബിൻ… എനിക്ക് അറിയില്ല ഉപ്പാ എന്താ ചെയ്യേണ്ടത് എന്ന്…..

ഇത് കേട്ട് നിന്ന ഷമീർ ഒന്ന് ശ്വാസം നേരെ വിട്ട്… മുബിന്റെ ഉപ്പാനെ നോക്കി പറഞ്ഞു….

എനിക്കറിയാം അങ്ങനെ ഒരാളെ അവൻ അവളെ പൊന്നുപോലെ നോക്കിക്കോളൂ എന്നെനിക്ക് 100 ശതമാനം ഉറപ്പാണ്…

ഇത് കേട്ട് എന്റെ മനസ്സിൽ തോന്നിയത് വേറൊന്നായിരുന്നു  ( ഇവൻ തന്നെയാണോ പറഞ്ഞ വ്യക്തി ) അതേ കൺഫ്യൂഷനിൽ തന്നെയാണ് മുമ്പിനും…. എന്തെങ്കിലുമാവട്ടെ അവൻ ആരാ എന്ന് പറയട്ടെ ബാക്കി അപ്പോ പറയാം എന്നും മനസ്സിൽ വിചാരിച്ചു അവന്റെ മുഖം നോക്കി നിന്ന്….

മുബിന്റെ ഉപ്പ…. മോനേ ആരാണെന്ന് ഒന്ന്  തെളിച്ചു പറയാമോ…..

 തുടരും…. അടുത്ത പാർട്ടിൽ ഷമീർ എന്താ പറയുന്നതെന്ന് നമ്മുക്ക് കേൾക്കാം…


 

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…. ഇതും കുറച്ചേയുള്ളൂ… Page കൂട്ടി എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇതിൽ എന്തെങ്കിലും അക്ഷരത്തെറ്റുകൾ വന്നു പോയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു പോകെപ്പോകെ അതൊക്കെ നമുക്ക് മാറ്റിയെടുക്കാൻ ശ്രമിക്കാം എന്ന് സസ്നേഹം zinan❤️❤️❤️