? Fallen Star ? 4 854

 

 

ഞാൻ എന്റെ ചുറ്റും കുന്നു കൂടി കിടക്കുന്ന ബോഡികളിലേക്കും  ഒഴുകി പരന്നിരിക്കുന്ന Crimson ബ്ലഡ്‌ ലേക്കും നോക്കി. മുന്നൂറോളം ബോഡികൾ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. എല്ലാം ഞാൻ കൊന്ന wolf കൾആയിരുന്നു. പക്ഷെ അവ ഒന്നും ഞാൻ ആദ്യം കണ്ട E ലെവൽ Crimson wolf ആയിരുന്നില്ല, പകരം Metallic Crimson wolf,  ഒരു D ലെവൽ മോൺസ്റ്റർ.  ഞാൻ ഗേറ്റ് ന്റെ അകത്തേക്ക് അകത്തേക്ക് കൂടുതൽ കൂടുതൽ പോവും തോറും വരുന്ന മോൺസ്റ്റർകളുടെ ലെവലും സ്‌ട്രെങ്തും കൂടി വന്നു. അവയെ കൊല്ലുന്നതിനോട്‌ ഒപ്പം എന്റെയും. എന്റെ ലെവൽ bronze 2 സ്റ്റാറിൽ നിന്ന് 5 star ലേക്ക് ഞാൻ കടന്നു, മൂന് ലെവൽ. ഇപ്പൊ എന്റെ star എനർജി 100 നിന്ന് 400 ആയി, അതായത് ഞാൻ ഇപ്പൊ ഒരു C റാങ്ക് സ്റ്റാർ വാക്കർ ആണ്.

 

 

 

ഞാൻ ആ wolf കളുടെ ശരീരം കീറി സ്റ്റാർ ക്രിസ്റ്റൽ കൾ പുറത്തെടുത്തു.

 

 

” what a pity ” ഞാൻ ക്രിസ്റ്റലുകൾ എന്റെ സ്പെഷ്യൽ സ്പെസിലേക്ക് മാറ്റിയിട്ട്, ഒരു കോട്ടവും പറ്റാത്ത ആ ബോഡികളെ നോക്കി പറഞ്ഞു. കാരണം metallic Crimson wolf, പേര് സൂചിപ്പിക്കും പോലെ അതിന്റെ പല്ലും നഖവും ഒക്കെ മെറ്റൽ ആണ്, അതും നമ്മുടെ നോർമൽ സ്റ്റീൽ നേക്കാൾ കരുത്ത് ഉള്ള മെറ്റൽ, അത് കൊണ്ട് തന്നെ അവയ്ക്ക് നല്ല വില കിട്ടും, ഒപ്പം അവയുടെ Crimson red നിറത്തിൽ ഉള്ള രോമങ്ങൾ അവ, ഹൈ quality വസ്ത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ആണ്, so ഈ ബോഡികൾ എല്ലാം ഒരു D ലെവൽ മോസ്റ്റർടെ ആണെങ്കിലും ഇവ പുറത്തു കൊണ്ട് പോയി വിറ്റാൽ കുറഞ്ഞത് രണ്ടോ മൂനോ million എനിക്ക് കിട്ടും. സ്പെഷ്യൽ സ്‌പേസ് ഉള്ളത് കൊണ്ട് ഇതൊക്കെ പുറത്ത് കൊണ്ട് പോവുന്നതും വലിയ പ്രശ്നം ഉള്ള കാര്യം അല്ല.

 

 

പക്ഷെ, ഇത് എനിക്ക് വിൽക്കണം എങ്കിൽ എന്റെ സ്റ്റാർ വാക്കർ ലൈസൻസും ഇത് കിട്ടിയ ക്രാക്ക് ഗേറ്റ് ന്റെ റൈഡ് പെർമിഷനും കാണിക്കണം. അത് രണ്ടും ഇപ്പൊ എന്റെ കയ്യിൽ ഇല്ല, ലൈസൻസ് കിട്ടണേൽ ഞാൻ അക്കാഡമി കംപ്ലീറ്റ് ചെയ്യണം, റൈഡ് പെർമിറ്റ് കിട്ടാൻ ഈ ക്രാക്ക് ഗേറ്റ് ബ്യുറോ evaluate ചെയ്തു ലേലം വെച്ച് ഞാൻ അത് ലേലത്തിൽ പിടിക്കണം, സൊ അതും പോസിബിൽ അല്ല.

 

 

പിന്നെ എനിക്ക് ഈ ബോഡി കൾ കാശ് ആക്കാൻ ഉള്ള മറ്റൊരു ഓപ്ഷൻ ബ്ലാക്ക് മാർക്കറ്റ് ആണ്. Illegal ആയി സാധനങ്ങൾ വിൽക്കുന്ന ഇടം. പക്ഷെ അവിടെ പോവാൻ ലൈസൻസ് ഒന്നും വേണ്ടങ്കിലും മറ്റൊന്ന് ആവിശ്യം ആണ്. സ്ട്രങ്ത്. കൈ കരുത്ത്. അത് ഇല്ലാതെ അങ്ങോട്ട് ചെന്നാൽ നമ്മുടെ കയ്യിൽ ഉള്ളത് അവിടെ കൊണ്ട് ചെന്ന് ഉപേക്ഷിക്കുന്ന പോലെ ആവും. എന്റെ ഇപ്പോഴത്തെ ബോട്ടം C റാങ്കും വെച്ച് ഈ ബോഡിഒക്കെ ആയി ഞാൻ അങ്ങോട്ട് ചെന്നാൽ, കിലോ കണക്കിന് മാംസവും കയ്യിൽ പിടിച്ച് ഒരു മുയൽ കുട്ടി ചെന്നായ കൂട്ടിൽ ചെന്ന് കേറി കൊടുക്കുന്ന പോലെ ആവും. ഞാൻ  എന്റെ millions വെറുതെ പോവുന്നത് ഓർത്തുള്ള സങ്കടം മനസ്സിൽ ഒളിപ്പിച്ചിട്ട് ലഗസിയെ വിളിച്ചു.

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.