? Fallen Star ? 4 853

 

 

ഞാൻ എന്റെ ചുറ്റും കുന്നു കൂടി കിടക്കുന്ന ബോഡികളിലേക്കും  ഒഴുകി പരന്നിരിക്കുന്ന Crimson ബ്ലഡ്‌ ലേക്കും നോക്കി. മുന്നൂറോളം ബോഡികൾ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. എല്ലാം ഞാൻ കൊന്ന wolf കൾആയിരുന്നു. പക്ഷെ അവ ഒന്നും ഞാൻ ആദ്യം കണ്ട E ലെവൽ Crimson wolf ആയിരുന്നില്ല, പകരം Metallic Crimson wolf,  ഒരു D ലെവൽ മോൺസ്റ്റർ.  ഞാൻ ഗേറ്റ് ന്റെ അകത്തേക്ക് അകത്തേക്ക് കൂടുതൽ കൂടുതൽ പോവും തോറും വരുന്ന മോൺസ്റ്റർകളുടെ ലെവലും സ്‌ട്രെങ്തും കൂടി വന്നു. അവയെ കൊല്ലുന്നതിനോട്‌ ഒപ്പം എന്റെയും. എന്റെ ലെവൽ bronze 2 സ്റ്റാറിൽ നിന്ന് 5 star ലേക്ക് ഞാൻ കടന്നു, മൂന് ലെവൽ. ഇപ്പൊ എന്റെ star എനർജി 100 നിന്ന് 400 ആയി, അതായത് ഞാൻ ഇപ്പൊ ഒരു C റാങ്ക് സ്റ്റാർ വാക്കർ ആണ്.

 

 

 

ഞാൻ ആ wolf കളുടെ ശരീരം കീറി സ്റ്റാർ ക്രിസ്റ്റൽ കൾ പുറത്തെടുത്തു.

 

 

” what a pity ” ഞാൻ ക്രിസ്റ്റലുകൾ എന്റെ സ്പെഷ്യൽ സ്പെസിലേക്ക് മാറ്റിയിട്ട്, ഒരു കോട്ടവും പറ്റാത്ത ആ ബോഡികളെ നോക്കി പറഞ്ഞു. കാരണം metallic Crimson wolf, പേര് സൂചിപ്പിക്കും പോലെ അതിന്റെ പല്ലും നഖവും ഒക്കെ മെറ്റൽ ആണ്, അതും നമ്മുടെ നോർമൽ സ്റ്റീൽ നേക്കാൾ കരുത്ത് ഉള്ള മെറ്റൽ, അത് കൊണ്ട് തന്നെ അവയ്ക്ക് നല്ല വില കിട്ടും, ഒപ്പം അവയുടെ Crimson red നിറത്തിൽ ഉള്ള രോമങ്ങൾ അവ, ഹൈ quality വസ്ത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ആണ്, so ഈ ബോഡികൾ എല്ലാം ഒരു D ലെവൽ മോസ്റ്റർടെ ആണെങ്കിലും ഇവ പുറത്തു കൊണ്ട് പോയി വിറ്റാൽ കുറഞ്ഞത് രണ്ടോ മൂനോ million എനിക്ക് കിട്ടും. സ്പെഷ്യൽ സ്‌പേസ് ഉള്ളത് കൊണ്ട് ഇതൊക്കെ പുറത്ത് കൊണ്ട് പോവുന്നതും വലിയ പ്രശ്നം ഉള്ള കാര്യം അല്ല.

 

 

പക്ഷെ, ഇത് എനിക്ക് വിൽക്കണം എങ്കിൽ എന്റെ സ്റ്റാർ വാക്കർ ലൈസൻസും ഇത് കിട്ടിയ ക്രാക്ക് ഗേറ്റ് ന്റെ റൈഡ് പെർമിഷനും കാണിക്കണം. അത് രണ്ടും ഇപ്പൊ എന്റെ കയ്യിൽ ഇല്ല, ലൈസൻസ് കിട്ടണേൽ ഞാൻ അക്കാഡമി കംപ്ലീറ്റ് ചെയ്യണം, റൈഡ് പെർമിറ്റ് കിട്ടാൻ ഈ ക്രാക്ക് ഗേറ്റ് ബ്യുറോ evaluate ചെയ്തു ലേലം വെച്ച് ഞാൻ അത് ലേലത്തിൽ പിടിക്കണം, സൊ അതും പോസിബിൽ അല്ല.

 

 

പിന്നെ എനിക്ക് ഈ ബോഡി കൾ കാശ് ആക്കാൻ ഉള്ള മറ്റൊരു ഓപ്ഷൻ ബ്ലാക്ക് മാർക്കറ്റ് ആണ്. Illegal ആയി സാധനങ്ങൾ വിൽക്കുന്ന ഇടം. പക്ഷെ അവിടെ പോവാൻ ലൈസൻസ് ഒന്നും വേണ്ടങ്കിലും മറ്റൊന്ന് ആവിശ്യം ആണ്. സ്ട്രങ്ത്. കൈ കരുത്ത്. അത് ഇല്ലാതെ അങ്ങോട്ട് ചെന്നാൽ നമ്മുടെ കയ്യിൽ ഉള്ളത് അവിടെ കൊണ്ട് ചെന്ന് ഉപേക്ഷിക്കുന്ന പോലെ ആവും. എന്റെ ഇപ്പോഴത്തെ ബോട്ടം C റാങ്കും വെച്ച് ഈ ബോഡിഒക്കെ ആയി ഞാൻ അങ്ങോട്ട് ചെന്നാൽ, കിലോ കണക്കിന് മാംസവും കയ്യിൽ പിടിച്ച് ഒരു മുയൽ കുട്ടി ചെന്നായ കൂട്ടിൽ ചെന്ന് കേറി കൊടുക്കുന്ന പോലെ ആവും. ഞാൻ  എന്റെ millions വെറുതെ പോവുന്നത് ഓർത്തുള്ള സങ്കടം മനസ്സിൽ ഒളിപ്പിച്ചിട്ട് ലഗസിയെ വിളിച്ചു.

 

 

” ലഗസി ” ഞാൻ വിളിച്ചതും, മഞ്ഞ വെളിച്ചം ആയി ലഗസി എന്റെ മുന്നിൽ പ്രത്യഷപ്പെട്ടു. ഞാൻ പേജ് മറിച് എന്റെ സ്റ്റാറ്റസ് എടുത്തു.

 

_______________________________________

꧁    STATUS    ꧂

———————————————

  Owner : താര സാഗർ

  Jobe : █ █ █ █

       Level : Bronze ☆☆☆☆

           Title : Beast Hunter

          Status : Happy

       ————————————————–

Health : 500

Mana : 400

        ————————————————–

Strength : 40  Agility 37

Intelligence : 20  Sense : 37

—————————————————

        Available ability points : 147

————————————————–

Title effect

             Beast Hunter  :  (20% increased

        stats against beast-type monsters)

_____________________________________

 

എന്റെ ഓവർ ഓൾ സ്റ്റാറ്റസ് തന്നെ മാറി ഇരിക്കുന്നു. Strength 7 ഇൽ നിന്ന് 40ആയി,  Agility 4 ൽ നിന്ന് 37ആയി, Intelligence 7ൽ നിന്ന് 20 ആയി ഒപ്പം 4 ആയിരുന്ന Sense 37 ആയി.  എന്റെ കൈയിൽ 250 ഓളം എബിലിറ്റി പോയിന്റ്സ് ഉണ്ടായിരുന്നു അതിൽ 100 പോയിന്റ് ഡിസ്ട്രിബൂട്ട് ചെയ്തു. ശരിക്കും ഞാൻ ഏകദേശം 400ന്റെ അടുത്ത് മോൺസ്റ്റർസിനെ കൊന്നു പക്ഷെ എന്റെ ലെവൽ മോൺസ്റ്റർസിന്റെ സെയിം ആയപ്പോൾ മോൺസ്റ്റർസിനെ കൊല്ലുന്ന വഴി എനിക്ക് അബിലിറ്റി പോയിന്റ് കിട്ടാതെ ആയി. അതായത് ഞാൻ ആദ്യം Crimson wolf നെ കൊന്നപ്പോ എനിക്ക് ഓരോ എബിലിറ്റി പോയിന്റ് വീതം കിട്ടി, പക്ഷെ എന്റെ ക്ലാസ്സ്‌ f ൽ നിന്ന് E ആയപ്പോൾ മുതൽ എനിക്ക് പോയിന്റ് ഒന്നും കിട്ടാതെ ആയി, Metallic Crimson Wolf D ലെവൽ മോൺസ്റ്റർ ആയത് കൊണ്ട് എനിക്ക് പോയിന്റ്സ് കിട്ടിരുന്നു പക്ഷെ  ഇപ്പൊ ഞാൻ C ക്ലാസ്സ്‌ ആയതോടെ ഇതിനെ കൊല്ലുന്നവഴി എനിക്ക് പോയിന്റ് ഒന്നും കിട്ടുന്നില്ല.  ഞാൻ നൂറാമത്തെ wolf നെ കൊന്നപ്പോൾ എനിക്ക് എന്റെ ആദ്യത്തെ ടൈറ്റിൽ കിട്ടി. ബീസ്റ്റ് ഹണ്ടർ. ചെന്നായ കളെ ഒക്കെ പോലുള്ള മോൺസ്റ്റർസിന് എതിരെ fight ചെയ്യുമ്പോ എന്റെ strength, Agility, sense, intelligence ഒക്കെ 20 % കൂടി കൂടും. അതായത് ഇപ്പൊ strength 100 ഉണ്ടേൽ അതിന്റെ 20% അതായത് 20 കൂടി കൂടി ഓവരോൾ എനിക്ക് 120 strength ഉണ്ടാവും.

 

 

പെട്ടനാണ് ക്രാക്ക് ഗേറ്റ്ന്റെ വളരെ ഉള്ളിൽ നിന്ന് വളരെ സ്ട്രോങ്ങ്‌ ആയിട്ടുള്ള എനർജി വന്നത്. ഞാൻ ഒന്ന് ഞെട്ടി അങ്ങോട്ട് നോക്കി. അത് ഗേറ്റ് ബോസ്സ് ആണ്. ബാക്കി എല്ലാ wolf കളേം ഞാൻ തീർത്തു. അതിന് നിന്ന് വരുന്ന എനർജി അടിച്ചപ്പോഴെ എന്റെ നട്ടെല്ലിൽ കൂടി ഒരു തരിപ്പ് കടന്ന് പോയി. ഇത് ഉറപ്പായും ഒരു Metallic Crimson wolf അല്ല, മിനിമം ഒരു C  ക്ലാസ്സ്‌ മോൺസ്റ്റർ ആവാൻ ആണ് സാധ്യത. ഞാൻ ഒന്ന് ധീർക്കനിശ്വാസം എടുത്തു. പിന്നെ വേഗം തന്നെ ബാക്കി ഉള്ള പോയിന്റ്സിൽ 100 കൂടി യൂസ് ചെയ്തു.

 

 

————————————————–

Strength : 70  Agility 67

Intelligence : 30  Sense : 67

—————————————————

 

എന്റെ സ്ട്രങ്ത് 70 ആയിരിക്കുന്നു. 70  സ്ട്രങ്ത് എത്ര പവർഫുൾ ആണെന്ന്  സിമ്പിൾ ആയി പറഞ്ഞു തരണേൽ, ഒരു പൂർണ ആരോഗ്യവാൻ ആയ ഒരാളുടെ സ്ട്രങ്ത് 5 ആണ്.  അപ്പൊ അത് വെച്ച് നോക്കുമ്പോൾ എന്റെ ശക്തി ഇപ്പൊ ഒരു പൂർണ ആരോഗ്യവാൻ ആയ ആളുടെ 14 മടങ്ങ് ആണ്.   Star walkers നെ വെച്ച് കമ്പയർചെയ്യുമ്പോ ഇത് ആവറേജ് സ്ട്രങ്ത് ആണെങ്കിലും, ഈ മോസ്റ്റർനെ കൊല്ലാൻ ഇത് മതിയാവും. ആ ആത്മ വിശ്വാസത്തിൽ കയ്യിൽ ഉള്ള അവസാനത്തെ വാളിൽ മുറുകെ പിടിച്ചു ഞാൻ ബോസ്സ് മോസ്റ്റർന്റെ ലെയറിലേക്ക് കടന്നു.

 

 

 

അവിടെ ഒരു വലിയ ചെന്നായ ആയിരുന്നു എന്നെ കാത്ത് ഇരുന്നത്. ഞാൻ അതിന്റെ വലിപ്പം കണ്ടു തന്നെ ഞെട്ടി. ഒരു വലിയ കാട്ട്പോത്തിന്റെ വലിപ്പം ഉണ്ടായിരുന്നു അതിന്. അത് അത് വലിയ ഒരു പാറകല്ലിന്റെ മുകളിൽ കിടക്കുകയാണ്. ആ മോൺസ്റ്റർന് ഒരു രാജാവിന്റെ ഭാവം ആയിരുന്നു. അത് തല പൊക്കി എന്നെ ഒന്ന് നോക്കി. ആ തിളങ്ങുന്ന പച്ച കണ്ണുകളിൽ ഒരു ഏതിരാളി, ഒരു ശത്രുവിനെ കണ്ട ഭാവം ആയിരുന്നില്ല. പകരം ഒരു ഉറുമ്പിനെ, തന്റെ ഒരു കൈ കൊണ്ട് ഞെരിച്ചു കളയാൻ പറ്റുന്ന ഒരു കീടത്തിനെ കണ്ട ഭാവം ആയിരുന്നു. അത് പതിയെ എഴുന്നേറ്റു നിന്നു. ഏകദേശം രണ്ടു മീറ്ററിൽ കൂടുതൽ ഉയരം അതിന് ഉണ്ടായിരുന്നു. അത് ഉമിനീർ ഇറ്റ് വീഴുന്ന നാക്ക് നൊട്ടി നുണഞ് എന്നെ ഒന്ന് നോക്കി. അതിന് ചുറ്റും ആരെയും പേടിപ്പെടുത്തുന്ന കറുത്ത ഒരു പ്രഭാവലയം, aura ഉണ്ടായിരുന്നു. അത് എന്നെ പേടിപ്പിക്കാൻ എന്നോളം തന്റെ aura കൂട്ടി.

 

 

ഞാൻ വിറക്കുന്ന കൈ കൊണ്ട് എന്റെ വാളിന്റെ പിടിയിൽ മുറിക്കി പിടിച്ചു.

 

 

” നീ എന്നെ പേടിപ്പിക്കാൻ നോക്കുവാണോ?? ഹാ… സത്യം പറഞ്ഞാൽ നിന്റെ aura ശരിക്കും പേടിപ്പെടുത്തുന്നത് തന്നെയാണ്. പക്ഷെ… കഴിഞ്ഞ ദിവസം ഞാൻ കണ്ട ആ നിഴൽ… ആ മോൺസ്റ്റർ അതിന്റെ aura വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല, നീ വാ ” ഞാൻ എന്റെ പേടിയെ അവഗണിച് ആ മോൺസ്റ്ററിനെ നോക്കി അലറി. അത് എന്റെ പേടിയെ മറികടക്കാൻ വേണ്ടി പറഞ്ഞതാണ് എങ്കിലും ഒരു കാര്യം സത്യം ആണ്. ആ നിഴൽ മോൺസ്റ്റർ അത് ഈ wolf king നേക്കാൾ നൂറ് മടങ്ങ് പവർഫുൾ ആയിരുന്നു.

 

 

അതേ wolf king, എന്റെ മുന്നിൽ ഉള്ള ഈ മോൺസ്റ്റർ ഒരു Crimson wolf ഓ metallic Crimson wolf ഒ അല്ല, പകരം ഒരു wolf king ആണ്. അതിന്റെ വലിപ്പവും കറുപ്പ് നിറവും ഒക്കെ കണ്ടപ്പോഴെ എനിക്ക് അത് മനസ്സിലായി. ഒരു wolf king. പീക്ക് C ലെവൽ മോൺസ്റ്റർ. അതിന്റെ സ്ട്രങ്ത് ഒരു B ലെവൽ മോൺസ്റ്ററിനോട് വളരെ അടുത്ത് നിൽക്കുന്നതാണ്. ഇതിന്റെ സൂപ്പർ സ്‌ട്രെങ്തും സ്പീഡും മാത്രമല്ല ഇതിനെ കൂടുതൽ അപകടകാരി ആക്കുന്നത്, skill ആണ്. Skill, ചില മോൺസ്റ്റർകൾക്ക് സ്റ്റാർവാക്കർ സിന്റെ സൂപ്പർ പവർ പോലെ ഉള്ള കഴിവ്കൾ ഉണ്ട്, അതിനെ ആണ് skill എന്ന് വിളിക്കുന്നത്. Wolf king എങ്ങനെ ഉള്ള skill ഉപയോഗിക്കാൻ പറ്റുന്ന ഒരു മോൺസ്റ്റർ ആണ്. ബ്ലഡ്‌ ലസ്റ്റ് അതാണ് ഇതിന്റെ skill. അത് ഓലി ഇടും അന്നേരം ചുറ്റും ഉള്ള ആളുകളിൽ ഭയം നിറയും.  കുറച്ചു നേരത്തേക്ക് അനങ്ങാൻ പോലും പറ്റാതെ ആവും. ആ സമയം മതി wolf king ന് എതിരാളിയുടെ ജീവൻ എടുക്കാൻ. അത് കൊണ്ട് തന്നെ. മിനിമം നാലു c റാങ്ക് എങ്കിലും ഉള്ള റൈഡ് ടീമിനെ ഒരു wolf king നെ ഇല്ലാതെ ആക്കാൻ പറ്റു. അത്ര പവർഫുൾ ആയ ഒരു മോൺസ്റ്ററിനെ ആണ് ഞാൻ ഒറ്റക്ക് നേരിടാൻ പോവുന്നത്. അത് ഓർക്കുമ്പോഴെ ഭയം അരിച്ചിറങ്ങുന്നത് ഞാൻ അറിഞ്ഞു. എങ്കിലും ധൈര്യം സംഭരിച്, ഏത് നേരവും അറ്റാക്ക് ചെയ്യാൻ പാകത്തിന് ഞാൻ wolf king നെ തന്നെ നോക്കി നിന്നു.

 

 

 

പക്ഷെ king തന്റെ skill യൂസ് ചെയ്തില്ല. പകരം എന്നെ ഒന്ന് നോക്കി. Wolf king ന്റെ രൂപം പെട്ടന്ന് ഒന്ന് ബ്ലർ ആയി, അടുത്ത നിമിഷം king അവിടെ നിന്നും അപ്രത്യക്ഷമായി. പെട്ടന്ന് എന്റെ സെൻസ് കാരണം വലത് വലതു വശത്തു നിന്ന് ഒരു അപകടം വരുന്നത് ഞാൻ അറിഞ്ഞു, ഞാൻ വേഗം വാൾ കൊണ്ട് അത് തടഞ്ഞു, പക്ഷെ ആ അടിയുടെ ആഗാതം വളരെ വലുതായിരുന്നു. അതിന്റെ ഫോഴ്സിൽ ഞാൻ നിന്ന നിൽപ്പിൽനിന്ന് കൊറേ ദൂരം പുറകിലേക്ക് പോയി. നേരത്തെ അപ്രത്യക്ഷമായ wolf king എന്റെ വലതു സൈഡിൽ വന്ന് എന്റെ നേരെ അതിന്റെ വലത് കൈ വീശി അടിച്ചതാണ്. സത്യത്തിൽ അത് അപ്രത്യക്ഷം ആയതല്ല. പകരം അതിന്റെ മൂവ്മെന്റ് സ്പീഡ് എനിക്ക് കാണാവുന്നതിലും വേഗത്തിൽ ആയത് കൊണ്ട് എനിക്ക് അങ്ങനെ തോന്നിയത് ആണ്. എന്റെ Sense  67 ൽ അല്ലായിരുന്നേൽ എനിക്ക് ആ അടി വരുന്നത് തിരിച്ചറിയാൻ പോലും പറ്റില്ലായിരുന്നു, എന്റെ Agility 67 ൽ അല്ലായിരുന്നേൽ കൃത്യസമയത്ത് എനിക്ക് തടയാൻ പറ്റില്ലായിരുന്നു, എന്റെ Strength  70 അല്ലായിരുന്നേൽ ആ അടിയുടെ ശക്തി എനിക്ക് താങ്ങാൻ പറ്റില്ലായിരുന്നു. അതായത് ചുരുക്കി പറഞ്ഞാൽ ഞാൻ ഇവ ഒക്കെ കൂട്ടി ഇല്ലായിരുന്നു എങ്കിൽ ഈ സമയം കൊണ്ട്, wolf king ന്റെ  ആദ്യ അടിയിൽ തന്നെ ഞാൻ മരിച്ചേനെ.

 

 

ഞാൻ ഒന്ന് ശ്വാസം വലിച് വിട്ടു.

 

 

” eh eh” പെട്ടന്ന് ഞാൻ ഒന്ന് ചുമച്ചു, ചുമച്ചു തീർന്നതും എന്റെ വായിൽ എന്തോ ദ്രാവാകം വന്ന് നിറഞ്ഞു, അതിന്റെ രുചി ഞാൻ അറിഞ്ഞു, പെട്ടന്ന് തന്നെ ഞാൻ അത് തുപ്പി. ഒരു കവിൾ നിറയെ ചോര. അതായത് ഇത്ര സ്ട്രങ്ത് ഉണ്ടായിട്ടും wolf king ന്റെ ഒരു അടി എനിക്ക് താങ്ങാൻ പറ്റിയില്ല. ഇപ്പൊ wolf king തന്റെ കാശ്വൽ സ്ട്രങ്ത് ആണ് ഉപയോഗിച്ചത്, അത് എന്നെ ഒരു എതിരാളിയായി കണ്ടിട്ടില്ല, അപ്പൊ wolf king തന്റെ ഫുൾ പവർ യൂസ് ചെയ്താലോ?? അത് അതിന്റെ ബ്ലഡ്‌ ലസ്റ്റ് skill യൂസ് ചെയ്താലോ?? എന്റെ അവസ്ഥ എന്താവും?? അതോർത്തപ്പോഴേ എന്റെ ഉള്ളിൽ കൂടി ഒരു തരിപ്പ് കടന്ന് പോയി. Wolf king സീരിയസ് ആവുന്നതിന് മുന്നേ അതിനെ കൊല്ലണം. ഇല്ലേൽ എന്റെ കാര്യം അപകടത്തിൽ ആവും.

 

 

ഞാൻ എന്റെ ശരീരത്തിൽ ഓടുന്ന സ്റ്റാർ എനർജി എന്റെ ശ്വാസകോശത്തിൽ കേന്ത്രീകരിച്ചു, പിന്നെ ഞാൻ ഒരു ഡീപ്പ് ബ്രീത്ത് എടുത്തു. ഒക്സിജൻ സ്റ്റാർ എനർജിയുമായി കലർന്ന് എന്റെ ഞരമ്പുകളിലൂടെ ഓടാൻ തുടങ്ങി, അതോടെ എന്റെ ബോഡി കൂടുതൽ ലൈറ്റ് ആയി. ഇത് ഒരു ബ്രീത്തിങ് ടെക്‌നിക്‌ ആണ്, Golden Wind Breathing. സ്റ്റാർ എനർജിയെ സോഡ് എനർജി ആക്കാൻ ആണ് breathing techniques ഉപയോഗിക്കുന്നത്, പല സ്റ്റാർ വാക്കർസും  സോഡ് art കൾ യൂസ് ചെയ്യാറുണ്ട്, സാധാരണ സോഡ് art ൽ നിന്ന് ഇവയെ വത്യസ്തം ആക്കുന്നത് ഈ ബ്രീതിങ് ടെക്‌നിക്കുകൾ ആണ്. എന്റെ അച്ഛൻ എനിക്ക് പഠിപ്പിച്ചു തന്ന അത്തരം ഒരു സോഡ് ആർട്ട് ആണ് ‘Golden Wind Sword Art ‘, ഇതിന് ആകെ 12 ഫോംസ് ഉണ്ട് പക്ഷെ അതിൽ ഫസ്റ്റ് ഫോം ആയ സിമ്പിൾ സ്ലാഷ് മാത്രമേ സാദാരണക്കാർക്ക് യൂസ് ചെയ്യാൻ പറ്റു,  ബാക്കി ഫോം ഒക്കെ യൂസ് ചെയ്യാൻ സോഡ് എനർജി വേണം, അതായത് സ്റ്റാർ എനർജിയെ breathing techniques ഉപയോഗിച്ച് സോഡ് എനർജി ആക്കിമാറ്റണം. ഞാൻ ഒരു സ്റ്റാർ വാക്കർ ആയി എങ്കിലും ഞാൻ ഒരു f റാങ്ക് ആയത് കൊണ്ട് എനിക്ക് ആകെ സെക്കന്റ്‌ ഫോം ആയ wind സ്ലാഷ് മാത്രമേ യൂസ് ചെയ്യാൻ പറ്റൂ, ഇത് സോഡ് എനർജിയെ വാളിന്റെ ബ്ലേഡിൽ കേന്ത്രീകരിച് ദൂരെ ഉള്ള ടാർഗറ്റ് ലേക്ക് എയ്ത് വിടും. ഒരു തവണ അങ്ങനെ ചെയ്യുമ്പോഴേക്കും എന്റെ എനർജി ഫുള്ളും തീരുമായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് നേരത്തെ ഈ art ഒന്നിൽ കൂടുതൽ തവണ ചെയ്യാൻ പറ്റില്ലായിരുന്നു.

 

 

പക്ഷെ ഇപ്പൊ കഥ മാറി, ഞാൻ പണ്ടത്തെ ആ വീക്ക് സ്റ്റാർ വാക്കർ അല്ല, എന്റെ സ്റ്റാർ എനർജി 10 അല്ല പകരം 400 ആണ്, അത് കൊണ്ട് തന്നെ ബാക്കി ഫോംസും ഉപയോഗിക്കാൻ ൽ

ഉള്ള കോൺഫിഡൻസ് ഇപ്പൊ എനിക്ക് ഉണ്ട്.

 

 

ഞാൻ ഒട്ടും സമയം കളയാതെ നേരെ നിന്നു, പിന്നെ സോഡ് എനർജി ബ്ലേഡിൽ കേന്ദ്രീകരിച്ചു, wolf king ന് നേരെ വാൾ വീശി

 

 

‘Golden Wind Sword Art second from Wind Slash ‘  ഞാൻ മനസ്സിൽ പറഞ്ഞതും വാളിൽ നിന്ന് എനർജി സ്ലാഷ് രൂപത്തിൽ wolf king ന്റെ നേരെ പാഞ്ഞു.  പക്ഷെ അത് wolf king ന്റെ രോമത്തിൽ പോലും കൊണ്ടില്ല, കണ്ണ് ചിമ്മുന്ന വേഗത്തിൽ wolf king ഒഴിഞ്ഞു മാറി.

 

 

‘Golden Wind Sword Art second from Wind Slash ‘ ഞാൻ വീണ്ടും wolf king ന് നേരെ വാൾ വീശി. അത് വീണ്ടും ഒഴിഞ്ഞു മാറി

 

 

‘Golden Wind Sword Art second from Wind Slash ‘

 

 

‘Golden Wind Sword Art second from Wind Slash ‘

 

 

‘Golden Wind Sword Art second from Wind Slash ‘

 

 

ഞാൻ തുരു തുരെ വാൾ വീശി കൊണ്ട് ഇരുന്നു, wolf king ഒഴിഞ്ഞു മാറികൊണ്ടും. അവിടെ ഉള്ള പറ കല്ലുകൾ പലതും രണ്ടായി പിളർന്നു, ഭിത്തിയിൽ മുഴുവൻ എന്റെ സ്ലാഷിന്റെ പാടുകൾ കൊണ്ട് നിറഞ്ഞു. ഓരോ തവണയും ഒഴിഞ്ഞു മാറും തോറും wolf king എന്റെ അരികിലേക്ക് വരുകയായിരുന്നു, ഞങ്ങൾ തമ്മിൽ ഉള്ള അകലം കുറഞ്ഞു, wolf king എന്റെ തൊട്ട് മുന്നിൽ എത്തി എന്റെ മുഖത്തിന് നേരെ തന്റെ കൈ വീശി.

 

 

‘ Golden Wind Sword Art first from Simple Slash ‘  ഞാൻ എന്റെ വാൾ കൊണ്ട് തന്നെ ആ അടി തടഞ്ഞു, ഇത്തവണ അടിയുടെ ഇമ്പാക്റ്റിൽ ഞാൻ പുറകിലേക്ക് പോയില്ല പകരം നിന്ന ഇടത്തു നിന്ന് ചെറുതായി ഒന്ന് കുനിഞ്ഞു പോവുകമാത്രമാണ് ചെയ്ത്. Golden wind breathing ന്റെ പവർ.

 

 

‘ second Slash ‘ ഞാൻ വീണ്ടും വാൾ വീശി, wolf king ആ സ്ലാഷ് സിമ്പിൾ ആയി തടുത്തു എന്ന് മാത്രമല്ല അതിന്റെ വലിയ നഖം കൊണ്ട് എന്റെ കയ്യിൽ ഒരു വലിയ മുറിവ് ഉണ്ടായി, ചോര ചീറ്റി. ഞാൻ അത് കാര്യമാക്കിയില്ല.

 

 

‘Third Slash ‘

 

 

 

‘Fourth Slash ‘

 

 

 

‘ Fifth Slash ‘

 

 

 

‘Sixth Slash ‘

 

 

ഞാനും wolf king ഉം പരസ്പരം പോരടിച്ചു, അന്നേരം അന്ന് ഞാൻ കണ്ട സ്വപ്നത്തിലെ ആ ഒറ്റകൊമ്പനും ആയുള്ള യുദ്ധം ആണ് എന്റെ ഓർമയിലേക്ക് വന്നത്, പക്ഷെ അന്ന് അവർ ഇരുവരും വാൾ വീശിയ വേഗത ഇതിനേക്കാൾ ഒരായിരം മടങ്ങ് ആയിരുന്നു. അയാളെ കുറിച്ച് ആലോചിച്ചപ്പോൾ ഞാൻ വീണ്ടും വേറെ ഒരു കാഴ്ച്ച കണ്ടു. ഒരു വലിയ ഡ്രാഗണിന്റെ മുകളിൽ നിൽക്കുന്ന അയാൾ. ആ ഡ്രാഗൺ കറുത്ത പുക കൊണ്ട് നിർമ്മിച്ചതാണ് അതിന്റെ അസ്ഥികൾ മാത്രമേ സോളിഡ് ആയിട്ടുള്ളു ബാക്കി ഒക്കെ കറുത്ത പുകയാണ്, അത് വെള്ളം പോലെ ഒഴുകികൊണ്ട് ഇരിക്കുന്നു, അയാളുടെ കയ്യിൽ നീല നിറത്തിൽ ജ്വലിക്കുന്ന കറുത്ത ഒരു വാൾ ഉണ്ടായിരുന്നു, അത് ആരുടെയോ നേരെ നീട്ടി പിടിച്ചിരിക്കുകയാണ്. എതിർ വശത്ത് ഒരു വലിയ ചെന്നായ ഉണ്ട്, അല്ല ചെന്നായ അല്ല, ഒരു Fenrir ആണ് തൂവെള്ള നിറമുള്ള ആ ഡ്രാഗണിന്റെ അത്ര തന്നെ വലിപ്പം ഉള്ള ഒരു  wolf ഷേപ്പ് മോൺസ്റ്റർ, അതിന്റെ മുകളിലും ഒരാൾ ഉണ്ട്, ഒരു സ്ത്രീ ആണ്, വെള്ളി തലമുടി ഒക്കെ ഉള്ള അതി സുന്ദരിയായ ഒരു യുവതി. അവളുടെ മുഖം വ്യക്തമവുന്നതിന് മുൻപ് എന്റെ അടിവയറ്റിൽ വല്ലാത്ത വേദന തോന്നി, ഞാൻ ചിന്ത കളിൽ നിന്ന് ഉണർന്നു.

 

 

wolf king എന്നെ അടിച്ചതാണ്. ഞാൻ ദൂരേക്ക് തെറിച്ചു വീണു പോയി. എന്റെ ദേഹം മുഴുവൻ  wolf king ന്റെ നഖം കൊണ്ട് ഉണ്ടായ മുറിവുകളും ചോര പാടുകളും ആണ്, എന്റെ വാളിലും വിള്ളലുകൾ വീനിരുന്നു, ഏത് നിമിഷം വേണമെങ്കിലും അത് തകരാം. ഇത് ഞാൻ കൊണ്ട് വന്ന അവസാനത്തെ വാൾ ആണ്, ബാക്കി ഒക്കെ മറ്റ് wolf കളും ആയുള്ള fight ൽ നശിച്ചു. ഇത് കൂടി തീർന്നാൽ എല്ലാം അവസാനിച്ചു. ഞാൻ ആ wolf king നെ ഒന്ന് നോക്കി, അതിന്റെ ശരീരത്തിൽ ഇപ്പോഴും ഒരു മുറിവ് പോലും ഇല്ല. എന്റെ ഒരു അറ്റാക്ക് പോലും അതിന് ഏറ്റിട്ടില്ല. ഇപ്പോഴും അത് എന്നെ വെച്ച് കളിക്കുകയാണ്. പെട്ടന്ന് അതിന്റെ ഭാവം മാറി ഒരു നിമിഷം കൊണ്ട് അത് എന്റെ മുന്നിൽ വന്നു അത് എന്നെ കഴിക്കാൻ എന്നോളം വാ പൊളിച്ചു. ഞാൻ ഒന്ന് ഞെട്ടി, അതിന് മടുത്തിരിക്കുന്നു, അത് എന്നെ അവസാനിപ്പിക്കാൻ ഉള്ള നീക്കത്തിൽ ആണ്.

 

 

പെട്ടന്ന് ഞാൻ എന്റെ വാൾ അതിന്റെ വായിലേക്ക് കയറ്റി.

 

 

‘Golden Wind Sword Art Fourth from  Sword Blast’ ഞാൻ അത് പറഞ്ഞതും വലിയ ശബ്ദത്തോടെ ബ്ലേഡിൽ ഉണ്ടായിരുന്ന എനർജി പൊട്ടിത്തെറിച്ചു, വാളിൽ മുഴുവൻ വിള്ളൽ വീണു കിടക്കുകയായത് കൊണ്ട് ആ വാളും അതിനോട് ഒപ്പം ചിതറി തെറിച്ചു, അത് wolf king ന്റെ വായിൽ മുഴുവൻ കുത്തികയറി. ഒരു അലർച്ചയോടെ അത് പിറകിലേക്ക് മാറി. അതിന്റെ വായിൽ നിന്ന് ചോര ഒഴുകി. Wolf king ദേഷ്യത്തിൽ എന്നെ നോക്കി, പിന്നെ എനിക്ക് നേരെ കുതിച്ചു ചാടി. ഞാൻ അതിന്റെ അടിയിൽ ആയി, അത് എന്റെ കഴുത്തിൽ തന്റെ കൂർത്ത നഖം ഇറക്കാൻ പോയ നേരം ഞാൻ എന്റെ വലത്തേ കയ്യിൽ സോഡ് എനർജി കേന്ദ്രീകരിച്ചു,

 

 

‘ Golden Wind Sword Art Seventh from Swordless Sword’ ഞാൻ അത് മനസ്സിൽ പറഞ്ഞതും എന്റെ കയ്യുടെ ചുറ്റും ഒരു  ഗോൾഡൻ നിറം വന്നു, എന്റെ കൈ ഗോൾഡൻ നിറം ഉള്ള ഒരു വലിയ വാൾ പോലെയായി, ഒട്ടും താമസിക്കാതെ ഞാൻ എന്റെ കൈ wolf king ന്റെ നെഞ്ചിലേക്ക് കുത്തി ഇറക്കി. പിന്നെ മേലോട്ട് വലിച്ചു. നെഞ്ചിൽ നിന്ന് കഴുത്ത് വരെ നീണ്ട ഒരു മുറിവ് wolf king ന്റെ ശരീരത്തിൽ ഉണ്ടായി. ദയനീയമായി ഒന്ന് അലറിയിട്ട് wolf king ന്റെ ചലനം നിലച്ചു.

 

 

ഞാൻ തളർന്നു നിലത്തേക്ക് ഇരുന്നു. സത്യത്തിൽ ഭാഗ്യം കൊണ്ട് മാത്രമാണ് ഞാൻ ജയിച്ചത്. Wolf king ആദ്യം മുതൽ എന്നെ കൊല്ലുക എന്ന ഉദ്ദേശത്തോടെ വന്നിരുന്നേൽ ഞാൻ ഉറപ്പായും മരിക്കുമായിരുന്നു. Wolf king ശത്രുവിനെ underestimate ചെയ്തത് കൊണ്ടാണ് അത് മരിച്ചത്. എന്തായാലും ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു എന്റെ എനിമി ആരായാലും ഞാൻ ഒരിക്കലും ആരെയും underestimate ചെയ്യില്ല. I will kill them with my all strength.

 

[ ഓണർ  ഡെഞ്ചൻ ഗാർഡിയൻ Wolf king നെ കൊന്നു, ഒരു Ability പോയിന്റ് കിട്ടിയിരിക്കുന്നു ]

 

 

 

 

[ Level Up

Keep up the good work ]

 

അപ്പോഴേക്കും ലഗസിയുടെ ശബ്ദം ഞാൻ കേട്ടു. ഒപ്പം ഒരു ഗീൻ ലൈറ്റ് എന്റെ ശരീരത്തിൽ കൂടി കടന്ന് പോയി, എന്റെ ശരീരത്തിൽ എനർജി ഫോളോ കൂടിയത് ഞാൻ അറിഞ്ഞു. എന്റെ ശരീരത്തിൽ ഉണ്ടായ മുറിവ്കൾ എല്ലാം ഉണങ്ങി. ഷീണം മുഴുവൻ മാറി. ലെവൽ അപ്പ്‌.

 

 

” ലഗസി ” ഞാൻ വിളിച്ചു, എന്റെ സ്റ്റാറ്റസ് പേജ് തുറന്നു.

 

_______________________________________

꧁    STATUS    ꧂

———————————————

  Owner : താര സാഗർ

  Jobe :⃞⃞⃞⃞

       Level : Silver ☆

           Title : Beast Hunter

          Status : Happy

       ————————————————–

Health : 700

Mana : 600

        ————————————————–

Strength : 75  Agility 72

Intelligence : 35  Sense : 72

—————————————————

        Available ability points : 48

————————————————–

Title effect

             Beast Hunter  :  (20% increased

        stats against beast-type monsters)

_____________________________________

Wow എന്റെ സ്റ്റാറ്റസ് വീണ്ടും മാറിയിരിക്കുന്നു. ലെവൽ bronze 5 സ്റ്റാറിൽ നിന്ന് സിൽവർ 1 സ്റ്റാർ ആയി, എന്റെ ഹെൽത് വാല്യൂ 500 ഇൽ നിന്ന് 700 ആയി, mana 400 ൽ നിന്ന് 600 ആയി, അതായത് 200 പോയിന്റ് കൂടി, നേരത്തെ ഓരോ തവണ ലെവൽ അപ്പ്‌ ആവുമ്പോഴും 100 വെച്ച് ആയിരുന്നു കൂടി ഇരുന്നത് ഇപ്പൊ 200 വെച്ച് ആയി. മാത്രവും അല്ല ഇപ്പൊ എന്റെ ജോബ് ന്റെ സ്ഥാനത്തുള്ള കറുത്ത ബോക്സ്‌ ഇപ്പൊ വൈറ്റ് ബോക്സ്‌ ആയി, അപ്പൊ ചിലപ്പോൾ ഒന്ന് രണ്ട് ലെവൽ അപ്പ്‌ കഴിഞ്ഞാൽ എന്റെ ജോബ് എന്താണ് എന്ന് എനിക്ക് അറിയാൻ പറ്റുമായിരിക്കും, ലഗസി നേരത്തെ ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം തരുമായിരിക്കും.

 

 

[ ഓണർ  Bronze Tier ൽ നിന്ന് Silver Tier ലേക്ക് കടന്നിരിക്കുന്നു. ഗിഫ്റ്റ്,  ഒരു skill സ്റ്റോൺ ലഭിച്ചിരിക്കുന്നു. ജോബ് skill mana beast Summoning unlock ആയിരിക്കുന്നു ]

 

 

പെട്ടന്നാണ്  ലഗസി യുടെ ശബ്ദം കേട്ടത്. ഞാൻ ഒന്ന് അമ്പരന്നു, skill സ്റ്റോൺ?? ജോബ് skill?? ഇതൊക്ക എന്താണ് എന്ന് ഞാൻ ലഗസിയോട് ചോദിക്കാൻ പോയ സമയത്താണ്, എന്റെ സ്പെഷ്യൽ സ്‌പേസിൽ ഒരു രാശിവട്ടിന്റെ വലിപ്പം മാത്രം ഉള്ള തിളങ്ങുന്ന ഒരു കല്ല് വന്നത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ ഉടനെ അത് പുറത്തെടുത്തു. ഞാൻ അത് എന്റെ കൈവെള്ളയിൽ വെച്ച് സൂക്ഷിച്ചു നോക്കി, ഒരു ഞെട്ടലോടെ ലഗസി പറഞ്ഞ ഈ skill സ്റ്റോൺ എന്താണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ‘Awaken Crystal’. Excitement കൊണ്ട് എന്റെ കൈ വിറക്കുന്നുത് ഞാൻ അറിഞ്ഞു.

 

 

Awaken Crystal വളരെ വിലപിടിപ്പുള്ള ഒന്ന് ആണ്, കൃത്യമായി പറഞ്ഞാൽ വിലമതിക്കാൻ ആവാത്ത വസ്തു, പണം കൊണ്ട് വാങ്ങാൻ പറ്റാത്ത ഒന്ന്. ഞാൻ ഇത് വിൽക്കാൻ വെച്ചാൽ കണ്ണും പൂട്ടി  billions തന്ന്, അല്ലേൽ ചിലപ്പോൾ trillions തന്ന് ഇത് വാങ്ങാൻ ആളുകൾ വരും. അത്രക്ക് മൂല്യം ഉണ്ട് ഇതിന്. പക്ഷെ ഇത് ആരും വിൽക്കാൻ തയ്യാറാവില്ല, കാരണം പൊന്മുട്ട ഇടുന്ന താറാവിനെ ആരെങ്കിലും ഒറ്റയടിക്ക് കൊല്ലുമോ??

 

 

Awaken Crystal ന് ഇത്രയും വില വരാൻ കാരണം ഉണ്ട്, ഞാൻ നേരത്തെ പറഞ്ഞല്ലോ ഒരു സ്റ്റാർ വാക്കർ ന്റെ റാങ്ക് കൂടുകയോ കുറയുകയോ ഇല്ലന്ന് ( എന്റെ കാര്യത്തിൽ ഒഴികെ ), ആർക്കും ശരീരത്തിലെ സ്റ്റാർ എനർജി യുടെ അളവ് കൂട്ടാൻ പറ്റില്ല, ഒരു കുട്ടി ജനിക്കുമ്പോൾ അവരുടെ ശരീരത്തിൽ സ്റ്റാർ എനർജി ഉണ്ടെങ്കിൽ മാത്രമേ അവർക്ക് സ്റ്റാർ വാക്കർ ആവാൻ പറ്റൂ, നോർമൽ മനുഷ്യനായി ജനിച്ചു സ്റ്റാർ വാക്കർ ആർക്കും ആവാൻ പറ്റില്ല…. പക്ഷെ Awaken Crystal ഈ കഥ മാറ്റും, വളരെ റെയർ ആയി ക്രാക്ക് ഗേറ്റിൽ നിന്ന് കിട്ടുന്ന ഈ ക്രിസ്റ്റൽ random ആയി എന്തേലും ഒരു സൂപ്പർ പവർ കൊടുക്കും, ഒരു സാധാരണക്കാരനെ സ്റ്റാർ വാക്കർ ആക്കാനും ഒരു ലോ റാങ്ക് സ്റ്റാർ വാക്കരെ s റാങ്ക് വരെ ആക്കാൻ ഉള്ള കഴിവ് ഈ ക്രിസ്റ്റലിന് ഉണ്ട്. അപ്പൊ ഇത് ആരെങ്കിലും വിൽക്കാൻ തയ്യാറാവുമോ??

 

 

ഞാൻ വേഗം തന്നെ ആ ക്രസ്റ്റൽ എന്റെ കയ്യിൽ വെച്ച് ഞെരിച്ചു. ഒരു ക്രാക്ക് ശബ്ദത്തോടെ അത് തകർന്നു, ഇളം നീല ലൈറ്റ് എന്റെ കയ്യിൽ നിന്ന് പുറത്തേക്ക് വന്നു, പിന്നെ ലവൽ അപ്പ്‌ ആവുന്ന പോലെ ഉള്ള സെൻസെഷൻ ഞാൻ അറിഞ്ഞു. ഉടനെ തന്നെ അത് മാറി. എനിക്ക് വേറെ മാറ്റം ഒന്നും തോന്നിയില്ല. സാദാരണ ലെവൽ അപ്പ്‌ ആവുമ്പോൾ ഉണ്ടാവരുള്ള ശക്തി കൂടിയ തോന്നൽ പോലും ഉണ്ടായില്ല. ഇത് ശരിക്കും awaken crystal തന്നെ ആണോ?? ഞാൻ വേഗം എന്റെ സ്റ്റാറ്റസ് നോക്കി. ഇല്ല ഒന്നും മാറിയിട്ടില്ല.

 

 

” ലഗസി are you scamming me?? ”

 

 

പെട്ടന്നാണ് ലഗസിയുടെ കട്ടി കൂടിയത് പോലെ എനിക്ക് തോന്നിയത്. ഞാൻ വേഗം പേജ് മറിച്ചു, അതേ, എന്റെ സംശയം ശരിയാണ്, പുതിയ ഒരു പേജ് ലഗസിക്ക് വന്നിട്ടുണ്ട് .

 

________________________________________

꧁    SKILLS    ꧂

————————

————————————————————–

• Mana Beast summoning ( Job Skill )

——————————————————

           ഓണർക്ക് മരിച്ച ജീവികളുടെ ശരീരത്തിൽ നിന്ന് അവയുടെ സോളിനെ തിരിച്ചു വിളിക്കാനും അവയുടെ mana ഉപയോഗിച്ച് പുതിയ ശരീരം നിർമ്മിക്കാനും പറ്റും. ഇങ്ങനെ നിർമിച്ച Summoning ബീസ്റ്റ്സ് ഓണരുടെ ഏത് ആക്ജ്ഞയും അനുസരിക്കുന്ന ലോയൽ സർവെന്റ്സും പടയാളി കളും ആയിരിക്കും. മരിച്ചവരുടെ ലോകത്ത് നിന്ന് തിരികെ വന്നവർ ആയത് കൊണ്ട് ഇവയെ കൊല്ലാൻ സാധിക്കില്ല, ഓരോ തവണ ഇവ മരിക്കുമ്പോഴും 1 യൂണിറ്റ് mana യൂസ് ചെയ്ത് ഓണർക്ക് ഇവയെ റിവൈവ് ചെയ്യാവുന്നതാണ്.

( ജോബ് skill, ജോബ് ⃞⃞⃞⃞ ആയിട്ടുള്ളവർക്ക് മാത്രം യൂസ് ചെയ്യാൻ പറ്റുന്ന skill )

Mana കോസ്റ്റ് : skill activate ചെയ്യാൻ mana ആവശ്യം ഇല്ല , റിവൈവ് ചെയ്യാൻ 1 യൂണിറ്റ് per use

————————————————————–

• Gravity Acceleration

———————————–

        ഓണർക്ക്  50 മീറ്റർ റേഡിയസിൽ ഉള്ള ജീവൻ ഉള്ളതൊ ഇല്ലാത്തതൊ ആയിട്ടുള്ള ഏതൊരു വസ്തുവിന്റേം gravitational ഫോഴ്സ് 10 മടങ്ങ് വരെ കൂട്ടാൻ പറ്റും.

Mana കോസ്റ്റ് : 50 unit activitie ചെയ്യാൻ, മൈന്റൈൻ ചെയ്യാൻ ഓരോ മിനിറ്റിലും ഓരോ യൂണിറ്റ് mana വേണ്ടിവരും.

Skill upgradable ആണ്, അപ്ഗ്രേഡ് കഴിഞ് mana കോസ്റ്റ് കുറയും, skill റേഡിയസ് കൂടും, gravitational ഫോഴ്സ് acceleration ചെയ്യാവുന്ന മടങ്ങ് കൂടും. Upgrade കണ്ടീഷൻ unknown

————————————————————–

________________________________________

 

 

ഇത്രയും ആയിരുന്നു ആ പുതിയ പേജിൽ ഉണ്ടായിരുന്നത്. എന്റെ skill നെ കുറിച്ച് ഉള്ള വിവരണം. അതിൽ ആദ്യത്തെ skill വായിച്ചപ്പോൾ തന്നെ എന്റെ കാറ്റ് പകുതി പോയി, ചത്തു പോയ ജീവികളുടെ ആത്മാവിനെ തിരിച്ചു വിളിച്ചു വരുത്തുക അതിനെ എന്റെ അടിമ ആക്കുക, ഒരു S റാങ്ക് പവർ അല്ലേ അത്, അത് മാത്രമല്ല ഓരോ തവണ എന്റെ summoned ബീസ്റ്റ് മരിക്കുമ്പോഴും 1 mana കൊടുത്ത് അതിനെ വീണ്ടും കൊണ്ട് വരാൻ പറ്റും, അപ്പൊ എന്റെ mana ലെവൽ വെച്ച് ഇപ്പൊ 600 തവണ എനിക്ക് തിരികെ വിളിക്കാം അതായത് എതിരാളി 600 തവണ ആ ബീസ്റ്റ് നെ കൊല്ലേണ്ടി വരും. ഞാൻ ലെവൽ അപ്പ്‌ ചെയ്യുമ്പോ ഈ നമ്പർ പിന്നേം കൂടും.. ശരിക്കും ഓവർ പവർഡ് അല്ലേ ഈ എബിലിറ്റി???

 

 

അല്ല, സ്റ്റാർ എനർജി ഉള്ള ഏത് ജീവിയുടെ സോൾ വേണമെങ്കിലും എനിക്ക് സമൻ ചെയ്യാം എന്നല്ലേ പറഞ്ഞത് അപ്പൊ ഞാൻ ഒരു S റാങ്ക് സ്റ്റാർ വാക്കരെ സമൻ ബീസ്റ്റ് ആക്കിയാലോ?? അതിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ എന്റെ തൊണ്ട വരണ്ടു.

 

 

എന്റെ രണ്ടാമത്തെ സ്കിലും പൊളിയാണ്, ഗ്രാവിറ്റി കൂട്ടുക എന്ന് പറയുമ്പോ വെയിറ്റ് കൂട്ടുക എന്നല്ലേ, അതായത് 100 kg വെയിറ്റ് ഉള്ള ഒരാളുടെ വെയിറ്റിന്റെ, 10 മടങ്ങ് എന്ന് പറയുമ്പോൾ 1000 kg. അപ്പൊ അയാളുടെ വെയിറ്റ് 1000 kg ആക്കി മാറ്റാൻ എനിക്ക് പറ്റും. കൂൾ. ഞാൻ excitement ൽ എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ അന്തിച്ചു നിന്നു. അന്നേരം ആണ് അവിടെ കിടക്കുന്ന വലിയ ശവശരീരം എന്റെ കണ്ണിൽ പെട്ടത്, wolf king. ഒരു ഐഡിയ എനിക്ക് തോന്നി,

 

 

” ലഗസി, എങ്ങനെയാ skill activate ആക്കുക? ” ഞാൻ എന്റെ സംശയം ലഗസിയോട് ചോദിച്ചു.

 

 

[ ടാർഗറ്റ് നെ നോക്കി skill ന്റെ പേര് മനസ്സിൽ പറയുക ]

 

 

അത് കേട്ടതും ഞാൻ wolf king നെ നോക്കി പിന്നെ മനസ്സിൽ ‘ Mana Beast summoning’ എന്ന് പറഞ്ഞു. പെട്ടന്ന് wolf king ന്റെ ശരീരത്തിൽ നിന്ന് ഒരു സിൽവർ ലൈറ്റ് വന്നു അത് പതിയെ സിൽവർ നിറമുള്ള ഒരു കാർഡ് ആയി മാറി അതിൽ wolf ന്റെ പടം ഉണ്ടായിരുന്നു, ആ കാർഡ് വേഗം എന്റെ അടുത്തേക്ക് പറന്നു വന്നു. ഞാൻ ആ കാർഡിൽ തൊട്ടതും അത് ചില്ല് പോലെ പൊട്ടി ചിതറി ലഗസിയുടെ ഉള്ളിലേക്ക് കടന്ന് പോയി.

 

 

പെട്ടന്ന് wolf king ന്റെ ബോഡി ഒന്ന് അനങ്ങി. ഞാൻ ഞെട്ടി, അതിൽ തന്നെ നോക്കി നിന്നു. അന്നേരം wolf king ന്റെ വയർ കീറി ഒരു കൈ പുറത്ത് വന്നു. കൃത്യമായി പറഞ്ഞാൽ ഒരു Skelton ന്റെ കൈ. മുട്ടയിൽ നിന്ന് കിളികുഞ്ഞ് പുറത്തു വരുന്നത് പോലെ അല്പസമയം കൊണ്ട് ഒരു Skelton wolf പൂർണമായും പുറത്ത് വന്നു. കറുത്ത അസ്ഥികൾ മാത്രം ഉള്ള ഒരു wolf. പിന്നെ അതിന് ചുറ്റും ഒരു കറുത്ത വെളിച്ചം വന്നു, അത് പതിയെ ഒരു പുക ആയി മാറി, ആ പുക ആ skeleton ആകെ മൂടി, പിന്നെ അത് wolf ന്റെ ശരീരം ആയി മാറി. കറുത്ത ഒഴുകി കൊണ്ട് ഇരിക്കുന്ന സോൾഡ് അല്ലാത്ത ശരീരം. സെമിട്രാൻസ്‌പ്പറന്റ് ആയ അതിൽ കൂടി അതിന്റെ അസ്ഥികൾ തെളിഞ്ഞുകാണാം.

 

 

ഇതാണോ എന്റെ summoning Beast?? ചത്ത ജീവികളുടെ ശരീരത്തിൽ നിന്ന് skelton മോൺസ്റ്റർ നെ ഉണ്ടാക്കാൻ പറ്റുക അപ്പൊ എന്റെ ജോബ് necromancy ആണോ?? മാത്രമല്ല ഈ wolf ന്റെ രൂപം അത് ഞാൻ നേരത്തെ കണ്ട ആ ഡ്രാഗണുമായി സാമ്യം ഇല്ലേ?? ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉദിച്ചു. അന്നേരം ആണ് എന്റെ summoning Beast ന് വീണ്ടും മാറ്റം വന്നത്.

 

 

ഒരു വെള്ളി വെളിച്ചം അതിൽ വീണ്ടും വീണു. അന്നേരം ആ wolf ന്റെ വയറിന്റെ ഭാഗത്തു നിന്ന് ആ കറുത്ത പോക പതിയെ വെള്ള ആകാൻ തുടങ്ങി. അത് പൂർണമായും ആ കറുത്ത പുകയെ വിഴുങ്ങി വെള്ളആയി തീർന്നു. പിന്നെ ആ വെളുത്ത പുക wolf ന്റെ skeleton ന്റെ അകത്തേക്ക് കയറി പോയി. അതോടെ ആ Skelton ന് പുറത്തു ചുവന്ന ഒരു ചെറിയ പാട വന്നു, അത് മാംസ പേശികൾ ആയി മാറി, പിന്നെ അതിവേഗം ഞരമ്പുകളും അന്തരാവയവങ്ങളും ത്വക്കും തൊലിയും ഒക്കെ വന്നു, അവസാനം നല്ല തൂവെള്ള രോമങ്ങളും വെച്ചു. അതേ നിമിഷനേരം കൊണ്ട് തൂവെള്ള രോമങ്ങൾ ഉള്ള ഒരു വലിയ ചെന്നായയായി ആ Skelton wolf മാറി.

 

 

പെട്ടന്ന് wolf king എന്റെ അരികിലേക്ക് ഓടി വന്നു, ഏറെ നേരം യജമാനെ കാണാതെ ഇരുന്ന് കണ്ട വളർത്തു നായയുടെ സന്തോഷത്തോടെ അത് എന്റെ മേത്ത് കയറി, എന്റെ മുഖം ഒക്കെ നക്കി തോർത്തി.

 

 

” ah ah, നിർത്ത് നിർത്ത് ” ഞാൻ അതിനെ ശാസിച്ചു, പിന്നെ അതിന്റെ മുഖത്തെ മിനുസമാർന്ന രോമങ്ങളിൽ കൂടി വിരൽ ഓടിച്ചു. അത് ഇഷ്ടമായിട്ട് എന്നോണം അത് കണ്ണുകൾ അടച്ച് മുഖം എന്റെ ദേഹത്ത് ഉരസി നിന്ന് തന്നു.

 

[ ഓണർ ആദ്യമായി ഒരു mana beast നെ സമൻ ചെയ്തിരിക്കുന്നു, അവൾക്ക് ഒരു പേര് കൊടുക്കുക ]

 

പെട്ടന്ന് ലഗസിയുടെ ശബ്ദം മുഴങ്ങി. അവളോ, അപ്പോ wolf king പെണ്ണ് ആയിരുന്നോ?? അപ്പൊ wolf Queen എന്നല്ലേ പേര് വരേണ്ടത്. Ah… ഞാൻ ഒരു കൊച്ച് പട്ടി കുട്ടിയെ പോലെ എന്റെ അരികിൽ ഇരിക്കുന്ന wolf king നെ ഒന്ന് നോക്കി. ഇവൾക്ക് പറ്റിയ പേര്…. ഞാൻ ഒരു നിമിഷം ഒന്ന് ആലോചിച്ചു, മഞ്ഞ് പോലെ വെളുത്ത രോമങ്ങൾ ഉള്ള ഇവൾക്ക് ഇടാൻ പറ്റിയ പേര് Snow…. Snow White. മുത്തശ്ശി കഥയിലെ സുന്ദരിയായ രാജകുമാരിയുടെ പേര്.

ഞാൻ അത് പറഞ്ഞതും snow യുടെ ദേഹത്ത് വീണ്ടും വെള്ളി വെളിച്ചം പടർന്നു. പിന്നെ അവൾ സന്തോഷത്തിൽ എന്നെ വീണ്ടും നക്കാൻ തുടങ്ങി. അവൾക് പേര് ഇഷ്ടമായി എന്ന് തോന്നുന്നു. ഞാൻ അവളുടെ രോമങ്ങളെ പതിയെ തലോടി വിട്ടു. പിന്നെ ഞാൻ, ക്രാക്ക് ഗേറ്റ് ലെ ഞാൻ കടന്നു വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കി. അന്നേരം എന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു. ഞാൻ വേഗം അതിലെ തിരികെ നടന്നു. എന്റെ ഒപ്പം snow യും. ഞങ്ങൾ രണ്ടുപേരും എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി.

 

 

എന്റെ മുന്നിൽ കുന്നു കൂടി കിടക്കുന്ന Crimson Wolf ന്റെ ശരീരങ്ങൾ നോക്കി ഞാൻ പുഞ്ചിരിച്ചു. പിന്നെ മനസ്സിൽ ‘mana beast summoning’  എന്ന് പറഞ്ഞു. ഞാൻ അത് പറഞ്ഞു തീർന്നതും bronze നിറത്തിൽ ഉള്ള പ്രകാശം അവിടെ കിടന്നിരുന്ന ചില metallic Crimson Wolf കളുടെ ദേഹത്തു നിന്ന് ഉയർന്നു അത് എല്ലാം കൂടിച്ചേർന്ന് സിൽവർ നിറമുള്ള ഒറ്റ കാർഡ് ആയി തീർന്നു. അതിൽ ഒന്നിൽ അധികം ചെന്നായകളുടെ പടം ഉണ്ടായിരുന്നു. ഞാൻ തൊട്ടതും അത് പൊടിഞ്ഞു ലഗസിയിൽ ചേർന്നു. ഉടനെ നേരത്തെ സംഭവിച്ചത് വീണ്ടും റിപീറ്റ് ചെയ്തു. വെളിച്ചം വന്ന wolf കൾ എല്ലാം ആദ്യം skelton wolf ആയി, പിന്നെ വെള്ളനിറമുള്ള ചെന്നായകൾ ആയിമാറി. പക്ഷെ അവയ്ക്ക് ഒന്നും snow വൈറ്റിന്റെ നിറമോ ഉയരമോ ഇല്ലായിരുന്നു. ഞാൻ എന്റെ മുന്നിൽ നിൽക്കുന്ന wolf കളെ ഒന്ന് നോക്കി. എല്ലാ wolf കളും എന്റെ summoning ആയിട്ടില്ല. ഞാൻ ബാക്കി ഉള്ള ബോഡികളെ നോക്കി വീണ്ടും mana beast summoning എന്ന് പറഞ്ഞു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഞാൻ സംശയ ഭാവത്തിൽ ലഗസിയെ നോക്കി.

 

[ ഓണർ ടെ ലെവൽ വളരെ ലോ ആണ്, ഇപ്പൊ ഓണർക്ക് സമൺ ചെയ്യാവുന്ന മാക്സിമം beast കളെ സമൻ ചെയ്തു കഴിഞ്ഞു, ഇനിയും കൂടുതൽ beast കളെ സമൻ ചെയ്യണം എങ്കിൽ പ്ലീസ് ലെവൽ അപ്പ് ]

 

 

ലഗസി എന്റെ സംശത്തിന് മറുപടി എന്നോണം പറഞ്ഞു. ഞാൻ തലയാട്ടി. പിന്നെ എന്റെ മുന്നിൽ ഉള്ള beast കളെ എണ്ണി നോക്കി. മൊത്തം 49 എണ്ണം, snow യെ കൂടെ കൂട്ടിയാൽ 50. അപ്പൊ 50 ആണ് എന്റെ മാക്സിമം ലിമിറ്റ്. ഓക്കേ, അല്ല അപ്പൊ ഇനി ഞാൻ ഈ 49 wolf കൾക്കും പേര് ഇടണോ??

 

 

[ അതിന്റെ ആവശ്യം ഇല്ല, അവ ഒക്കെ നോർമൽ ഗ്രേഡ് ബീസ്റ്റുകൾ ആണ് എലൈറ്റ് ഗ്രേഡ്ന് മുകളിൽ ഉള്ള ബീസ്റ്റ്കൾക്ക് മാത്രേ പേര് കൊടുക്കാൻ പറ്റൂ. ]

 

 

ലഗസി ഉത്തരം തന്നു. അപ്പൊ snow ഒരു എലൈറ്റ് ഗ്രേഡ് മോൺസ്റ്റർ ആണ്. അന്നേരം ആണ് ഞാൻ ലഗസിയെ ശരിക്കും ശ്രദ്ധിച്ചത്. ഞാൻ ലെവൽ അപ്പ്‌ ആയപ്പോൾ ലഗസിയുടെ bronze നിറം മാറിയിരിക്കുന്നു. ഇപ്പൊ ലഗസിക്ക് സിൽവർ നിറം ആണ്. അതായത്, ഞാൻ ഓരോ തവണ tier മാറുമ്പോഴും ലഗസിയുടെ നിറവും മാറും. അല്ല ലഗസിക്ക് വീണ്ടും വലിപ്പം വെച്ചോ?? ഞാൻ ലഗസിയെ തുറന്നു നോക്കി. വീണ്ടും രണ്ടു പേജ് കൂടി വന്നിട്ടുണ്ട്.

 

 

________________________________________

MANA BEASTS

———————–

————————————————–

✦ Snow White

——————–

TYPE : Beast

RACE : Wolf King

RANK : Elite Grade

SKILL : Blood Lust

   ————————————————–

✦ Wolf Pack

    ———————-

TYPE : Beast

                      RACE : MetallicCrimsonWolfs

    RANK : Normal Grade

________________________________________

 

 

ഇതാണ് പുതിയ രണ്ട് പേജുകളിൽ ഉണ്ടായിരുന്നത്. എന്റെ mana ബീസ്റ്റ് കളുടെ ഡീറ്റെയിൽസ്.

 

 

പെട്ടനാണ് ഞാൻ മറ്റൊരു പേജ് ശ്രദ്ധിച്ചത്, ലഗസിയുടെ മൂന്നാമത്തെ പേജ്, നേരത്തെ ഒരു നിഴലിന്റെ പടവും [ Guardian Spirit ], [ summon ] എന്നും മാത്രം എഴുതിയിരുന്ന ആ പേജ് ആകെ മാറിയിരിക്കുന്നു.

 

 

________________________________________

Guardian Spirit

   ———————

NAME : Shadow

   RACE : █ █ █ █

   TYPE : █ █ █ █

    RANK : █ █ █ █

    SKILL : █ █ █ █

   TITLE : █ █ █ █

In സീൽഡ് സ്റ്റേറ്റ്,

( സമൻ ചെയ്തു കഴിഞ്ഞ് ഷാഡോയുടെ ഒർജിനൽ പാവറിന്റെ 10ൽ ഒന്ന് മാത്രമേ യൂസ് ചെയ്യാൻ പറ്റൂ, ഓണർ ലെവൽ അപ്പ്‌ ആവും തോറും ഷാഡോയുടെ സീൽ വീക്ക് ആവാൻ തുടങ്ങും, വർക്ക്‌ ഹാർഡ് ഷാഡോ സീൽ സീൽ ബ്രേക്ക് ചെയ്താൽ,  ഓണരുടെ ശക്തി കുറവാണേൽ ഷാഡോയെ കണ്ട്രോൾ ചെയ്യാൻ പറ്റാതെ വരും )

____________________________

________________________________________

 

 

ഇത്രയും ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. പേര് ഒഴികെ ബാക്കി എല്ലാം എന്റെ ജോബ് പോലെ ഡാർക്ക്‌ ബോക്സ്‌ ആണ്.

 

 

ഗാർഡിയൻ സ്പിരിറ്റ്‌, ഞാൻ മനസ്സിൽ പറഞ്ഞു. അന്നേരം, എന്റെ ശരീരത്തിൽ നിന്ന് സ്റ്റാർ എനർജി കുറയുന്നത് ഞാൻ അറിഞ്ഞു. സ്റ്റാറ്റസിലെ 600 കുറഞ്ഞു കുറഞ്ഞു വന്ന് 100 ൽ നിന്നു. So അതായത് 500 mana അല്ലേൽ സ്റ്റാർ എനർജി യൂസ് ചെയ്താൽ മാത്രമേ എനിക്ക് ഗാർഡിയൻ സ്പിരിറ്റ്‌ നെ സമൻ ചെയ്യാൻ പറ്റൂ. വെറുതെ അല്ല നേരത്തെ എനിക്ക് അതിന് കഴിയാതെ പോയത്. അന്നേരം ആണ് എന്റെ നിഴൽ ഒന്ന് അനങ്ങിയത്. വെള്ളത്തിൽ എന്നപോലെ ഓളങ്ങൾ എന്റെ നിഴലിൽ വരാൻ തുടങ്ങി. ആ ഓളങ്ങളുടെ നടുക്ക് നിന്ന് ഒരു രൂപം പുറത്ത് വന്നു. ആ രൂപം കണ്ടു ഞാൻ ഞെട്ടി. ഞാൻ പോലും അറിയാതെ രണ്ട് സ്റ്റെപ് ഞാൻ പുറകിലേക്ക് നടന്നു.

 

 

‘ ഡേവിഡ് ‘ ഞാൻ മന്ത്രിച്ചു. അല്ല ഡേവിഡിന്റെ കറുത്ത ബോഡി, അതിന്റെ ശരീരഘടന മാത്രമേ അവന്റെ ഉള്ളൂ, ഇത് ആ നിഴൽ മോൺസ്റ്റർ ആണ്, അന്ന് ആ ക്രാക്ക് ഗേറ്റിൽ വെച്ച് കണ്ട അതേ മോൺസ്റ്റർ. പെട്ടന്ന് അത് തന്റെ ചോര പോലെ ചുവന്ന കണ്ണുകൾ തുറന്നു. അത് എന്നെ ഒന്ന് നോക്കി. അന്നേരം പേടി, ഒരു തരിപ്പ് ആയി എന്റെ നട്ടെല്ലിൽ കൂടി കടന്ന് പോയി. അത് പതിയെ എന്റെ അരികിലേക്ക് വന്നു. പിന്നെ എന്റെ മുന്നിൽ ഒരു മുട്ട് കുത്തി തല കുനിച്ചു നിന്നു. പണ്ടത്തെ രാജാക്കന്മാരുടെ മുന്നിൽ പടയാളികൾ ആക്ജ്ഞ കാത്ത് നിൽക്കില്ലേ അതേ പോലെ. ഈ സീൻ കണ്ട് അത്ര നേരം എന്റെ അരികിൽ നിന്നിരുന്ന snow യും അതേ പോലെ ഷാഡോയുടെ പുറകിൽ മുട്ട് കുത്തി തല താഴ്ത്തി നിന്നു, snow യുടെ പുറകിലായി ബാക്കി wolf കളും ഇതേ പോലെ നിന്നു. ആ കാഴ്ച്ച കണ്ടപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഭയം എവിടെയോ പോയി ഒളിച്ചു. ഇവ എല്ലാം എന്റെ പടയാളികൾ ആണ്, ഭാവിയിൽ ക്രാക്ക് ഗേറ്റ് കളിലെ മോൺസ്റ്റർസിനെ മുഴുവൻ കൊല്ലാൻ പോവുന്ന എന്റെ സൈന്യത്തിന്റെ ചെറിയ ഭാഗം. ഞാൻ ഒരു പക്ഷെ ഒരു വീക്ക് സ്റ്റാർവാക്കർ ആയിരിക്കും പക്ഷെ ഇപ്പൊ എനിക്ക് സപ്പോർട്ട്ന് എന്റെ അത്ര തന്നെ പവർഫുൾ ആയ snow ഉണ്ട്, ഒരു പാക്ക് wolf സ് ഉണ്ട്, അതിനേക്കാൾ ഉപരി ഷാഡോ ഉണ്ട്, അതൊക്ക ഓർത്തപ്പോൾ തന്നെ ഒരു രോമാഞ്ചം എന്നിലൂടെ കടന്ന് പോയി.

 

 

പെട്ടനാണ് ഗേറ്റ് ന്റെ ഭിത്തിഒന്ന് കുലുങ്ങിയത്. വലിയ ശബ്ദത്തോടെ കല്ലുകൾ ഇളകി വീഴാൻ തുടങ്ങി.

 

 

[  ഓണർ എത്രയും ടഞ്ചന്റെ പുറത്ത് കടക്കുക, അൽപ സമയത്തിന് ഉള്ളിൽ ടഞ്ചൻ നശിക്കും ]

 

 

ലഗസിയുടെ മുന്നറിയിപ്പ് വന്നു. ബോസിനെ കൊന്നിട്ട് നേരം കുറെ ആയത് ഞാൻ അപ്പോഴാണ് ഓർത്തത്. സമനിങ്ങ് ക്യാൻസൽ ഞാൻ അത് പറഞ്ഞതും wolfs എല്ലാം മഞ്ഞ ലൈറ്റ് ആയി എന്റെ കയ്യിലെ സ്റ്റാർ സിംബലിന്റെ ഉള്ളിലേക്ക് കടന്ന് പോയി. അവിടെ ആണ് അവ റസ്റ്റ്‌ ചെയ്യുന്നത്. എന്റെ സ്പെഷ്യൽ സ്പെസിൽ. ഷാഡോ വന്നത് പോലെ തന്നെ എന്റെ നിഴലിൽ ലയിച്ചു. ഞാൻ വന്ന വഴിയേ തിരികെ ഓടാൻ തുടങ്ങി. പക്ഷെ എന്റെ സ്പീഡ് വളരെ കുറവ് ആണ്. എനിക്ക് കൃത്യ സമയത്ത് പുറത്ത് കടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. പെട്ടനാണ് എന്നാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്.

 

 

” snow ”

 

ഞാൻ വിളിച്ചതും പോയത് പോലെ തന്നെ മഞ്ഞ  ലൈറ്റ് ആയി അവൾ എന്റെ മുന്നിൽ വന്നു, ഞാൻ എന്തേലും പറയുന്നതിന് മുന്നേ തന്നെ അവൾ എന്റെ മുന്നിൽ കുനിഞ്ഞു നിന്ന് തന്നു. ഞാനും ഈ ബീസ്റ്റുകളുമായി ഒരു കണക്ഷൻ ഉണ്ട്, ഞാൻ പറയാതെ തന്നെ എന്റെ ചിന്തകൾ അവർക്ക് മനസിലാവും. ഞാൻ ഒട്ടും സമയം കളയാതെ അവളുടെ മേത്ത് കയറി. പിന്നെ അവളുടെ കഴുത്തിൽ ചുറ്റി പിടിച് ഇരുന്നു.

 

 

” go ഗേൾ ” ഞാൻ പറഞ്ഞതും വീഴുന്ന കല്ലുകൾക്ക് ഇടയിലൂടെ ശരം വിട്ടത് പോലെ അവൾ പാഞ്ഞു. നിമിഷനേരം കൊണ്ട് ഞങ്ങൾ ഗേറ്റ് ന്റെ പുറത്ത് കടന്നു. ഞങ്ങൾ പുറത്തു വന്നതും ആ ഗേറ്റ് ഇല്ലാതായി. ഞാൻ snow യുടെ ദേഹത്തു നിന്ന് ഇറങ്ങി എന്റെ കട്ടിലിലേക്ക് ഇരുന്നു. പിന്നെ അവളെ പ്രശംസിക്കും പോലെ അവളുടെ തലയിൽ തലോടി. അവൾക്ക് എന്റെ കൊച്ച് മുറിയിൽ ശരിക്കും നിക്കാൻ പറ്റുന്നുണ്ടായില്ല. ഞാൻ വേഗം തന്നെ സമൻ ക്യാൻസൽ ചെയ്ത് അവളെ തിരികെ വിട്ടു. പിന്നെ കട്ടിലിലേക്ക് മലന്നു കിടന്നു. അന്നേരം ആണ് ഞാൻ ക്ലോക്ക് ശ്രദ്ധിച്ചത് സമയം 3 ആവാൻ പോവുന്നു, ഞാൻ ഗേറ്റിൽ കയറിയത് ഏകദേശം 9 മണി ഒക്കെ ആയപ്പോൾ ആണ്, ഇവിടെ ആറുമണിക്കൂരെ ആയിട്ടുള്ളു, പക്ഷെ ഞാൻ ഗേറ്റ് ന്റെ ഉള്ളിൽ ഏകദേശം 12 മണിക്കൂറിൽ കൂടുതൽ ചെലവഴിച്ചു അപ്പൊ അവിടേം ഇവിടേം ഉള്ള ടൈമിൽ ഡിഫറെൻസ് ഉണ്ട്. ഞാൻ എഴുന്നേറ്റ് ഇരുന്നു. കണ്ണൻ വരാൻ ഇനിയും സമയം എടുക്കും. ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസം ആണല്ലോ ഞാൻ f റാങ്ക് ൽ നിന്ന് c റാങ്ക് ആയില്ലേ. അപ്പൊ ഇന്ന് കണ്ണന് ഇഷ്ട്ടമുള്ള ഫുഡ്‌ ഉണ്ടാക്കി കൊടുക്കണം. വരുമ്പോൾ അവനെ സന്തോഷിപ്പിക്കണം ഞാൻ തീരുമാനിച്ചു.

 

 

ഒന്ന് ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി. എന്റെ ദേഹത്തും ഡ്രസ്സിലും മുഴുവൻ ചോര കറയും അഴുക്കും ഒക്കെ ആണ്. നല്ല തണുപ്പ് ഉള്ള വെള്ളത്തിൽ കുളിച്ചപ്പോ നല്ല സുഖം. ഞാൻ കുളികഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു. അന്നേരം കണ്ട കാഴ്ച. എന്റെ ലുക്ക്‌ ആകെ മാറിയിരിക്കുന്നു. ഇത്തിരി ചബ്ബി ആയിരുന്ന എന്റെ കവിളും വയറും എല്ലാം ഒട്ടി, എന്റെ ബോഡിയുടെ സ്ട്രച്ചർ, നല്ലത് പോലെ വെർക്ക് ഔട്ട്‌ ചെയ്യുന്ന മോഡൽസിനെ പോലെ ആയി, എന്റെ സ്കിന്നിന് ഫെയർനെസും മിനുസവും വന്നു, എന്റെ ഹിറ്റും ഒരു പൊടിക്ക് കൂടി. മൊത്തത്തിൽ പറഞ്ഞാൽ എബോവ് ആവറേജ് ആയിരുന്ന എന്റെ ലുക്ക് ഇപ്പൊ gorgeous എന്ന് പറയാവുന്ന ലെവലിലേക്ക് ഉയർന്നിരിക്കുന്നു. അത് കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഞാൻ ഹാപ്പിയായി നല്ലൊരു ഡ്രസ്സ് എടുത്തിട്ട് സാധനങ്ങൾ വാങ്ങാൻ ഇറങ്ങി. ഷോപ്പിംഗ് ഡിസ്ട്രിക്റ്റിന്റെ അരികിൽ എത്തിയപ്പോൾ ആണ് അവിടെ ഒന്നും ഒറ്റ കുഞ്ഞില്ലന്ന് ഞാൻ ശ്രദ്ധിക്കുന്നത്. എല്ലാ കടകളും അടഞ്ഞു കിടക്കുന്നു. റോട്ടിൽ ഒന്നും ഒരു വണ്ടി പോലും ഇല്ല.

 

 

ലോക്ക്ടൗൺ ആയോ?? ഞാൻ മനസ്സിൽ ചോദിച്ചു, ഞാൻ ഗേറ്റിൽ ആയത് കൊണ്ട് ആവും അറിയാതെ ഇരുന്നത്. ആളുകൾ കയറാതെ ഇരിക്കാൻ ഉള്ള സൈൻ ബോർഡ് അവിടെ ഉണ്ടായിരുന്നു. ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന പേഴ്സും മറ്റും സ്പെഷ്യൽ സ്പെസിലേക്ക് മാറ്റിയിട്ട്, ബോർഡർ ലൈനിന്റെ അകത്തു കടന്നു.

 

 

 

” hey ഇതെങ്ങോട്ടാ ഈ കയറി പോവൂന്നേ?? സൈൻ ബോർഡ് കണ്ടില്ലേ?? ഗേറ്റ് ബ്രേക്ക് ചെയ്ത് മോൺസ്റ്റർസ് ഇറങ്ങി ഇരിക്കുവാ, civilians ന് അകത്തു കടക്കുവാൻ അനുവാദം ഇല്ല. ” പെട്ടന്നാണ് ഒരു ഒച്ച കേട്ടത് ഞാൻ തിരിഞ്ഞ് നോക്കി. ഒരു പട്ടാളക്കാരൻ ആണ്. ആളുകൾ കടക്കാതെ ഇരിക്കാൻ കാവലിൽ ഉള്ള ഓഫീസർ. അയാളുടെ കയ്യിൽ ഒരു  Assault rifle ഉണ്ട്. ഞാൻ അയാളെ ഒന്ന് നോക്കി, ഒരു ചെറുപ്പക്കാരൻ ആണ്. പുള്ളി എന്തോ പറയാൻ വന്നപ്പോഴാണ് ഒരു ശബ്ദം കേട്ടത്

 

 

” keh keh keh” ഞങ്ങൾ രണ്ടുപേരും അങ്ങോട്ട് നോക്കി. എന്റെ കുറച്ച് മുന്നിലായി ഒരു ഗോബ്ലിൻ മോൺസ്റ്റർ നിൽക്കുന്നു. ഒരു E ലെവൽ മോൺസ്റ്റർ. പണ്ട് ആയിരുന്നേൽ എന്നെ ഭയപ്പെടുത്താൻ ഇത് തന്നെ ധാരാളം ആയിരുന്നു. പക്ഷെ ഇപ്പൊ….

 

 

” ഞാൻ അതിന്റെ ശ്രദ്ധ തിരിക്കാം കുട്ടി വേഗം രെക്ഷപെട്ടോ ” ഞാൻ എന്തേലും ചെയ്യുന്നതിന് മുന്നേ ആ പട്ടാളക്കാരൻ അത് പറഞ്ഞിട്ട് എന്റെ മുന്നിൽ കേറി നിന്നു

 

 

” de de de” അയാൾ നിറയൊഴിച്ചു. പുള്ളി നല്ലത് പോലെ ഭയന്നിരുന്നു. അയാളുടെ കയ്യുകൾ വിറക്കുന്നുണ്ടായിരുന്നു. ആ വെടി ഉണ്ടകൾക്ക് ഈ മോൺസ്റ്റർനെ ഒന്നും ചെയ്യാൻ പറ്റില്ലന്ന് അയാൾക്ക് അറിയാം, എന്നിട്ടും അയാൾ അതിന് നേരെ നിറയൊഴിച്ചു. അതിന്റെ ശ്രദ്ധ എന്നിൽ നിന്ന് അയാളിലേക്ക് ആകർഷിക്കാൻ, സ്വന്തം ജീവൻ കൊടുത്തും എന്നെ രെക്ഷപെടുത്താൻ. ആ പട്ടാളക്കാരനെ കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. റെസ്‌പെക്ട് അർഹിക്കുന്ന ഒരു മനിഷ്യൻ. അപ്പോഴേക്കും ആ മോൺസ്റ്റർ അയാളുടെ അരികിൽ എത്തിയിരുന്നു. അത് തന്റെ കയ്യിൽ ഇരുന്ന വടി അയാളുടെ തല നോക്കി വീശി. ആ പട്ടാളക്കാരൻ കണ്ണുകൾ ഇറുക്കി അടച്ചു. ഞാൻ വേഗം അവർക്ക് ഇടയിൽ കയറി. അടി കിട്ടാതെ വന്നപ്പോ ആ പട്ടാളക്കാരൻ കണ്ണ് തുറന്ന് നോക്കി, ഇടതു കൈ കൊണ്ട് ആ വടിയുടെ അറ്റം തടഞ്ഞു വെച്ചിരിക്കുന്ന എന്നെ അയാൾ കണ്ടു. ഞാൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, നെർവസ് ആയിട്ട് ഉള്ള ഒരു ചിരി അയാളും ചിരിച്ചു. പിന്നെ ഞാൻ വലതു കൈ ചുരുട്ടി ആ ഗോബ്ലിന്റെ മുഖം നോക്കി ഇടിച്ചു. ഒരു തണ്ണി മത്തൻ പൊട്ടി ചിതറുന്ന പോലെ അതിന്റെ തല ചിതറി. മുഖം ആണെന്ന് തിരിച്ചറിയാൻ പറ്റുന്ന ഒരു part പോലും ആ ഗോബ്ലിന്റെ തലക്ക് മുകളിലോ നിലത്തോ ഉണ്ടായിരുന്നില്ല. എല്ലാം ചിന്നി ചിതറിപ്പോയി.

 

 

അയാൾ മാത്രമല്ല ഞാനും ഈ കാഴ്ച്ചകണ്ട് അമ്പരന്നു. ഗ്ലോബിൻ ഒരു വീക്ക് മോൺസ്റ്റർ ആണ് പക്ഷെ ഒറ്റ ഇടിക്ക് ഇങ്ങനെ ആവുക എന്നൊക്കെ പറയുബോൾ… One punch man ആണ് പെട്ടന്ന് എന്റെ മനസ്സിലേക്ക് ഓടി വന്നത്. പെട്ടന്ന് എന്റെ കൈ അറിയാതെ എന്റെ മുടിയിൽ തൊട്ടു. ഭാഗ്യം മുടി പോയിട്ടില്ല.

 

 

” സോറി മാം ” ആ പട്ടാളക്കാരൻ ആണ്. ഞാൻ അയാളെ നോക്കി.

 

 

” മാം സ്റ്റാർ വാക്കർ ആണെന്ന് അറിഞ്ഞില്ല സോറി, ബാക്കി ടീം അവിടെ ബോസ് മോൺസ്റ്ററു മായി fight ചെയ്യുകയാണ് ഞാൻ വഴി കാണിച്ചു തരണോ? ” അയാൾ ചോദിച്ചു. ഞാൻ തലയാട്ടിയിട്ട് അയാളുടെ പുറകെ നടന്നു. എന്റെ കേൾവി ശക്തി ഒക്കെ വളരെ കൂടുതൽ ആയത് കൊണ്ട് ഞാൻ ദൂരെ നിന്നെ അവിടെ നടക്കുന്ന fight ന്റെ ശബ്ദങ്ങൾ കേട്ടിരുന്നു. ആ പട്ടാളക്കാരൻ കാണുന്നതിന് മുന്നേ ഞാൻ അവിടെ fight ചെയ്യുന്ന സ്റ്റാർവാക്കർസിനെ കണ്ടു, അവർ ആരാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ നടത്തം നിർത്തി. ആ പട്ടാളക്കാരൻ എന്നെ ഒന്ന് നോക്കി

 

 

” ഇനി അങ്ങോട്ട് വരണ്ട അപകടം ആണ്, ഞാൻ തനിച് പൊക്കോളാം ” അയാളോട് അത്രയും പറഞ്ഞിട്ട് പുള്ളിക്ക് റിയാക്റ്റ് ചെയ്യാൻ പറ്റുന്നതിലും വേഗത്തിൽ ഞാൻ ഓടി മറഞ്ഞു. അയാൾ കണ്ണിൽ നിന്ന് മാഞ്ഞപ്പോൾ ഞാൻ വേഗം അടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് കയറി. ഒരു പാർകോർ ആർട്ടിസ്റ്റിനെ പോലെ അതി വേഗം ഞാൻ കെട്ടിടത്തിന്റെ മുകളിലൂടെ fight നടക്കുന്ന ഇടത്ത് എത്തി. ആരും കാണാതെ അവിടെ മറഞ്ഞിരുന്നു ആ fight ഞാൻ നിരീക്ഷിച്ചു.

 

 

മോൺസ്റ്റർ ഗോബിൻ mage ആണ് ഒരു C ലെവൽ മോൺസ്റ്റർ. ഫയർ, എയർ, എർത്ത്, വാട്ടർ എന്നീ നാല് elements യൂസ് ചെയ്യാൻ പറ്റുന്ന മോൺസ്റ്റർ. അതിന് എതിരെ fight ചെയ്യുന്ന സ്റ്റാർ വക്കർസ്, എന്റെ കോളേജിലെ സ്റ്റുഡന്റ്സ് ആണ്. ടീം ലീഡ് ചെയ്യുന്നത് മനു. ഞങ്ങളുടെ ഇയർലെ top സ്റ്റാർ വാക്കർ, A റാങ്ക്. പിന്നെ കൂടെ ഉള്ളത് B റാങ്ക് ഹീലർ നീതു, B റാങ്ക് mage ജീവൻ പിന്നെ നാല് അഞ്ചു C റാങ്ക് കാരും. നീതുവിനേം ജീവനേം കണ്ടത് കൊണ്ടാണ് ഞാൻ അവർ കാണാതെ ഒളിച്ചത്. ഇപ്പൊ എന്റെ കരുത്ത് വെളിയിൽ കാണിക്കുന്നത് പ്രശ്നം ആണ്. ഞാൻ അവിടെ ഇരുന്ന് അവരുടെ fight നിരീക്ഷിച്ചു.

 

 

രണ്ടു B യും ഒരു A റാങ്കും ഒരു C റാങ്ക് മോൺസ്റ്ററേ തോൽപ്പിക്കാൻ ഇത് ധാരാളം പക്ഷെ, ഇവിടെ അവസ്ഥ വളരെ മോശം ആണ്. മനു ഒരു ബോഡി Strength ടൈപ്പ് സ്റ്റാർവാക്കർ ആണ്, വലിയ ഒരു ഹാമർ ടൈപ്പ് വെപ്പൻ ആണ് അവൻ ഉപയോഗിക്കുന്നത്, പക്ഷെ ആ മോൺസ്റ്റരുടെ അടുത്ത് എത്താൻ മനു വിന് പറ്റുന്നില്ല. നാല് element കൾ കൊണ്ട് തീർത്ത ഒരു കവചം ആ മോൺസ്റ്റർ യൂസ് ചെയ്യുന്നുണ്ട്. ഒപ്പം ഇടക്ക് ഇടക്ക് ഫയർ ബോൾ, വാട്ടർ ആരോ, എയർ കട്ടർ, സാന്റ് സ്പിയർ തുടങ്ങിയ മാജിക്‌ ആ മോൺസ്റ്റർ അവർക്ക് നേരെ എയ്ത് വിടുന്നു. അത് കൊണ്ട് തന്നെ മനുവിന് അതിന്റെ അരികിലേക്ക് എത്താൻ പറ്റുന്നില്ല. ജീവൻ ആണെകിൽ നേരത്തെ ആ ഗേറ്റിൽ വെച്ച് ഉണ്ടായതിന്റെ trauma ആണെന്ന് തോന്നുന്നു അവന്റെ ഫയർ ബോൾ ഒന്നും ലക്ഷ്യം കാണുന്നില്ല. നീതു തന്റെ കഴിവിന്റെ പരമാവധി മനുവിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. അവൾ അവനെ ഹീൽ ചെയ്ത് കൊണ്ടേ ഇരിക്കുവാണ്. ബാക്കി ഉള്ളവരുടെ കാര്യം ഇതിലും കഷ്ടം ആണ്. ആരുടേം ജീവന് ഇപ്പൊ ആപത്ത് ഒന്നും ഇല്ലങ്കിലും, സമയം കഴിയുതോറും അപകടം ആണ്, ഇവർ ഷീണിക്കാൻ ആണ് ആ മോൺസ്റ്റർ കാത്ത് ഇരിക്കുന്നത്.

 

 

 

ഇവരെ സഹായിക്കണോ വേണ്ടയോ, ഞാൻ ഒരു നിമിഷം ആലോചിച്ചു. അന്നേരം ആണ് എന്റെ പുതിയ skill നെ കുറിച്ച് ഞാൻ ഓർത്തത്, ഞാൻ നിക്കുന്ന ഇടത്ത് നിന്ന് ഏകദേശം 50 മീറ്റർ മാറിയാണ് ആ മോൺസ്റ്റർ നിൽക്കുന്നത്. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. എന്റെ skill പരീക്ഷിക്കാൻ പറ്റിയ അവസരം. ഗ്രാവിറ്റി അക്‌സെലിറേഷൻ, ഇതിനെ കൊല്ലാൻ പറ്റിയില്ലേലും കുറച്ചു നേരം തടഞ്ഞു വെക്കാൻ പറ്റും ആ സമയം മതിയാവും മനുവിന് അതിനെ കൊല്ലാൻ.

 

 

ഞാൻ കൈ അതിന് നേരെ നീട്ടി മനസ്സിൽ ‘Gravity Acceleration ×10’ എന്ന് പറഞ്ഞു. പെട്ടന്ന് ആ മോൺസ്റ്ററിന്റെ ഭാവം മാറി. അതിന്റെ പ്രൊട്ടക്ഷൻ ലെയർ തകർന്നു. അടുത്ത നിമിഷം ഒരു വലിയ കല്ല് വന്ന് വീണത് പോലെ അത് നിലത്ത് മർന്നു. അതിന്റെ അസ്ഥികൾ എല്ലാം ഒടിഞ്ഞു നുറുങ്ങി വായിൽ നിന്ന് ചോര ഒലിച്ച് അത് മരിച്ചു. ഞാനും അവരും എല്ലാരും അന്തിച്ചു. മേജ് ടൈപ്പ് മോസ്റ്റർ മിക്കവാറും എല്ലാം ഫിസിക്കലി വളരെ വീക്ക് ആയിരിക്കും അത് കൊണ്ട് ആണ് 10 മടങ്ങ് ഗ്രാവിറ്റി അതിന് താങ്ങാൻ പറ്റാതെ പോയത്. മനു അമ്പരപ്പോടെ ആ മോൺസ്റ്റരുടെ അരികിൽ വന്ന് നോക്കി. പിന്നെ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു, പെട്ടന്ന് അവൻ ഞാൻ നിൽക്കുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് നോക്കി, ഞാൻ പെട്ടന്ന് തന്നെ കുനിഞ്ഞത് കൊണ്ട് അവൻ എന്നെ കണ്ടില്ല. അപ്പോഴേക്കും മിലിറ്ററി ടീം അവിടെ എത്തിയിരുന്നു.

 

 

” താങ്ക്സ് ഫോർ യുവർ ഹാർഡ് വർക്ക്‌ സാർ ” കൂട്ടത്തിലെ ഉർന്ന ഓഫിസർ മനുവിന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു.

 

 

” ഇത് ഞങ്ങളുടെ ഡൂട്ടി അല്ലേ. ഞങ്ങളെ കൂടാതെ വേറെ സ്റ്റാർവാക്കർ ആരെങ്കിലും ഇവിടെ വന്നോ?? ” മനു അയാളോട് ചോദിച്ചു.

 

 

” ഇല്ല” ആ ഓഫീസർ പെട്ടന്ന് തന്നെ മറുപടി കൊടുത്തു.

 

 

 

” സർ ” അന്നേരം ആണ് ബാക്കി പട്ടാളക്കാരുടെ ഇടയിൽ നിന്ന് ഒരാൾ കൈ ഉയർത്തിയത്. ഞാൻ നേരത്തെ കണ്ട പട്ടാള ക്കാരൻ.

 

 

” ഒരു ലേഡി സ്റ്റാർ വാക്കർ കൂടി ഒരല്പം മുമ്പ് ഇവിടേക്ക് വന്നിരുന്നു ” അയാൾ പറഞ്ഞു.

 

 

” എന്നിട്ട് എന്താ എന്നോട് റിപ്പോർട്ട് ചെയ്യാഞ്ഞേ??” ആ ഓഫീസർ ചൂടായി.

 

 

” ലേഡി!!! അവരുടെ റാങ്ക് എന്താണ് എന്ന് അറിയോ?? ” മനു ചൂടായി കൊണ്ട് ഇരിക്കുന്ന ഓഫിസറെ മൈൻഡ് ചെയ്യാതെ ആ പട്ടാളക്കാരനോട്,  ചോദിച്ചു.

 

 

” സോറി സാർ. അറിയില്ല, ഏകദേശം നിങ്ങളുടെ പ്രായമേ ഉള്ളൂ, അത് കൊണ്ട് നിങ്ങളുടെ കൂട്ടത്തിൽ ഉള്ള ആൾ ആണ് ഓർത്ത്  ഞാൻ ലൈസൻസ് ചോദിച്ചില്ല ” അയാൾ മറുപടി കൊടുത്തു.

 

 

” hmm ” മനു ഒന്ന് മൂളിയിട്ട് ഞാൻ നിൽക്കുന്ന കെട്ടിടതിന്റെ അവിടേക്കു വീണ്ടും നോക്കി.

 

 

” ഞങ്ങളുടെ പ്രായം ഉള്ള ഒരു ലേഡി ” അവൻ മന്ത്രിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഞാൻ കാണാതെ വേഗം അവിടെ നിന്ന് വന്നത് പോലെ തന്നെ തിരികെ കെട്ടിടങ്ങൾക്കിടയിലൂടെ ആരും കാണാതെ എന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു.

 

 

 

•••••••••••

 

ആഫ്രിക്കയിലെ ഒരു കാട്.

 

അവിടെ ഒരു പാറയുടെ മുകളിൽ ഇരുന്ന് വലിയ ഒരു വാട്ടർ ബഫെല്ലോയുടെ മാംസം കടിച്ചു വലിക്കുകയാണ് ഒരു സിംഹം.  ആ പാറയുടെ താഴെ ഈ സിംഹരാജൻ കഴിച്ചു കഴിഞ്ഞ് ബാക്കി കഴിക്കാൻ അക്ഷമാരായി കാത്തിരിക്കുകയാണ് അഞ്ചു പെൺസിംഹങ്ങൾ. അവർ അഞ്ചുപേരും ചേർന്ന് പിടിച്ച ഇര ആണെകിൽ പോലും pride ലെ ആൺസിംഹം കഴിക്കാതെ ഇരയെ ഒന്ന് രുചി നോക്കാൻ ഉള്ള അവകാശം പോലും അവയ്ക്ക് ഇല്ല. അതാണ് lion pride ന്റെ നിയമം. ആൺ സിംഹം അവയുടെ അതിർത്തി കാക്കും, വേറെ അലഞ്ഞു നടക്കുന്ന സിംഹങ്ങളിൽ നിന്ന് സംരക്ഷണം കൊടുക്കും വേട്ടയാടുന്നത് പെൺസിംഹങ്ങളുടെ കടമയാണ്. വേനൽ തുടങ്ങി ഇര ഒന്നും കിട്ടാതെ  വന്നാൽ മാത്രമേ സിംഹം വേട്ടക്ക് ഇറങ്ങൂ.

 

 

ആൺ സിംഹം കഴിച്ചു കഴിയുന്നതും കാത്ത്, വിശപ്പ് സഹിച് നിക്കുകയാണ് ആ അഞ്ചു പെൺ സിംഹങ്ങൾ. അവിടെ പുൽതകിടിൽ കുറച്ചു സിംഹകുട്ടികൾ കളിക്കുന്നു. മാംസം തിന്നാൻ പ്രായം ആയിട്ടില്ലാത്ത കൊച്ച് സിംഹങ്ങൾ. അവ അമ്മമാരുടെ പാൽ കുടിച് വയർ നിറഞ്ഞ ശേഷം കളിച്ചു തിമിർക്കുകയാണ്. എന്നാൽ അതിൽ ഒരു സിംഹക്കുട്ടി മാത്രം അവിടെ നിന്ന് മാറി എന്തോ ആലോചനയിൽ എന്ന പോലെ കിടക്കുകയാണ്. അത് മറ്റ് കുട്ടികളുടെ കൂടെ കൂടുന്നു പോലും ഉണ്ടായിരുന്നില്ല.

 

 

പെട്ടന്നാണ് ദൂരെ നിന്ന് എന്തോ ശബ്ദം കേട്ടത്. കിളികളും മറ്റും എന്തോ കണ്ട് പേടിച്ചിട്ട് എന്ന പോലെ ആ ശബ്ദം കേട്ട ഭാഗത്തു നിന്ന് പറന്ന് അകലുന്നു. പെട്ടന്ന് ആ ദിശയിൽ നിന്ന് ഒരു എനർജി വേവ് അവയെ കടന്നു പോയി. എന്തോ അപകടം വരുന്നു എന്ന് അറിഞ്ഞ പോലെ ആ സിംഹങ്ങൾ എല്ലാം ഞെട്ടി എഴുന്നേറ്റു. ആ ആൺസിംഹം പോലും ഒന്ന് ഞെട്ടി. എല്ലാരും പേടിയോടെ ആ ദിശയിലേക്ക് തന്നെ നോക്കി. ആ കൊച്ച് സിംഹവും എഴുന്നേറ്റ് ആ ദിശയിലേക്ക് നോക്കി. പക്ഷെ അവന്റെ മുഖത്ത് ബാക്കി ഉള്ളവയുടെ പോലെ ഭയം ആയിരുന്നില്ല, പകരം സന്തോഷമോ, എക്സിറ്മെന്റ് ഒക്കെ ആയിരുന്നു. അത് ഒരു പുഞ്ചിരിയോടെ ആ ദിശയിലേക്ക് നടന്നു. അന്നേരം ഒരു കൈ അവന്റെ മുതുകിൽ മൃതുവായി സ്പർശിച്ചു. ആ കൂട്ടത്തിലെ ഒരു പെൺ സിംഹം അവന്റെ അമ്മ.  അവർ വാത്സല്യം തുളുമ്പുന്ന ഭാവത്തിൽ അവനോട് പോവരുത് എന്ന് പറയുംപോലെ അവനെ നോക്കി. എന്നാൽ അവൻ അവയുടെ കൈ ബലത്തിൽ തട്ടി മാറ്റി. അന്നേരം കുസൃതി കാണിക്കുന്ന മോനെ ശാസിക്കുന്ന അമ്മയെ പോലെ തന്നെ അവൾ അവന്റെ കഴുത്തിൽ കടിച്ചു, തിരികെ കൊണ്ട് പോരാൻ നോക്കി. പക്ഷെ അവന്റെ പ്രതികരണം ആ അമ്മയെ ഞെട്ടിച്ചു. അവൻ അവന്റെ കുഞ്ഞി കൈ വീശി ആ അമ്മയുടെ മുഖത്ത് അടിച്ചു. ഏറ്റവും അത്ഭുതം അവന്റെ ആ കൊച്ച് നഖത്തിന് ഒരു പെൺസിംഹത്തിന്റെ മുഖത്ത് വലിയ ഒരു മുറിവ് ഉണ്ടാക്കാൻ മാത്രം ഉള്ള മൂർച്ച ഉണ്ടായിരുന്നു. അവളുടെ മുഖത്തു നിന്ന് ചോര ചീറ്റി. ഇത് കണ്ട് അച്ഛൻ സിംഹം അവനെ നോക്കി ദേഷ്യത്തിൽ ചീറി, അവൻ പക്ഷെ ഭയന്നില്ല. അവനിൽ നിന്ന് ഒരു Murderous Intent പുറത്തു വന്നു. അത് അവന്റെ അമ്മ അടക്കം ഉള്ള പെൺ സിംഹങ്ങളെ മാത്രമല്ല, ആ സിംഹരാജനെ കൂടി ഭയപ്പെടുത്തി. തന്റെ മുന്നിൽ നിക്കുന്ന ചെറിയ സിംഹത്തേ അല്ല ആ സിംഹരാജൻ കണ്ടത് പകരം ഒരു വിരൽ കൊണ്ട് തന്നെ കൊല്ലാൻ പറ്റുന്ന ഒരു മോൺസ്റ്ററിനെ ആണ്, ആ സിംഹരാജന് പേടി കാരണം ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല. കുട്ടി സിംഹം ആണേൽ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ നടന്നകന്നു.

 

 

അവൻ നടന്ന് അവന്റെ ലക്ഷ്യസ്ഥാനത്ത് എത്തി. കാടിന്റെ നടുവിൽ ഓപ്പൺ ആയ ഒരു വലിയ ക്രാക്ക് ഗേറ്റ്. ആ ഗേറ്റ് മനുഷ്യർ ആരെങ്കിലും കണ്ടിരുന്നേൽ ഭയന്ന് വിറച്ചേനെ. കാരണം ആ ഗേറ്റ് ലോകം കണ്ട ഏറ്റവും വലിയ ഗേറ്റ്, അമേരിക്കയുടെ പകുതി s റാങ്ക് കാരെ കൊന്ന ഡിസാസ്റ്റർ ഗേറ്റ്, red ഡ്രാഗൺ ഗേറ്റിനേക്കാൾ രണ്ടിരട്ടി വലുതായിരുന്നു. ആ കുട്ടി സിംഹം ഒട്ടും ടെൻഷൻ ഇല്ലാതെ അതിന്റെ ഉള്ളിൽ കടന്നു. അതിൽ അവനെ കത്തിരുന്നത് ഒരു Minotaur ആയിരുന്നു. മനുഷ്യന്റെ ശരീരവും കാളയുടെ തലയും ഉള്ള ഒരു S ലെവൽ മോൺസ്റ്റർ. അത് അവനെ കണ്ടതും അവന് നേരെ കയ്യിൽ ഉള്ള കോടാലി ഷേപ്പുള്ള ആയുധം വീശി. അവൻ പെട്ടന്ന് തന്നെ ആ അറ്റക്കിൽ നിന്ന് ഒഴിഞ്ഞു മാറി. പിന്നെ ചാടി അതിന്റെ കഴുത്തിൽ കടിച്ചു. ഉരുക്കിനെക്കാൾ ബലം ഉള്ള അതിന്റെ തൊലിതുളച് അവന്റെ കുഞ്ഞി പല്ല് കടന്നു പോയി. ചോര ചീറ്റി. Minotaur അവനെ കുടഞ്ഞ് കളയാൻ നോക്കിഎങ്കിലും നടന്നില്ല. അല്പസമയം കഴിഞ്ഞപ്പോൾ അതിന്റെ കരുത്ത് കുറഞ്ഞു. അത് ജീവനറ്റ് നിലത്ത് വീണു. ഈ കാഴ്ച്ച മാറ്റാരോടെങ്കിലും പറഞ്ഞാൽ ആരും വിശ്വസിക്കല്ല. കാരണം ഒരു Minotaur നെ കൊല്ലണം എങ്കിലും മിനിമം അഞ്ചു A റാങ്ക് കാർ എങ്കിലും വേണം, അതും അവർക്ക് മണിക്കൂറുകൾ കൊണ്ടേ കൊല്ലാൻ സാധിക്കൂ. ആ മോൺസ്റ്റർ ആണ് ഒരു കൊച്ച് സിംഹകുട്ടിയുടെ ഒറ്റ മൂവിൽ വീണത്.

 

 

അവൻ ആ Minotaurന്റെ കഴുത്തിൽ നിന്ന് ഒരു വലിയ കഷ്ണം മാംസം കടിച്ചെടുത്തു. അത് ഒറ്റ ഇറക്കിന് വിഴുങ്ങി മുഖത്തു പറ്റിയിരുന്ന ചോര അവൻ നാക്ക് കൊണ്ട് തുടച്ചു. പിന്നെ തന്റെ നഖം ഉപയോഗിച്ച് അതിന്റെ നെഞ്ച് കീറി, ഉള്ളിൽ ഉണ്ടായിരുന്ന സ്റ്റാർ ക്രിസ്റ്റൽ പുറത്ത് എടുത്തു. അതും അവൻ വിഴുങ്ങി. അന്നേരം അവനിൽ ഒരു വെളിച്ചം പരന്നു. അവന്റെ ശരീരത്തിൽ കൂടി ഒരു സെൻസേഷൻ പാഞ്ഞു. കൃത്യമായി പറഞ്ഞാൽ താര ലെവൽ അപ്പ്‌ ആവുമ്പോൾ ഉണ്ടാവുന്ന അതേ രംഗം. അത് കഴിഞ്ഞതും അവന്റെ ശരീരത്തിന് വലിപ്പം വെച്ചു. അവൻ രണ്ടു മാസം പ്രായം ഉള്ള കുട്ടി സിംഹത്തിൽ നിന്ന് ഒരു വർഷം പ്രായമായ ആൺസിംഹമായി വളർന്നു.  അന്നേരം വേറെയും Minotaur കൾ അവിടേക്ക് പാഞ്ഞു വന്നു, അവൻ നാക്ക് നുണഞ്ഞു കൊണ്ട് അവയുടെ നേരെ ചീറി അടുത്തു.

 

 

സമയം കുറെ കടന്നു പോയി. ആ ഗേറ്റ് മുഴുവൻ തലയും ഉടലും വേർപെട്ട Minotaur കളുടെ ശവവും ചോരയും കൊണ്ട് നിറഞ്ഞു. അവൻ അവക്ക് ഇടയിലൂടെ നടന്ന്, അവസാനമായി അവൻ കൊന്ന ഗേറ്റ് ബോസ്സ് Minotaur Demon ന്റെ ബോഡിയുടെ അടുത്തേക്ക് ആ സിംഹം നടന്നു. അവൻ ഇപ്പൊ പൂർണ വളർച്ച എത്തിയ ഒരു സിംഹം ആയിരിക്കുന്നു. അവൻ ആ വലിയ

Minotaur Demon ന്റെ ബോഡിയുടെ അരികിൽ എത്തി. എന്നിട്ട് മറ്റ് ബോഡികളോട് ചെയ്തത് പോലെ തന്നെ അവൻ അതിന്റെ നെഞ്ച് കീറി സ്റ്റാർ ക്രിസ്റ്റൽ പുറത്തെടുത്തു കഴിച്ചു. അതോടെ അവന്റെ ശരീരം വീണ്ടും മാറാൻ തുടങ്ങി. അവൻ രണ്ടു കാലിൽ നിവർന്നു നിന്നു, അവന്റെ കാലിന്റെ ഘടന മാറി, കൈ വിരലുകൾക്ക് നീളം വെച്ചു, അവന്റെ മുഖം മാറി,  സിംഹത്തിൽ നിന്ന് ഒരു മനുഷ്യനായി അവൻ മാറി, കൃത്യമായി പറഞ്ഞാൽ കൂർത്ത പല്ലും നഖങ്ങളും, കരുത്തുറ്റ ശരീരവും, ദേഹത്ത് ഇളം മഞ്ഞ നിറമുള്ള രോമങ്ങളും, സിംഹത്തിന്റെ പോലെ ഗോൾഡൻ നിറമുള്ള കൃഷ്ണമണികളും, സടപോലെ ഓറഞ്ചു നിറമുള്ള താടിയും മുടിയും ഒക്കെ ആയി സിംഹത്തോട് വളരെ സാമ്യമുള്ള ഒരു മനുഷ്യരൂപം.

 

 

ട്രാൻഫർമേഷൻ പൂർണമായതും അവൻ അടച്ചിരുന്ന കണ്ണുകൾ തുറന്നു, കൈ ചുരുട്ടി ഭിത്തിയിൽ ഇടിച്ചു. അന്നേരം അവിടെ വലിയ ഒരു ഹോൾ ഉണ്ടായി.

 

 

” ha ha ha ha…. ” അവൻ പൊട്ടിച്ചിരിച്ചു.

 

 

” അവസാനം, വർഷങ്ങൾ നീണ്ട് നിന്ന കാത്തിരിപ്പിനു ശേഷം എനിക്ക് ഇവിടെ ഒരു ശരീരം കിട്ടിയിരിക്കുന്നു, എന്റെ ശക്തികൾ പൂർണമായും ഉൾകൊള്ളാൻ പറ്റുന്ന കരുത്തുറ്റ ഒരു ശരീരം, ha ha ha ” അത്രയും പറഞ്ഞിട്ട് അവൻ വീണ്ടും പൊട്ടിച്ചിരിച്ചു.

 

 

 

” ഭൂമി… ഞാൻ, Dante Beaster, വന്യമൃഗങ്ങളുടെ രാജാവ്, the beast king, നിന്നിൽ കാലു കുത്തിയിരിക്കുന്നു ” അവൻ അത് പറഞ്ഞിട്ട് ഒന്ന് ഇരയെ കണ്ട വന്യ ജീവിയെ പോലെ നാവ് നൊട്ടി നുണഞ്ഞു. അന്നേരം അവനിൽ നിന്ന് കരുത്തുറ്റ ഒരു Aura പുറത്തു വന്നു. അത് അന്ന് താരയുടെ ഷാഡോ മോൺസ്റ്റർ പുറത്തു വിട്ട Aura യെക്കാൾ വളരെ വളരെ പവർഫുൾ ആയിരുന്നു. പിന്നെ അവൻ പതിയെ ആ ഗേറ്റ് ന്റെ വെളിയിൽ കടന്നു. പിന്നെ ആഞ്ഞു ശ്വാസം വലിച്ചു. രുചിയുള്ള എന്തോ ഭക്ഷണത്തിന്റെ മണം കിട്ടിയ പോലെ അവൻ പുഞ്ചിരിച്ചു. പെട്ടന്ന് എന്തോ ആലോചിച്ചിട്ട് അവന്റെ മുഖം മാറി.

 

 

” എനിക്ക് king കൾ തമ്മിൽ ഉള്ള കോൺട്രാക്ട് ബ്രേക്ക് ചെയ്യാൻ പറ്റില്ല. ബാക്കി ഉള്ളവർ കൂടി വരാൻ ഞാൻ കാത്ത് ഇരിക്കണം, അതിന് ശേഷം മാത്രമേ എനിക്ക് ഇവിടെ ഉള്ളവയുടെ ചോരയും മാംസവും രുചിക്കാൻ പറ്റൂ, അവർ ബാക്കി ഏഴു Kings and queens, അവർക്ക് കൂടി ഓരോ ശരീരം കിട്ടണം. അതിന് ഇടയിൽ യുദ്ധത്തിന് ഉള്ള സന്നാഹം ഒരുക്കണം. ഇവിടെ ഉള്ള god ന്റെ avatar കളിൽ എന്നെ കൊണ്ട് ഒറ്റക്ക് കൊല്ലാൻ പറ്റുന്നവരെ ഒക്കെ ഇല്ലാതെയാക്കണം” അവൻ അവനോട് തന്നെ അത്രയും പറഞ്ഞിട്ട് ദേഷ്യത്തിൽ പല്ല് കടിച്ചു. പിന്നെ കൈ ഒന്ന് വീശി. അന്നേരം അവന്റെ മുന്നിൽ ഒരു ഗേറ്റ് ഓപ്പൺ ആയി അവൻ അതിൽ കയറിയതും ആ ഗേറ്റും അവനും അപ്രതിക്ഷം ആയി.

 

 

C U all in next chapter ❤?

 

 

52 Comments

  1. ???????

  2. Bro next part eppala varuvaa

  3. Next part ennu varum?????????

  4. Next part enna b4o

  5. Illuttiii next part late aakallleeee

  6. ഏക-ദന്തി

    വിച്ചമ്മിണീ കൊള്ളാം …. ഗംഭീരം …
    തോനെ ഹാർട്സ് …

  7. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

    ?❤️

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

  8. ????❤️❤️??

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

  9. നീലകുറുക്കൻ

    സംഗതി വെറെയ്റ്റി ആണ്. പോളി.. ഇടക്കിടക്ക് തരണം ട്ടൊ

    NB: ഇതിന്റെ പ്ലോട്ട് മനസ്സിലാക്കാൻ പറ്റിയ സിനിമകൾ ഉണ്ടോ~?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

      അങ്ങനെ മൂവി ഒന്നും അറിയില്ല.

      ഫാന്റസി, isakai കാറ്റഗറി anime ഒക്കെ ഒന്ന് കണ്ടു നോക്കു,

    2. Star wars. Kureyokke kittum.

  10. Poli item, adutha part vegam tharan sramikkane ♥♥♥♥

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ശ്രമിക്കാം ?

  11. NITHIN RAJAGOPAL

    ന്റെ പൊന്നോ ???
    Mad lich വായിച്ചതിന് ശേഷമാണ് fallen star ലേക്ക് എത്തിയത് എപ്പോളാണ് എല്ലാ പാർട്ട്‌ വായിച്ചതും താര ലെവൽ അപ്പ്‌ ചെയ്ത് വരുന്നത് കണ്ടപ്പോ പെട്ടന്ന് connet ചെയ്തത് “IAM STANDING ON A MILLION LIVES” ലെ “Yuusuke” മായാണ് രണ്ടും പ്ലോട്ടും ഡിഫ്‌റിൻറ് ആന്നെങ്കിലും രണ്ട് പേരുടെയും journey ഗംഭീരം ആണ്.
    താരയുടെ സ്‌ട്രെങ്ത് മറ്റുള്ളവർ കാണുന്ന നിമിഷത്തിനയാണ് കാത്തിരിക്കുന്നത്. ബീസ്റ് കിങ് ഇനി എങ്ങാനും ബ്ലാക് ആണോന്ന് തോന്നി, anyway ഞാൻ “one punch man” ന്റെ വലിയ ആരാധകൻ കൂടിയാണ്,
    വെയ്റ്റിംഗ് ഫോർ journey of thara ….. ❣️❣️❣️❣️

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഈ കമന്റ്‌നും വാച്ച്ലിസ്റ്റിലേക്ക് പുതിയ ഒരു anime കൂടി തന്നതിനും thanks ❤?

      ബീസ്റ്റ് കിങ് ആരാണ് എന്നൊക്കെ ഉള്ള കൂടുതൽ ഡീറ്റെയിൽസ് വരുന്ന പാർട്ടിൽ അറിയാം ❤

      OP Man ?????

      1. ഞാൻ fantancy based anime ന്റെ വലിയ ആരാധകനാണ്.
        infinite dendrogram ഒന്ന് കണ്ട് നോക്കു യൂട്യൂബിൽ അവൈലബിൾ ആണ്

  12. Kalakki machaane…. nhn ee typil ulla oru vayikkunnath aathyaytt aanu…. bt its so good…. 1st timerk polum easy understanding aayittaanu writing…. keep going bro✌✌✌✌

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ???
      താങ്ക്സ്

  13. കൊള്ളാട്ടോ നന്നായിട്ടുണ്ട് ഇത്തിരി വൈകിയാലും തന്നത് നല്ലൊരു കിടിലം പാർട്ടാണ് ഇതേ പോലെ നല്ലൊരു പാർട്ടുമായ് കഴിവതും വേഗം വീണ്ടും വരും എന്നു പ്രതീക്ഷിക്കുന്നു
    With❤️

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

  14. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ?❤

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      കുറച്ച് പേജ് ഉണ്ടാവും

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        6.5 k വേഡ്‌സ് എഴുതിയപ്പോൾ കുറച്ചു പേജ് ഉണ്ടാവും എന്നാ ഓർത്തെ അത് ഒറ്റ പേജിൽ ഒതുക്കി അല്ലേ കുട്ടേട്ടാ ?

        1. അതോണ്ട് next അടിച്ചു കുഴങ്ങണ്ട ?

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            ?

  15. Illuttiii poliiii waiting for the next part

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      Thanky?❤

  16. സൂര്യൻ

    Taking too much time to publish will effect the flow of the story

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      കറന്റ്ലി ഞാൻ പഠിക്കുകയാണ്, പിന്നെ ഇതൊരു ഫാന്റസി സ്റ്റോറി ആണ്, ആ environment ഒക്കെ എഴുതി ഭലിപ്പിക്കുന്നത് ഇത്തിരി സമയം എടുക്കുന്ന പണിയാണ്, അത് കൊണ്ടാ വയ്ക്കുന്നത്

      1. സൂര്യൻ

        സാരമില്ല. പ൦ിത്തിന്ന് കുഴപ്പം വരാത്ത രീതിയിൽ എഴുതിയമതി

  17. Wow poli, evideyayirunnu ithranalum…. Adutha part pettannu tharaneeeee

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

  18. ❤❤❤

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

  19. Uff poli.. ee partum polichu…. Kure naalayitt kaathirunna kathayaanunu ottum niraasha peduthiyillaa… Ini yum kaathirikkan ulla curiosity koodiyitte ullooo l… Ee gap onnu kuracha nannayirunnu

    1. ബ്രോ എന്താ പറയ പൊളി

      ഞാൻ കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ്❤

      അടുത്ത പാർട്ട്‌ പെട്ടന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ??

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

  20. ആദിസ്…..

    ഈ ഭാഗം ഗംഭീരം എന്ന് തന്നെ പറയാം….,, താര പോളിയാണ്….,,, അവളുടെ ഒപ്പം പഠിക്കുന്നവരെക്കാൾ ശക്തയാണ് അവൾ…. കൂടെ ഒരു ആർമി തന്നെയുണ്ട്…,.,,

    ജീവനും നീതുവും ഒക്കെ അവളെ കുറിച്ച് അറിയുന്ന നിമിഷത്തിന് വേണ്ടിയാണു ഞാൻ വെയിറ്റ് ചെയുന്നത്… വൈകാതെ അത് സാധിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു….,,,

    Beast king ആദ്യം വിചാരിച്ചു താരയുമായി ബന്ധം ഉണ്ടാവുമെന്ന്…. Like wolf നെ പോലെ….. പക്ഷേ അവൻ സിംഹക്കുട്ടിയിൽ നിന്നും രൂപം മാറിയപ്പോൾ അത് അല്ല എന്ന് മനസിലായി..,.,.,. അവൻ പറഞ്ഞ king, ക്വീൻസ് ഒകെ ഇവരാണോ വില്ലൻസ്….. കണ്ടിട്ട് അങ്ങനെ തോന്നുന്നു…,.,, എന്തായാലും waiting ആണ് അടുത്ത ഭാഗത്തിനായി….,,

    സ്നേഹത്തോടെ സിദ്ധു.. ❤❤

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ സിദ്ധു ❤?

      താരയുടെ ശക്തി നമുക്ക് ഉടനെ അവരെ കാണിക്കാം ?

      ബീസ്റ്റ് കിങ്ന് മാത്രമല്ല, dante അടക്കം ഉള്ള ബാക്കി kings N Queens ന് എല്ലാം താരയും ആയി ബന്ധം ഉണ്ട്, അതൊക്കെ പുറകെ ?

  21. ࿇ꫝηⱥη₫࿇

    ?♥️A

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

  22. ༒☬SULTHAN☬༒

    ❤❤

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

Comments are closed.