? Fallen Star ? 4 854

 

ഇത്രയും ആയിരുന്നു ആ പുതിയ പേജിൽ ഉണ്ടായിരുന്നത്. എന്റെ skill നെ കുറിച്ച് ഉള്ള വിവരണം. അതിൽ ആദ്യത്തെ skill വായിച്ചപ്പോൾ തന്നെ എന്റെ കാറ്റ് പകുതി പോയി, ചത്തു പോയ ജീവികളുടെ ആത്മാവിനെ തിരിച്ചു വിളിച്ചു വരുത്തുക അതിനെ എന്റെ അടിമ ആക്കുക, ഒരു S റാങ്ക് പവർ അല്ലേ അത്, അത് മാത്രമല്ല ഓരോ തവണ എന്റെ summoned ബീസ്റ്റ് മരിക്കുമ്പോഴും 1 mana കൊടുത്ത് അതിനെ വീണ്ടും കൊണ്ട് വരാൻ പറ്റും, അപ്പൊ എന്റെ mana ലെവൽ വെച്ച് ഇപ്പൊ 600 തവണ എനിക്ക് തിരികെ വിളിക്കാം അതായത് എതിരാളി 600 തവണ ആ ബീസ്റ്റ് നെ കൊല്ലേണ്ടി വരും. ഞാൻ ലെവൽ അപ്പ്‌ ചെയ്യുമ്പോ ഈ നമ്പർ പിന്നേം കൂടും.. ശരിക്കും ഓവർ പവർഡ് അല്ലേ ഈ എബിലിറ്റി???

 

 

അല്ല, സ്റ്റാർ എനർജി ഉള്ള ഏത് ജീവിയുടെ സോൾ വേണമെങ്കിലും എനിക്ക് സമൻ ചെയ്യാം എന്നല്ലേ പറഞ്ഞത് അപ്പൊ ഞാൻ ഒരു S റാങ്ക് സ്റ്റാർ വാക്കരെ സമൻ ബീസ്റ്റ് ആക്കിയാലോ?? അതിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ എന്റെ തൊണ്ട വരണ്ടു.

 

 

എന്റെ രണ്ടാമത്തെ സ്കിലും പൊളിയാണ്, ഗ്രാവിറ്റി കൂട്ടുക എന്ന് പറയുമ്പോ വെയിറ്റ് കൂട്ടുക എന്നല്ലേ, അതായത് 100 kg വെയിറ്റ് ഉള്ള ഒരാളുടെ വെയിറ്റിന്റെ, 10 മടങ്ങ് എന്ന് പറയുമ്പോൾ 1000 kg. അപ്പൊ അയാളുടെ വെയിറ്റ് 1000 kg ആക്കി മാറ്റാൻ എനിക്ക് പറ്റും. കൂൾ. ഞാൻ excitement ൽ എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ അന്തിച്ചു നിന്നു. അന്നേരം ആണ് അവിടെ കിടക്കുന്ന വലിയ ശവശരീരം എന്റെ കണ്ണിൽ പെട്ടത്, wolf king. ഒരു ഐഡിയ എനിക്ക് തോന്നി,

 

 

” ലഗസി, എങ്ങനെയാ skill activate ആക്കുക? ” ഞാൻ എന്റെ സംശയം ലഗസിയോട് ചോദിച്ചു.

 

 

[ ടാർഗറ്റ് നെ നോക്കി skill ന്റെ പേര് മനസ്സിൽ പറയുക ]

 

 

അത് കേട്ടതും ഞാൻ wolf king നെ നോക്കി പിന്നെ മനസ്സിൽ ‘ Mana Beast summoning’ എന്ന് പറഞ്ഞു. പെട്ടന്ന് wolf king ന്റെ ശരീരത്തിൽ നിന്ന് ഒരു സിൽവർ ലൈറ്റ് വന്നു അത് പതിയെ സിൽവർ നിറമുള്ള ഒരു കാർഡ് ആയി മാറി അതിൽ wolf ന്റെ പടം ഉണ്ടായിരുന്നു, ആ കാർഡ് വേഗം എന്റെ അടുത്തേക്ക് പറന്നു വന്നു. ഞാൻ ആ കാർഡിൽ തൊട്ടതും അത് ചില്ല് പോലെ പൊട്ടി ചിതറി ലഗസിയുടെ ഉള്ളിലേക്ക് കടന്ന് പോയി.

 

 

പെട്ടന്ന് wolf king ന്റെ ബോഡി ഒന്ന് അനങ്ങി. ഞാൻ ഞെട്ടി, അതിൽ തന്നെ നോക്കി നിന്നു. അന്നേരം wolf king ന്റെ വയർ കീറി ഒരു കൈ പുറത്ത് വന്നു. കൃത്യമായി പറഞ്ഞാൽ ഒരു Skelton ന്റെ കൈ. മുട്ടയിൽ നിന്ന് കിളികുഞ്ഞ് പുറത്തു വരുന്നത് പോലെ അല്പസമയം കൊണ്ട് ഒരു Skelton wolf പൂർണമായും പുറത്ത് വന്നു. കറുത്ത അസ്ഥികൾ മാത്രം ഉള്ള ഒരു wolf. പിന്നെ അതിന് ചുറ്റും ഒരു കറുത്ത വെളിച്ചം വന്നു, അത് പതിയെ ഒരു പുക ആയി മാറി, ആ പുക ആ skeleton ആകെ മൂടി, പിന്നെ അത് wolf ന്റെ ശരീരം ആയി മാറി. കറുത്ത ഒഴുകി കൊണ്ട് ഇരിക്കുന്ന സോൾഡ് അല്ലാത്ത ശരീരം. സെമിട്രാൻസ്‌പ്പറന്റ് ആയ അതിൽ കൂടി അതിന്റെ അസ്ഥികൾ തെളിഞ്ഞുകാണാം.

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.