? Fallen Star ? 4 854

 

 

Awaken Crystal വളരെ വിലപിടിപ്പുള്ള ഒന്ന് ആണ്, കൃത്യമായി പറഞ്ഞാൽ വിലമതിക്കാൻ ആവാത്ത വസ്തു, പണം കൊണ്ട് വാങ്ങാൻ പറ്റാത്ത ഒന്ന്. ഞാൻ ഇത് വിൽക്കാൻ വെച്ചാൽ കണ്ണും പൂട്ടി  billions തന്ന്, അല്ലേൽ ചിലപ്പോൾ trillions തന്ന് ഇത് വാങ്ങാൻ ആളുകൾ വരും. അത്രക്ക് മൂല്യം ഉണ്ട് ഇതിന്. പക്ഷെ ഇത് ആരും വിൽക്കാൻ തയ്യാറാവില്ല, കാരണം പൊന്മുട്ട ഇടുന്ന താറാവിനെ ആരെങ്കിലും ഒറ്റയടിക്ക് കൊല്ലുമോ??

 

 

Awaken Crystal ന് ഇത്രയും വില വരാൻ കാരണം ഉണ്ട്, ഞാൻ നേരത്തെ പറഞ്ഞല്ലോ ഒരു സ്റ്റാർ വാക്കർ ന്റെ റാങ്ക് കൂടുകയോ കുറയുകയോ ഇല്ലന്ന് ( എന്റെ കാര്യത്തിൽ ഒഴികെ ), ആർക്കും ശരീരത്തിലെ സ്റ്റാർ എനർജി യുടെ അളവ് കൂട്ടാൻ പറ്റില്ല, ഒരു കുട്ടി ജനിക്കുമ്പോൾ അവരുടെ ശരീരത്തിൽ സ്റ്റാർ എനർജി ഉണ്ടെങ്കിൽ മാത്രമേ അവർക്ക് സ്റ്റാർ വാക്കർ ആവാൻ പറ്റൂ, നോർമൽ മനുഷ്യനായി ജനിച്ചു സ്റ്റാർ വാക്കർ ആർക്കും ആവാൻ പറ്റില്ല…. പക്ഷെ Awaken Crystal ഈ കഥ മാറ്റും, വളരെ റെയർ ആയി ക്രാക്ക് ഗേറ്റിൽ നിന്ന് കിട്ടുന്ന ഈ ക്രിസ്റ്റൽ random ആയി എന്തേലും ഒരു സൂപ്പർ പവർ കൊടുക്കും, ഒരു സാധാരണക്കാരനെ സ്റ്റാർ വാക്കർ ആക്കാനും ഒരു ലോ റാങ്ക് സ്റ്റാർ വാക്കരെ s റാങ്ക് വരെ ആക്കാൻ ഉള്ള കഴിവ് ഈ ക്രിസ്റ്റലിന് ഉണ്ട്. അപ്പൊ ഇത് ആരെങ്കിലും വിൽക്കാൻ തയ്യാറാവുമോ??

 

 

ഞാൻ വേഗം തന്നെ ആ ക്രസ്റ്റൽ എന്റെ കയ്യിൽ വെച്ച് ഞെരിച്ചു. ഒരു ക്രാക്ക് ശബ്ദത്തോടെ അത് തകർന്നു, ഇളം നീല ലൈറ്റ് എന്റെ കയ്യിൽ നിന്ന് പുറത്തേക്ക് വന്നു, പിന്നെ ലവൽ അപ്പ്‌ ആവുന്ന പോലെ ഉള്ള സെൻസെഷൻ ഞാൻ അറിഞ്ഞു. ഉടനെ തന്നെ അത് മാറി. എനിക്ക് വേറെ മാറ്റം ഒന്നും തോന്നിയില്ല. സാദാരണ ലെവൽ അപ്പ്‌ ആവുമ്പോൾ ഉണ്ടാവരുള്ള ശക്തി കൂടിയ തോന്നൽ പോലും ഉണ്ടായില്ല. ഇത് ശരിക്കും awaken crystal തന്നെ ആണോ?? ഞാൻ വേഗം എന്റെ സ്റ്റാറ്റസ് നോക്കി. ഇല്ല ഒന്നും മാറിയിട്ടില്ല.

 

 

” ലഗസി are you scamming me?? ”

 

 

പെട്ടന്നാണ് ലഗസിയുടെ കട്ടി കൂടിയത് പോലെ എനിക്ക് തോന്നിയത്. ഞാൻ വേഗം പേജ് മറിച്ചു, അതേ, എന്റെ സംശയം ശരിയാണ്, പുതിയ ഒരു പേജ് ലഗസിക്ക് വന്നിട്ടുണ്ട് .

 

________________________________________

꧁    SKILLS    ꧂

————————

————————————————————–

• Mana Beast summoning ( Job Skill )

——————————————————

           ഓണർക്ക് മരിച്ച ജീവികളുടെ ശരീരത്തിൽ നിന്ന് അവയുടെ സോളിനെ തിരിച്ചു വിളിക്കാനും അവയുടെ mana ഉപയോഗിച്ച് പുതിയ ശരീരം നിർമ്മിക്കാനും പറ്റും. ഇങ്ങനെ നിർമിച്ച Summoning ബീസ്റ്റ്സ് ഓണരുടെ ഏത് ആക്ജ്ഞയും അനുസരിക്കുന്ന ലോയൽ സർവെന്റ്സും പടയാളി കളും ആയിരിക്കും. മരിച്ചവരുടെ ലോകത്ത് നിന്ന് തിരികെ വന്നവർ ആയത് കൊണ്ട് ഇവയെ കൊല്ലാൻ സാധിക്കില്ല, ഓരോ തവണ ഇവ മരിക്കുമ്പോഴും 1 യൂണിറ്റ് mana യൂസ് ചെയ്ത് ഓണർക്ക് ഇവയെ റിവൈവ് ചെയ്യാവുന്നതാണ്.

( ജോബ് skill, ജോബ് ⃞⃞⃞⃞ ആയിട്ടുള്ളവർക്ക് മാത്രം യൂസ് ചെയ്യാൻ പറ്റുന്ന skill )

Mana കോസ്റ്റ് : skill activate ചെയ്യാൻ mana ആവശ്യം ഇല്ല , റിവൈവ് ചെയ്യാൻ 1 യൂണിറ്റ് per use

————————————————————–

• Gravity Acceleration

———————————–

        ഓണർക്ക്  50 മീറ്റർ റേഡിയസിൽ ഉള്ള ജീവൻ ഉള്ളതൊ ഇല്ലാത്തതൊ ആയിട്ടുള്ള ഏതൊരു വസ്തുവിന്റേം gravitational ഫോഴ്സ് 10 മടങ്ങ് വരെ കൂട്ടാൻ പറ്റും.

Mana കോസ്റ്റ് : 50 unit activitie ചെയ്യാൻ, മൈന്റൈൻ ചെയ്യാൻ ഓരോ മിനിറ്റിലും ഓരോ യൂണിറ്റ് mana വേണ്ടിവരും.

Skill upgradable ആണ്, അപ്ഗ്രേഡ് കഴിഞ് mana കോസ്റ്റ് കുറയും, skill റേഡിയസ് കൂടും, gravitational ഫോഴ്സ് acceleration ചെയ്യാവുന്ന മടങ്ങ് കൂടും. Upgrade കണ്ടീഷൻ unknown

————————————————————–

________________________________________

 

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.