? Fallen Star ? 4 854

 

 

wolf king എന്നെ അടിച്ചതാണ്. ഞാൻ ദൂരേക്ക് തെറിച്ചു വീണു പോയി. എന്റെ ദേഹം മുഴുവൻ  wolf king ന്റെ നഖം കൊണ്ട് ഉണ്ടായ മുറിവുകളും ചോര പാടുകളും ആണ്, എന്റെ വാളിലും വിള്ളലുകൾ വീനിരുന്നു, ഏത് നിമിഷം വേണമെങ്കിലും അത് തകരാം. ഇത് ഞാൻ കൊണ്ട് വന്ന അവസാനത്തെ വാൾ ആണ്, ബാക്കി ഒക്കെ മറ്റ് wolf കളും ആയുള്ള fight ൽ നശിച്ചു. ഇത് കൂടി തീർന്നാൽ എല്ലാം അവസാനിച്ചു. ഞാൻ ആ wolf king നെ ഒന്ന് നോക്കി, അതിന്റെ ശരീരത്തിൽ ഇപ്പോഴും ഒരു മുറിവ് പോലും ഇല്ല. എന്റെ ഒരു അറ്റാക്ക് പോലും അതിന് ഏറ്റിട്ടില്ല. ഇപ്പോഴും അത് എന്നെ വെച്ച് കളിക്കുകയാണ്. പെട്ടന്ന് അതിന്റെ ഭാവം മാറി ഒരു നിമിഷം കൊണ്ട് അത് എന്റെ മുന്നിൽ വന്നു അത് എന്നെ കഴിക്കാൻ എന്നോളം വാ പൊളിച്ചു. ഞാൻ ഒന്ന് ഞെട്ടി, അതിന് മടുത്തിരിക്കുന്നു, അത് എന്നെ അവസാനിപ്പിക്കാൻ ഉള്ള നീക്കത്തിൽ ആണ്.

 

 

പെട്ടന്ന് ഞാൻ എന്റെ വാൾ അതിന്റെ വായിലേക്ക് കയറ്റി.

 

 

‘Golden Wind Sword Art Fourth from  Sword Blast’ ഞാൻ അത് പറഞ്ഞതും വലിയ ശബ്ദത്തോടെ ബ്ലേഡിൽ ഉണ്ടായിരുന്ന എനർജി പൊട്ടിത്തെറിച്ചു, വാളിൽ മുഴുവൻ വിള്ളൽ വീണു കിടക്കുകയായത് കൊണ്ട് ആ വാളും അതിനോട് ഒപ്പം ചിതറി തെറിച്ചു, അത് wolf king ന്റെ വായിൽ മുഴുവൻ കുത്തികയറി. ഒരു അലർച്ചയോടെ അത് പിറകിലേക്ക് മാറി. അതിന്റെ വായിൽ നിന്ന് ചോര ഒഴുകി. Wolf king ദേഷ്യത്തിൽ എന്നെ നോക്കി, പിന്നെ എനിക്ക് നേരെ കുതിച്ചു ചാടി. ഞാൻ അതിന്റെ അടിയിൽ ആയി, അത് എന്റെ കഴുത്തിൽ തന്റെ കൂർത്ത നഖം ഇറക്കാൻ പോയ നേരം ഞാൻ എന്റെ വലത്തേ കയ്യിൽ സോഡ് എനർജി കേന്ദ്രീകരിച്ചു,

 

 

‘ Golden Wind Sword Art Seventh from Swordless Sword’ ഞാൻ അത് മനസ്സിൽ പറഞ്ഞതും എന്റെ കയ്യുടെ ചുറ്റും ഒരു  ഗോൾഡൻ നിറം വന്നു, എന്റെ കൈ ഗോൾഡൻ നിറം ഉള്ള ഒരു വലിയ വാൾ പോലെയായി, ഒട്ടും താമസിക്കാതെ ഞാൻ എന്റെ കൈ wolf king ന്റെ നെഞ്ചിലേക്ക് കുത്തി ഇറക്കി. പിന്നെ മേലോട്ട് വലിച്ചു. നെഞ്ചിൽ നിന്ന് കഴുത്ത് വരെ നീണ്ട ഒരു മുറിവ് wolf king ന്റെ ശരീരത്തിൽ ഉണ്ടായി. ദയനീയമായി ഒന്ന് അലറിയിട്ട് wolf king ന്റെ ചലനം നിലച്ചു.

 

 

ഞാൻ തളർന്നു നിലത്തേക്ക് ഇരുന്നു. സത്യത്തിൽ ഭാഗ്യം കൊണ്ട് മാത്രമാണ് ഞാൻ ജയിച്ചത്. Wolf king ആദ്യം മുതൽ എന്നെ കൊല്ലുക എന്ന ഉദ്ദേശത്തോടെ വന്നിരുന്നേൽ ഞാൻ ഉറപ്പായും മരിക്കുമായിരുന്നു. Wolf king ശത്രുവിനെ underestimate ചെയ്തത് കൊണ്ടാണ് അത് മരിച്ചത്. എന്തായാലും ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു എന്റെ എനിമി ആരായാലും ഞാൻ ഒരിക്കലും ആരെയും underestimate ചെയ്യില്ല. I will kill them with my all strength.

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.