പക്ഷെ king തന്റെ skill യൂസ് ചെയ്തില്ല. പകരം എന്നെ ഒന്ന് നോക്കി. Wolf king ന്റെ രൂപം പെട്ടന്ന് ഒന്ന് ബ്ലർ ആയി, അടുത്ത നിമിഷം king അവിടെ നിന്നും അപ്രത്യക്ഷമായി. പെട്ടന്ന് എന്റെ സെൻസ് കാരണം വലത് വലതു വശത്തു നിന്ന് ഒരു അപകടം വരുന്നത് ഞാൻ അറിഞ്ഞു, ഞാൻ വേഗം വാൾ കൊണ്ട് അത് തടഞ്ഞു, പക്ഷെ ആ അടിയുടെ ആഗാതം വളരെ വലുതായിരുന്നു. അതിന്റെ ഫോഴ്സിൽ ഞാൻ നിന്ന നിൽപ്പിൽനിന്ന് കൊറേ ദൂരം പുറകിലേക്ക് പോയി. നേരത്തെ അപ്രത്യക്ഷമായ wolf king എന്റെ വലതു സൈഡിൽ വന്ന് എന്റെ നേരെ അതിന്റെ വലത് കൈ വീശി അടിച്ചതാണ്. സത്യത്തിൽ അത് അപ്രത്യക്ഷം ആയതല്ല. പകരം അതിന്റെ മൂവ്മെന്റ് സ്പീഡ് എനിക്ക് കാണാവുന്നതിലും വേഗത്തിൽ ആയത് കൊണ്ട് എനിക്ക് അങ്ങനെ തോന്നിയത് ആണ്. എന്റെ Sense 67 ൽ അല്ലായിരുന്നേൽ എനിക്ക് ആ അടി വരുന്നത് തിരിച്ചറിയാൻ പോലും പറ്റില്ലായിരുന്നു, എന്റെ Agility 67 ൽ അല്ലായിരുന്നേൽ കൃത്യസമയത്ത് എനിക്ക് തടയാൻ പറ്റില്ലായിരുന്നു, എന്റെ Strength 70 അല്ലായിരുന്നേൽ ആ അടിയുടെ ശക്തി എനിക്ക് താങ്ങാൻ പറ്റില്ലായിരുന്നു. അതായത് ചുരുക്കി പറഞ്ഞാൽ ഞാൻ ഇവ ഒക്കെ കൂട്ടി ഇല്ലായിരുന്നു എങ്കിൽ ഈ സമയം കൊണ്ട്, wolf king ന്റെ ആദ്യ അടിയിൽ തന്നെ ഞാൻ മരിച്ചേനെ.
ഞാൻ ഒന്ന് ശ്വാസം വലിച് വിട്ടു.
” eh eh” പെട്ടന്ന് ഞാൻ ഒന്ന് ചുമച്ചു, ചുമച്ചു തീർന്നതും എന്റെ വായിൽ എന്തോ ദ്രാവാകം വന്ന് നിറഞ്ഞു, അതിന്റെ രുചി ഞാൻ അറിഞ്ഞു, പെട്ടന്ന് തന്നെ ഞാൻ അത് തുപ്പി. ഒരു കവിൾ നിറയെ ചോര. അതായത് ഇത്ര സ്ട്രങ്ത് ഉണ്ടായിട്ടും wolf king ന്റെ ഒരു അടി എനിക്ക് താങ്ങാൻ പറ്റിയില്ല. ഇപ്പൊ wolf king തന്റെ കാശ്വൽ സ്ട്രങ്ത് ആണ് ഉപയോഗിച്ചത്, അത് എന്നെ ഒരു എതിരാളിയായി കണ്ടിട്ടില്ല, അപ്പൊ wolf king തന്റെ ഫുൾ പവർ യൂസ് ചെയ്താലോ?? അത് അതിന്റെ ബ്ലഡ് ലസ്റ്റ് skill യൂസ് ചെയ്താലോ?? എന്റെ അവസ്ഥ എന്താവും?? അതോർത്തപ്പോഴേ എന്റെ ഉള്ളിൽ കൂടി ഒരു തരിപ്പ് കടന്ന് പോയി. Wolf king സീരിയസ് ആവുന്നതിന് മുന്നേ അതിനെ കൊല്ലണം. ഇല്ലേൽ എന്റെ കാര്യം അപകടത്തിൽ ആവും.
ഞാൻ എന്റെ ശരീരത്തിൽ ഓടുന്ന സ്റ്റാർ എനർജി എന്റെ ശ്വാസകോശത്തിൽ കേന്ത്രീകരിച്ചു, പിന്നെ ഞാൻ ഒരു ഡീപ്പ് ബ്രീത്ത് എടുത്തു. ഒക്സിജൻ സ്റ്റാർ എനർജിയുമായി കലർന്ന് എന്റെ ഞരമ്പുകളിലൂടെ ഓടാൻ തുടങ്ങി, അതോടെ എന്റെ ബോഡി കൂടുതൽ ലൈറ്റ് ആയി. ഇത് ഒരു ബ്രീത്തിങ് ടെക്‌നിക് ആണ്, Golden Wind Breathing. സ്റ്റാർ എനർജിയെ സോഡ് എനർജി ആക്കാൻ ആണ് breathing techniques ഉപയോഗിക്കുന്നത്, പല സ്റ്റാർ വാക്കർസും സോഡ് art കൾ യൂസ് ചെയ്യാറുണ്ട്, സാധാരണ സോഡ് art ൽ നിന്ന് ഇവയെ വത്യസ്തം ആക്കുന്നത് ഈ ബ്രീതിങ് ടെക്‌നിക്കുകൾ ആണ്. എന്റെ അച്ഛൻ എനിക്ക് പഠിപ്പിച്ചു തന്ന അത്തരം ഒരു സോഡ് ആർട്ട് ആണ് ‘Golden Wind Sword Art ‘, ഇതിന് ആകെ 12 ഫോംസ് ഉണ്ട് പക്ഷെ അതിൽ ഫസ്റ്റ് ഫോം ആയ സിമ്പിൾ സ്ലാഷ് മാത്രമേ സാദാരണക്കാർക്ക് യൂസ് ചെയ്യാൻ പറ്റു, ബാക്കി ഫോം ഒക്കെ യൂസ് ചെയ്യാൻ സോഡ് എനർജി വേണം, അതായത് സ്റ്റാർ എനർജിയെ breathing techniques ഉപയോഗിച്ച് സോഡ് എനർജി ആക്കിമാറ്റണം. ഞാൻ ഒരു സ്റ്റാർ വാക്കർ ആയി എങ്കിലും ഞാൻ ഒരു f റാങ്ക് ആയത് കൊണ്ട് എനിക്ക് ആകെ സെക്കന്റ് ഫോം ആയ wind സ്ലാഷ് മാത്രമേ യൂസ് ചെയ്യാൻ പറ്റൂ, ഇത് സോഡ് എനർജിയെ വാളിന്റെ ബ്ലേഡിൽ കേന്ത്രീകരിച് ദൂരെ ഉള്ള ടാർഗറ്റ് ലേക്ക് എയ്ത് വിടും. ഒരു തവണ അങ്ങനെ ചെയ്യുമ്പോഴേക്കും എന്റെ എനർജി ഫുള്ളും തീരുമായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് നേരത്തെ ഈ art ഒന്നിൽ കൂടുതൽ തവണ ചെയ്യാൻ പറ്റില്ലായിരുന്നു.
♥️♥️♥️♥️♥️♥️
Pwoli❤️?❤️?
നന്നായിട്ടുണ്ട് ❤️