? Fallen Star ? 4 853

 

 

————————————————–

Strength : 70  Agility 67

Intelligence : 30  Sense : 67

—————————————————

 

എന്റെ സ്ട്രങ്ത് 70 ആയിരിക്കുന്നു. 70  സ്ട്രങ്ത് എത്ര പവർഫുൾ ആണെന്ന്  സിമ്പിൾ ആയി പറഞ്ഞു തരണേൽ, ഒരു പൂർണ ആരോഗ്യവാൻ ആയ ഒരാളുടെ സ്ട്രങ്ത് 5 ആണ്.  അപ്പൊ അത് വെച്ച് നോക്കുമ്പോൾ എന്റെ ശക്തി ഇപ്പൊ ഒരു പൂർണ ആരോഗ്യവാൻ ആയ ആളുടെ 14 മടങ്ങ് ആണ്.   Star walkers നെ വെച്ച് കമ്പയർചെയ്യുമ്പോ ഇത് ആവറേജ് സ്ട്രങ്ത് ആണെങ്കിലും, ഈ മോസ്റ്റർനെ കൊല്ലാൻ ഇത് മതിയാവും. ആ ആത്മ വിശ്വാസത്തിൽ കയ്യിൽ ഉള്ള അവസാനത്തെ വാളിൽ മുറുകെ പിടിച്ചു ഞാൻ ബോസ്സ് മോസ്റ്റർന്റെ ലെയറിലേക്ക് കടന്നു.

 

 

 

അവിടെ ഒരു വലിയ ചെന്നായ ആയിരുന്നു എന്നെ കാത്ത് ഇരുന്നത്. ഞാൻ അതിന്റെ വലിപ്പം കണ്ടു തന്നെ ഞെട്ടി. ഒരു വലിയ കാട്ട്പോത്തിന്റെ വലിപ്പം ഉണ്ടായിരുന്നു അതിന്. അത് അത് വലിയ ഒരു പാറകല്ലിന്റെ മുകളിൽ കിടക്കുകയാണ്. ആ മോൺസ്റ്റർന് ഒരു രാജാവിന്റെ ഭാവം ആയിരുന്നു. അത് തല പൊക്കി എന്നെ ഒന്ന് നോക്കി. ആ തിളങ്ങുന്ന പച്ച കണ്ണുകളിൽ ഒരു ഏതിരാളി, ഒരു ശത്രുവിനെ കണ്ട ഭാവം ആയിരുന്നില്ല. പകരം ഒരു ഉറുമ്പിനെ, തന്റെ ഒരു കൈ കൊണ്ട് ഞെരിച്ചു കളയാൻ പറ്റുന്ന ഒരു കീടത്തിനെ കണ്ട ഭാവം ആയിരുന്നു. അത് പതിയെ എഴുന്നേറ്റു നിന്നു. ഏകദേശം രണ്ടു മീറ്ററിൽ കൂടുതൽ ഉയരം അതിന് ഉണ്ടായിരുന്നു. അത് ഉമിനീർ ഇറ്റ് വീഴുന്ന നാക്ക് നൊട്ടി നുണഞ് എന്നെ ഒന്ന് നോക്കി. അതിന് ചുറ്റും ആരെയും പേടിപ്പെടുത്തുന്ന കറുത്ത ഒരു പ്രഭാവലയം, aura ഉണ്ടായിരുന്നു. അത് എന്നെ പേടിപ്പിക്കാൻ എന്നോളം തന്റെ aura കൂട്ടി.

 

 

ഞാൻ വിറക്കുന്ന കൈ കൊണ്ട് എന്റെ വാളിന്റെ പിടിയിൽ മുറിക്കി പിടിച്ചു.

 

 

” നീ എന്നെ പേടിപ്പിക്കാൻ നോക്കുവാണോ?? ഹാ… സത്യം പറഞ്ഞാൽ നിന്റെ aura ശരിക്കും പേടിപ്പെടുത്തുന്നത് തന്നെയാണ്. പക്ഷെ… കഴിഞ്ഞ ദിവസം ഞാൻ കണ്ട ആ നിഴൽ… ആ മോൺസ്റ്റർ അതിന്റെ aura വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല, നീ വാ ” ഞാൻ എന്റെ പേടിയെ അവഗണിച് ആ മോൺസ്റ്ററിനെ നോക്കി അലറി. അത് എന്റെ പേടിയെ മറികടക്കാൻ വേണ്ടി പറഞ്ഞതാണ് എങ്കിലും ഒരു കാര്യം സത്യം ആണ്. ആ നിഴൽ മോൺസ്റ്റർ അത് ഈ wolf king നേക്കാൾ നൂറ് മടങ്ങ് പവർഫുൾ ആയിരുന്നു.

 

 

അതേ wolf king, എന്റെ മുന്നിൽ ഉള്ള ഈ മോൺസ്റ്റർ ഒരു Crimson wolf ഓ metallic Crimson wolf ഒ അല്ല, പകരം ഒരു wolf king ആണ്. അതിന്റെ വലിപ്പവും കറുപ്പ് നിറവും ഒക്കെ കണ്ടപ്പോഴെ എനിക്ക് അത് മനസ്സിലായി. ഒരു wolf king. പീക്ക് C ലെവൽ മോൺസ്റ്റർ. അതിന്റെ സ്ട്രങ്ത് ഒരു B ലെവൽ മോൺസ്റ്ററിനോട് വളരെ അടുത്ത് നിൽക്കുന്നതാണ്. ഇതിന്റെ സൂപ്പർ സ്‌ട്രെങ്തും സ്പീഡും മാത്രമല്ല ഇതിനെ കൂടുതൽ അപകടകാരി ആക്കുന്നത്, skill ആണ്. Skill, ചില മോൺസ്റ്റർകൾക്ക് സ്റ്റാർവാക്കർ സിന്റെ സൂപ്പർ പവർ പോലെ ഉള്ള കഴിവ്കൾ ഉണ്ട്, അതിനെ ആണ് skill എന്ന് വിളിക്കുന്നത്. Wolf king എങ്ങനെ ഉള്ള skill ഉപയോഗിക്കാൻ പറ്റുന്ന ഒരു മോൺസ്റ്റർ ആണ്. ബ്ലഡ്‌ ലസ്റ്റ് അതാണ് ഇതിന്റെ skill. അത് ഓലി ഇടും അന്നേരം ചുറ്റും ഉള്ള ആളുകളിൽ ഭയം നിറയും.  കുറച്ചു നേരത്തേക്ക് അനങ്ങാൻ പോലും പറ്റാതെ ആവും. ആ സമയം മതി wolf king ന് എതിരാളിയുടെ ജീവൻ എടുക്കാൻ. അത് കൊണ്ട് തന്നെ. മിനിമം നാലു c റാങ്ക് എങ്കിലും ഉള്ള റൈഡ് ടീമിനെ ഒരു wolf king നെ ഇല്ലാതെ ആക്കാൻ പറ്റു. അത്ര പവർഫുൾ ആയ ഒരു മോൺസ്റ്ററിനെ ആണ് ഞാൻ ഒറ്റക്ക് നേരിടാൻ പോവുന്നത്. അത് ഓർക്കുമ്പോഴെ ഭയം അരിച്ചിറങ്ങുന്നത് ഞാൻ അറിഞ്ഞു. എങ്കിലും ധൈര്യം സംഭരിച്, ഏത് നേരവും അറ്റാക്ക് ചെയ്യാൻ പാകത്തിന് ഞാൻ wolf king നെ തന്നെ നോക്കി നിന്നു.

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.