? Fallen Star ? 4 854

 

 

” ലഗസി ” ഞാൻ വിളിച്ചതും, മഞ്ഞ വെളിച്ചം ആയി ലഗസി എന്റെ മുന്നിൽ പ്രത്യഷപ്പെട്ടു. ഞാൻ പേജ് മറിച് എന്റെ സ്റ്റാറ്റസ് എടുത്തു.

 

_______________________________________

꧁    STATUS    ꧂

———————————————

  Owner : താര സാഗർ

  Jobe : █ █ █ █

       Level : Bronze ☆☆☆☆

           Title : Beast Hunter

          Status : Happy

       ————————————————–

Health : 500

Mana : 400

        ————————————————–

Strength : 40  Agility 37

Intelligence : 20  Sense : 37

—————————————————

        Available ability points : 147

————————————————–

Title effect

             Beast Hunter  :  (20% increased

        stats against beast-type monsters)

_____________________________________

 

എന്റെ ഓവർ ഓൾ സ്റ്റാറ്റസ് തന്നെ മാറി ഇരിക്കുന്നു. Strength 7 ഇൽ നിന്ന് 40ആയി,  Agility 4 ൽ നിന്ന് 37ആയി, Intelligence 7ൽ നിന്ന് 20 ആയി ഒപ്പം 4 ആയിരുന്ന Sense 37 ആയി.  എന്റെ കൈയിൽ 250 ഓളം എബിലിറ്റി പോയിന്റ്സ് ഉണ്ടായിരുന്നു അതിൽ 100 പോയിന്റ് ഡിസ്ട്രിബൂട്ട് ചെയ്തു. ശരിക്കും ഞാൻ ഏകദേശം 400ന്റെ അടുത്ത് മോൺസ്റ്റർസിനെ കൊന്നു പക്ഷെ എന്റെ ലെവൽ മോൺസ്റ്റർസിന്റെ സെയിം ആയപ്പോൾ മോൺസ്റ്റർസിനെ കൊല്ലുന്ന വഴി എനിക്ക് അബിലിറ്റി പോയിന്റ് കിട്ടാതെ ആയി. അതായത് ഞാൻ ആദ്യം Crimson wolf നെ കൊന്നപ്പോ എനിക്ക് ഓരോ എബിലിറ്റി പോയിന്റ് വീതം കിട്ടി, പക്ഷെ എന്റെ ക്ലാസ്സ്‌ f ൽ നിന്ന് E ആയപ്പോൾ മുതൽ എനിക്ക് പോയിന്റ് ഒന്നും കിട്ടാതെ ആയി, Metallic Crimson Wolf D ലെവൽ മോൺസ്റ്റർ ആയത് കൊണ്ട് എനിക്ക് പോയിന്റ്സ് കിട്ടിരുന്നു പക്ഷെ  ഇപ്പൊ ഞാൻ C ക്ലാസ്സ്‌ ആയതോടെ ഇതിനെ കൊല്ലുന്നവഴി എനിക്ക് പോയിന്റ് ഒന്നും കിട്ടുന്നില്ല.  ഞാൻ നൂറാമത്തെ wolf നെ കൊന്നപ്പോൾ എനിക്ക് എന്റെ ആദ്യത്തെ ടൈറ്റിൽ കിട്ടി. ബീസ്റ്റ് ഹണ്ടർ. ചെന്നായ കളെ ഒക്കെ പോലുള്ള മോൺസ്റ്റർസിന് എതിരെ fight ചെയ്യുമ്പോ എന്റെ strength, Agility, sense, intelligence ഒക്കെ 20 % കൂടി കൂടും. അതായത് ഇപ്പൊ strength 100 ഉണ്ടേൽ അതിന്റെ 20% അതായത് 20 കൂടി കൂടി ഓവരോൾ എനിക്ക് 120 strength ഉണ്ടാവും.

 

 

പെട്ടനാണ് ക്രാക്ക് ഗേറ്റ്ന്റെ വളരെ ഉള്ളിൽ നിന്ന് വളരെ സ്ട്രോങ്ങ്‌ ആയിട്ടുള്ള എനർജി വന്നത്. ഞാൻ ഒന്ന് ഞെട്ടി അങ്ങോട്ട് നോക്കി. അത് ഗേറ്റ് ബോസ്സ് ആണ്. ബാക്കി എല്ലാ wolf കളേം ഞാൻ തീർത്തു. അതിന് നിന്ന് വരുന്ന എനർജി അടിച്ചപ്പോഴെ എന്റെ നട്ടെല്ലിൽ കൂടി ഒരു തരിപ്പ് കടന്ന് പോയി. ഇത് ഉറപ്പായും ഒരു Metallic Crimson wolf അല്ല, മിനിമം ഒരു C  ക്ലാസ്സ്‌ മോൺസ്റ്റർ ആവാൻ ആണ് സാധ്യത. ഞാൻ ഒന്ന് ധീർക്കനിശ്വാസം എടുത്തു. പിന്നെ വേഗം തന്നെ ബാക്കി ഉള്ള പോയിന്റ്സിൽ 100 കൂടി യൂസ് ചെയ്തു.

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.