? Fallen Star ? 4 854

Minotaur Demon ന്റെ ബോഡിയുടെ അരികിൽ എത്തി. എന്നിട്ട് മറ്റ് ബോഡികളോട് ചെയ്തത് പോലെ തന്നെ അവൻ അതിന്റെ നെഞ്ച് കീറി സ്റ്റാർ ക്രിസ്റ്റൽ പുറത്തെടുത്തു കഴിച്ചു. അതോടെ അവന്റെ ശരീരം വീണ്ടും മാറാൻ തുടങ്ങി. അവൻ രണ്ടു കാലിൽ നിവർന്നു നിന്നു, അവന്റെ കാലിന്റെ ഘടന മാറി, കൈ വിരലുകൾക്ക് നീളം വെച്ചു, അവന്റെ മുഖം മാറി,  സിംഹത്തിൽ നിന്ന് ഒരു മനുഷ്യനായി അവൻ മാറി, കൃത്യമായി പറഞ്ഞാൽ കൂർത്ത പല്ലും നഖങ്ങളും, കരുത്തുറ്റ ശരീരവും, ദേഹത്ത് ഇളം മഞ്ഞ നിറമുള്ള രോമങ്ങളും, സിംഹത്തിന്റെ പോലെ ഗോൾഡൻ നിറമുള്ള കൃഷ്ണമണികളും, സടപോലെ ഓറഞ്ചു നിറമുള്ള താടിയും മുടിയും ഒക്കെ ആയി സിംഹത്തോട് വളരെ സാമ്യമുള്ള ഒരു മനുഷ്യരൂപം.

 

 

ട്രാൻഫർമേഷൻ പൂർണമായതും അവൻ അടച്ചിരുന്ന കണ്ണുകൾ തുറന്നു, കൈ ചുരുട്ടി ഭിത്തിയിൽ ഇടിച്ചു. അന്നേരം അവിടെ വലിയ ഒരു ഹോൾ ഉണ്ടായി.

 

 

” ha ha ha ha…. ” അവൻ പൊട്ടിച്ചിരിച്ചു.

 

 

” അവസാനം, വർഷങ്ങൾ നീണ്ട് നിന്ന കാത്തിരിപ്പിനു ശേഷം എനിക്ക് ഇവിടെ ഒരു ശരീരം കിട്ടിയിരിക്കുന്നു, എന്റെ ശക്തികൾ പൂർണമായും ഉൾകൊള്ളാൻ പറ്റുന്ന കരുത്തുറ്റ ഒരു ശരീരം, ha ha ha ” അത്രയും പറഞ്ഞിട്ട് അവൻ വീണ്ടും പൊട്ടിച്ചിരിച്ചു.

 

 

 

” ഭൂമി… ഞാൻ, Dante Beaster, വന്യമൃഗങ്ങളുടെ രാജാവ്, the beast king, നിന്നിൽ കാലു കുത്തിയിരിക്കുന്നു ” അവൻ അത് പറഞ്ഞിട്ട് ഒന്ന് ഇരയെ കണ്ട വന്യ ജീവിയെ പോലെ നാവ് നൊട്ടി നുണഞ്ഞു. അന്നേരം അവനിൽ നിന്ന് കരുത്തുറ്റ ഒരു Aura പുറത്തു വന്നു. അത് അന്ന് താരയുടെ ഷാഡോ മോൺസ്റ്റർ പുറത്തു വിട്ട Aura യെക്കാൾ വളരെ വളരെ പവർഫുൾ ആയിരുന്നു. പിന്നെ അവൻ പതിയെ ആ ഗേറ്റ് ന്റെ വെളിയിൽ കടന്നു. പിന്നെ ആഞ്ഞു ശ്വാസം വലിച്ചു. രുചിയുള്ള എന്തോ ഭക്ഷണത്തിന്റെ മണം കിട്ടിയ പോലെ അവൻ പുഞ്ചിരിച്ചു. പെട്ടന്ന് എന്തോ ആലോചിച്ചിട്ട് അവന്റെ മുഖം മാറി.

 

 

” എനിക്ക് king കൾ തമ്മിൽ ഉള്ള കോൺട്രാക്ട് ബ്രേക്ക് ചെയ്യാൻ പറ്റില്ല. ബാക്കി ഉള്ളവർ കൂടി വരാൻ ഞാൻ കാത്ത് ഇരിക്കണം, അതിന് ശേഷം മാത്രമേ എനിക്ക് ഇവിടെ ഉള്ളവയുടെ ചോരയും മാംസവും രുചിക്കാൻ പറ്റൂ, അവർ ബാക്കി ഏഴു Kings and queens, അവർക്ക് കൂടി ഓരോ ശരീരം കിട്ടണം. അതിന് ഇടയിൽ യുദ്ധത്തിന് ഉള്ള സന്നാഹം ഒരുക്കണം. ഇവിടെ ഉള്ള god ന്റെ avatar കളിൽ എന്നെ കൊണ്ട് ഒറ്റക്ക് കൊല്ലാൻ പറ്റുന്നവരെ ഒക്കെ ഇല്ലാതെയാക്കണം” അവൻ അവനോട് തന്നെ അത്രയും പറഞ്ഞിട്ട് ദേഷ്യത്തിൽ പല്ല് കടിച്ചു. പിന്നെ കൈ ഒന്ന് വീശി. അന്നേരം അവന്റെ മുന്നിൽ ഒരു ഗേറ്റ് ഓപ്പൺ ആയി അവൻ അതിൽ കയറിയതും ആ ഗേറ്റും അവനും അപ്രതിക്ഷം ആയി.

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.