? Fallen Star ? 4 854

 

 

അവൻ നടന്ന് അവന്റെ ലക്ഷ്യസ്ഥാനത്ത് എത്തി. കാടിന്റെ നടുവിൽ ഓപ്പൺ ആയ ഒരു വലിയ ക്രാക്ക് ഗേറ്റ്. ആ ഗേറ്റ് മനുഷ്യർ ആരെങ്കിലും കണ്ടിരുന്നേൽ ഭയന്ന് വിറച്ചേനെ. കാരണം ആ ഗേറ്റ് ലോകം കണ്ട ഏറ്റവും വലിയ ഗേറ്റ്, അമേരിക്കയുടെ പകുതി s റാങ്ക് കാരെ കൊന്ന ഡിസാസ്റ്റർ ഗേറ്റ്, red ഡ്രാഗൺ ഗേറ്റിനേക്കാൾ രണ്ടിരട്ടി വലുതായിരുന്നു. ആ കുട്ടി സിംഹം ഒട്ടും ടെൻഷൻ ഇല്ലാതെ അതിന്റെ ഉള്ളിൽ കടന്നു. അതിൽ അവനെ കത്തിരുന്നത് ഒരു Minotaur ആയിരുന്നു. മനുഷ്യന്റെ ശരീരവും കാളയുടെ തലയും ഉള്ള ഒരു S ലെവൽ മോൺസ്റ്റർ. അത് അവനെ കണ്ടതും അവന് നേരെ കയ്യിൽ ഉള്ള കോടാലി ഷേപ്പുള്ള ആയുധം വീശി. അവൻ പെട്ടന്ന് തന്നെ ആ അറ്റക്കിൽ നിന്ന് ഒഴിഞ്ഞു മാറി. പിന്നെ ചാടി അതിന്റെ കഴുത്തിൽ കടിച്ചു. ഉരുക്കിനെക്കാൾ ബലം ഉള്ള അതിന്റെ തൊലിതുളച് അവന്റെ കുഞ്ഞി പല്ല് കടന്നു പോയി. ചോര ചീറ്റി. Minotaur അവനെ കുടഞ്ഞ് കളയാൻ നോക്കിഎങ്കിലും നടന്നില്ല. അല്പസമയം കഴിഞ്ഞപ്പോൾ അതിന്റെ കരുത്ത് കുറഞ്ഞു. അത് ജീവനറ്റ് നിലത്ത് വീണു. ഈ കാഴ്ച്ച മാറ്റാരോടെങ്കിലും പറഞ്ഞാൽ ആരും വിശ്വസിക്കല്ല. കാരണം ഒരു Minotaur നെ കൊല്ലണം എങ്കിലും മിനിമം അഞ്ചു A റാങ്ക് കാർ എങ്കിലും വേണം, അതും അവർക്ക് മണിക്കൂറുകൾ കൊണ്ടേ കൊല്ലാൻ സാധിക്കൂ. ആ മോൺസ്റ്റർ ആണ് ഒരു കൊച്ച് സിംഹകുട്ടിയുടെ ഒറ്റ മൂവിൽ വീണത്.

 

 

അവൻ ആ Minotaurന്റെ കഴുത്തിൽ നിന്ന് ഒരു വലിയ കഷ്ണം മാംസം കടിച്ചെടുത്തു. അത് ഒറ്റ ഇറക്കിന് വിഴുങ്ങി മുഖത്തു പറ്റിയിരുന്ന ചോര അവൻ നാക്ക് കൊണ്ട് തുടച്ചു. പിന്നെ തന്റെ നഖം ഉപയോഗിച്ച് അതിന്റെ നെഞ്ച് കീറി, ഉള്ളിൽ ഉണ്ടായിരുന്ന സ്റ്റാർ ക്രിസ്റ്റൽ പുറത്ത് എടുത്തു. അതും അവൻ വിഴുങ്ങി. അന്നേരം അവനിൽ ഒരു വെളിച്ചം പരന്നു. അവന്റെ ശരീരത്തിൽ കൂടി ഒരു സെൻസേഷൻ പാഞ്ഞു. കൃത്യമായി പറഞ്ഞാൽ താര ലെവൽ അപ്പ്‌ ആവുമ്പോൾ ഉണ്ടാവുന്ന അതേ രംഗം. അത് കഴിഞ്ഞതും അവന്റെ ശരീരത്തിന് വലിപ്പം വെച്ചു. അവൻ രണ്ടു മാസം പ്രായം ഉള്ള കുട്ടി സിംഹത്തിൽ നിന്ന് ഒരു വർഷം പ്രായമായ ആൺസിംഹമായി വളർന്നു.  അന്നേരം വേറെയും Minotaur കൾ അവിടേക്ക് പാഞ്ഞു വന്നു, അവൻ നാക്ക് നുണഞ്ഞു കൊണ്ട് അവയുടെ നേരെ ചീറി അടുത്തു.

 

 

സമയം കുറെ കടന്നു പോയി. ആ ഗേറ്റ് മുഴുവൻ തലയും ഉടലും വേർപെട്ട Minotaur കളുടെ ശവവും ചോരയും കൊണ്ട് നിറഞ്ഞു. അവൻ അവക്ക് ഇടയിലൂടെ നടന്ന്, അവസാനമായി അവൻ കൊന്ന ഗേറ്റ് ബോസ്സ് Minotaur Demon ന്റെ ബോഡിയുടെ അടുത്തേക്ക് ആ സിംഹം നടന്നു. അവൻ ഇപ്പൊ പൂർണ വളർച്ച എത്തിയ ഒരു സിംഹം ആയിരിക്കുന്നു. അവൻ ആ വലിയ

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.