? Fallen Star ? 4 854

 

 

” hmm ” മനു ഒന്ന് മൂളിയിട്ട് ഞാൻ നിൽക്കുന്ന കെട്ടിടതിന്റെ അവിടേക്കു വീണ്ടും നോക്കി.

 

 

” ഞങ്ങളുടെ പ്രായം ഉള്ള ഒരു ലേഡി ” അവൻ മന്ത്രിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഞാൻ കാണാതെ വേഗം അവിടെ നിന്ന് വന്നത് പോലെ തന്നെ തിരികെ കെട്ടിടങ്ങൾക്കിടയിലൂടെ ആരും കാണാതെ എന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു.

 

 

 

•••••••••••

 

ആഫ്രിക്കയിലെ ഒരു കാട്.

 

അവിടെ ഒരു പാറയുടെ മുകളിൽ ഇരുന്ന് വലിയ ഒരു വാട്ടർ ബഫെല്ലോയുടെ മാംസം കടിച്ചു വലിക്കുകയാണ് ഒരു സിംഹം.  ആ പാറയുടെ താഴെ ഈ സിംഹരാജൻ കഴിച്ചു കഴിഞ്ഞ് ബാക്കി കഴിക്കാൻ അക്ഷമാരായി കാത്തിരിക്കുകയാണ് അഞ്ചു പെൺസിംഹങ്ങൾ. അവർ അഞ്ചുപേരും ചേർന്ന് പിടിച്ച ഇര ആണെകിൽ പോലും pride ലെ ആൺസിംഹം കഴിക്കാതെ ഇരയെ ഒന്ന് രുചി നോക്കാൻ ഉള്ള അവകാശം പോലും അവയ്ക്ക് ഇല്ല. അതാണ് lion pride ന്റെ നിയമം. ആൺ സിംഹം അവയുടെ അതിർത്തി കാക്കും, വേറെ അലഞ്ഞു നടക്കുന്ന സിംഹങ്ങളിൽ നിന്ന് സംരക്ഷണം കൊടുക്കും വേട്ടയാടുന്നത് പെൺസിംഹങ്ങളുടെ കടമയാണ്. വേനൽ തുടങ്ങി ഇര ഒന്നും കിട്ടാതെ  വന്നാൽ മാത്രമേ സിംഹം വേട്ടക്ക് ഇറങ്ങൂ.

 

 

ആൺ സിംഹം കഴിച്ചു കഴിയുന്നതും കാത്ത്, വിശപ്പ് സഹിച് നിക്കുകയാണ് ആ അഞ്ചു പെൺ സിംഹങ്ങൾ. അവിടെ പുൽതകിടിൽ കുറച്ചു സിംഹകുട്ടികൾ കളിക്കുന്നു. മാംസം തിന്നാൻ പ്രായം ആയിട്ടില്ലാത്ത കൊച്ച് സിംഹങ്ങൾ. അവ അമ്മമാരുടെ പാൽ കുടിച് വയർ നിറഞ്ഞ ശേഷം കളിച്ചു തിമിർക്കുകയാണ്. എന്നാൽ അതിൽ ഒരു സിംഹക്കുട്ടി മാത്രം അവിടെ നിന്ന് മാറി എന്തോ ആലോചനയിൽ എന്ന പോലെ കിടക്കുകയാണ്. അത് മറ്റ് കുട്ടികളുടെ കൂടെ കൂടുന്നു പോലും ഉണ്ടായിരുന്നില്ല.

 

 

പെട്ടന്നാണ് ദൂരെ നിന്ന് എന്തോ ശബ്ദം കേട്ടത്. കിളികളും മറ്റും എന്തോ കണ്ട് പേടിച്ചിട്ട് എന്ന പോലെ ആ ശബ്ദം കേട്ട ഭാഗത്തു നിന്ന് പറന്ന് അകലുന്നു. പെട്ടന്ന് ആ ദിശയിൽ നിന്ന് ഒരു എനർജി വേവ് അവയെ കടന്നു പോയി. എന്തോ അപകടം വരുന്നു എന്ന് അറിഞ്ഞ പോലെ ആ സിംഹങ്ങൾ എല്ലാം ഞെട്ടി എഴുന്നേറ്റു. ആ ആൺസിംഹം പോലും ഒന്ന് ഞെട്ടി. എല്ലാരും പേടിയോടെ ആ ദിശയിലേക്ക് തന്നെ നോക്കി. ആ കൊച്ച് സിംഹവും എഴുന്നേറ്റ് ആ ദിശയിലേക്ക് നോക്കി. പക്ഷെ അവന്റെ മുഖത്ത് ബാക്കി ഉള്ളവയുടെ പോലെ ഭയം ആയിരുന്നില്ല, പകരം സന്തോഷമോ, എക്സിറ്മെന്റ് ഒക്കെ ആയിരുന്നു. അത് ഒരു പുഞ്ചിരിയോടെ ആ ദിശയിലേക്ക് നടന്നു. അന്നേരം ഒരു കൈ അവന്റെ മുതുകിൽ മൃതുവായി സ്പർശിച്ചു. ആ കൂട്ടത്തിലെ ഒരു പെൺ സിംഹം അവന്റെ അമ്മ.  അവർ വാത്സല്യം തുളുമ്പുന്ന ഭാവത്തിൽ അവനോട് പോവരുത് എന്ന് പറയുംപോലെ അവനെ നോക്കി. എന്നാൽ അവൻ അവയുടെ കൈ ബലത്തിൽ തട്ടി മാറ്റി. അന്നേരം കുസൃതി കാണിക്കുന്ന മോനെ ശാസിക്കുന്ന അമ്മയെ പോലെ തന്നെ അവൾ അവന്റെ കഴുത്തിൽ കടിച്ചു, തിരികെ കൊണ്ട് പോരാൻ നോക്കി. പക്ഷെ അവന്റെ പ്രതികരണം ആ അമ്മയെ ഞെട്ടിച്ചു. അവൻ അവന്റെ കുഞ്ഞി കൈ വീശി ആ അമ്മയുടെ മുഖത്ത് അടിച്ചു. ഏറ്റവും അത്ഭുതം അവന്റെ ആ കൊച്ച് നഖത്തിന് ഒരു പെൺസിംഹത്തിന്റെ മുഖത്ത് വലിയ ഒരു മുറിവ് ഉണ്ടാക്കാൻ മാത്രം ഉള്ള മൂർച്ച ഉണ്ടായിരുന്നു. അവളുടെ മുഖത്തു നിന്ന് ചോര ചീറ്റി. ഇത് കണ്ട് അച്ഛൻ സിംഹം അവനെ നോക്കി ദേഷ്യത്തിൽ ചീറി, അവൻ പക്ഷെ ഭയന്നില്ല. അവനിൽ നിന്ന് ഒരു Murderous Intent പുറത്തു വന്നു. അത് അവന്റെ അമ്മ അടക്കം ഉള്ള പെൺ സിംഹങ്ങളെ മാത്രമല്ല, ആ സിംഹരാജനെ കൂടി ഭയപ്പെടുത്തി. തന്റെ മുന്നിൽ നിക്കുന്ന ചെറിയ സിംഹത്തേ അല്ല ആ സിംഹരാജൻ കണ്ടത് പകരം ഒരു വിരൽ കൊണ്ട് തന്നെ കൊല്ലാൻ പറ്റുന്ന ഒരു മോൺസ്റ്ററിനെ ആണ്, ആ സിംഹരാജന് പേടി കാരണം ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല. കുട്ടി സിംഹം ആണേൽ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ നടന്നകന്നു.

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.