? Fallen Star ? 4 854

 

 

 

ഇവരെ സഹായിക്കണോ വേണ്ടയോ, ഞാൻ ഒരു നിമിഷം ആലോചിച്ചു. അന്നേരം ആണ് എന്റെ പുതിയ skill നെ കുറിച്ച് ഞാൻ ഓർത്തത്, ഞാൻ നിക്കുന്ന ഇടത്ത് നിന്ന് ഏകദേശം 50 മീറ്റർ മാറിയാണ് ആ മോൺസ്റ്റർ നിൽക്കുന്നത്. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. എന്റെ skill പരീക്ഷിക്കാൻ പറ്റിയ അവസരം. ഗ്രാവിറ്റി അക്‌സെലിറേഷൻ, ഇതിനെ കൊല്ലാൻ പറ്റിയില്ലേലും കുറച്ചു നേരം തടഞ്ഞു വെക്കാൻ പറ്റും ആ സമയം മതിയാവും മനുവിന് അതിനെ കൊല്ലാൻ.

 

 

ഞാൻ കൈ അതിന് നേരെ നീട്ടി മനസ്സിൽ ‘Gravity Acceleration ×10’ എന്ന് പറഞ്ഞു. പെട്ടന്ന് ആ മോൺസ്റ്ററിന്റെ ഭാവം മാറി. അതിന്റെ പ്രൊട്ടക്ഷൻ ലെയർ തകർന്നു. അടുത്ത നിമിഷം ഒരു വലിയ കല്ല് വന്ന് വീണത് പോലെ അത് നിലത്ത് മർന്നു. അതിന്റെ അസ്ഥികൾ എല്ലാം ഒടിഞ്ഞു നുറുങ്ങി വായിൽ നിന്ന് ചോര ഒലിച്ച് അത് മരിച്ചു. ഞാനും അവരും എല്ലാരും അന്തിച്ചു. മേജ് ടൈപ്പ് മോസ്റ്റർ മിക്കവാറും എല്ലാം ഫിസിക്കലി വളരെ വീക്ക് ആയിരിക്കും അത് കൊണ്ട് ആണ് 10 മടങ്ങ് ഗ്രാവിറ്റി അതിന് താങ്ങാൻ പറ്റാതെ പോയത്. മനു അമ്പരപ്പോടെ ആ മോൺസ്റ്റരുടെ അരികിൽ വന്ന് നോക്കി. പിന്നെ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു, പെട്ടന്ന് അവൻ ഞാൻ നിൽക്കുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് നോക്കി, ഞാൻ പെട്ടന്ന് തന്നെ കുനിഞ്ഞത് കൊണ്ട് അവൻ എന്നെ കണ്ടില്ല. അപ്പോഴേക്കും മിലിറ്ററി ടീം അവിടെ എത്തിയിരുന്നു.

 

 

” താങ്ക്സ് ഫോർ യുവർ ഹാർഡ് വർക്ക്‌ സാർ ” കൂട്ടത്തിലെ ഉർന്ന ഓഫിസർ മനുവിന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു.

 

 

” ഇത് ഞങ്ങളുടെ ഡൂട്ടി അല്ലേ. ഞങ്ങളെ കൂടാതെ വേറെ സ്റ്റാർവാക്കർ ആരെങ്കിലും ഇവിടെ വന്നോ?? ” മനു അയാളോട് ചോദിച്ചു.

 

 

” ഇല്ല” ആ ഓഫീസർ പെട്ടന്ന് തന്നെ മറുപടി കൊടുത്തു.

 

 

 

” സർ ” അന്നേരം ആണ് ബാക്കി പട്ടാളക്കാരുടെ ഇടയിൽ നിന്ന് ഒരാൾ കൈ ഉയർത്തിയത്. ഞാൻ നേരത്തെ കണ്ട പട്ടാള ക്കാരൻ.

 

 

” ഒരു ലേഡി സ്റ്റാർ വാക്കർ കൂടി ഒരല്പം മുമ്പ് ഇവിടേക്ക് വന്നിരുന്നു ” അയാൾ പറഞ്ഞു.

 

 

” എന്നിട്ട് എന്താ എന്നോട് റിപ്പോർട്ട് ചെയ്യാഞ്ഞേ??” ആ ഓഫീസർ ചൂടായി.

 

 

” ലേഡി!!! അവരുടെ റാങ്ക് എന്താണ് എന്ന് അറിയോ?? ” മനു ചൂടായി കൊണ്ട് ഇരിക്കുന്ന ഓഫിസറെ മൈൻഡ് ചെയ്യാതെ ആ പട്ടാളക്കാരനോട്,  ചോദിച്ചു.

 

 

” സോറി സാർ. അറിയില്ല, ഏകദേശം നിങ്ങളുടെ പ്രായമേ ഉള്ളൂ, അത് കൊണ്ട് നിങ്ങളുടെ കൂട്ടത്തിൽ ഉള്ള ആൾ ആണ് ഓർത്ത്  ഞാൻ ലൈസൻസ് ചോദിച്ചില്ല ” അയാൾ മറുപടി കൊടുത്തു.

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.