അയാൾ മാത്രമല്ല ഞാനും ഈ കാഴ്ച്ചകണ്ട് അമ്പരന്നു. ഗ്ലോബിൻ ഒരു വീക്ക് മോൺസ്റ്റർ ആണ് പക്ഷെ ഒറ്റ ഇടിക്ക് ഇങ്ങനെ ആവുക എന്നൊക്കെ പറയുബോൾ… One punch man ആണ് പെട്ടന്ന് എന്റെ മനസ്സിലേക്ക് ഓടി വന്നത്. പെട്ടന്ന് എന്റെ കൈ അറിയാതെ എന്റെ മുടിയിൽ തൊട്ടു. ഭാഗ്യം മുടി പോയിട്ടില്ല.
” സോറി മാം ” ആ പട്ടാളക്കാരൻ ആണ്. ഞാൻ അയാളെ നോക്കി.
” മാം സ്റ്റാർ വാക്കർ ആണെന്ന് അറിഞ്ഞില്ല സോറി, ബാക്കി ടീം അവിടെ ബോസ് മോൺസ്റ്ററു മായി fight ചെയ്യുകയാണ് ഞാൻ വഴി കാണിച്ചു തരണോ? ” അയാൾ ചോദിച്ചു. ഞാൻ തലയാട്ടിയിട്ട് അയാളുടെ പുറകെ നടന്നു. എന്റെ കേൾവി ശക്തി ഒക്കെ വളരെ കൂടുതൽ ആയത് കൊണ്ട് ഞാൻ ദൂരെ നിന്നെ അവിടെ നടക്കുന്ന fight ന്റെ ശബ്ദങ്ങൾ കേട്ടിരുന്നു. ആ പട്ടാളക്കാരൻ കാണുന്നതിന് മുന്നേ ഞാൻ അവിടെ fight ചെയ്യുന്ന സ്റ്റാർവാക്കർസിനെ കണ്ടു, അവർ ആരാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ നടത്തം നിർത്തി. ആ പട്ടാളക്കാരൻ എന്നെ ഒന്ന് നോക്കി
” ഇനി അങ്ങോട്ട് വരണ്ട അപകടം ആണ്, ഞാൻ തനിച് പൊക്കോളാം ” അയാളോട് അത്രയും പറഞ്ഞിട്ട് പുള്ളിക്ക് റിയാക്റ്റ് ചെയ്യാൻ പറ്റുന്നതിലും വേഗത്തിൽ ഞാൻ ഓടി മറഞ്ഞു. അയാൾ കണ്ണിൽ നിന്ന് മാഞ്ഞപ്പോൾ ഞാൻ വേഗം അടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് കയറി. ഒരു പാർകോർ ആർട്ടിസ്റ്റിനെ പോലെ അതി വേഗം ഞാൻ കെട്ടിടത്തിന്റെ മുകളിലൂടെ fight നടക്കുന്ന ഇടത്ത് എത്തി. ആരും കാണാതെ അവിടെ മറഞ്ഞിരുന്നു ആ fight ഞാൻ നിരീക്ഷിച്ചു.
മോൺസ്റ്റർ ഗോബിൻ mage ആണ് ഒരു C ലെവൽ മോൺസ്റ്റർ. ഫയർ, എയർ, എർത്ത്, വാട്ടർ എന്നീ നാല് elements യൂസ് ചെയ്യാൻ പറ്റുന്ന മോൺസ്റ്റർ. അതിന് എതിരെ fight ചെയ്യുന്ന സ്റ്റാർ വക്കർസ്, എന്റെ കോളേജിലെ സ്റ്റുഡന്റ്സ് ആണ്. ടീം ലീഡ് ചെയ്യുന്നത് മനു. ഞങ്ങളുടെ ഇയർലെ top സ്റ്റാർ വാക്കർ, A റാങ്ക്. പിന്നെ കൂടെ ഉള്ളത് B റാങ്ക് ഹീലർ നീതു, B റാങ്ക് mage ജീവൻ പിന്നെ നാല് അഞ്ചു C റാങ്ക് കാരും. നീതുവിനേം ജീവനേം കണ്ടത് കൊണ്ടാണ് ഞാൻ അവർ കാണാതെ ഒളിച്ചത്. ഇപ്പൊ എന്റെ കരുത്ത് വെളിയിൽ കാണിക്കുന്നത് പ്രശ്നം ആണ്. ഞാൻ അവിടെ ഇരുന്ന് അവരുടെ fight നിരീക്ഷിച്ചു.
രണ്ടു B യും ഒരു A റാങ്കും ഒരു C റാങ്ക് മോൺസ്റ്ററേ തോൽപ്പിക്കാൻ ഇത് ധാരാളം പക്ഷെ, ഇവിടെ അവസ്ഥ വളരെ മോശം ആണ്. മനു ഒരു ബോഡി Strength ടൈപ്പ് സ്റ്റാർവാക്കർ ആണ്, വലിയ ഒരു ഹാമർ ടൈപ്പ് വെപ്പൻ ആണ് അവൻ ഉപയോഗിക്കുന്നത്, പക്ഷെ ആ മോൺസ്റ്റരുടെ അടുത്ത് എത്താൻ മനു വിന് പറ്റുന്നില്ല. നാല് element കൾ കൊണ്ട് തീർത്ത ഒരു കവചം ആ മോൺസ്റ്റർ യൂസ് ചെയ്യുന്നുണ്ട്. ഒപ്പം ഇടക്ക് ഇടക്ക് ഫയർ ബോൾ, വാട്ടർ ആരോ, എയർ കട്ടർ, സാന്റ് സ്പിയർ തുടങ്ങിയ മാജിക് ആ മോൺസ്റ്റർ അവർക്ക് നേരെ എയ്ത് വിടുന്നു. അത് കൊണ്ട് തന്നെ മനുവിന് അതിന്റെ അരികിലേക്ക് എത്താൻ പറ്റുന്നില്ല. ജീവൻ ആണെകിൽ നേരത്തെ ആ ഗേറ്റിൽ വെച്ച് ഉണ്ടായതിന്റെ trauma ആണെന്ന് തോന്നുന്നു അവന്റെ ഫയർ ബോൾ ഒന്നും ലക്ഷ്യം കാണുന്നില്ല. നീതു തന്റെ കഴിവിന്റെ പരമാവധി മനുവിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. അവൾ അവനെ ഹീൽ ചെയ്ത് കൊണ്ടേ ഇരിക്കുവാണ്. ബാക്കി ഉള്ളവരുടെ കാര്യം ഇതിലും കഷ്ടം ആണ്. ആരുടേം ജീവന് ഇപ്പൊ ആപത്ത് ഒന്നും ഇല്ലങ്കിലും, സമയം കഴിയുതോറും അപകടം ആണ്, ഇവർ ഷീണിക്കാൻ ആണ് ആ മോൺസ്റ്റർ കാത്ത് ഇരിക്കുന്നത്.
♥️♥️♥️♥️♥️♥️
Pwoli❤️?❤️?
നന്നായിട്ടുണ്ട് ❤️